തിന്മ കൂടുതല്‍ തിന്മയുണ്ടാക്കുന്നു
33
ഇതാ, നീ യുദ്ധമുണ്ടാക്കുകയും ജന ത്തില്‍ നിന്ന് എല്ലാം അപഹരിക്കുകയും ചെയ്യുന്നു. അവരാകട്ടെ നിന്നില്‍നിന്ന് ഒരിക്ക ലും ഒന്നും അപഹരിക്കുന്നുമില്ല. നീ മനുഷ്യര്‍ ക്കെതിരെ തിരിയുന്നു. അവരാകട്ടെ ഒരിക്കലും നിനക്കെതിരാകുന്നുമില്ല. അതിനാല്‍ നീ മോഷ ണം നിര്‍ത്തുന്പോള്‍ മറ്റുള്ളവര്‍ നിന്നില്‍നിന്നും മോഷ്ടിച്ചു തുടങ്ങും. നീ ജനത്തിനെതിരെ തിരിയുന്നതു നിര്‍ത്തുന്പോള്‍ അന്യര്‍ നിന ക്കെതിരെ തിരിഞ്ഞു തുടങ്ങും.
അപ്പോള്‍ മനുഷ്യര്‍ പറയും,
“യഹോവേ, ഞങ്ങളോടു കരുണ കാട്ടേ ണമേ.
ഞങ്ങള്‍ നിന്‍െറ സഹായം പ്രതീക്ഷിച്ചു.
യഹോവേ, എന്നും പ്രഭാതത്തില്‍ ഞങ്ങള്‍ക്കു ശക്തി തന്നാലും.
ദുരിതത്തിലകപ്പെടുന്പോള്‍ ഞങ്ങളെ രക്ഷിച്ചാലും.
നിന്‍െറ ശക്തമായ സ്വരം ജനങ്ങളെ ഭയപ്പെ ടുത്തുന്നു.
അവര്‍ നിന്നില്‍നിന്നും ഓടിപ്പോകു കയും ചെയ്യുന്നു.
നിന്‍െറ മാഹാത്മ്യം രാജ്യ ങ്ങളെ പാലായനം ചെയ്യിക്കുന്നു.”
നിങ്ങള്‍ യുദ്ധത്തില്‍ സാധനങ്ങള്‍ കവര്‍ ന്നെടുക്കുന്നു. അവ നിങ്ങളില്‍നിന്നും എടുക്ക പ്പെടും. അനേകമനേകംപേര്‍ വന്ന് നിങ്ങളുടെ സന്പത്ത് അപഹരിക്കും. ഇത് വെട്ടുക്കിളികള്‍ വന്ന് നിങ്ങളുടെ വിളവുകള്‍ മുഴുവന്‍ തിന്നുന്ന കാലത്തേതു പോലെയായിരിക്കും.
യഹോവ വളരെ മഹത്വമാര്‍ന്നവനാകുന്നു. വളരെ ഉയര്‍ന്ന ഒരിടത്ത് അവന്‍ വസിക്കുന്നു. സീയോനില്‍ യഹോവ നീതിയും ന്യായവും നിറയ്ക്കുന്നു.
യെരൂശലേമേ, നീ സന്പന്നമാകുന്നു-ദൈവ ജ്ഞാനവും വിവേകവും കൊണ്ട് സന്പന്നമാ കുന്നു. നീ രക്ഷകൊണ്ടു സന്പന്നമാണ്. നീ യഹോവയെ ആദരിക്കുന്നു. അതു നിന്നെ സന്പ ന്നവുമാക്കുന്നു. അങ്ങനെ നീ തുടരുന്നുവെന്നു നിനക്കറിയാന്‍ സാധിക്കുന്നു.
പക്ഷേ ശ്രദ്ധിക്കുക! പുറത്ത് ദൂതന്മാര്‍ നില വിളിക്കുകയാണ്. സമാധാനം കൊണ്ടുവരുന്ന ദൂതന്മാര്‍ വല്ലാതെ നിലവിളിക്കുകയാണ്. പാ തകള്‍ തകര്‍ക്കപ്പെട്ടു. നിരത്തു കളിലൂടെ ആരും നടക്കുന്നില്ല. മനുഷ്യര്‍ തങ്ങളുടെ കരാറുകള്‍ ലംഘിച്ചിരിക്കുന്നു. സാക്ഷികള്‍ നല്‍കുന്ന തെളിവുകള്‍ വിശ്വസിക്കാന്‍ അവര്‍ കൂട്ടാക്കു ന്നില്ല. ഒരുത്തരും അന്യരെ വകവയ്ക്കുന്നില്ല. ദേശം രോഗംപിടിച്ചു മരിക്കുകയാണ്. ലെബാ നോന്‍ മരിക്കുകയാണ്. ശാരോന്‍ താഴ്വരയാ കട്ടെ, വരണ്ടുശൂന്യവുമാകുന്നു. ബാശാനും കര്‍മ്മേലും ഒരിക്കല്‍ മനോഹരമായ ചെടികള്‍ കൊണ്ടു നിറഞ്ഞിരുന്നു. പക്ഷേ ഇപ്പോള്‍ ആ ചെടികള്‍ വളരുന്നില്ല.
10 യഹോവ പറയുന്നു, “ഇനി ഞാനെഴുന്നേറ്റു നിന്ന് എന്‍െറ മാഹാത്മ്യം കാണിക്കും. ഇനി മനഷ്യര്‍ക്കു ഞാന്‍ പ്രധാനിയാകും. 11 നിങ്ങള്‍ നിഷ്ഫലമായ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു. അവ ഉണക്കപ്പുല്ലും വയ്ക്കോലും പോലെയാ കുന്നു. അവ വിലകെട്ടവയാകുന്നു! നിങ്ങളുടെ ആത്മാവ് അഗ്നിപോലെ നിങ്ങളെ എരിയി ച്ചുകളയും. 12 എല്ലുകള്‍ ചാരമാകും വരെ മനു ഷ്യര്‍ കത്തിയെരിയും. അവര്‍ മുള്‍പ്പടര്‍പ്പുപോ ലെയും ഉണങ്ങിയ പൊന്തപോലെയും കത്തും.
13 “വിദൂരദേശങ്ങളിലുള്ളവരേ, എന്‍െറ പ്രവൃ ത്തികളെപ്പറ്റി കേള്‍ക്കൂ. എന്‍െറ അടുത്തുള്ള വരേ, എന്‍െറ ശക്തിയെപ്പറ്റി അറിയൂ.”
14 സീയോനിലെ പാപികള്‍ ഭയന്നു. തെറ്റു ചെയ്തവര്‍ ഭയന്നു വിറയ്ക്കുന്നു. അവര്‍ പറ യുന്നു, “വിനാശകരമായ ഈ അഗ്നിയില്‍ നമ്മിലാരെങ്കിലും അവശേഷിക്കുമോ? നിത്യമാ യെരിയുന്ന ഈ അഗ്നിക്കരികെ ആര്‍ക്കു ജീവി ക്കാന്‍ കഴിയും?”
15 പണത്തിനുവേണ്ടി അന്യരെ പീഡിപ്പി ക്കാന്‍ തയ്യാറാകാത്ത നല്ലവരും വിശ്വസ്തരുമാ യവര്‍ ആ അഗ്നിയെ അതിജീവിക്കും. കൈ ക്കൂലി വാങ്ങാത്തവരാണവര്‍. അന്യരെ വധി ക്കാനുള്ള പദ്ധതികള്‍ അവര്‍ തള്ളിക്കളയുന്നു. തിന്മ ചെയ്യാനുള്ള പദ്ധതികളെ അവര്‍ നോക്കു കകൂടിയില്ല. 16 അവര്‍ ഉന്നതസ്ഥാനങ്ങളില്‍ സുരക്ഷിതരായി വസിക്കും. ഉന്നതമായ പാറ ക്കോട്ടകളില്‍ അവര്‍ സംരക്ഷിതരായിരിക്കും. അവര്‍ക്ക് എല്ലായ്പ്പോഴും ഭക്ഷണവും വെള്ള വും ഉണ്ടായിരിക്കും.
17 നിന്‍െറ കണ്ണുകള്‍ രാജാവിനെ (ദൈവം) അവന്‍െറ മുഴുവന്‍ മനോഹരിതയോടെയും കാണും. മഹത്തായ ദേശം നിങ്ങള്‍ കാണും. 18-19 മുന്പ് നിങ്ങള്‍ക്കുണ്ടായിരുന്ന ദുരിതങ്ങളെ പ്പറ്റി നിങ്ങള്‍ ചിന്തിക്കും. നിങ്ങള്‍ കരുതും, “ആ വിദേശികളെവിടെ? ഞങ്ങള്‍ക്കു മനസ്സി ലാകാത്ത ഭാഷയാണവര്‍ സംസാരിച്ചത്. പരദേ ശങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥന്മാരും ചുങ്കക്കാ രുമെവിടെ? ഞങ്ങളുടെ പ്രതിരോധ ഗോപുര ങ്ങളെണ്ണിയ ചാരന്മാരെവിടെ? അവരെല്ലാം പോയിരിക്കുന്നു!”
യെരൂശലേമിനെ ദൈവം സംരക്ഷിക്കും
20 സീയോനെ നോക്കുക, ഞങ്ങളുടെ മതപര മായ ആഘോഷങ്ങളുടെ നഗരം. യെരൂശലേ മിനെ നോക്കുക-മനോഹരമായ വിശ്രമസ്ഥലം. നീക്കപ്പെടാത്ത കൂടാരം പോലെയാണു യെരൂശ ലേം. അവളെ ഉറപ്പിച്ചു നിര്‍ത്തുന്ന കുറ്റികള്‍ ഒരിക്കലും പറിച്ചെടുക്കുന്നില്ല. അവളുടെ കയ റുകള്‍ ഒരിക്കലും പൊട്ടിക്കുന്നില്ല. 21-23 എന്തു കൊണ്ടെന്നാല്‍, ശക്തനായ യഹോവ അവിടെ യുണ്ട്. അരുവികളും വീതിയേറിയ നദികളു മുള്ള സ്ഥലമാണത്. പക്ഷേ അവിടെ ആ നദി കളില്‍ ശത്രുക്കളുടെ നൌകകളോ ശക്തിയുള്ള കപ്പലുകളോ ഇല്ല. നൌകകളില്‍ ജോലി ചെയ്യു ന്നവരേ, കയറുകള്‍കൊണ്ട് നിങ്ങള്‍ക്കതു നിര്‍ ത്താം. പാമരത്തെ ബലപ്പെടുത്താന്‍ നിങ്ങള്‍ ക്കാവില്ല. പായ നിവര്‍ത്താനും നിങ്ങള്‍ക്കാ വില്ല. എന്തുകൊണ്ടെന്നാല്‍ യഹോവയാണു നമ്മുടെ ന്യായാധിപന്‍. യഹോവ നമ്മുടെ നിയമങ്ങളുണ്ടാക്കുന്നു. യഹോവയാകുന്നു നമ്മുടെ രാജാവ്. അവന്‍ നമ്മെ രക്ഷിക്കുന്നു. അതിനാല്‍ യഹോവ നമുക്കു വളരെ ധനം നല്‍കും. മുടന്തര്‍പോലും യുദ്ധത്തില്‍ വളരെ ധനം നേടും. 24 അവിടെ വസിക്കുന്ന ആരും “ഞാന്‍ രോഗിയാണ്”എന്നു പറയുകയില്ല. പാപങ്ങള്‍ പൊറുക്കപ്പെട്ടവരാണ് അവിടെ വസിക്കുന്നവര്‍.