ദൈവം തന്‍െറ ജനത്തെ ആശ്വസിപ്പിക്കും
35
മരുഭൂമി ഇതില്‍ ആഹ്ലാദിക്കും. സന്തുഷ്ട മാകുന്ന മരുഭൂമി ഒരു പൂവുപോലെ വള രും. ദൈവം തന്‍െറ ജനത്തെ ആശ്വസിപ്പിക്കും
വിടരുന്ന പൂക്കളെ നിറച്ച് മരുഭൂമി അതി ന്‍െറ അഹ്ലാദം അറിയിക്കും. മരുഭൂമി ആഹ്ലാദം കൊണ്ട് നൃത്തം വയ്ക്കുന്നതുപോലെ തോന്നി ക്കും. ലെബാനോനിലെ കാടുപോലെയും കര്‍ മ്മേല്‍ കുന്നുപോലെയും ശാരോന്‍ താഴ്വരപോ ലെയും മരുഭൂമി മനോഹരമായിരിക്കും. സകല ജനതയും യഹോവയുടെ മഹിമ കാണുമെ ന്നതിനാല്‍ അങ്ങനെ സംഭവിക്കും. നമ്മുടെ ദൈവത്തിന്‍െറ മനോഹാരിത ജനം കാണും.
ക്ഷീണിച്ച കൈകളെ വീണ്ടും ശക്തമാക്കുക. ക്ഷീണിച്ച മുട്ടുകളെ വീണ്ടും ശക്തമാക്കുക. മനുഷ്യര്‍ പേടിച്ചു കുഴങ്ങിയിരിക്കുന്നു. അവ രോടു പറയുക, “ശക്തമായിരിക്കുക! ഭയപ്പെ ടരുത്!”ഇതാ നിങ്ങളുടെ ദൈവം വന്ന് നിങ്ങ ളുടെ ശത്രുക്കളെ ശിക്ഷിക്കും. അവന്‍ വരികയും നിങ്ങള്‍ക്ക് നിങ്ങളുടെ പ്രതിഫലം നല്‍കുകയും ചെയ്യും. യഹോവ നിങ്ങളെ രക്ഷിക്കും. അ പ്പോള്‍ അന്ധര്‍ക്കു കാഴ്ച തിരിച്ചുകിട്ടും. അവ രുടെ കണ്ണുകള്‍ തുറക്കപ്പെടും. ചെകിടര്‍ക്ക് കേള്‍വി തിരികെകിട്ടും. അവരുടെ കാതുകള്‍ തുറക്കപ്പെടും. മുടന്തര്‍ മാനുകളെപ്പോലെ നൃത്തം വയ്ക്കും. ഊമകള്‍ സ്വന്തം ശബ്ദത്തില്‍ ആഹ്ലാദ ഗാനങ്ങള്‍ പാടും. മരുഭൂമിയില്‍ ജല ധാരകളൊഴുകാന്‍ തുടങ്ങുന്പോള്‍ അങ്ങനെ സംഭവിക്കും. വരണ്ട ഭൂമിയില്‍ അരുവികള്‍ ഒഴു കും. ഇപ്പോള്‍ മനുഷ്യര്‍ വെള്ളംപോലെ തോ ന്നുന്ന വെറും മരീചികകളാണു കാണുന്നത്. എന്നാലപ്പോള്‍ യഥാര്‍ത്ഥജലത്തിന്‍െറ തടാക ങ്ങള്‍ തന്നെ അവിടെയുണ്ടാകും. വരണ്ടഭൂമി യില്‍ കിണറുകളുണ്ടാകും. ഭൂമിയില്‍നിന്ന് ജലം പ്രവഹിക്കും. കാട്ടുമൃഗങ്ങള്‍ വാണിരുന്നിടത്ത് ജലച്ചെടികള്‍ വളര്‍ന്നുയരും.
അന്ന് അവിടെ ഒരു പാതയുണ്ടായിരിക്കും. “വിശുദ്ധപാത”എന്ന് ആ വഴി വിളിക്കപ്പെടും. ആ വഴിയിലൂടെ നടക്കാന്‍ ദുഷ്ടന്മാര്‍ അനു വദിക്കപ്പെടില്ല. ഭോഷന്മാരും ആ വഴിയേ പോകയില്ല. നീതിമാന്മാരേ ആ വഴിയേ നടക്കൂ. ആ വഴിയില്‍ യാതൊരപായവും ഉണ്ടായിരി ക്കില്ല. മനുഷ്യരെ ഉപദ്രവിക്കാന്‍ അവിടെ സിംഹങ്ങളുമുണ്ടായിരിക്കില്ല. ആ വഴിയില്‍ ദുഷ്ടമൃഗങ്ങളുമുണ്ടായിരിക്കില്ല. ദൈവം രക്ഷി ക്കുന്നവര്‍ക്കു വേണ്ടിയുള്ളതാണ് ആ വഴി.
10 ദൈവം തന്‍െറ ജനത്തെ സ്വതന്ത്രരാക്കും! അവര്‍ അവനിലേക്കു മടങ്ങി വരികയും ചെ യ്യും. സീയോനിലേക്കു കടന്നു വരുന്പോള്‍ അവര്‍ ആഹ്ലാദിക്കും. അവര്‍ നിത്യമായി ആഹ്ലാ ദിക്കും. സ്വന്തം ശിരസ്സിലെ കിരീടം പോലെയാ യിരിക്കും അവരുടെ ആഹ്ലാദം. അവരില്‍ സംതൃ പ്തിയും ആഹ്ലാദവും നിറയും. വ്യസനവും ദു:ഖവും വളരെ വളരെ ദൂരേക്കുപോകും.