ഹിസ്കീയാവിന്‍െറ രോഗാവസ്ഥ
38
1 അന്ന് ഹിസ്കീയാവ് രോഗിയാകുകയും ഏതാണ്ട് മരണത്തോടടുക്കുകയും ചെ യ്തു. ആമോസിന്‍െറ പുത്രനായ യെശയ്യാപ്ര വാചകന്‍ അദ്ദേഹത്തെ കാണാനായി പോയി.
യെശയ്യാവ് രാജാവിനോടു പറഞ്ഞു, “അങ്ങ യോടു ഇക്കാര്യങ്ങള്‍ പറയാന്‍ യഹോവ എന്നെ ഏല്പിച്ചിരിക്കുന്നു: ‘നീ താമസിയാതെ മരിക്കും. അതിനാല്‍ നീ മരിക്കുന്പോള്‍ എന്തു ചെയ്യണമെന്ന് നിന്‍െറ കുടുംബാംഗങ്ങളോടു പറയുക. നീ വീണ്ടും സുഖപ്പെടുകയില്ല.’”
2 ആലയത്തിന്‍െറ നേര്‍ക്കുള്ള ചുമരിലേക്കു മുഖം തിരിച്ച് ഹിസ്കീയാവ് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. അദ്ദേഹം പറഞ്ഞു:
3 “യഹോവേ, പൂര്‍ ണ്ണമനസ്സോടെ നിന്നെ ഞാന്‍ സേവിച്ചിരുന്നു വെന്ന് ഓര്‍മ്മിച്ചാലും. നിന്‍െറ ദൃഷ്ടിയില്‍ നന്മയുള്ളതു മാത്രം ഞാന്‍ ചെയ്തു.”അനന്തരം ഹിസ്കീയാവ് വല്ലാതെ കരഞ്ഞു.
4 യെശയ്യാവിന് യഹോവയില്‍നിന്നും ഈ സന്ദേശം ലഭിച്ചു:
5 “ഹിസ്കീയാവിന്‍െറ അടു ത്തു ചെന്ന് നിന്‍െറ പൂര്‍വികനായ ദാവീദി ന്‍െറ ദൈവമാകുന്ന യഹോവ അവനോടു പറയുന്നതായി പറയുക, ‘ഞാന്‍ നിന്‍െറ പ്രാര്‍ ത്ഥന കേള്‍ക്കുകയും നിന്‍െറ കണ്ണുനീര്‍കാണു കയും ചെയ്തു. നിനക്കു ഞാന്‍ പതിനഞ്ചു വര്‍ഷത്തേക്കു കൂടി ആയുസ്സു നീട്ടിത്തരും.
6 നി ന്നെയും ഈ നഗരത്തെയും ഞാന്‍ അശ്ശൂരിന്‍െറ രാജാവിന്‍െറ കൈയില്‍നിന്നും രക്ഷിക്കും. ഈ നഗരത്തെ ഞാന്‍ സംരക്ഷിക്കും. എന്നാല്‍ ഹിസ്കീയാവ് യെശയ്യാവിനോടു ചോദിച്ചു, “ഞാന്‍ സുഖപ്പെടുമെന്നതിന് യഹോവ എന്ത് അടയാളമാണു നല്‍കുന്നത്? എനിക്കു യഹോ വയുടെ ആലയത്തിലേക്കു പോകാന്‍ കഴിയു മെന്നതിന് എന്താണു തെളിവ്?”
7 താന്‍ പറയുന്ന കാര്യങ്ങള്‍ അവന്‍ നടപ്പി ലാക്കുമെന്നതിന് യഹോവയില്‍നിന്നുള്ള അട യാളം ഇതാണ്:
8 “ഇതാ, ആഹാസിന്‍െറ പടവു കളിലെ നിഴലുകളെ ഞാന്‍ പത്തുപടവ് പിറ കോട്ടാക്കും. സൂര്യന്‍െറ നിഴല്‍ പത്തു പടി പിന്നോട്ടു പോയിരിക്കുന്നു.”അപ്പോള്‍ യെശ യ്യാവ് ഹിസ്കീയാവിനോടു പറഞ്ഞു, “അത്തി ക്കായകള്‍ പൊടിച്ച് കുഴന്പുണ്ടാക്കി അത് നിന്‍െറ മുറിവില്‍ പുരട്ടുക. അപ്പോള്‍ നിനക്കു സുഖപ്പെടും.
9 തന്‍െറ രോഗം മാറിയപ്പോള്‍ ഹിസ്കീയാവ് അയച്ച കത്ത് ഇതാണ്:
10 വാര്‍ദ്ധക്യം വരെ ഞാന്‍ ജീവിക്കുമെന്നു ഞാന്‍ സ്വയം പറഞ്ഞു.
പക്ഷേ ശിയോളിന്‍െറ കവാടത്തിലൂടെ ഞാന്‍ കടന്നുപോകേണ്ട സമ യമായി. ഇനി ഞാനെന്‍െറ കാലം മുഴുവന്‍ അവിടെ ചെലവഴിക്കും.
11 അതിനാല്‍ ഞാന്‍ പറഞ്ഞു, “ജീവനുള്ളവ രുടെ ലോകത്തില്‍ വച്ച് ഞാനിനി യഹോവ യായ യാഹിനെ കാണുകയില്ല.
ഭൂമിയില്‍ വസിക്കുന്ന മനുഷ്യരെ ഞാന്‍ ഇനി കാണുക യില്ല.
12 എന്‍െറ വസതി, എന്‍െറ ഇടയന്‍െറ കൂടാ രം, വലിച്ചു നിലത്തിട്ട് എന്നില്‍ നിന്ന് എടുക്ക പ്പെട്ടു.
തറിയില്‍നിന്നും ചുരുട്ടി മുറിച്ചെടുത്ത തുണിപോലെ എന്‍െറ ജീവിതം അവസാന ത്തിങ്കല്‍ എത്തി.
എന്‍െറ ഹ്രസ്വജീവിതം അങ്ങ് വേഗം അവസാനിപ്പിച്ചു!
13 രാത്രി മുഴുവനും ഞാനൊരു സിംഹത്തെ പ്പോലെ നിലവിളിച്ചു.
പക്ഷേ സിംഹം എല്ലു കള്‍ കടിച്ചു പൊട്ടിക്കുന്പോലെ എന്‍െറ പ്രതീ ക്ഷകള്‍ തകര്‍ക്കപ്പെട്ടു.
എന്‍െറ ഹ്രസ്വജീവിതം നീ വേഗം അവസാനിപ്പിച്ചു!
14 മാടപ്പിറാവിനെപ്പോലെ ഞാന്‍ കരഞ്ഞു.
ഒരു പക്ഷിയെപ്പോലെ ഞാന്‍ കരഞ്ഞു.
എന്‍െറ കണ്ണുകള്‍ ക്ഷീണിതമായി.
പക്ഷേ ഞാന്‍ തുട ര്‍ന്നും സ്വര്‍ഗ്ഗത്തിലേക്കു നോക്കി.
എന്‍െറ യജ മാനനേ, ഞാന്‍ വളരെ ദു:ഖിതനായിരിക്കുന്നു.
എന്നെ സഹായിക്കുമെന്നു വാഗ്ദാനം ചെയ്താലും.”
15 എനിക്കെന്തു പറയാന്‍ കഴിയും?
എന്തു സംഭവിക്കുമെന്ന് എന്‍െറ യജമാനന്‍ എന്നോടു പറഞ്ഞു.
എന്‍െറ യജമാനന്‍ അതു നടപ്പിലാ ക്കുകയും ചെയ്യും.
എനിക്കെന്‍െറ മനസ്സില്‍ ഈ കുഴപ്പങ്ങളുണ്ടായിരിക്കുന്നു.
അതിനാലി പ്പോള്‍ ഞാനെന്‍െറ ജീവിതത്തില്‍ മുഴുവനും വിനയവാനായിരിക്കും.
16 എന്‍െറ യജമാനനേ, ഈ ദുരിതകാലം ഉപ യോഗിച്ച് എന്‍െറ ആത്മാവിനെ പുനര്‍ജ്ജീവി പ്പിക്കൂ.
എന്‍െറ ആത്മാവിനെ ശക്തവും ആരോ ഗ്യമുള്ളതുമാകാന്‍ സഹായിച്ചാലും.
സുഖപ്പെ ടാന്‍ എന്നെ സഹായിച്ചാലും!
വീണ്ടും ജീവി ക്കാന്‍ എന്നെ സഹായിച്ചാലും!
17 ഇതാ! എന്‍െറ ദുരിതങ്ങള്‍ പോയിരിക്കുന്നു!
ഇപ്പോള്‍ എനിക്കു സമാധാനമുണ്ടായിരിക്കു ന്നു.
എന്നെ നീ വളരെ സ്നേഹിക്കുന്നു.
ഞാന്‍ കല്ലറയില്‍ ചീഞ്ഞുപോകാന്‍ നീ ഇടയാക്ക യില്ല.
എന്‍െറ പാപങ്ങളെല്ലാം നീ പൊറുത്തി രിക്കുന്നു.
എന്‍െറ പാപങ്ങള്‍ നീ ദൂരെയെ റിഞ്ഞു.
18 മരിച്ചവര്‍ നിന്നെ വാഴ്ത്തിപ്പാടുന്നില്ല.
ശിയോളിലുള്ളവര്‍ നിന്നെ വാഴ്ത്തിപ്പാടു ന്നില്ല.
നീ രക്ഷിക്കുമെന്നു മരിച്ചുപോയവര്‍ കരുതുന്നില്ല.
അവര്‍ നിലത്തെ ഒരു കുഴിയി ലേക്കു പോകുന്നു. പിന്നെയവര്‍ മിണ്ടുന്നതേ യില്ല.
19 എന്നെപ്പോലെ ഇന്നു ജീവിച്ചിരിക്കുന്ന
മനു ഷ്യരാണ് നിന്നെ വാഴ്ത്തുന്നത്.
നീ ആശ്രയി ക്കാവുന്നവനെന്ന് പിതാവ് തന്‍െറ മക്കളോടു പറയണം.
20 അതിനാല്‍ ഞാന്‍ പറയുന്നു: “യഹോവ എന്നെ രക്ഷിച്ചു.
അതിനാല്‍ ഞങ്ങള്‍ ജീവിത കാലം മുഴുവന്‍ യഹോവയുടെ ആലയത്തില്‍ ഗാനങ്ങള്‍ പാടിയിരിക്കും.”