ബാബിലോണില്‍നിന്നുള്ള ദൂതന്മാര്
39
അന്ന് ബലദാന്‍െറ പുത്രനായ മെരോ ദക്ക് ബലദാന്‍ ആയിരുന്നു ബാബിലോ ണിന്‍െറ രാജാവ്. മെരോദക്ക് ഹിസ്കീയാരാ ജാവിന് കത്തുകളും സമ്മാനങ്ങളും അയച്ചു. ഹിസ്കീയാവ് രോഗം ബാധിച്ചു കിടപ്പിലാണ് എന്നറിഞ്ഞതിനാലാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്. ഇത് ഹിസ്കീയാവിനെ വളരെ സന്തോഷിപ്പിച്ചു. അതിനാല്‍ അദ്ദേഹം തന്‍െറ നിധിപ്പുരകളിലുള്ള വിലപിടിച്ച സകലതും ആ ദൂതന്മാരെ കാണിച്ചു. വെള്ളി, സ്വര്‍ണ്ണം, സുഗന്ധവ്യജ്ഞനങ്ങള്‍, വിലയേറിയ സുഗ ന്ധതൈലങ്ങള്‍ എന്നിവയൊക്കെ അദ്ദേഹം അവരെ കാണിച്ചു. യുദ്ധത്തിനുപയോഗിച്ചി രുന്ന വാളുകളും പരിചകളും ഹിസ്കീയാവ് അവരെ കാണിച്ചു. താന്‍ സന്പാദിച്ചതെല്ലാം അദ്ദേഹം അവരെ കാണിച്ചു. തന്‍െറ കൊട്ടാര ത്തിലും രാജ്യത്തിലുമുള്ളതെല്ലാം ഹിസ്കീ യാവ് അവര്‍ക്കു കാണിച്ചുകൊടുത്തു.
അനന്തരം പ്രവാചകനായ യെശയ്യാവ് ഹി സ്കീയാരാജാവിന്‍െറ അടുത്തുചെന്ന് അദ്ദേഹ ത്തോടു ചോദിച്ചു. “ഇവരെന്താണു പറയു ന്നത്? ഇവര്‍ എവിടെ നിന്നു വരുന്നവരാണ്?”
ഹിസ്കീയാവു പറഞ്ഞു, “ഇവര്‍ ദൂരെയുള്ള ഒരു രാജ്യത്തുനിന്നും എന്നെ കാണുവാനായി വന്നവരാണ്! ബാബിലോണില്‍ നിന്നാണ് ഇവര്‍ വന്നത്.”
അതിനാല്‍ യെശയ്യാവ് അദ്ദേഹത്തോടു ചോദിച്ചു, “അങ്ങയുടെ കൊട്ടാരത്തില്‍ അവ രെന്തൊക്കെയാണ് കണ്ടത്?”ഹിസ്കീയാവു പറഞ്ഞു, “അവര്‍ എന്‍െറ കൊട്ടാരത്തിലുള്ള തെല്ലാം കണ്ടു. എന്‍െറ സന്പത്തു മുഴുവന്‍ ഞാന്‍ അവരെ കാണിച്ചു.”
അപ്പോള്‍ യെശയ്യാവ് ഹിസ്കീയാവിനോടു ഇങ്ങനെ പറഞ്ഞു, “സര്‍വശക്തനായ യഹോ വയില്‍നിന്നുള്ള വാക്കുകള്‍ കേള്‍ക്കുക. ‘നിന്‍െറ കൊട്ടാരത്തിലുള്ളതും നിന്‍െറ പൂര്‍ വികര്‍ സന്പാദിച്ചതുമായ സകലതും ബാബി ലോണിലേക്കു കടത്തിക്കൊണ്ടുപോകുവാനു ള്ള സമയമടുത്തിരിക്കുന്നു. ഒന്നും അവശേഷി ക്കുകയില്ല!’ സര്‍വശക്തനായ യഹോവയാ ണിതു പറഞ്ഞത്. ബാബിലോണുകാര്‍ നിന്‍െറ സ്വന്തം മക്കളെ പിടിച്ചുകൊണ്ടുപോ കും. നിന്‍െറ മക്കള്‍ ബാബിലോണിലെ രാജാ വിന്‍െറ കൊട്ടാരത്തില്‍ ഷണ്ഡന്മാരായി പ്രവര്‍ ത്തിക്കും.”
ഹിസ്കീയാവ് യെശയ്യാവിനോടു പറഞ്ഞു, “യഹോവയുടെ ഈ സന്ദേശം നല്ലതാകുന്നു.”(“ഞാന്‍ രാജാവായിരിക്കുന്പോള്‍ യഥാര്‍ത്ഥ സമാധാനവും സുരക്ഷിതത്വവും ഉണ്ടാകും”എന്ന് ഹിസ്കീയാവ് സ്വയം കരുതിയതിനാ ലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.)