ആത്യന്തിക സ്രഷ്ടാവാ കുന്നു യഹോവ
41
1 യഹോവ പറയുന്നു, “വിദൂരരാഷ്ട്ര ങ്ങളേ, ശാന്തരാവുക.
എന്നിട്ട് എന്‍െറയ ടുത്തേക്കു വരിക!
രാഷ്ട്രങ്ങളേ, ധൈര്യം സംഭ രിക്കുക.
എന്‍െറയടുത്തുവന്നു സംസാരിക്കുക.
നമുക്കൊരുമിച്ചുകൂടുകയും ആരാണു ശരിയെ ന്നു നിശ്ചയിക്കുകയുമാവാം.
2 ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ എനിക്കു തരിക:
കിഴക്കുനിന്നും വരുന്നവനെ ആരാണു ണര്‍ത്തിയത്?
നന്മ അവനോടൊപ്പം നടക്കുന്നു.
തന്‍െറ വാളുപയോഗിച്ച് അവന്‍ രാഷ്ട്രങ്ങളെ തോല്പിക്കുകയും
അവ തവിടുപൊടിയാകുക യും ചെയ്യുന്നു.
തന്‍െറ വില്ലുപയോഗിച്ച് അവന്‍ രാജാക്കന്മാരെ തോല്പിക്കുകയും
കാറ്റില്‍ പ്പറന്ന കച്ചിത്തുരുന്പുപോലെ
അവര്‍ പറന്നു പോവുകയും ചെയ്യുന്നു.
3 അവന്‍ സൈന്യങ്ങളെ തുരത്തുന്നുവെങ്കി ലും അവന് ഒരിക്കലും മുറിവേല്‍ക്കുന്നില്ല.
മുന്പൊരിക്കലും പോകാത്ത സ്ഥലങ്ങളിലേക്ക് അവന്‍ പോകുന്നു.
4 ആരാണിതൊക്കെ സംഭവിപ്പിച്ചത്?
ആരാ ണിതു ചെയ്തത്?
ആരാണ് മുഴുവന്‍ ജനത്തെ യും ആരംഭംമുതലേ വിളിച്ചത്?
ഞാന്‍, യഹോ വ ആണ് ഇതെല്ലാം ചെയ്തത്!
യഹോവയാ കുന്ന ഞാനാകുന്നു ആദ്യന്‍.
ആരംഭത്തിനു മുന്പേതന്നെ ഞാനിവിടെയുണ്ടായിരുന്നു.
എല്ലാം നശിക്കുന്പോഴും ഞാനിവിടെയുണ്ടായി രിക്കുകയും ചെയ്യും.
5 വിദൂരദേശങ്ങളേ, നോക്കി ഭയപ്പെടുക!
ഭൂമി യിലെ വിദൂരദേശങ്ങളേ ഭയന്നു വിറയ്ക്കുക!
ഇവിടെ വന്ന് എന്നെ ശ്രവിക്കുക!”
അവര്‍ വരികയും ചെയ്തു.
6 “പണിക്കാര്‍ പരസ്പരം സഹായിക്കുന്നു. ശക്തരായിരിക്കാന്‍ അവര്‍ പരസ്പരം സഹാ യിക്കുന്നു.
7 ഒരു പണിക്കാരന്‍ പ്രതിമയുണ്ടാക്കു വാന്‍ തടി മുറിക്കുന്നു. അവന്‍ സ്വര്‍ണ്ണം പണി യുന്നവനെ സഹായിക്കുന്നു. മറ്റൊരുത്തന്‍ ലോഹം ചുറ്റിക കൊണ്ടടിച്ചു പതം വരുത്തു ന്നു. പിന്നെയവന്‍ അടകല്ലില്‍ അടിക്കുന്നവനെ പ്രോത്സാഹിപ്പിക്കുന്നു. ഈ അവസാനത്തെ പണിക്കാരന്‍ പറയുന്നു, ‘ഈ പണി കൊള്ളാം. ലോഹം ഇളകിവരികയേയില്ല.’ പിന്നെ അയാള്‍ പ്രതിമ മറിഞ്ഞു വീഴാതെ ഒരു പീഠ ത്തില്‍ തറച്ചു വയ്ക്കുന്നു. പിന്നെ അതൊരി ക്കലും ഇളകുന്നുമില്ല!”
യഹോവയ്ക്കു മാത്രമേ നമ്മെ രക്ഷിക്കാനാകൂ
8 യഹോവ പറയുന്നു:
“യിസ്രായേലേ നീയെന്‍െറ ദാസനാകുന്നു.
യാക്കോബേ, ഞാന്‍ നിന്നെ തെരഞ്ഞെടുത്തു.
നീ അബ്രാഹാമിന്‍െറ കുടുംബത്തില്‍നിന്നുള്ള വനാകുന്നു.
അബ്രാഹാമിനെ ഞാന്‍ സ്നേഹി ക്കുകയും ചെയ്തു.
9 നീയൊരു വിദൂരരാഷ്ട്ര ത്തിലായിരുന്നു.
പക്ഷേ ഞാന്‍ നിന്നെ എത്തി പ്പിടിച്ചിരിക്കുന്നു.
ആ വിദൂരദേശത്തുനിന്നും നിന്നെ ഞാന്‍ വിളിച്ചു.
ഞാന്‍ പറഞ്ഞു, ‘നീ യെന്‍െറ ദാസനാകുന്നു.’
ഞാന്‍ നിന്നെ തെര ഞ്ഞെടുത്തു.
നിന്നെ ഞാന്‍ തിരിസ്കരിച്ചിട്ടു മില്ല.
10 വിഷമിക്കേണ്ട, ഞാന്‍ നിന്നോടൊപ്പമുണ്ട്.
ഭയപ്പെടേണ്ടതില്ല, ഞാന്‍ നിന്‍െറ ദൈവമാകു ന്നു.
ഞാന്‍ നിന്നെ ശക്തനാക്കും. ഞാന്‍ നിന്നെ സഹായിക്കും.
എന്‍െറ നല്ല വലതുകരം കൊണ്ട് നിന്നെ ഞാന്‍ താങ്ങും.
11 ഇതാ, ചിലര്‍ നിന്നോടു കോപിച്ചിരിക്കു ന്നു.
പക്ഷേ അവര്‍ ലജ്ജിതരാകും.
നിന്‍െറ ശത്രുക്കള്‍ നഷ്ടപ്പെടുകയും അപ്രത്യക്ഷരാകു കയും ചെയ്യും.
12 നീ നിനക്കെതിരായവരെ തേടും.
പക്ഷേ നിനക്കവരെ കണ്ടെത്താനാവില്ല.
നിനക്കെ തിരെ യുദ്ധം ചെയ്തവര്‍
പൂര്‍ണ്ണമായും അപ്ര ത്യക്ഷമാകും.
13 ഞാന്‍ നിന്‍െറ ദൈവമാകുന്ന യഹോവയാ കുന്നു.
ഞാന്‍ നിന്‍െറ വലതുകരം ഗ്രഹിച്ചിരി ക്കുന്നു.
ഞാന്‍ നിന്നോടു പറയുകയും ചെയ്യു ന്നു:
ഭയപ്പെടേണ്ട! ഞാന്‍ നിന്നെ സഹായിക്കും.
14 അമൂല്യമായ യെഹൂദയേ, ഭയപ്പെടേണ്ടതി ല്ല!
എന്‍െറ പ്രിയപ്പെട്ട യിസ്രായേല്‍ ജനമേ, ഭയപ്പെടേണ്ട!
സത്യമായും ഞാന്‍ നിന്നെ സഹായിക്കും.”
യഹോവ സ്വയം പറഞ്ഞതാ ണിതെല്ലാം.
യിസ്രായേലിന്‍െറ വിശുദ്ധനായ വന്‍ (ദൈവം),
നിന്നെ രക്ഷിക്കുന്നവന്‍ പറഞ്ഞ താണിതെല്ലാം:
15 “ഇതാ, ഞാന്‍ നിന്നെ പുതിയൊരു മെതിപ ലകയാക്കിയിരിക്കുന്നു.
ആ ഉപകരണത്തിന് മൂര്‍ച്ചയേറിയ അനേകം പല്ലുകളുണ്ട്.
കറ്റമെതി ച്ച് ധാന്യം വേര്‍തിരിച്ചെടുക്കാന്‍ കര്‍ഷകര്‍ ഇതുപയോഗിക്കുന്നു.
നീ പര്‍വതങ്ങള്‍ക്കുമേല്‍ ചവിട്ടിനടന്ന് അവയെ പൊടിക്കും.
കുന്നുകളെ നീ ആ കറ്റ പോലെയാക്കും.
16 നീയവയെ വായുവിലെറിയും.
കാറ്റ് അവ യെ പറത്തിക്കളയുകയും ചിതറിക്കുകയും ചെ യ്യും.
അപ്പോള്‍ നീ യഹോവയില്‍ ആനന്ദിക്കും.
യിസ്രായേലിന്‍െറ വിശുദ്ധനായവനില്‍ (ദൈ വം) നീ വളരെ അഭിമാനിക്കും.”
17 “ദരിദ്രരും പാവപ്പെട്ടവരും വെള്ളം തിരയു ന്നു,
പക്ഷേ അവര്‍ക്കൊന്നും കണ്ടെത്താനാകു ന്നില്ല.
അവര്‍ക്ക് ദാഹിക്കുന്നു. അവരുടെ നാവു വറ്റിവരണ്ടിരിക്കുന്നു.
അവരുടെ പ്രാര്‍ത്ഥനക ളോട് യിസ്രായേലിന്‍െറ ദൈവമാകുന്ന യഹോ വയായ ഞാന്‍ പ്രതികരിക്കും.
അവരെ ഞാന്‍ കൈവിടുകയോ മരിക്കാനിടയാക്കുകയോ ഇല്ല.
18 ഉണങ്ങിയ കുന്നുകളിലൂടെ ഞാന്‍ നദികളെ ഒഴുക്കും.
താഴ്വരകളിലൂടെ ഞാന്‍ അരുവിക ളൊഴുക്കും.
മരുഭൂമിയെ ഞാന്‍ വെള്ളം നിറഞ്ഞ തടാകമാക്കും.
ആ വരണ്ട ഭൂമിയില്‍ ഉറവുക ളുണ്ടാകും.
19 മരുഭൂമിയില്‍ മരങ്ങള്‍ വളരും.
ദേവദാരുമ രങ്ങളും അക്കേഷ്യാമരങ്ങളും ഒലീവുമരങ്ങളും സൈപ്രസ് മരങ്ങളും പുന്നയും പൈനും അവിടെ വളരും.
20 ഇതെല്ലാം കണ്ട് ജനം,
യഹോവയുടെ ശക്തി യാണിതു ചെയ്തതെന്ന് അറിയും.
ഇതെല്ലാം യിസ്രായേലിന്‍െറ വിശുദ്ധനായവനാണ് (ദൈ വം) ചെയ്തതെന്ന്
മനുഷ്യര്‍ കണ്ട് മനസ്സിലാ ക്കാന്‍ തുടങ്ങും
വ്യാജദൈവങ്ങളെ യഹോവ വെല്ലുവളിക്കുന്നു
21 യാക്കോബിന്‍െറ രാജാവായ യഹോവ പറ യുന്നു, “വരൂ, നിന്‍െറ വാദങ്ങളവതരിപ്പിക്കുക. നിങ്ങളുടെ തെളിവുകള്‍ എന്നെ കാണിക്കുക. അപ്പോള്‍ നമുക്ക് ശരിയായതേതെന്നു നിശ്ച യിക്കാം.
22 നിങ്ങളുടെ പ്രതിമകള്‍ ഞങ്ങളുടെ മുന്പില്‍വന്ന് എന്താണു സംഭവിക്കുന്നതെന്നു പറയണം. ആരംഭത്തിലെന്താണു സംഭവിച്ചത്? ഭാവിയിലെന്തു സംഭവിക്കും? ഞങ്ങളോടു പറ യുക!
“ഞങ്ങള്‍ അതീവശ്രദ്ധയോടെ കേള്‍ക്കാം. അപ്പോള്‍ അടുത്തതായി എന്തു സംഭവിക്കുമെ ന്നു ഞങ്ങള്‍ക്കു മനസ്സിലാകും.
23 ഭാവിയെപ്പറ്റി അറിയാന്‍ ഞങ്ങളെന്തൊക്കെ നോക്കണമെന്നു പറയുക. അപ്പോള്‍ നിങ്ങള്‍ യഥാര്‍ത്ഥദേവ ന്മാരാണെന്നു ഞങ്ങള്‍ വിശ്വസിക്കും. എന്തെ ങ്കിലും ചെയ്യുക! നല്ലതോ ചീത്തയോ എന്തെ ങ്കിലും ചെയ്യുക! അപ്പോള്‍ നിങ്ങള്‍ ജീവിച്ചി രിക്കുന്നുവെന്നു ഞങ്ങള്‍ അറിയും. ഞങ്ങള്‍ നിങ്ങളെ പിന്തുടരുകയും ചെയ്യും.
24 “നോക്കൂ, വ്യാജദൈവങ്ങളേ, നിങ്ങള്‍ ഒന്നു മല്ല! നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. വെറുക്കപ്പെട്ട (ദൈവദൃഷ്ടിയില്‍) ഒരുവനേ നിങ്ങളെ ആരാധിക്കൂ.”
താനാണ് ഏകദൈവമെന്ന് യഹോവ തെളിയിക്കുന്നു
25 “വടക്ക് ഒരുവനെ ഞാനുണര്‍ത്തി.
സൂര്യന്‍ ഉദിക്കുന്ന കിഴക്കുനിന്നും അവന്‍ വരുന്നു.
എന്‍െറ നാമത്തെ അവന്‍ ആരാധിക്കുന്നു.
കുട ങ്ങളുണ്ടാക്കുന്നവന്‍ നനഞ്ഞ കളിമണ്ണിന്മേല്‍ നടക്കുന്നു.
അതേപോലെ ഈ വിശിഷ്ടന്‍ രാജാക്കന്മാര്‍ക്കുമേല്‍ നടക്കുന്നു.”
26 ഇതു സംഭവിക്കുംമുന്പേ ഇതെപ്പറ്റി ആരാണു ഞങ്ങളോടു പറഞ്ഞത്?
നമ്മള്‍ അവനെ ദൈ വമെന്നു വിളിക്കണം.
നിങ്ങളുടെ പ്രതിമകളില്‍ ഒരാളെങ്കിലും ഇക്കാര്യങ്ങള്‍ ഞങ്ങളോടു പറ ഞ്ഞോ?
ഇല്ല! ആ പ്രതിമകളില്‍ ഒന്നും ഞങ്ങ ളോടു യാതൊന്നും പറഞ്ഞില്ല.
ആ പ്രതിമകള്‍ ഒരു വാക്കും പറഞ്ഞില്ല.
നിങ്ങള്‍ പറയുന്നത് അവര്‍ക്കു കേള്‍ക്കാനുമാകില്ല.
27 സീയോനോട് ഇതെപ്പറ്റി ആദ്യമായി പറ ഞ്ഞത് യഹോവയായ ഞാനാകുന്നു.
ഈ സന്ദേശവുമായി ഒരു ദൂതനെ ഞാന്‍ യെരൂശലേ മിലേക്കയച്ചു:
“നോക്കൂ, നിന്‍െറ ജനം തിരികെ വരുന്നു!”
28 ഞാന്‍ ആ വ്യാജദൈവങ്ങളെ നോക്കി.
അവ രിലാരും എന്തെങ്കിലും പറയാനും
മാത്രം ജ്ഞാ നിയായിരുന്നില്ല.
ഞാനവരോടു ചോദ്യങ്ങള്‍ ചോദിച്ചു.
അവരാകട്ടെ ഒരൊറ്റ വാക്കുപോലും പറഞ്ഞതുമില്ല!
29 ആ ദേവന്മാരെല്ലാം ഒന്നുമല്ല!
അവര്‍ക്ക് ഒന്നും ചെയ്യാനാവില്ല!
ആ പ്രതിമകളാകട്ടെ, പൂര്‍ണ്ണമായും വിലകെട്ടവര്‍!