യഹോവയുടെ വിശിഷ്ടദാസന്
42
1 “എന്‍െറ ദാസനെ നോക്കുക!
ഞാനവ നെ പിന്തുണയ്ക്കുന്നു.
ഞാന്‍ തെര ഞ്ഞെടുത്തവനാണവന്‍.
അവനില്‍ ഞാന്‍ അതീവ സംപ്രീതനുമാണ്.
എന്‍െറ ആത്മാവു ഞാനവനില്‍ നിറച്ചു.
രാഷ്ട്രങ്ങളെ അവന്‍ ന്യായവിധി നടത്തും.
2 അവന്‍ തെരുവുകളില്‍ ഉറക്കെ സംസാരിക്കു കയില്ല.
അവന്‍ നിലവിളിക്കുകയോ ആക്രോ ശിക്കുകയോ ഇല്ല.
3 അവന്‍ മാന്യനായിരിക്കും.
അവന്‍ ഒരു ഞാങ്ക ണപോലും ഒടിക്കുകയില്ല.
ഒരു കരിന്തിരിപോ ലും അവന്‍ കെടുത്തുകയില്ല.
അവന്‍ നീതി യോടെ വിധിക്കുകയും സത്യം കണ്ടെത്തുകയും ചെയ്യും.
4 അവന്‍ ക്ഷീണിതനായിത്തീരുകയോ
ലോകത്തിനു നീതി കൈവരുത്തും മുന്പേ തകര്‍ ക്കപ്പെടുകയോ ഇല്ല.
വിദൂരദേശങ്ങളിലുള്ളവര്‍ അവന്‍െറ ഉപദേശങ്ങളില്‍ ആശ്രയിക്കുകയും ചെയ്യും.”
ലോകത്തിന്‍െറ സ്രഷ്ടാവും ഭരണാ ധിപനും യഹോവയാകുന്നു
5 സത്യദൈവമാകുന്ന യഹോവ പറഞ്ഞതാ ണിത്. (യഹോവ ആകാശത്തെ സൃഷ്ടിച്ചു. ഭൂമിക്കുമേല്‍ അവന്‍ ആകാശത്തെ നിവര്‍ത്തി. ഭൂമിയിലുള്ള സര്‍വതിനെയും അവന്‍ സൃഷ്ടി ക്കുകയും ചെയ്തു. ഭൂമിയിലെ സകല മനുഷ്യ ര്‍ക്കും ജീവന്‍െറ ശ്വാസം നല്‍കുന്നു. ഭൂമിയില്‍ നടക്കുന്ന ഓരോ വ്യക്തിക്കും യഹോവ ആത്മാ വു നല്‍കുന്നു.)
6 “നന്മ പ്രവര്‍ത്തിക്കുവാന്‍ യഹോവയാകുന്ന ഞാന്‍ നിന്നോടു പറഞ്ഞു.
ഞാന്‍ നിന്‍െറ കരം ഗ്രഹിക്കും. നിന്നെ ഞാന്‍ സംരക്ഷിക്കുക യും ചെയ്യും.
എനിക്കു മനുഷ്യരുമായൊരു കരാ റുണ്ടെന്നതിന് നീ സാക്ഷ്യമായിരിക്കും.
സര്‍വ മനുഷ്യര്‍ക്കും നീയൊരു പ്രകാശമായിരിക്കും.
7 നീ അന്ധന്മാരുടെ കണ്ണു തുറക്കുകയും അവ ര്‍ക്കു കാഴ്ച ലഭിക്കുകയും ചെയ്യും.
അനേകം പേര്‍ തടവറയിലുണ്ട്; നീ അവരെ മോചി പ്പിക്കും.
അനേകംപേര്‍ ഇരുട്ടില്‍ വസിക്കുന്നു; നീയവരെ ആ തടവറയില്‍നിന്നും പുറത്തേക്കു നയിക്കും.
8 ഞാനാകുന്നു യഹോവ,
യഹോവ എന്നാ കുന്നു എന്‍െറ പേര്.
എന്‍െറ മഹത്വം ഞാന്‍ മറ്റൊരാള്‍ക്കു നല്‍കില്ല.
എന്‍േറതായിരിക്കേണ്ട സ്തോത്രങ്ങളൊന്നും കവര്‍ന്നെടുക്കാന്‍ ഞാന്‍ പ്രതിമകളെ (വ്യാജദൈവങ്ങള്‍) അനുവദിക്ക യില്ല.
9 ആരംഭത്തില്‍, ചിലതു സംഭവിക്കുമെന്നു ഞാന്‍ പറഞ്ഞു.
അതൊക്കെ സംഭവിക്കുകയും ചെയ്തു!
ഇപ്പോള്‍ അതു സംഭവിക്കുന്നതിനു മുന്പേ,
ഭാവിയിലെന്തു സംഭവിക്കുമെന്നു ഞാന്‍ പറയുന്നു.”
ദൈവത്തിനൊരു സ്തോത്രം
10 യഹോവയ്ക്കു ഒരു പുതിയ ഗാനം പാടുക.
വിദൂരരാജ്യനിവാസികളേ,
സമുദ്രത്തിലെ നാവികരേ,
സമുദ്രത്തിലെ ജീവികളേ,
വിദൂര ദേശവാസികളേ, യഹോവയെ വാഴ്ത്തുക!
11 മരുഭൂമികളേ നഗരങ്ങളേ, കേദാരിലെ ഗ്രാമ ങ്ങളേ,
യഹോവയെ വാഴ്ത്തുക.
ശൈലാനി വാസികളേ, ആഹ്ലാദഗാനം പാടുക!
നിങ്ങ ളുടെ പര്‍വതത്തിന്‍െറ നെറുകയില്‍നിന്നു പാടുക.
12 യഹോവയ്ക്കു തേജസ്സ് നല്‍കുക.
വിദൂരദേ ശവാസികളേ, അവനെ വാഴ്ത്തുക!
13 യഹോവ ശക്തനായൊരു ഭടനെപ്പോലെ പുറത്തേക്കു പോകും.
യുദ്ധസന്നദ്ധനെപ്പോ ലെയായിരിക്കും അവന്‍.
അവന്‍ വളരെ പ്രകോ പിതനാകും.
അവന്‍ ശബ്ദമുണ്ടാക്കുകയും നിലവിളിക്കുകയും ചെയ്യും.
തന്‍െറ ശത്രുക്കളെ തോല്പിക്കുകയും ചെയ്യും.
ദൈവം വളരെ ക്ഷമാശീലനാകുന്നു
14 “വളരെക്കാലത്തേക്കു ഞാനൊന്നും പറ ഞ്ഞിരുന്നില്ല.
ഞാന്‍ സ്വയം നിയന്ത്രിക്കുകയും ഒന്നും പറയാതിരിക്കുകയും ചെയ്തു.
എന്നാ ലിപ്പോള്‍ ഞാന്‍ പ്രസവിക്കുന്ന സ്ത്രീയെ പ്പോലെ ഉറക്കെ നിലവിളിക്കും.
ഞാന്‍ അതിക ഠിനമായും ഉച്ചത്തിലും നിശ്വസിക്കും.
15 കുന്നുകളും പര്‍വതങ്ങളും ഞാന്‍ നശിപ്പി ക്കും.
അവിടെ വളരുന്ന സര്‍വസസ്യങ്ങളും ഞാന്‍ ഉണക്കും.
നദികളെ ഞാന്‍ വരണ്ട ഭൂമിയാ ക്കും.
ജലാശയങ്ങളെ ഞാന്‍ ഉണക്കും.
16 പിന്നെ അന്ധരെ ഞാന്‍ അവരൊരിക്കലും അറിയാത്ത രീതിയില്‍ നയിക്കും.
അന്ധരെ ഞാന്‍ അവര്‍ മുന്പുപോയിട്ടേയില്ലാത്ത സ്ഥല ങ്ങളിലേക്കു നയിക്കും.
അവര്‍ക്ക് ഞാന്‍ ഇരു ട്ടിനെ പ്രകാശമാക്കും.
പരുക്കന്‍ നിലത്തെ ഞാന്‍ മിനുസപ്പെടുത്തും.
ഞാന്‍ വാഗ്ദത്തം ചെയ്ത കാര്യങ്ങള്‍ നടപ്പിലാക്കും.
എന്‍െറ ജന ത്തെ ഞാന്‍ കൈവിടുകയുമില്ല.
17 പക്ഷേ, ചിലര്‍ എന്നെ പിന്തുടരുന്നതു നിര്‍ ത്തി.
അവര്‍ക്ക് സ്വര്‍ണ്ണം പൊതിഞ്ഞ പ്രതിമക ളുണ്ട്.
അവര്‍ ആ പ്രതിമകളോടു പറയുന്നു, ‘നിങ്ങളെന്‍െറ ദേവന്മാരാകുന്നു.’
അവര്‍ തങ്ങ ളുടെ വ്യാജദൈവങ്ങളെ ആശ്രയിക്കുന്നു.
പക്ഷേ അവര്‍ നിരാശിതരാകും.
യിസ്രായേല്‍ ദൈവത്തെ ശ്രവിക്കാന്‍ കൂട്ടാക്കിയില്ല
18 ബധിരന്മാരേ, എന്നെ ശ്രവിക്കുക!
അന്ധ ന്മാരേ, എന്നെ നോക്കിക്കാണുക.
19 സര്‍വലോകത്തിലും വച്ച് എന്‍െറ ദാസനാ യിരിക്കും ഏറ്റവും അന്ധന്‍!
ലോകത്തിലേക്കു ഞാനയച്ച ദൂതനാണ് ഏറ്റവും ബധിരന്‍.
ഞാനാരുമായി കരാറുണ്ടാക്കിയോ-യഹോവ യുടെ ദാസന്‍-
അവന്‍ ഏറ്റവും അന്ധനാകുന്നു.
20 താനെന്തു ചെയ്യണമെന്ന് എന്‍െറ ദാസന്‍ കാണുന്നു.
പക്ഷേ അവന്‍ എന്നെ അനുസരി ക്കുന്നില്ല.
അവന് സ്വന്തം ചെവികള്‍കൊണ്ടു കേള്‍ക്കാം,
പക്ഷേ അവനെന്നെ കേള്‍ക്കാന്‍ കൂട്ടാക്കുന്നില്ല.”
21 തന്‍െറ ദാസന്‍ നല്ലവനായിരിക്കാന്‍ യഹോവയാഗ്രഹിക്കുന്നു.
തന്‍െറ അത്ഭുതകര മായ ഉപദേശങ്ങള്‍ അവനാല്‍ ആദരിക്കപ്പെ ടാന്‍ യഹോവയാഗ്രഹിക്കുന്നു.
22 എന്നാല്‍ ആ മനുഷ്യരെ നോക്കുക.
മറ്റുള്ള വര്‍ അവരെ തോല്പിക്കുകയും അവരുടെ വസ്തു വകകള്‍ അപഹരിക്കുകയും ചെയ്തിരിക്കുന്നു.
യുവാക്കളെല്ലാം ഭയന്നിരിക്കുന്നു.
അവര്‍ തടവറ കളില്‍ പൂട്ടിയിടപ്പെട്ടിരിക്കുന്നു.
മനുഷ്യര്‍ അവ രുടെ പണം മുഴുവന്‍ കവര്‍ന്നിരിക്കുന്നു.
അവ രെ രക്ഷിക്കാന്‍ ആരുമില്ല.
ന്യര്‍ അവരുടെ ധനം കവര്‍ന്നു.
“അതു തിരികെ കൊടുക്ക്!”എന്നു പറയാനാരുമില്ല.
23 നിങ്ങളിലാരെങ്കിലും ദൈവത്തിന്‍െറ വാക്കുകള്‍ ശ്രദ്ധിച്ചോ? ഇല്ല! പക്ഷേ നീ അവ ന്‍െറ വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കുകയും ഉണ്ടായ കാര്യത്തെപ്പറ്റി ചിന്തിക്കുകയും ചെയ്യ ണം.
24 യാക്കോബിന്‍െറയും യിസ്രായേലിന്‍െറ യും സന്പത്ത് അപഹരിക്കാന്‍ ആരാണവരെ അനുവദിച്ചത്? യഹോവയാണ് ഇങ്ങനെ ചെ യ്യാന്‍ അവരെ അനുവദിച്ചത്! നമ്മള്‍ യഹോവ യ്ക്കെതിരെ പാപം ചെയ്തു. അതിനാല്‍ നമ്മു ടെ സന്പത്ത് അപഹരിക്കാന്‍ യഹോവ അവരെ അനുവദിച്ചു. യിസ്രായേലുകാര്‍ യഹോവയാ ഗ്രഹിച്ച രീതിയില്‍ ജീവിച്ചില്ല. യിസ്രായേല്‍ ജനത അവന്‍െറ വചനങ്ങള്‍ ശ്രവിച്ചില്ല.
25 അതിനാല്‍ യഹോവ അവരോടു കോപിച്ചു. യഹോവ അവര്‍ക്കെതിരെ ശക്തമായ യുദ്ധങ്ങ ളുണ്ടാക്കി. യിസ്രായേലുകാര്‍ക്കു ചുറ്റും അഗ്നി പോലെയായിരുന്നു അത്. പക്ഷേ എന്താണു സംഭവിക്കുന്നതെന്ന് അവരറിയുന്നില്ല. അവര്‍ എരിയുന്പോലെയായിരുന്നു അത്. പക്ഷേ സംഭ വിക്കുന്നതിനെപ്പറ്റി മനസ്സിലാക്കാനും അവര്‍ കൂട്ടാക്കുന്നില്ല.