ദൈവം സദാ തന്‍െറ ജനത്തോടൊപ്പം
43
1 യാക്കോബേ, യഹോവ നിന്നെ സൃഷ്ടി ച്ചു! യിസ്രായേലേ, യഹോവ നിന്നെ സൃഷ്ടിച്ചു! ഇപ്പോള്‍ യഹോവ ഇങ്ങനെ പറയു കയും ചെയ്യുന്നു, “ഭയപ്പെടേണ്ട! ഞാന്‍ നിന്നെ രക്ഷിച്ചു. നിനക്കു ഞാന്‍ പേരിട്ടു. നീ എന്‍േറ താകുന്നു.
2 ദുരിതങ്ങളുണ്ടാകുന്പോള്‍ ഞാന്‍ നിന്നോടൊപ്പമുണ്ട്. നദികള്‍ മുറിച്ചുകടക്കു ന്പോള്‍ നിനക്ക് അപകടമുണ്ടാകില്ല; തീയി ലൂടെ നടക്കുന്പോള്‍ നിനക്കു പൊള്ളലേല്‍ ക്കില്ല; തീനാളങ്ങള്‍ നിനക്കു പരിക്കേല്പിക്കുക യില്ല.
3 എന്തുകൊണ്ടെന്നാല്‍, യഹോവയായ ഞാന്‍ നിന്‍െറ ദൈവമാകുന്നു. യിസ്രായേലി ന്‍െറ വിശുദ്ധനായ ഞാന്‍ നിന്‍െറ രക്ഷകനാ കുന്നു. നിനക്കു വിലയായി ഞാന്‍ ഈജി പ്തിനെ നല്‍കി. എത്യോപ്യയെയും സെബ യെയും നിന്നെ എന്‍േറതാക്കാന്‍ ഞാന്‍ പകരം നല്‍കി.
4 നീ എനിക്കു വളരെ പ്രധാനമാണ്, അതിനാല്‍ നിന്നെ ഞാന്‍ മഹത്വപ്പെടുത്തും. ഞാന്‍ നിന്നെ സ്നേഹിക്കുന്നു, നിനക്കു പകരം ഞാന്‍ എല്ലാ ജനങ്ങളെയും രാഷ്ട്രങ്ങളെയും നല്‍കുകയും ചെയ്യും.”
തന്‍െറ കുട്ടികളെ ദൈവം ഭവനത്തില്‍ കൊണ്ടുവരും
5 “അതിനാല്‍ ഭയപ്പെടേണ്ടതില്ല! ഞാന്‍ നിന്നോടൊപ്പമുണ്ട്! നിന്‍െറ മക്കളെ ഞാന്‍ ഒരുമിച്ചുകൂട്ടി നിന്‍െറയടുക്കലേക്കു കൊണ്ടു വരും. കിഴക്കുനിന്നും പടിഞ്ഞാറു നിന്നും ഞാന വരെ സംഭരിക്കും.
6 വടക്കിനോടു ഞാന്‍ പറയും: എന്‍െറ ജനത്തെ എനിക്കു തരിക! തെക്കിനോടു ഞാന്‍ പറയും: എന്‍െറ ജനത്തെ തടവറയിലി ടരുത്! എന്‍െറ പുത്രന്മാരെയും പുത്രിമാരെയും വിദൂരദേശങ്ങളില്‍നിന്നും കൊണ്ടു വരിക!
7 എന്‍േറതായവരെ-എന്‍െറ നാമം ഉള്ളവരെ എന്‍െറയടുക്കലേക്കു കൊണ്ടു വരിക! അവരെ ഞാന്‍ എനിക്കുവേണ്ടി സൃഷ്ടിച്ചു. അവരെ ഞാന്‍ സൃഷ്ടിച്ചു. അവര്‍ എന്‍േറതുമാകുന്നു”
ലോകത്തിനുള്ള ദൈവത്തിന്‍െറ സാക്ഷ്യം യിസ്രായേലാകുന്നു
8 ദൈവം പറയുന്നു, “കണ്ണുണ്ടെങ്കിലും അന്ധ രായവരെ കൊണ്ടുവരിക. ചെവിയുണ്ടെങ്കിലും ചെകിടന്മാരായവരെ കൊണ്ടുവരിക.
9 സര്‍വ ജനതയും രാഷ്ട്രങ്ങളും അവിടെ ഒരുമിച്ചുകൂ ട്ടപ്പെടണം. ആരംഭത്തില്‍ എന്തുണ്ടായി എന്നു പറയാന്‍ അവരുടെ വ്യാജദൈവങ്ങളിലൊ ന്നിന് ആഗ്രഹം ഉണ്ടായേക്കാം. അവര്‍ തങ്ങളുടെ സാക്ഷികളെ കൊണ്ടുവരട്ടെ. സാക്ഷി സത്യം പറയട്ടെ. അത് അവരുടെ നേരു തെളിയിക്കും.”
10 യഹോവ പറയുന്നു, “നിങ്ങള്‍ എന്‍െറ സാക്ഷികളാകുന്നു. ഞാന്‍ തെരഞ്ഞെടുത്ത ദാസനാകുന്നു നീ. എന്നില്‍ വിശ്വസിക്കാന്‍ മനുഷ്യരെ സജ്ജരാക്കുന്നതിനാണു നിന്നെ ഞാന്‍ തെരഞ്ഞെടുത്തത്. ‘അവന്‍ ഞാനാകു ന്നു’ എന്നു നീ മനസ്സിലാക്കാനാണ് നിന്നെ ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഞാനാകു ന്നു സത്യദൈവം. എനിക്കുമുന്പ് ദൈവമുണ്ടാ യിരുന്നില്ല. എനിക്കുശേഷവും ദൈവമുണ്ടാകി ല്ല.
11 ഞാന്‍ സ്വയം യഹോവയാകുന്നു. മറ്റൊരു രക്ഷകനില്ലതാനും-ഏകനായവന്‍ ഞാനാകു ന്നു.
12 നിന്നോടു സംസാരിച്ചവന്‍ ഞാനാകുന്നു. നിന്നെ ഞാന്‍ രക്ഷിച്ചു. നിന്നോടു ഞാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞു. നിന്നോടുകൂടെയുണ്ടാ യിരുന്നവന്‍ ഏതെങ്കിലും അപരിചിതനല്ല. നീയാകുന്നു എന്‍െറ സാക്ഷി, ഞാന്‍ ദൈവ വും.”(യഹോവ സ്വയം പറഞ്ഞതാണിതൊ ക്കെ.)
13 “ഞാനെപ്പോഴും ദൈവമായിരുന്നു. ഞാനെന്തെങ്കിലും ചെയ്താല്‍ അതു മാറ്റി മറി ക്കാന്‍ ആര്‍ക്കും കഴിയില്ല. എന്‍െറ ശക്തിയില്‍ നിന്നും മനുഷ്യരെ രക്ഷിക്കാനും ആര്‍ക്കും കഴി യില്ല.”
14 യഹോവ, യിസ്രായേലിന്‍െറ വിശുദ്ധനായ വന്‍, നിന്നെ രക്ഷിക്കുന്നു. യഹോവ പറയുന്നു, “നിനക്കായി ഞാന്‍ ബാബിലോണിലേക്കു സൈന്യത്തെ അയയ്ക്കും. അനേകംപേര്‍ പിടി ക്കപ്പെടും. അവര്‍, കല്‍ദായക്കാര്‍ സ്വന്തം കപ്പ ലുകളില്‍ കൊണ്ടു പോകപ്പെടും. (കല്‍ദായ ക്കാര്‍ ആ കപ്പലുകളെച്ചൊല്ലി വളരെ അഹങ്ക രിക്കുന്നവരാണ്.)
15 നിന്‍െറ വിശുദ്ധനായ യഹോവ ഞാനാകുന്നു. യിസ്രായേലിനെ ഞാന്‍ സൃഷ്ടിച്ചു. ഞാന്‍ നിന്‍െറ രാജാവാ കുന്നു.”
ദൈവം തന്‍െറ ജനത്തെ വീണ്ടും രക്ഷിക്കും
16 യഹോവ സമുദ്രത്തിലൂടെ പാത നിര്‍മ്മി ക്കും. തിരയടിക്കുന്ന വെള്ളത്തിലും തന്‍െറ ജന ത്തിനായി അവന്‍ പാതയുണ്ടാക്കും. യഹോവ പറയുന്നു,
17 “സ്വന്തം രഥങ്ങളും കുതിരകളും സൈന്യങ്ങളുമുപയോഗിച്ച് എന്നോടു യുദ്ധം ചെയ്യുന്നവര്‍ പരാജയപ്പെടുത്തപ്പെടും. അവര്‍ പിന്നീടൊരിക്കലും എഴുന്നേല്‍ക്കുകയില്ല. അവര്‍ നശിപ്പിക്കപ്പെടും. മെഴുകുതിരിനാളം അണയുംപോലെ അവര്‍ തടയപ്പെടും.
18 അതി നാല്‍ ആരംഭത്തിലുണ്ടായ കാര്യങ്ങള്‍ അനു സ്മരിക്കരുത്. വളരെ മുന്പൊരുകാലത്തു സംഭ വിച്ചതൊന്നിനെപ്പറ്റിയും ചിന്തിക്കരുത്.
19 എ ന്തുകൊണ്ടെന്നാല്‍, ഞാന്‍ പുതിയ കാര്യങ്ങള്‍ ചെയ്യും! ഇനി നീ ഒരു ചെടിപോലെ വളരും. ഇതു സത്യമാണെന്ന് നിനക്കു തീര്‍ച്ചയായുമ റിയാം. മരുഭൂമിയില്‍ ഞാന്‍ സത്യമായും ഒരു മാര്‍ഗ്ഗം നിര്‍മ്മിക്കും. വരണ്ടഭൂമിയില്‍ തീര്‍ച്ച യായും ഞാന്‍ നദികള്‍ സൃഷ്ടിക്കും.
20 വന്യമൃഗ ങ്ങള്‍പോലും എന്നോടു നന്ദിയുള്ളവരാകും. വലിയ മൃഗങ്ങളും പക്ഷികളും എന്നെ ആദ രിക്കും. മരുഭൂമിയില്‍ വെള്ളമൊഴുക്കുന്പോള്‍ അവര്‍ എന്നെ ആദരിക്കും. വരണ്ട ഭൂമിയില്‍ ഞാന്‍ നദികളൊഴുക്കുന്പോള്‍ അവരെന്നെ മഹ ത്വപ്പെടുത്തും. ഞാന്‍ തെരഞ്ഞെടുത്ത എന്‍െറ ജനത്തിനു ജലം നല്‍കാന്‍ വേണ്ടിയാണ് ഞാന്‍ വെള്ളം കൊടുക്കുന്നത്.
21 ഞാന്‍ സൃഷ്ടിച്ച മനു ഷ്യരാണിവര്‍. അവര്‍ ഗീതങ്ങള്‍ പാടി എന്നെ സ്തുതിയ്ക്കുകയും ചെയ്യും.
22 “യാക്കോബേ, നീ എന്നോടു പ്രാര്‍ത്ഥി ച്ചില്ല. എന്തുകൊണ്ടെന്നാല്‍ യിസ്രായേലേ, നിനക്കു ഞാന്‍ മടുപ്പായിത്തീര്‍ന്നിരിക്കുന്നു.
23 നിന്‍െറ കുഞ്ഞാടുകളെ നീയെനിക്കു ബലി യായി കൊണ്ടുവന്നില്ല. നീയെന്നെ മഹത്വപ്പെ ടുത്തിയില്ല. നീയെനിക്കു ബലികള്‍ കൊണ്ടുവ ന്നില്ല. എനിക്കു ബലികള്‍ നല്‍കാന്‍ നിന്നെ ഞാന്‍ നിര്‍ബന്ധിച്ചുമില്ല. ക്ഷീണിതരാകുന്നതു വരെ ധൂപങ്ങള്‍ കത്തിക്കാന്‍ ഞാന്‍ നിന്നെ നിര്‍ബന്ധിച്ചില്ല.
24 അതിനാല്‍ നീ നിന്‍െറ പണം എന്നെ ആദരിക്കാനുള്ള സാധനങ്ങള്‍ വങ്ങാനുപയോഗിച്ചില്ല. പക്ഷേ എന്നെ നിന്‍െറ അടിമയെപ്പോലെയാക്കാന്‍ നീ ശ്രമി ച്ചു. നിന്‍െറ തിന്മകള്‍ എന്നെ മടുപ്പിക്കുംവരെ നീ പാപം ചെയ്തു.
25 “ഞാന്‍, ഞാനാകുന്നു നിന്‍െറ പാപങ്ങള്‍ തുടച്ചുകളയുന്നവന്‍. എന്നെത്തന്നെ പ്രീതിപ്പെ ടുത്താനാണു ഞാനിതു ചെയ്യുന്നത്. നിന്‍െറ പാപങ്ങള്‍ ഞാന്‍ ഒരിക്കലും ഓര്‍മ്മിക്കുകയില്ല.
26 പക്ഷേ, നീയെന്നെ (നിന്‍െറ നേട്ടങ്ങളെപ്പറ്റി) ഓര്‍മ്മിപ്പിക്കണം. നമുക്കൊത്തുകൂടി എന്താണു ശരിയെന്നു നിശ്ചയിക്കാം. നിന്‍െറ പ്രവൃത്തി കള്‍ വിവരിച്ച് അതു ന്യായമെന്നു തെളിയിക്ക ണം.
27 നിന്‍െറ ആദ്യപിതാവു പാപം ചെയ്തു. നിന്‍െറ നിയമജ്ഞര്‍ എനിക്കെതിരെ പ്രവര്‍ ത്തിച്ചു.
28 നിന്‍െറ വിശുദ്ധഭരണാധിപന്മാരെ ഞാന്‍ വിശുദ്ധരല്ലാതാക്കും. യാക്കോബിനെ പൂര്‍ണ്ണമായും ഞാന്‍ എന്‍േറതാക്കും. യിസ്രാ യേലിനു ദോഷങ്ങള്‍ സംഭവിക്കും.”