യഹോവയാണ് ഏകദൈവം
44
“യാക്കോബേ, നീയെന്‍െറ ദാസനാകു ന്നു. എന്നെ ശ്രവിക്കുക! യിസ്രായേലേ, നിന്നെ ഞാന്‍ തെരഞ്ഞെടുത്തു. ഞാന്‍ പറ യുന്ന കാര്യങ്ങള്‍ കേള്‍ക്കൂ! ഞാനാകുന്നു യഹോവ, നിന്നെ സൃഷ്ടിച്ചതു ഞാനാകുന്നു. നീ ആയിരിക്കേണ്ടതെന്തോ, നിന്നെ അതാക്കി സൃഷ്ടിച്ചതു ഞാനാകുന്നു. നീ നിന്‍െറ അമ്മ യുടെ വയറ്റിലായിരുന്നപ്പോള്‍ മുതല്‍ നിന്നെ ഞാന്‍ സഹായിച്ചു. എന്‍െറ ദാസനായ യാക്കോബേ, ഭയപ്പെടേണ്ടതില്ല. യെശുരൂനേ, നിന്നെ ഞാന്‍ തെരഞ്ഞെടുത്തു.
“ദാഹിക്കുന്നവര്‍ക്കു ഞാന്‍ വെള്ളം ഒഴിച്ചു കൊടുക്കും. വരണ്ട സ്ഥലങ്ങളില്‍ ഞാന്‍ അരു വികളൊഴുക്കും. നിന്‍െറ മക്കളുടെമേല്‍ ഞാനെ ന്‍െറ ആത്മാവിനെ പകരും-നിന്‍െറ പിന്‍ഗാ മികളുടെ മേല്‍ എന്‍െറ അനുഗ്രഹങ്ങളും. നിന്‍െറ കുടുംബത്തിനു മുകളില്‍ ഒരു ജലപ്ര വാഹം പോലെയായിരിക്കും അത്. ലോക ത്തിലെ മറ്റു ജനതകള്‍ക്കിടയില്‍ അവര്‍ വളരും. ജലപ്രവാഹങ്ങള്‍ക്കരികില്‍ വളരുന്ന മരങ്ങള്‍ പോലെയായിരിക്കും അവര്‍.
“ഒരുവന്‍ പറയും, ‘ഞാന്‍ യഹോവയുടേ താണ്.’ മറ്റൊരുത്തന്‍ ‘യാക്കോബ് എന്ന പേരുപ യോഗിക്കും. വേറൊരുത്തന്‍ ‘ഞാന്‍ യഹോ വയുടേത്’ എന്ന് ഒപ്പിടും. ഇനിയൊരുത്തന്‍ ‘യിസ്രായേല്‍’ എന്ന പേരും ഉപയോഗിക്കും.”
യഹോവയാകുന്നു യിസ്രായേലിന്‍െറ രാജാ വ്. സര്‍വശക്തനായ യഹോവ യിസ്രായേ ലിനെ രക്ഷിക്കുന്നു. യഹോവ പറയുന്നു, “ഞാ നാകുന്നു ഏകദൈവം. മറ്റു ദൈവമില്ല. ആദി യും അന്തവും ഞാനാകുന്നു. എന്നെപ്പോലെ മറ്റൊരു ദൈവമില്ല. അങ്ങനെയുണ്ടെങ്കില്‍ ആ ദൈവമിപ്പോള്‍ സംസാരിക്കട്ടെ. ആ ദൈവം വന്ന് അവന്‍ എന്നെപ്പോലെയാണെന്നതിനു തെളിവുകള്‍ തരട്ടെ. ഈ പുരാതനജനതയെ ഞാന്‍ സൃഷ്ടിച്ചതു മുതലുണ്ടായ കാര്യങ്ങള്‍ ആ ദൈവം എന്നോടു പറയണം. ഭാവി അറി യാമെന്നുള്ളതിന്‍െറ തെളിവിനായി ആ ദൈവം ഒരു അടയാളം തരട്ടെ. ഭയപ്പെടേണ്ടതില്ല! വ്യസ നിക്കേണ്ടതുമില്ല! എന്തു സംഭവിക്കുമെന്നു ഞാന്‍ നിന്നോടു പറഞ്ഞിട്ടുണ്ട്. നീയെന്‍െറ സാക്ഷ്യമാകുന്നു. വേറെ ദൈവമില്ല- ഞാനാ കുന്നു ഏകന്‍. വേറൊരു ‘പാറ’യുമില്ല- ഞാനാ ണ് ഏകനെന്ന് എനിക്കറിയാം.”
വ്യാജദൈവങ്ങള്‍ നിഷ്ഫലങ്ങള്
ചിലര്‍ പ്രതിമകളുണ്ടാക്കുന്നു (വ്യാജദൈവ ങ്ങള്‍). പക്ഷേ അവ നിഷ്ഫലങ്ങളാണ്. മനു ഷ്യര്‍ ആ പ്രതിമകളെ സ്നേഹിക്കുന്നു. പക്ഷേ പ്രതിമകള്‍ നിഷ്പ്രയോജനങ്ങളാകുന്നു. അവര്‍ പ്രതിമകളുടെ സാക്ഷികളാകുന്നു-പക്ഷേ അവ ര്‍ക്കു കാണാന്‍ കഴികയില്ല. അവര്‍ക്ക് ഒന്നുമറി കയില്ല- തങ്ങളുടെ പ്രവൃത്തികളാല്‍ തങ്ങള്‍ നാണം കെടുന്നുവെന്നും അവരറിയുന്നില്ല.
10 ആരാണ് ഈ വ്യാജദൈവങ്ങളെ ഉണ്ടാക്കി യത്? ഈ നിഷ്പ്രയോജനങ്ങളായ പ്രതിമകള്‍ ആരുണ്ടാക്കി? 11 പണിക്കാരാണ് ആ ദേവന്മാരെ ഉണ്ടാക്കിയത്! ആ പണിക്കാരാകട്ടെ മനുഷ്യ രാണ്- ദേവന്മാരല്ല. അവരെല്ലാം ഒത്തുകൂടി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നെങ്കില്‍, അപ്പോള്‍ അവര്‍ നാണംകെടുകയും ഭയപ്പെ ടുകയും ചെയ്യുമായിരുന്നു.
12 പണിക്കാരന്‍ തന്‍െറ ഉപകരണങ്ങള്‍ കൊണ്ട് കല്‍ക്കരിക്കു മുകളില്‍ വച്ച് ഇരുന്പു പഴുപ്പിക്കുന്നു. ആ ലോഹം ചുറ്റികകൊണ്ടിടിച്ച് അയാള്‍ പ്രതിമയാക്കുന്നു. സ്വന്തം കരുത്തുറ്റ കൈകളാണയാളുപയോഗിക്കുന്നത്. പക്ഷേ വിശക്കുന്പോള്‍ അവനു ശക്തി നഷ്ടപ്പെടുന്നു. വെള്ളം കുടിക്കുന്നില്ലായെങ്കില്‍ അവന്‍ ക്ഷീ ണിതനുമാകുന്നു.
13 മറ്റൊരു പണിക്കാരന്‍ നൂലും നാരായവും കൊണ്ട് തടിയില്‍ വരയിടുന്നു. അത് എവിടെ മുറിക്കണമെന്ന് അയാള്‍ക്കു കാട്ടിക്കൊടുക്കുന്നു. പിന്നെ അയാള്‍ ഉളികള്‍കൊണ്ട് തടിയില്‍ നിന്നൊരു പ്രതിമ കൊത്തിയെടുക്കുന്നു. മട്ടം ഉപയോഗിച്ച് അവന്‍ പ്രതിമയെ അളക്കുന്നു. അങ്ങനെ അയാള്‍ തടിയെ കൃത്യം ഒരു മനുഷ്യ നെപ്പോലെ ആക്കിത്തീര്‍ക്കുന്നു. ഈ മനുഷ്യ രൂപമാകട്ടെ അതിന്‍െറ വസതിയിലിരിക്കുക യല്ലാതെ ഒന്നും ചെയകയില്ല.
14 ഒരുവന്‍ ദേവദാരുവോ സൈപ്രസ്സോ ഓക്കു മരങ്ങളോ മുറിക്കുന്നു. (ആ മരങ്ങള്‍ അയാള്‍ വളര്‍ത്തിയവയല്ല-അവ സ്വന്തം കരുത്താല്‍ വനത്തില്‍ വളര്‍ന്നവയാണ്. ഒരു പൈന്‍ മരം നട്ടാല്‍ മഴ അതിനെ വളര്‍ത്തും.) 15 അനന്തരം അയാള്‍ ആ മരത്തെ വിറകായി ഉപയോഗി ക്കുന്നു. അയാള്‍ മരത്തെ കൊച്ചു വിറകുക ളാക്കി കീറുന്നു. ആ വിറക് അയാള്‍ പാചകത്തി നും തീ കായാനും ഉപയോഗിക്കുന്നു. കുറച്ചു വിറകുപയോഗിച്ച് തീകത്തിച്ച് അയാള്‍ അപ്പം ചുടുന്നു. പക്ഷേ ആ വിറകില്‍നിന്നു തന്നെ അയാള്‍ ഒരു ദൈവത്തെ ഉണ്ടാക്കുകയും ആരാ ധിക്കുകയും ചെയ്യുന്നു! ആ ദൈവം മനുഷ്യനു ണ്ടാക്കിയതാണ്- പക്ഷേ മനുഷ്യന്‍ ആ പ്രതി മയുടെ മുന്പില്‍ നമസ്കരിക്കുന്നു! 16 തടിയില്‍ പകുതി അയാള്‍ കത്തിക്കുന്നു. ആ തീയില്‍ അയാള്‍ ഇറച്ചി വേവിക്കുകയും വയറു നിറയെ തിന്നുകയും ചെയ്യുന്നു. തീ കായുന്നതിന് അയാള്‍ വിറകു കത്തിക്കുന്നു. അയാള്‍ പറ യുന്നു, “കൊള്ളാം! ഇപ്പോളെനിക്കു ചൂടു കിട്ടി യിരിക്കുന്നു, തീയുടെ വെളിച്ചത്തില്‍ എനിക്കു കാണുവാനും കഴിയുന്നു.” 17 പക്ഷേ കുറച്ചു തടി മിച്ചമുണ്ട്. അതിനാലയാള്‍ അതുകൊണ്ട് ഒരു പ്രതിമയുണ്ടാക്കി അതിനെ ദൈവമെന്നു വിളി ക്കുന്നു. ആ ദൈവത്തിനു മുന്പില്‍ നമസ്കരിക്കു കയും അതിനെ ആരാധിക്കുകയും ചെയ്യുന്നു. അയാള്‍ ഉണ്ടാക്കിയ ദൈവത്തോട് അയാള്‍ പ്രാര്‍ത്ഥിക്കുന്നു, “നീയാണെന്‍െറ ദൈവം, എന്നെ രക്ഷിച്ചാലും!”
18 തങ്ങളെന്താണു ചെയ്യുന്നതെന്ന് അവര്‍ അറിയുന്നില്ല. അവര്‍ മനസ്സിലാക്കുന്നില്ല! അവ രുടെ കണ്ണുകള്‍ മൂടപ്പെട്ടിരിക്കുന്നതിനാല്‍ കാണാനാകാത്തതു പോലെ. അവരുടെ ഹൃദയ ങ്ങള്‍ (മനസ്സുകള്‍) മനസ്സിലാക്കാന്‍ ശ്രമിക്കുന്ന തേയില്ല. 19 അവര്‍ ഇക്കാര്യങ്ങളെപ്പറ്റി ആലോ ചിച്ചിട്ടേയില്ല. മനുഷ്യര്‍ മനസ്സിലാക്കുന്നില്ല, അതിനാലവര്‍ ഇങ്ങനെ സ്വയം ചിന്തിച്ചിട്ടേ യില്ല, “പകുതി തടി ഞാന്‍ തീകത്തിച്ചു. കനലു കളില്‍ ഞാന്‍ അപ്പവും മാംസവും ചുട്ടു. പിന്നെ ഞാന്‍ മാംസം തിന്നു. പിന്നെ അവശേ ഷിച്ച തടി ഞാന്‍ ഈ ഭീകര സാധനത്തെ ഉണ്ടാക്കാനും ഉപയോഗിച്ചു. ഞാനൊരു തടി ക്കട്ടയെ ആരാധിക്കുന്നു!”
20 താനെന്താണു ചെയ്യുന്നതെന്ന് അയാള്‍ അറിയുന്നില്ല. അയാളുടെ മനസ്സു കലങ്ങി. അതിനാലത് അയാളെ തെറ്റായ മാര്‍ഗ്ഗത്തി ലൂടെ നയിച്ചിരിക്കുന്നു. അയാള്‍ക്ക് സ്വയം രക്ഷിക്കാനാകുന്നില്ല. താന്‍ തെറ്റാണു ചെയ്യുന്ന തെന്ന് അയാള്‍ക്കു കാണാന്‍ കഴിയുന്നില്ല. “ഞാന്‍ പിടിച്ചിരിക്കുന്ന പ്രതിമ ഒരു വ്യാജ ദൈവമാണ്”എന്നയാള്‍ പറയില്ല.
സത്യദൈവമാകുന്ന യഹോവ യിസ്രാ യേലിനെ സഹായിക്കുന്നു
21 “യാക്കോബേ, ഇക്കാര്യങ്ങള്‍ ഓര്‍മ്മിക്കുക!
യിസ്രായേലേ, നീയെന്‍െറ ദാസനാണെന്നോ ര്‍മ്മിക്കുക.
ഞാന്‍ നിന്നെ സൃഷ്ടിച്ചു.
നീയെ ന്‍െറ ദാസനാകുന്നു.
യിസ്രായേലേ, അതിനാല്‍ നീയെന്നെ മറക്കരുത്.
22 നിന്‍െറ പാപങ്ങള്‍ വലിയ മേഘങ്ങള്‍ പോലെയായിരുന്നു.
പക്ഷേ, ആ പാപങ്ങള്‍ ഞാന്‍ തുടച്ചുകളഞ്ഞു.
നിന്‍െറ പാപങ്ങള്‍, ലോലവായുവില്‍ മേഘം അപ്രത്യക്ഷമാകു ന്പോലെ പോയിരിക്കുന്നു.
നിന്നെ ഞാന്‍ രക്ഷി ക്കുകയും സംരക്ഷിക്കുകയും ചെയ്തു,
അതി നാല്‍ നീയെന്നിലേക്കു മടങ്ങി വരിക!”
23 യഹോവ മഹദ്കര്‍മ്മങ്ങള്‍ ചെയ്തതിനാല്‍ ആകാശങ്ങള്‍ സന്തോഷിക്കുന്നു.
ഭൂമി, അതി ന്‍െറ അഗാധതപോലും, സന്തോഷിക്കുന്നു!
പര്‍വതങ്ങള്‍ ദൈവത്തിനു നന്ദിയോടെ പാടു ന്നു.
വനവൃക്ഷങ്ങള്‍ മുഴുവനും ആഹ്ലാദിക്കുന്നു!
എന്തുകൊണ്ടെന്നാല്‍ യഹോവ യാക്കോബി നെ രക്ഷിച്ചു.
യഹോവ യിസ്രായേലിനു മഹാ കാര്യങ്ങള്‍ ചെയ്തു.
24 നീ എന്തായിരിക്കുന്നുവോ അങ്ങനെ യഹോവ നിന്നെ സൃഷ്ടിച്ചു.
നീ അമ്മയുടെ വയറ്റിലായിരിക്കുന്പോള്‍ത്തന്നെ യഹോവ ഇതു ചെയ്തു.
യഹോവ പറയുന്നു, “യഹോവ യായ ഞാന്‍ എല്ലാം സൃഷ്ടിച്ചു!
ആകാശങ്ങളെ ഞാന്‍ സ്വയം വിന്യസിച്ചു!
ഭൂമിയെ ഞാന്‍ എനിക്കു മുന്പില്‍ നിവര്‍ത്തി.”
25 വ്യാജപ്രവാചകര്‍ നുണ പറയുന്നു. പക്ഷേ അവരുടെ നുണകള്‍ വ്യാജമാണെന്നു യഹോവ തെളിയിക്കുന്നു. മായാജാലക്കാരെ യഹോവ വിഡ്ഢികളാക്കുന്നു. ജ്ഞാനികളെപ്പോലും യഹോവ കുഴക്കുന്നു. തങ്ങള്‍ വളരെ അറിവു ള്ളവരാണെന്നു അവര്‍ ധരിക്കുന്നു. പക്ഷേ യഹോവ അവരെ മണ്ടന്മാരെപ്പോലെയാക്കു ന്നു. 26 യഹോവ മനുഷ്യര്‍ക്ക് സന്ദേശം നല്‍കാന്‍ തന്‍െറ ദാസന്മാരെ അയയ്ക്കുന്നു. ആ സന്ദേ ശം അവന്‍ യാഥാര്‍ത്ഥ്യമാക്കുകയും ചെയ്യുന്നു. മനുഷ്യരെന്തു ചെയ്യണമെന്ന് അവരെ അറിയി ക്കാന്‍ യഹോവ ദൂതന്മാരെ അയയ്ക്കുന്നു. അവ രുടെ സന്ദേശങ്ങള്‍ യഹോവ നിറവേറ്റുകയും ചെയ്യും.”
യെഹൂദയെ പുന:സൃഷ്ടിക്കാന്‍ ദൈവം കോരെശിനെ തെരഞ്ഞെടുക്കുന്നു
യഹോവ യെരൂശലേമിനോടു പറയുന്നു, “മനുഷ്യര്‍ വീണ്ടും നിന്നില്‍ വസിക്കും!”
യെഹൂ ദയിലെ നഗരങ്ങളോടു യഹോവ പറയുന്നു, “നീ പുനര്‍നിര്‍മ്മിക്കപ്പെടും!”
നശിപ്പിക്കപ്പെട്ട നഗരങ്ങളോടു യഹോവ പറയുന്നു, “നിങ്ങളെ ഞാന്‍ വീണ്ടും നഗരങ്ങളാക്കും!”
27 അഗാധതകളോടു യഹോവ പറയുന്നു, “വരണ്ടുപോവുക!
നിന്‍െറ ഉറവുകളെയും ഞാന്‍ വറ്റിക്കും!”
28 യഹോവ കോരെശിനോടു പറയുന്നു, “നീയെന്‍െറ ഇടയനാകുന്നു.
എന്‍െറ ഇഷ്ടം നീ നിറവേറ്റും.
യെരൂശലേമിനോടു നീ പറയും, ‘നീ പുനര്‍നിര്‍മ്മിക്കപ്പെടും!’
ആലയത്തോടു നീ പറയും, ‘നിന്‍െറ അടിത്തറ പുനര്‍ നിര്‍മ്മി ക്കപ്പെടും!”