യിസ്രായേലിനെ സ്വതന്ത്രമാക്കാന്‍ ദൈവം കോരെശിനെ തെരഞ്ഞെടുക്കുന്നു
45
തന്‍െറ തെരഞ്ഞെടുക്കപ്പെട്ട രാജാവായ കോരെശിനെപ്പറ്റി യഹോവ പറഞ്ഞ കാര്യങ്ങള്‍ ഇതാണ്:
“കോരെശിന്‍െറ വലതുകരം ഞാന്‍ ഗ്രഹി ക്കും.
രാജാക്കന്മാരുടെ അധികാരം കവരുന്നതിന് ഞാനവനെ സഹായിക്കും.
നഗരകവാടങ്ങള്‍ കോരെശിനെ തടയുകയില്ല.
ഞാന്‍ നഗരകവാ ടങ്ങള്‍ തുറക്കുകയും കോരെശ് അകത്തു കടക്കു കയും ചെയ്യും.”
“കോരെശേ, നിന്‍െറ സൈന്യം മുന്നേറും.
ഞാന്‍ നിനക്കു മുന്പേ പോവുകയും ചെയ്യും.
പര്‍വതങ്ങളെ ഞാന്‍ ഇടിച്ചുനിരത്തും.
വെങ്കലം കൊണ്ടുള്ള നഗരകവാടങ്ങള്‍ ഞാന്‍ തകര്‍ക്കും.
കവാടത്തിന്‍െറ ഇരുന്പുസാക്ഷകള്‍ ഞാന്‍ ഒടിക്കും.
ഇരുട്ടില്‍ സന്പാദിക്കപ്പെട്ട സന്പത്ത് ഞാന്‍ നിനക്കു നല്‍കും.
ഒളിപ്പിച്ചുവച്ച ആ സന്പത്ത് ഞാന്‍ നിനക്കു തരും.
ഞാനാണു യഹോവ എന്നു നീ അറിയുന്നതിനാണ് ഇങ്ങനെ ചെയ്യു ന്നത്.
യിസ്രായേലിന്‍െറ ദൈവം ഞാനാകു ന്നു,
നിന്നെ ഞാന്‍ പേര്‍ചൊല്ലി വിളിക്കുക യും ചെയ്യുന്നു!
എന്‍െറ ദാസനായ യാക്കോബിനുവേണ്ടി യാണു ഞാന്‍ ഇതൊക്കെ ചെയ്യുന്നത്.
എന്‍െറ തെരഞ്ഞെടുക്കപ്പെട്ട ജനതയായ യിസ്രായേലു കാര്‍ക്കുവേണ്ടിയാണ് ഞാനിതു ചെയ്യുന്നത്.
കോരെശേ, നിന്നെ ഞാന്‍ പേരു ചൊല്ലി വിളി ക്കുന്നു.
നിനക്കെന്നെ അറിയില്ല. പക്ഷേ നിന്നെ ഞാന്‍ പേരു ചൊല്ലിവിളിക്കുന്നു.
ഞാനാകുന്നു യഹോവ!
ഏകദൈവം ഞാനാ കുന്നു. മറ്റൊരു ദൈവവുമില്ല.
നിന്നെ വസ്ത്ര ങ്ങള്‍ ധരിപ്പിച്ചത് ഞാനാകുന്നു.
എന്നിട്ടും നീയെന്നെ അറിയുന്നില്ല.
ഞാനാണ് ഏക ദൈവമെന്ന് ജനം മനസ്സി ലാക്കാനാണ് ഞാനിതു ചെയ്യുന്നത്.
ഞാനാണ് യഹോവ എന്നും മറ്റൊരു ദൈവവുമില്ലെന്നും
കിഴക്കുനിന്നും പടിഞ്ഞാറുവരെയുള്ളവര്‍ അറി യണം.
പ്രകാശത്തെ ഞാന്‍ സൃഷ്ടിച്ചു.
ഇരുട്ടിനെ യും ഞാന്‍ സൃഷ്ടിച്ചു.
സമാധാനം ഞാനുണ്ടാ ക്കുന്നു. ദുരിതങ്ങളും ഞാനുണ്ടാക്കുന്നു.
ഞാനാ കുന്നു യഹോവ-ഇതെല്ലാം ഞാന്‍ ചെയ്യുകയും ചെയ്യുന്നു.
ആകാശത്തിലെ മേഘങ്ങള്‍ ഭൂമിയില്‍ മഴ പോലെ നന്മ പെയ്യിക്കട്ടെ!
ഭൂമി പിളര്‍ന്ന് രക്ഷ വളരട്ടെ!
നന്മയും അതില്‍ വളരട്ടെ!
യഹോ വയാകുന്ന ഞാന്‍ അവനെ സൃഷ്ടിച്ചു.
തന്‍െറ സൃഷ്ടികളെ ദൈവം നിയന്ത്രിക്കുന്നു
“മനുഷ്യരെ നോക്കുക! അവര്‍ തങ്ങളെ സൃഷ്ടിച്ചവനുമായി തര്‍ക്കിക്കുന്നു. അവര്‍ എന്നോടു തര്‍ക്കിക്കുന്നതു കാണുക! പൊട്ടിയ മണ്‍കലത്തിന്‍െറ കഷണങ്ങള്‍ പോലെയാണ വര്‍. മണ്‍കലമുണ്ടാക്കുവാന്‍ മയമുള്ള കളിമ ണ്ണുപയോഗിക്കുന്നു. ‘നീയെന്താണു ചെയ്യു ന്നതു മനുഷ്യാ?’ എന്നു കളിമണ്ണു ചോദിക്കുന്നു മില്ല. സൃഷ്ടികള്‍ക്ക് സ്രഷ്ടാവിനെ ചോദ്യം ചെയ്യാനുള്ള ശക്തിയില്ല. മനുഷ്യര്‍ ഈ കളിമ ണ്ണുപോലെയാകുന്നു. 10 പിതാവ് തന്‍െറ കുട്ടി കള്‍ക്കു ജീവന്‍ നല്‍കുന്നു. ‘എന്തിനാണ് അങ്ങെ നിക്കു ജീവന്‍ നല്‍കിയത്?’ എന്ന് കുട്ടിക്കു ചോദിക്കാന്‍ കഴിയുകയില്ല. ‘എന്തിനാണെ ന്നെ പ്രസവിച്ചത്?’ എന്ന് കുട്ടികള്‍ക്ക് സ്വന്തം അമ്മയെ ചോദ്യം ചെയ്യാനാവില്ല.”
11 ദൈവമായ യഹോവയാകുന്നു യിസ്രായേ ലിന്‍െറ വിശുദ്ധന്‍. അവന്‍ യിസ്രായേലിനെ സൃഷ്ടിച്ചു. യഹോവ പറയുന്നു,
“എന്‍െറ മക്കളേ, നിങ്ങളെന്നോട് അടയാളം ചോദിച്ചു.
ഞാന്‍ ചെയ്ത കാര്യങ്ങള്‍ കാണി ക്കാന്‍ നിങ്ങളെന്നോടാവശ്യപ്പെട്ടു.
12 അതിനാലിതാ! ഭൂമിയെ ഞാന്‍ സൃഷ്ടിച്ചു.
അതിലെ സകല മനുഷ്യരെയും ഞാന്‍ സൃഷ്ടി ച്ചു.
ഞാനെന്‍െറ സ്വന്തം കൈകളുപയോഗിച്ച് ആകാശത്തെ സൃഷ്ടിച്ചു.
ആകാശത്തിലെ സര്‍വസൈന്യത്തിനും ഞാന്‍ കല്പന നല്‍കി.
13 കോരെശിന് ഞാനവന്‍െറ ശക്തി നല്‍കിയ തിനാല്‍ അവന്‍ നല്ലകാര്യങ്ങള്‍ ചെയ്യും.
അവ ന്‍െറ ജോലി ഞാന്‍ അനായാസമാക്കുകയും ചെയ്യും.
കോരെശ് എന്‍െറ നഗരം പുനര്‍നിര്‍ മ്മിക്കും.
എന്‍െറ ജനത്തെ അവന്‍ സ്വതന്ത്രരാ ക്കുകയും ചെയ്യും.
എന്‍െറ ജനത്തെ കോരെശ് എനിക്കു വില്‍ക്കുകയില്ല.
ഇതൊക്കെ ചെയ്യുന്ന തിന് ഞാനവനു കൂലികൊടുക്കുകയും വേണ്ട.
മനുഷ്യര്‍ സ്വതന്ത്രരാക്കപ്പെടും.
അവരുടെ സ്വാ തന്ത്ര്യം എനിക്കു സൌജന്യമായിരിക്കും.”
സര്‍വ ശക്തനായ യഹോവ പറഞ്ഞതാണിതൊക്കെ.
14 യഹോവ പറയുന്നു, “ഈജിപ്തും എത്യോ പ്യയും ധനികമാണ്.
പക്ഷേ യിസ്രായേലേ, ആ ധനമൊക്കെ നിനക്കു കിട്ടും.
സേബയിലെ ഉയരം കൂടിയവര്‍ നിന്‍േറതാകും.
കഴുത്തില്‍ ചങ്ങലയുമായി അവര്‍ നിനക്കു പിന്നാലെ നടക്കും.
അവര്‍ നിന്‍െറ മുന്പില്‍ നമസ്കരി ക്കും.
അവര്‍ നിന്നോടു പ്രാര്‍ത്ഥിക്കുകയും ചെയ്യും.”
യിസ്രായേലേ, ദൈവം നിന്നോടൊ പ്പമാകുന്നു.
മറ്റു ദൈവവുമവിടെയില്ല.
15 ദൈവമേ, മനുഷ്യര്‍ക്കു കാണാന്‍ കഴി യാത്ത ദൈവാമാകുന്നു നീ.
യിസ്രായേലിന്‍െറ രക്ഷകനാകുന്നു നീ.
16 അനേകംപേര്‍ വ്യാജദൈവങ്ങളെ ഉണ്ടാ ക്കുന്നു.
പക്ഷേ അവര്‍ നിരാശരാകും.
അവരെ ല്ലാവരും നാണം കെട്ടുപോകും.
17 പക്ഷേ യിസ്രായേല്‍ യഹോവയാല്‍ രക്ഷി ക്കപ്പെടും.
ആ രക്ഷ നിത്യമായി തുടരും.
യിസ്രാ യേല്‍ ഒരിക്കല്‍പ്പോലും നാണം കെടുത്തപ്പെടു കയില്ല.
18 യഹോവ ദൈവമാകുന്നു.
ആകാശത്തെയും ഭൂമിയെയും അവന്‍ സൃഷ്ടിച്ചു.
ഭൂമിയെ യഹോ വ അതിന്‍െറ സ്ഥാനത്തു പ്രതിഷ്ഠിച്ചു.
താന്‍ സൃഷ്ടിച്ചപ്പോള്‍ ഭൂമി ശൂന്യമായിരിക്കരുതെന്ന് യഹോവ ആഗ്രഹിച്ചു.
താമസിക്കാന്‍ വേണ്ടി യാണവന്‍ അതിനെ സൃഷ്ടിച്ചത്!
“ഞാനാ കുന്നു യഹോവ. മറ്റൊരു ദൈവമില്ല.
19 ഞാന്‍ രഹസ്യത്തില്‍ സംസാരിച്ചില്ല. ഞാന്‍ സ്വതന്ത്രമായി സംസാരിച്ചു.
എന്‍െറ വാക്കുകള്‍ ഞാന്‍ ലോകത്തിന്‍െറ ഇരുട്ടില്‍ ഒളി പ്പിച്ചു വയ്ക്കുന്നില്ല.
എന്നെ ശൂന്യസ്ഥലങ്ങ ളില്‍ തേടണമെന്ന് ഞാന്‍ യാക്കോബിന്‍െറ ജനങ്ങളോടു പറഞ്ഞില്ല.
ഞാന്‍ യഹോവയാ കുന്നു, ഞാന്‍ സത്യം പറയുകയും ചെയ്യുന്നു.
സത്യമായ കാര്യങ്ങള്‍ ഞാന്‍ പറയുന്നു.”
താനാണ് ഏകദൈവമെന്ന് യഹോവ തെളിയിക്കുന്നു
20 “നിങ്ങള്‍ അന്യരാഷ്ട്രങ്ങളില്‍നിന്നും രക്ഷ പെട്ടിരിക്കുന്നു. അതിനാല്‍ ഒത്തു ചേര്‍ന്ന് എന്‍െറ മുന്പില്‍ വരിക. (ഇവര്‍ വ്യാജദൈവങ്ങ ളുടെ പ്രതിമകളെടുക്കുന്നു. ഈ നിഷ്പ്രയോ ജന ദേവന്മാരോട് ഇവര്‍ പ്രാര്‍ത്ഥിക്കുന്നു. പക്ഷേ തങ്ങള്‍ എന്താണു ചെയ്യുന്നതെന്ന് അവര്‍ അറിയുന്നില്ല. 21 ഇവരോട് എന്നിലേക്കു വരാന്‍ പറയുക. അവര്‍ തങ്ങളുടെ വ്യവഹാരം അവതരിപ്പിച്ച് ചര്‍ച്ച ചെയ്യട്ടെ.)
“വളരെക്കാലം മുന്പു നടന്ന കാര്യങ്ങളെപ്പറ്റി നിങ്ങളോടാരാണു പറഞ്ഞത്? വളരെ വളരെ മുന്പു മുതല്‍ക്കേ ഇക്കാര്യങ്ങള്‍ നിങ്ങളോടു പറഞ്ഞുകൊണ്ടിരുന്നതാരാണ്? യഹോവയായ ഞാനാകുന്നു ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഏക ദൈവം ഞാനാകുന്നു. എന്നെപ്പോലെ മറ്റൊരു ദൈവമുണ്ടോ? മറ്റൊരു നല്ല ദൈവമുണ്ടോ? മനുഷ്യരെ രക്ഷിക്കുന്ന മറ്റൊരു ദൈവമുണ്ടോ? ഇല്ല! മറ്റൊരു ദൈവമില്ല! 22 വിദൂരദേശവാസി കളേ, നിങ്ങളിനിയും വ്യാജദൈവങ്ങളെ പിന്തു ടരുന്നത് നിര്‍ത്തുക. നിങ്ങള്‍ എന്നെ അനുഗ മിച്ച് രക്ഷനേടുക. ഞാന്‍ ദൈവമാകുന്നു. മറ്റൊരു ദൈവമില്ല. ഞാന്‍ മാത്രമാകുന്നു ദൈവം.
23 “ഞാന്‍ എന്‍െറ ശക്തിയാല്‍ ഈ വാഗ്ദാനം ചെയ്യുന്നു. ഞാന്‍ വാഗ്ദാനം ചെയ്യുന്പോള്‍ ആ വാഗ്ദാനം സത്യമാകുന്നു. ഞാന്‍ വാഗ്ദാ നം ചെയ്തവ സംഭവിക്കും! എല്ലാവരും എനിക്കു മുന്പില്‍ നമസ്കരിക്കുകയും ചെയ്യും. എല്ലാവ രും എന്നെ അനുഗമിക്കാമെന്ന് സത്യം ചെയ്യുക യും ചെയ്യും. യിസ്രായേലിനെ സ്വതന്ത്രമാക്കാന്‍ ദൈവം കോരെശിനെ തെരഞ്ഞെടുക്കുന്നു
24 ജനം പറയും, ‘നന്മയും ശക്തി യും യഹോവയില്‍ നിന്നേ വരികയുള്ളൂ.’”
ചിലര്‍ യഹോവയില്‍ കോപിഷ്ഠരാണ്. പക്ഷേ യഹോവയുടെ സാക്ഷികള്‍ വരിക യും യഹോവ ചെയ്തിരിക്കുന്ന കാര്യങ്ങളെ പ്പറ്റി സംസാരിക്കുകയും ചെയ്യും. അങ്ങനെ, കോപിക്കുന്ന അവര്‍ ലജ്ജിതരാകും. 25 യിസ്രാ യേലുകാരെ നന്മ ചെയ്യാന്‍ യഹോവ സഹാ യിക്കും. ജനം തങ്ങളുടെ ദൈവത്തില്‍ അഭിമാനി ക്കുകയും ചെയ്യും.