യിസ്രായേല്‍ ദൈവത്തിന്‍െറ വിശുദ്ധ ഉദ്യാനം
5
1 ഇനി ഞാനെന്‍െറ സുഹൃത്തിനായി ഒരു ഗാനം ആലപിക്കാം. തന്‍െറ മുന്തിരിത്തോ പ്പിനോട് അവനുള്ള സ്നേഹത്തെച്ചൊല്ലിയു ള്ളതാണ് ആ ഗാനം.
വളരെ ഫലപുഷ്ടമായൊരു വയലില്‍
എന്‍െറ ചങ്ങാതിക്കൊരു മുന്തിരിത്തോപ്പുണ്ടാ യിരുന്നു.
2 എന്‍െറ ചങ്ങാതി കിളച്ചു നിലമൊരുക്കി.
മികച്ച മുന്തിരിവള്ളി അവനവിടെ നട്ടു.
വയ ലിനു നടുവില്‍ അവനൊരു ഗോപുരം നിര്‍മ്മി ച്ചു.
നല്ല മുന്തിരി അവിടെ വളരുമെന്നവന്‍ പ്രതീഷിച്ചു.
പക്ഷേ ചീത്ത മുന്തിരിയേ അവി ടെയുണ്ടായിരുന്നുള്ളൂ.
3 അതിനാല്‍ ദൈവം പറഞ്ഞു: “യെരൂശലേം നിവാസികളേ, യെഹൂദക്കാരേ,
എന്നെപ്പറ്റിയും എന്‍െറ മുന്തിരിത്തോപ്പിനെപ്പറ്റിയും വിചാ രിക്കുക.
4 എന്‍െറ മുന്തിരിത്തോപ്പിന് ഇതിലധികം എന്തു ചെയ്യാന്‍ എനിക്കു കഴിയും?
എനിക്കാ കുന്നതൊക്കെ ഞാന്‍ ചെയ്തു.
നല്ല മുന്തിരി വളരാന്‍ ഞാനാഗ്രഹിച്ചു.
പക്ഷേ, ചീത്ത മുന്തി രിയേ ഉണ്ടായിരുന്നുള്ളൂ.
അതെങ്ങനെ സംഭവി ച്ചു?
5 ഇനി, എന്‍െറ മുന്തിരിവയലുകളോടു
ഞാനെന്തു ചെയ്യുമെന്ന് ഞാന്‍ പറയാം:
വയ ലിനെ സംരക്ഷിച്ചു നില്‍ക്കുന്ന മുള്‍പ്പടര്‍പ്പു കള്‍ പറിച്ചു
ഞാന്‍ തീ കത്തിക്കും.
കന്മതില്‍ ഞാന്‍ പൊളിച്ചിടുകയും
കല്ലുകളെ ആളുകള്‍ ചവിട്ടി നടക്കുമാറാക്കുകയും ചെയ്യും.
6 എന്‍െറ മുന്തിരിത്തോപ്പിനെ ഞാന്‍ തരിശാ ക്കും.
ചെടികളെ ആരും പരിചരിക്കയില്ല.
വയ ലില്‍ ആരും പണിയെടുക്കയില്ല.
കളകളും മുള്‍ ച്ചെടികളും അവിടെ വളരും.
അവിടെ പെയ്യരു തെന്ന്
മേഘങ്ങളോടു ഞാന്‍ കല്പിക്കും.”
7 സര്‍വശക്തനായ യഹോവയുടെ മുന്തിരി ത്തോപ്പ് യിസ്രായേല്‍രാജ്യമാകുന്നു. മുന്തിരി വള്ളി-യഹോവ സ്നേഹിക്കുന്ന ചെടി-യെഹൂ ദക്കാരനാകുന്നു.
യഹോവ നീതി കാംക്ഷിക്കുന്നു.
പക്ഷേ അവി ടെ കൊലപാതകം മാത്രം.
യഹോവ ന്യായം കാംക്ഷിച്ചു,
പക്ഷേ പീഡിതരുടെ വിലാപ ങ്ങള്‍ മാത്രം.
8 നിങ്ങള്‍ വളരെ അടുത്തു ജീവിക്കുന്നു. മറ്റൊ ന്നിനും ഇടമില്ലാതാകും വരെ നിങ്ങള്‍ വീടുക ളുണ്ടാക്കുന്നു. എന്നാല്‍ യഹോവ നിങ്ങളെ ശിക്ഷിക്കുകയും നിങ്ങള്‍ ഒറ്റയ്ക്കു ജീവിക്കാനി ടയാക്കുകയും ചെയ്യും. മുഴുവന്‍ ദേശത്തെയും ഏകജനത നിങ്ങളായിരിക്കും!
9 സര്‍വശക്ത നായ യഹോവ എന്നോടിങ്ങനെ പറയുകയും ഞാനവനെ ശ്രവിക്കുകയും ചെയ്തു, “അവിടെ ധാരാളം വീടുകളുണ്ടിപ്പോള്‍. പക്ഷേ ആ വീടു കളെല്ലാം ഞാന്‍ തകര്‍ക്കുമെന്നു സത്യം ചെയ്യു ന്നു. മനോഹരമായ വലിയ വീടുകളാണിപ്പോ ളുള്ളത്. പക്ഷേ ആ വീടുകള്‍ ശൂന്യമാക്കപ്പെടും.
10 ആ സമയം പത്ത് ഏക്കര്‍ മുന്തിരിത്തോപ്പില്‍ നിന്ന് കുറച്ചു മുന്തിരിയേ ലഭിക്കുകയുള്ളൂ. നിര വധി ചാക്കു വിത്തു വിതച്ചാലും കുറച്ചു വിളവേ ലഭിക്കൂ.”
11 നിങ്ങള്‍ അതിരാവിലെ എഴുന്നേറ്റ് കുടി ക്കാന്‍ മദ്യം തേടിപ്പോകുന്നു. രാത്രി വളരെ വൈകുംവരെ നിങ്ങള്‍ വീഞ്ഞു കുടിച്ച് മത്ത രായിരിക്കുന്നു.
12 വീഞ്ഞും വീണയും ചെണ്ടയും ഓടക്കുഴലും മറ്റു സംഗീതോപകരണങ്ങളുമായി നിങ്ങള്‍ വിരുന്നു കൂടുന്നു. യഹോവ ചെയ്തി രിക്കുന്നതൊന്നും നിങ്ങള്‍ കാണുന്നുമില്ല. യഹോവയുടെ കരങ്ങള്‍ അനവധി കാര്യങ്ങളു ണ്ടാക്കിയിരിക്കുന്നു. നിങ്ങളതൊന്നും നോക്കുന്നു പോലുമില്ല. അതിനാല്‍ നിങ്ങള്‍ക്കത് വളരെ ദോഷം ചെയ്യും.
13 യഹോവ പറയുന്നു, “എന്‍െറ ജനം തടവു കാരായി കൊണ്ടുപോകപ്പെടും. എന്തുകൊ ണ്ടെന്നാല്‍, അവര്‍ യഥാര്‍ത്ഥത്തില്‍ എന്നെ അറിയുന്നില്ല. യിസ്രായേല്‍ നിവാസികളില്‍ ചിലര്‍ ഇപ്പോള്‍ പ്രധാനനേതാക്കളാകുന്നു. തങ്ങളുടെ സുഖജീവിതത്തില്‍ സന്തുഷ്ടരാണ വര്‍. എന്നാല്‍ ആ പ്രധാനനേതാക്കള്‍ക്കൊക്കെ വിശപ്പും ദാഹവുമുണ്ടാകും.
14 അനന്തരം അവര്‍ മരിക്കുകയും മരണത്തിന്‍െറ ഇടമായ ശിയോ ളിന് കൂടുതല്‍ ആളെ കിട്ടുകയും ചെയ്യും. ആ മരണക്കുഴി അവളുടെ വായ അനന്തമായി പിള ര്‍ക്കുകയും എല്ലാവരും പാതാളത്തിലേക്കു പതി ക്കുകയും ചെയ്യും.”
15 അവര്‍ വിനീതരാക്കപ്പെടും. ആ പ്രമാണി മാര്‍ തലകുനിച്ച് നിലത്തു നോക്കും.
16 സര്‍വശ ക്തനായ യഹോവ നീതിയോടെ ന്യായവിധി നടത്തുകയും അവന്‍ മഹാനാണെന്ന് എല്ലാവ രും അറിയുകയും ചെയ്യും. വിശുദ്ധദൈവം ശരി യായതു ചെയ്യുകയും മനുഷ്യര്‍ അവനെ ആദ രിക്കുകയും ചെയ്യും.
17 യിസ്രായേല്‍ജനതയെ ദൈവം അവരുടെ ദേശത്തുനിന്നും ഓടിക്കുക യും അവരുടെ ദേശം ശൂന്യമാവുകയും ചെയ്യും. കുഞ്ഞാടുകള്‍ അവര്‍ക്കിഷ്ടമുള്ളിടത്തേക്കു പോകും. ഒരിക്കല്‍ ധനികരുടേതായിരുന്ന ഭൂമി യിലൂടെ ആട്ടിന്‍കുട്ടികള്‍ മേഞ്ഞു നടക്കും.
18 അവരെ നോക്കുക! വണ്ടികള്‍ കയറു കൊ ണ്ടു കെട്ടിവലിക്കുന്പോലെ അവര്‍ തങ്ങളുടെ അപരാധവും പാപവും കെട്ടിവലിക്കുന്നു.
19 അ വര്‍ പറയുന്നു, “ദൈവം വേഗത്തില്‍ അവന്‍െറ പദ്ധതികള്‍ നടപ്പാക്കിയെങ്കില്‍! അപ്പോള്‍ നമു ക്ക് എന്തു സംഭവിക്കുമെന്നറിയാന്‍ കഴിയുമ ല്ലോ. യഹോവയുടെ പദ്ധതികള്‍ ഉടനെ പ്രാവ ര്‍ത്തികമായെങ്കില്‍! അപ്പോള്‍, അവന്‍െറ പദ്ധതിയെന്തെന്നു നമുക്കറിയാന്‍ കഴിയും.”
20 നന്മകളൊക്കെ തിന്മകളാണെന്നും തിന്മക ളൊക്കെ നന്മകളാണെന്നും അവര്‍ പറയുന്നു. പ്രകാശം ഇരുട്ടാണെന്നും ഇരുട്ടുപ്രകാശമാണെ ന്നും അവര്‍ കരുതുന്നു. കയ്പു മധുരമാണെന്നും മധുരം കയ്പാണെന്നും അവര്‍ കരുതുന്നു.
21 ത ങ്ങള്‍ വളരെ സമര്‍ത്ഥന്മാരാണെന്ന് അവര്‍ കരു തുന്നു. തങ്ങള്‍ വളരെ ബുദ്ധിമാന്മാരാണെന്ന് അവര്‍ കരുതുന്നു.
22 വീഞ്ഞുകുടിക്കുന്ന കാര്യ ത്തില്‍ വളരെ പ്രസിദ്ധരാണവര്‍. മദ്യങ്ങള്‍ കൂട്ടിക്കലര്‍ത്തുന്നതില്‍ നിപുണന്മാരാണവര്‍.
23 കൈക്കൂലി കിട്ടിയാല്‍ അവര്‍ കുറ്റവാളിയ്ക്ക് രക്ഷ നല്‍കും. പക്ഷേ നീതിമാന്മാര്‍ക്കു ന്യായം കിട്ടാനവര്‍ അനുവദിക്കുകയുമില്ല.
24 അവര്‍ക്കു ദോഷങ്ങളുണ്ടാകും. വയ്ക്കോലും കരിയിലയും എരിയുന്പോലെ അവരുടെ പിന്‍ഗാമികള്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെടും. വേരുജീര്‍ണ്ണി ച്ചു പോകുന്പോലെ അവരുടെ പിന്‍ഗാമികള്‍ നശിപ്പിക്കപ്പെടും. പൂവ് തീയിലെരിഞ്ഞ് ചാരം കാറ്റില്‍ പറന്നുപോകുന്പോലെ അവരുടെ പിന്‍ ഗാമികള്‍ നശിപ്പിക്കപ്പെടും.
സര്‍വശക്തനായ യഹോവയുടെ ഉപദേശ ങ്ങളനുസരിക്കാന്‍ അവര്‍ വിസമ്മതിച്ചിരിക്കു ന്നു. യിസ്രായേലിന്‍െറ വിശുദ്ധനായവന്‍െറ സന്ദേശത്തെ അവര്‍ വെറുത്തു.
25 അതിനാല്‍ യഹോവ തന്‍െറ ജനതയോടു വളരെ കോപി ച്ചിരിക്കുന്നു. യഹോവ തന്‍െറ കൈ ഉയര്‍ത്തി അവരെ ശിക്ഷിക്കും. പര്‍വതങ്ങള്‍ പോലും ഭയപ്പെടും. മൃതദേഹങ്ങള്‍ തെരുവില്‍ അഴുക്കുകൂ നകള്‍ പോലെ കിടക്കും. പക്ഷേ ദൈവം അപ്പോഴും കുപിതനായിരിക്കും. മനുഷ്യരെ ശിക്ഷിക്കാന്‍ അവന്‍െറ കൈ അപ്പോഴും ഉയര്‍ ന്നു നില്‍ക്കും.
യിസ്രായേലിനെ ശിക്ഷിക്കാന്‍ ദൈവം സൈന്യത്തെ കൊണ്ടുവരും
26 അതാ! വിദൂരസ്ഥമായ ഒരു ദേശത്ത് രാഷ്ട്ര ങ്ങള്‍ക്കായി ദൈവം ഒരടയാളം നല്‍കുന്നു. ദൈവം ഒരു കൊടിയുയര്‍ത്തുകയും ആ ജന ത്തെ ചൂളമടിച്ചു വിളിക്കുകയും ചെയ്യുന്നു. ശത്രു വിദൂരത്തിലുള്ളൊരു ദേശത്തുനിന്നും വരു ന്നു. വൈകാതെ അവര്‍ രാജ്യത്തു പ്രവേശിക്കും. വളരെ വേഗത്തിലാണവര്‍ നീങ്ങുന്നത്.
27 ശത്രു ഒരിക്കലും ക്ഷീണിക്കുകയോ വീഴുകയോ ചെ യ്യുന്നില്ല. അവര്‍ ഒരിക്കലും ഉറക്കം തൂങ്ങുകയോ ഉറങ്ങുകയോ ചെയ്യുന്നില്ല. അവരുടെ അരക്കച്ച എപ്പോഴും മുറികിയിരിക്കുന്നു. ചെരുപ്പുവാറ് ഒരിക്കലും പൊട്ടുന്നില്ല.
28 ശത്രുവിന്‍െറ അന്പു കള്‍ മൂര്‍ച്ചയേറിയത്. അവരുടെ വില്ലുകള്‍ എപ്പോഴും കുലച്ചു നില്‍ക്കുന്നു. പടക്കുതിരക ളുടെ കാലുകള്‍ പാറപോലെ ഉറച്ചവ. അവ രുടെ തേരുകളുടെ പിന്നില്‍ പൊടിയുടെ മേഘ ങ്ങളുയരുന്നു.
29 ശത്രുവിന്‍െറ ആക്രോശം സിംഹഗര്‍ജ്ജനം പോലെ. യുവസിംഹത്തിന്‍െറ ഗര്‍ജ്ജനം പോലെ. ശത്രു ഇരയുടെ, തനിക്കെതിരെ യുദ്ധം ചെയ്യുന്നവരുടെ, നേര്‍ക്കു മുരളുകയും അവരെ പിടിച്ചു കൊണ്ടുപോവുകയും ചെയ്യുന്നു. മനു ഷ്യര്‍ കുതറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. പക്ഷേ ആരും അവരെ രക്ഷിക്കാനില്ല.
30 അതിനാല്‍ സിംഹം തിരമാലകള്‍പോലെ അലറുന്നു. പിടി കൂടപ്പെട്ടവര്‍ നിലത്തു നോക്കുന്നു. ഇരുട്ടു മാത്രം കാണുന്നു. ഈ കനത്ത മേഘങ്ങളില്‍ സര്‍വ പ്രകാശവും ഇരുട്ടാകുന്നു.