യിസ്രായേല്‍ രക്ഷിക്കപ്പെടും
52
ഉണരൂ! ഉണരൂ സീയോനേ!
നിന്‍െറ മഹത്വമാര്‍ന്ന ഉടയാടകളണിഞ്ഞ് ഒരു ങ്ങുക! നിന്‍െറ ശക്തി ധരിക്കുക!
വിശുദ്ധയെരൂ ശലേമേ, എഴുന്നേല്‍ക്കുക!
ദൈവത്തെ പിന്‍പ റ്റാമെന്നു സമ്മതിക്കാത്ത ജനം ഇനിയും
നിന്നി ലേക്കു പ്രവേശിക്കയില്ല. അവര്‍ നിര്‍മ്മലരും ശുദ്ധരുമല്ല.
പൊടിതട്ടിക്കളയുക! നിങ്ങളുടെ വിസ്മയ കരമായ വസ്ത്രങ്ങള്‍ ധരിക്കുക!
സീയോന്‍െറ പുത്രിയായ യെരൂശലേമേ, നീയൊരു തടവുകാ രിയായിരുന്നു.
എന്നാലിപ്പോള്‍ നിന്‍െറ കഴു ത്തില്‍ കെട്ടിയിരിക്കുന്ന ചങ്ങലയില്‍നിന്നും സ്വയം മോചിക്കുക!
യഹോവ പറയുന്നു,
“നിങ്ങള്‍ പണത്തി നായി വില്‍ക്കപ്പെട്ടില്ല.
അതിനാല്‍ നിങ്ങളെ മോചിപ്പിക്കാന്‍ ഞാന്‍ പണമുപയോഗിക്ക യില്ല.”
എന്‍െറ യജമാനനായ യഹോവ പറയുന്നു, “എന്‍െറ ജനം താമസിക്കാനായി ഈജിപ്തി ലേക്കു പോവുകയും അനന്തരം അടിമകളാവു കയും ചെയ്തു. പിന്നീട് അശ്ശൂര്‍ അവരെ അടി മകളാക്കി. ഇപ്പോഴെന്തു സംഭവിച്ചുവെന്നു നോക്കുക! മറ്റൊരു രാഷ്ട്രം എന്‍െറ ജനതയെ പിടികൂടിയിരിക്കുന്നു. എന്‍െറ ജനത്തിന് ആ രാഷ്ട്രം വില നല്‍കിയില്ല. ഈ രാജ്യം എന്‍െറ ജനത്തെ ഭരിക്കുകയും അവരെ പരിഹസിക്കു കയും ചെയ്യുന്നു. അവരെപ്പോഴും എന്നെ ദുഷി ച്ചു പറയുന്നു.”
യഹോവ പറയുന്നു, “ഇതു സംഭവിച്ചിരി ക്കുന്നു, അതിനാല്‍ എന്‍െറ ജനം എന്നെപ്പറ്റി പഠിക്കും. ഞാനാരെന്ന് എന്‍െറ ജനം അറിയും. എന്‍െറ ജനം എന്‍െറ പേരറിയും. ഞാനാണ് അവരോടു സംസാരിക്കുന്നതെന്ന് അവര്‍ അറി യുകയും ചെയ്യും.”
ഒരു ദൂതന്‍ സദ്വാര്‍ത്തയുമായി കുന്നിലേ ക്കു വരുന്നത് അത്ഭുകരമായൊരു ദൃശ്യമാണ്. “സമാധാനം! നമ്മള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നു! നിങ്ങളുടെ ദൈവം രാജാവാകുന്നു!”എന്ന് ഒരു ദൂതന്‍ പ്രഖ്യാപിക്കുന്നതു കേള്‍ക്കുക വിസ്മയ കരമാണ്.
നഗരകാവല്‍ക്കാര്‍ ആക്രോശിച്ചു തുടങ്ങു ന്നു.
അവരെല്ലാമൊന്നിച്ച് ആഹ്ലാദിക്കുന്നു!
എന്തുകൊണ്ടെന്നാല്‍ യഹോവ സീയോനിലേ ക്കു മടങ്ങുന്നത് അവരെല്ലാവരും കാണുന്നു.
യെരൂശലേമേ, നശിപ്പിക്കപ്പെട്ട നിന്‍െറ മന്ദി രങ്ങള്‍ വീണ്ടും ആഹ്ലാദി ക്കുന്നവയായിത്തീരും.
നിങ്ങളെല്ലാവരും ഒരുമിച്ച് ആഹ്ലാദിക്കും.
എന്തു കൊണ്ടെന്നാല്‍ യഹോവ യെരൂശലേമിനോടു കരുണ കാട്ടും.
യഹോവ തന്‍െറ ജനത്തെ രക്ഷി ക്കും.
10 യഹോവ തന്‍െറ വിശുദ്ധശക്തി സകല രാഷ്ട്രത്തോടും കാണിക്കും.
ദൈവം തന്‍െറ ജനത്തെ രക്ഷിക്കുന്നതെങ്ങനെയെന്ന് സകല വിദൂരരാഷ്ട്രങ്ങളും കാണും.
11 നിങ്ങള്‍ ബാബിലോണ്‍ വിടണം!
ആ സ്ഥലം വിടുക!
പുരോഹിതന്മാരേ, ആരാധന യ്ക്കുപയോഗിച്ച സാധനങ്ങള്‍ നിങ്ങള്‍ ചുമ ക്കുന്നു.
അതിനാല്‍ നിങ്ങള്‍ സ്വയം ശുദ്ധീകരി ക്കുക.
ശുദ്ധമല്ലാത്ത ഒന്നിനെയും സ്പര്‍ശിക്ക രുത്.
12 നിങ്ങള്‍ ബാബിലോണ്‍ വിടും.
പക്ഷേ അവര്‍ തിടുക്കത്തില്‍ നിങ്ങളെ ഓടിക്കയില്ല.
നിങ്ങള്‍ ഓടിച്ചുവിടപ്പെടുകയില്ല. നിങ്ങള്‍ നട ന്നിറങ്ങും,
യഹോവ നിങ്ങളോടൊപ്പം നടക്കു കയും ചെയ്യും.
യഹോവ നിങ്ങള്‍ക്കു മുന്പേ ഉണ്ടായിരിക്കും.
യിസ്രായേലിന്‍െറ ദൈവം നിങ്ങള്‍ക്കു പിന്നിലും ഉണ്ടായിരിക്കും.
ദൈവത്തിന്‍െറ, യാതനയനു ഭവിക്കുന്ന ദാസന്
13 “എന്‍െറ ദാസനെ നോക്കുക. അവന്‍ വളരെ വിജയിയും പ്രധാനിയുമായിരിക്കും. ഭാവിയില്‍ ജനം അവനെ മഹത്വപ്പെടുത്തു കയും ആദരിക്കുകയും ചെയ്യും.
14 “പക്ഷേ, എന്‍െറ ദാസനെ കണ്ടപ്പോള്‍ ധാരാളംപേര്‍ ഞെട്ടുകയുണ്ടായി. അവന്‍ ഒരു മനുഷ്യനെന്ന് അവര്‍ക്കു തിരിച്ചറിയാനാകാ ത്തത്ര ഭീകരമായ നിലയില്‍ അവനു പീഡ നമേറ്റിരുന്നു. 15 പക്ഷേ, കൂടുതല്‍ പേര്‍ വിസ്മ യിക്കും. രാജാക്കന്മാര്‍ അവനെ അത്ഭുതത്തോ ടെ നോക്കും. പക്ഷേ ഒരക്ഷരവും അവര്‍ ഉരി യാടുകയില്ല. എന്‍െറ ദാസനെപ്പറ്റിയുള്ള കഥ അവര്‍ കേട്ടില്ല-സംഭവിച്ചത് അവര്‍ കണ്ടു. അവര്‍ ആ കഥകേട്ടില്ല, പക്ഷേ മനസ്സിലാക്കി.”