സകല രാഷ്ട്രങ്ങളും യഹോ വയെ അനുഗമിക്കും
56
1 യഹോവ ഇക്കാര്യങ്ങള്‍ പറഞ്ഞു, “എല്ലാവരോടും നീതി പാലിക്കുക. ശരി യായ കാര്യങ്ങള്‍ ചെയ്യുക! എന്തുകൊണ്ടെ ന്നാല്‍, വൈകാതെ എന്‍െറ രക്ഷ നിന്നിലേക്കു വരും. എന്‍െറ നന്മ വൈകാതെ സകല ലോക ങ്ങളെയും കാണിക്കും.”
2 ശബത്തിനെപ്പറ്റിയുള്ള ദൈവത്തിന്‍െറ നിയമം അനുസരിക്കുന്നവര്‍ അനുഗൃഹീതര്‍. ദുഷ്ടത ചെയ്യാത്തവന്‍ സന്തോഷവാന്‍.
3 യെ ഹൂദരല്ലാത്ത ചിലര്‍ സ്വയം യഹോവയോടു ചേരും. “യഹോവ ഞങ്ങളെ അവന്‍െറ ജന ത്തോടൊപ്പം ചേര്‍ക്കുകയില്ല.”എന്ന് അവര്‍ പറയരുത്. “ഞാനൊരു ഉണങ്ങിയ മരക്കഷണ മാണ്-എനിക്ക് കുട്ടികളുണ്ടാവില്ല”എന്നൊരു നപുംസകം പറയരുത്.
4-5 ഈ നപുംസകങ്ങള്‍ അങ്ങനെ പറയാന്‍ പാടില്ല. കാരണം യഹോവ പറയുന്നു, “നപും സകങ്ങളില്‍ ചിലര്‍ ശബത്തിന്‍െറ നിയമങ്ങള്‍ അനുസരിക്കുന്നു. എന്‍െറ ഇഷ്ടം അവര്‍ തെര ഞ്ഞെടുക്കുന്നു. അവര്‍ സത്യമായും എന്‍െറ കരാര്‍ പിന്തുടരുന്നു. അതിനാല്‍ എന്‍െറ ആല യത്തില്‍ അവര്‍ക്കായി ഞാനൊരു സ്മാരക ശില സ്ഥാപിക്കും. അവരുടെ നാമം എന്‍െറ നഗരത്തില്‍ ഓര്‍മ്മിക്കപ്പെടും! അതെ, ആ നപുംസകങ്ങള്‍ക്ക് ഞാന്‍ പുത്രന്മാര്‍ക്കും പുത്രി മാര്‍ക്കും നല്‍കുന്നതിനെക്കാള്‍ നല്ലതു ചിലതു നല്‍കും. നിത്യമായൊരു നാമം ഞാനവര്‍ക്കു നല്‍കും. എന്‍െറ ജനതയില്‍ നിന്നും അവര്‍ മുറിച്ചു മാറ്റപ്പെടുകയില്ല.”
6 യെഹൂദരല്ലാത്ത ചിലര്‍ സ്വയം യഹോവ യോടു ചേരും. തങ്ങള്‍ക്കു യഹോവയെ സേവി ക്കുകയും അവന്‍െറ നാമത്തെ സ്നേഹിക്കു കയും ചെയ്യേണ്ടതിനാണവര്‍ ഇങ്ങനെ ചെയ്യു ന്നത്. യഹോവയുടെ ദാസന്മാരാകുന്നതിന് അവര്‍ സ്വയം അവനോടു ചേരും. അവര്‍ ശബ ത്തിനെ ഒരുത്സവദിനമായി കരുതുകയും എന്‍െറ കരാറിനെ അവര്‍ വിടാതെ അനുസരി ക്കുകയും ചെയ്യും.
7 യഹോവ പറയുന്നു, “ആ ജനത്തെ ഞാനെ ന്‍െറ വിശുദ്ധപര്‍വതത്തിലേക്കു കൊണ്ടുവരും. എന്‍െറ പ്രാര്‍ത്ഥനാലയത്തില്‍ അവരെ ഞാന്‍ ആഹ്ലാദിപ്പിക്കും. അവരെനിക്കര്‍പ്പിക്കുന്ന വഴി പാടുകളും ബലികളും എന്നെ സംതൃപ്തനാ ക്കും. എന്തുകൊണ്ടെന്നാല്‍ എന്‍െറ ആലയം സകല രാഷ്ട്രങ്ങള്‍ക്കും ഒരു പ്രാര്‍ത്ഥനാലയം എന്നു വിളിക്കപ്പെടും.”
8 എന്‍െറ യജമാനനായ യഹോവ പറയുന്നതാണിതൊക്കെ.
യിസ്രായേലുകാര്‍ അവരുടെ രാജ്യത്തുനി ന്നും പുറത്താക്കപ്പെട്ടു. (ലോകത്തിന്‍െറ വിവി ധഭാഗങ്ങളില്‍ പ്രവാസം നടത്തുന്നതിന്.) പക്ഷേ യഹോവ വീണ്ടും അവരെ ഒരുമിച്ചു ചേര്‍ക്കും. അവന്‍ പറയുന്നു, “വീണ്ടും ഞാന വരെ ഒരുമിച്ചു ചേര്‍ക്കും.”
തന്‍െറ ശുശ്രൂഷയ്ക്കു യഹോവ എല്ലാവരെയും ക്ഷണിക്കുന്നു
9 കാട്ടുമൃഗങ്ങളേ, വന്നു ഭക്ഷിക്കുക!
10 കാവല്‍ക്കാര്‍ (പ്രവാചകര്‍) എല്ലാം അന്ധര്‍.
തങ്ങളെന്താണു ചെയ്യുന്നതെന്ന് അവരറിയു ന്നില്ല.
കുരയ്ക്കാത്ത നായ്ക്കളെപ്പോലെയാ ണവര്‍.
അവര്‍ നിലത്തു കിടന്നുറങ്ങുന്നു.
ഓ, അവര്‍ ഉറങ്ങാനിഷ്ടപ്പെടുന്നു.
11 അവര്‍ വിശക്കുന്ന നായ്ക്കളെപ്പോലെയാ കുന്നു.
അവര്‍ ഒരിക്കലും സംതൃപ്തരല്ല.
തങ്ങളെ ന്താണു ചെയ്യുന്നതെന്ന് ഇടയന്മാര്‍ക്കറിയില്ല.
അലഞ്ഞു തിരിഞ്ഞു പോയ, തങ്ങളുടെ കുഞ്ഞാടുകളെപ്പോലെയാണവര്‍.
അവര്‍ അത്യാഗ്രഹികളാകുന്നു.
സ്വയം തൃപ്തരാകുക മാത്രമാണവരുടെ ആവശ്യം.
12 അവര്‍ വന്നു പറയുന്നു: “ഞാന്‍ കുറച്ചു വീഞ്ഞു കുടിക്കും.
ഞാനല്പം മദ്യം കഴിക്കും.
അതേകാര്യം ഞാന്‍ നാളെയും ചെയ്യും.
അതി ലധികവും ഞാന്‍ കുടിക്കും.”