ദൈവത്തെ പിന്‍പറ്റുവാന്‍ ജനങ്ങള്‍
ഉദ്ബോധിപ്പിക്കപ്പെടണം
58
1 നിങ്ങള്‍ക്കു കഴിയുന്നത്ര ഉച്ചത്തില്‍ വിളിച്ചു കൂവുക! സ്വയം നിര്‍ത്തരുത്!
കാഹളം പോലെ ഉറക്കെ ആക്രോശിക്കുക!
ജന ങ്ങള്‍ ചെയ്തിക്കുന്ന തെറ്റുകളെപ്പറ്റി അവ രോടു പറയുക.
യാക്കോബിന്‍െറ കുടുംബ ത്തോട് അവരുടെ പാപത്തെപ്പറ്റി പറയുക!
2 അപ്പോള്‍ അവര്‍ എല്ലാദിവസവും എന്നെ ആരാധിക്കാന്‍ വരും.
എന്‍െറ മാര്‍ഗ്ഗം അവര്‍ പഠിക്കാനാഗ്രഹിക്കുകയും ചെയ്യും.
അവര്‍ ശരി യായി ജീവിക്കുന്ന ഒരു രാഷ്ട്രമായിത്തീരും.
ദൈവത്തിന്‍െറ നല്ല കല്പനകളുനുസരിക്കുന്ന തില്‍നിന്നും അവര്‍ പിന്മാറുകയില്ല.
തങ്ങളെ നീതിയോടെ വിധിക്കണമെന്ന് അവരെന്നോടാ വശ്യപ്പെടും.
ദൈവത്തിന്‍െറ ന്യായവിധി ക്കായി അവര്‍ അവന്‍െറയടുത്തേക്കു പോകാ നാഗ്രഹിക്കും.
3 ഇപ്പോള്‍ അവര്‍ പറയുന്നു, “നിന്നോടു ആദ രവു കാട്ടാന്‍ ഞങ്ങള്‍ ഭക്ഷിക്കുന്നതു നിര്‍ത്തി. നീയെന്തുകൊണ്ടു ഞങ്ങളെ നോക്കുന്നില്ല? നിന്നോടു ആദരവു കാണിക്കാന്‍ ഞങ്ങള്‍ സ്വന്തം ശരീരത്തെ പീഡിപ്പിക്കുന്നു. നീയെന്തു കൊണ്ടു ഞങ്ങളെ ശ്രദ്ധിക്കുന്നതേയില്ല?”
എന്നാല്‍ യഹോവ പറയുന്നു, “ആ ഉപവാ സദിവസങ്ങളില്‍ നിങ്ങള്‍ സ്വന്തം സന്തോഷ ത്തിനു വേണ്ടതു ചെയ്യുന്നു. നിങ്ങള്‍ നിങ്ങ ളുടെ ദാസന്മാരെ പീഡിപ്പിക്കുന്നു-നിങ്ങളുടെ സ്വന്തം ശരീരത്തെയല്ല.
4 നിങ്ങള്‍ക്കു വിശക്കു ന്നു, പക്ഷേ ആഹാരത്തിനുവേണ്ടിയല്ല. തര്‍ക്കി ക്കാനും പോരടിക്കാനുമുള്ള വിശപ്പാണ്, അപ്പ ത്തിനല്ല. നിങ്ങളുടെ ദുഷ്ടകരങ്ങള്‍ കൊണ്ട് മനുഷ്യരെ ഇടിക്കാനുള്ള വിശപ്പാണത്. നിങ്ങള്‍ ഭക്ഷണം വേണ്ടെന്നു വയ്ക്കുന്നത് എനിക്കു വേണ്ടിയല്ല. നിങ്ങള്‍ സ്വന്തം ശബ്ദംകൊണ്ട് എന്നെ വാഴ്ത്തുന്നില്ല.
5 ഈ വിശേഷദിവസങ്ങ ളില്‍ നിങ്ങള്‍ ഭക്ഷണം കഴിക്കാതെ സ്വന്തം ശരീരത്തെ പീഡിപ്പിക്കണമെന്നു ഞാന്‍ ആഗ്ര ഹിക്കുന്നുവെന്ന് നിങ്ങള്‍ കരുതുന്നുവോ? മനു ഷ്യര്‍ വ്യസനിക്കുന്നതായി കാണണമെന്നു ഞാനാഗ്രഹിക്കുന്നതായി നിങ്ങള്‍ കരുതുന്നു വോ? വാടിക്കരിഞ്ഞ പൂക്കള്‍ പോലെ മനു ഷ്യര്‍ തല കുനിക്കണമെന്നും വ്യസനത്തിന്‍െറ വസ്ത്രം ധരിക്കണമെന്നും ഞാനാഗ്രഹിക്കുന്നെ ന്നും നിങ്ങള്‍ കരുതുന്നുവോ? മനുഷ്യര്‍ ദു:ഖം കാണിക്കാന്‍ ചാരത്തിലിരിക്കുന്നതു കാണാന്‍ ഞാനാഗ്രഹിക്കുന്നുവെന്നു നിങ്ങള്‍ കരുതുന്നു വോ? വിശേഷദിവസങ്ങളില്‍ നിരാഹാരമിരി ക്കുന്ന നിങ്ങളതാണു കരുതുന്നത്. യഹോവ യുടെ ആഗ്രഹം അങ്ങനെയാണെന്നാണോ നിങ്ങള്‍ കരുതുന്നത്?
6 “വിശേഷദിവസത്തെപ്പറ്റി എനിക്കുള്ള സങ്ക ല്പമെന്തെന്ന് ഞാന്‍ പറയാം-മനുഷ്യരെ സ്വത ന്ത്രമാക്കാനുള്ള ദിവസം. ഒരു ദിവസം നിങ്ങള്‍ മനുഷ്യരുടെ ഭാരങ്ങളെടുത്തുമാറ്റണമെന്നു ഞാനാഗ്രഹിക്കുന്നു. ദുരിതമനുഭവിക്കുന്നവരെ ഒരുനാള്‍ നിങ്ങള്‍ സ്വതന്ത്രരാക്കണമെന്നു ഞാനാഗ്രഹിക്കുന്നു. അവരുടെ ചുമലില്‍നിന്നും ഭാരങ്ങള്‍ നിങ്ങളെടുത്തുമാറ്റുന്ന ഒരുനാള്‍ വര ണമെന്നു ഞാനാഗ്രഹിക്കുന്നു.
7 നിങ്ങളുടെ ഭക്ഷ ണം വിശക്കുന്നവരുമായി പങ്കുവയ്ക്കണ മെന്നും ഞാനാഗ്രഹിക്കുന്നു. ഭവനമില്ലാത്ത ദരി ദ്രരെ നിങ്ങള്‍ കണ്ടെത്തണമെന്നു ഞാനാഗ്ര ഹിക്കുന്നു. അവരെ നിങ്ങള്‍ നിങ്ങളുടെ ഭവന ത്തിലേക്കു കൊണ്ടുവരണമെന്നു ഞാനാഗ്രഹി ക്കുന്നു. വസ്ത്രമില്ലാത്തവനെ കാണുന്പോള്‍ നിങ്ങളുടെ വസ്ത്രം അവനു നല്‍കുക! അവരെ സഹായിക്കുന്നതില്‍നിന്നും ഒഴിഞ്ഞിരിക്കരുത്, അവരും നിങ്ങളെപ്പോലെയാണ്.”
8 നിങ്ങള്‍ അങ്ങനെ ചെയ്താല്‍ നിങ്ങളുടെ പ്രകാശം ഉദയപ്രകാശത്തെപ്പോലെ തിളങ്ങാന്‍ തുടങ്ങും. അപ്പോള്‍ നിങ്ങളുടെ മുറിവുകള്‍ സുഖപ്പെടും. നിങ്ങളുടെ “നന്മ”(ദൈവം) നിങ്ങള്‍ക്കു മുന്പേ നടക്കുകയും യഹോവയുടെ തേജസ്സ് നിങ്ങളെ അനുഗമിക്കുകയും ചെയ്യും.
9 അപ്പോള്‍ നിങ്ങള്‍ യഹോവയെ വിളിക്കുക യും യഹോവ വിളികേള്‍ക്കുകയും ചെയ്യും. നിങ്ങള്‍ യഹോവയെ ഉറക്കെ വിളിക്കുകയും “ഞാനിവിടുണ്ട്”എന്നവന്‍ മറുപടി പറയു കയും ചെയ്യും.
ദൈവത്തിന്‍െറ ജനം ശരി പ്രവര്‍ത്തിക്കണം
ജനങ്ങള്‍ക്ക് ദുരിതവും ഭാരങ്ങളുമുണ്ടാക്കു ന്നതു നിങ്ങള്‍ നിര്‍ത്തണം. കയ്പ്പേറിയ വാക്കു കളുപയോഗിക്കുന്നതും ഓരോ കാര്യങ്ങള്‍ക്കാ യി ജനങ്ങളെ കുറ്റപ്പെടുത്തുന്നതും നിങ്ങള്‍ നിര്‍ ത്തണം.
10 വിശക്കുന്നവരോടു കരുണ തോന്നു കയും അവര്‍ക്ക് ആഹാരം നല്‍കുകയും വേണം. ദുരിതങ്ങളനുഭവിക്കുന്നവരെ അവരുടെ ആവ ശ്യങ്ങളില്‍ നിങ്ങള്‍ തൃപ്തിപ്പെടുത്തണം. അപ്പോള്‍ നിങ്ങളുടെ പ്രകാശം ഇരുട്ടിലും തിള ങ്ങും. നിങ്ങള്‍ക്ക് യാതൊരു ദു:ഖവും ഉണ്ടായിരി ക്കുകയുമില്ല. മദ്ധ്യാഹ്നസൂര്യനെപ്പോലെ നിങ്ങള്‍ തിളങ്ങും.
11 യഹോവ എപ്പോഴും നിങ്ങളെ നയിക്കും. വരണ്ട ദേശങ്ങളില്‍ യഹോവ നിങ്ങളുടെ ആത്മാവിനെ സംതൃപ്തമാക്കും. അവന്‍ നിങ്ങ ളുടെ അസ്ഥികള്‍ക്കു ബലം നല്‍കും. നിങ്ങള്‍ ധാരാളം ജലമുള്ള ഒരു പൂന്തോപ്പുപോലെയാ കും. നിങ്ങളെപ്പോഴും ജലമുള്ള ഉറവപോലെ യായിരിക്കും.
12 വളരെ വളരെ വര്‍ഷങ്ങളായി നിങ്ങളുടെ നഗരങ്ങള്‍ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍ പുതിയ നഗരങ്ങള്‍ നിര്‍മ്മിക്കപ്പെ ടുകയും ആ നഗരങ്ങളുടെ അടിത്തറകള്‍ വളരെ വളരെ വര്‍ഷങ്ങള്‍ നിലനില്‍ക്കുകയും ചെയ്യും. “വേലികെട്ടു ന്നവന്‍”എന്നു നീ വിളിക്കപ്പെടും. “പാതകളും വീടുകളും പണിയുന്നവന്‍”എന്നും നീ വിളിക്കപ്പെടും.
13 ശബത്തിനെപ്പറ്റിയുള്ള ദൈവത്തിന്‍െറ നിയമത്തിനെതിരെ പാപം ചെയ്യാതിരുന്നാല്‍ അങ്ങനെ സംഭവിക്കും. ആ വിശുദ്ധദിനത്തില്‍ നിങ്ങള്‍ സ്വയം സന്തോഷിപ്പിക്കാന്‍ ശ്രമിക്കാ തിരുന്നാല്‍ അങ്ങനെ സംഭവിക്കും. ശബത്തിനെ നിങ്ങള്‍ ആഹ്ലാദദിനമെന്നു വിളിക്കണം. യഹോവയുടെ വിശിഷ്ടദിനത്തെ മഹത്വപ്പെ ടുത്തണം. മറ്റെല്ലാ ദിവസങ്ങളിലും ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യാതെ ആ വിശേഷദിനത്തെ നിങ്ങള്‍ മഹത്വപ്പെടുത്തണം.
14 അപ്പോള്‍ നിങ്ങള്‍ക്കു യഹോവയില്‍ ആന ന്ദം ഉണ്ടാകും. അവന്‍ നിങ്ങളെ ഭൂമിക്കു മുക ളിലുള്ള അത്യുന്നതസ്ഥലങ്ങളിലേക്കു കൊണ്ടു പോകുകയും ചെയ്യും. നിങ്ങളുടെ പിതാവായ യാക്കോബിനുള്ളതെല്ലാം യഹോവ നിങ്ങള്‍ക്ക് നല്‍കും.
യഹോവ സ്വയം പറഞ്ഞതാണിതൊക്കെ!