ദുഷ്ടന്മാര്‍ മാനസാന്തരപ്പെടണം
59
നോക്കൂ, യഹോവയുടെ ശക്തി നിന്നെ രക്ഷിക്കാന്‍ മതിയായതാകുന്നു. നീ സ ഹായം തേടുന്പോള്‍ അവനു നിന്നെ കേള്‍ക്കാ നാകും. പക്ഷേ നിന്‍െറ പാപങ്ങള്‍ നിന്നെ ദൈവത്തില്‍നിന്നും അകറ്റുന്നു. യഹോവ നിന്നില്‍ നിന്നകലുന്നതിന് നിന്‍െറ പാപങ്ങ ളാണു കാരണം.
നിന്‍െറ കൈകള്‍ അഴുക്കുപുരണ്ടതാകുന്നു; അവയില്‍ രക്തം പൊതിഞ്ഞിരിക്കുന്നു. നിന്‍െറ വിരലുകളെ അപരാധം പൊതിഞ്ഞിരിക്കുന്നു. നീ സ്വന്തം വായകൊണ്ട് നുണകള്‍ പറയുന്നു. നിന്‍െറ നാവ് തിന്മകള്‍ സംസാരിക്കുന്നു. ആരും അന്യരെപ്പറ്റി സത്യം പറയുന്നില്ല. മനു ഷ്യര്‍ പരസ്പരം കോടതികയറ്റുകയും വ്യവ ഹാരത്തില്‍ വിജയം നേടാന്‍ കള്ളം പറയു കയും ചെയ്യുന്നു. അവര്‍ പരസ്പരം നുണകള്‍ പറയുന്നു. അവര്‍ നിറയെ ദുരിതങ്ങളാണ്, അവര്‍ ദുഷ്ടതയ്ക്കു ജന്മമേകുകയും ചെയ്യു ന്നു. വിഷസര്‍പ്പം മുട്ടയിടുന്നതുപോലെ അവര്‍ തിന്മയുണ്ടാക്കുന്നു. അതിലൊരു മുട്ട തിന്നാല്‍ നിങ്ങള്‍ മരിക്കും. അതിലൊരു മുട്ട പൊട്ടിച്ചാല്‍ ഒരു വിഷസര്‍പ്പം പുറത്തു ചാടും.
മനുഷ്യര്‍ പറയുന്ന നുണകള്‍ എട്ടുകാലിവല പോലെയാണ്. ഈ വല വസ്ത്രമാക്കാന്‍ കൊ ള്ളില്ല. ആ വലകൊണ്ട് നഗ്നത മറയ്ക്കാനാ വില്ല.
ചിലര്‍ തിന്മ ചെയ്യുകയും അന്യരെ പീഡി പ്പിക്കാന്‍ സ്വന്തം കൈകളുപയോഗിക്കുകയും ചെയ്യുന്നു. തിന്മയിലേക്ക് ഓടിപ്പോകുന്നതിന് അവര്‍ സ്വന്തം കാലുകളുപയോഗിക്കുന്നു. തെ റ്റൊന്നും ചെയ്യാത്തവരെ വധിക്കാനവര്‍ തിടു ക്കപ്പെടുന്നു. അവരുടെ മനസ്സില്‍ ദുഷ്ടചിന്ത കളാണ്. കലാപമുണ്ടാക്കുകയും മോഷ്ടിക്കു കയുമാണവരുടെ ജീവിതം. സമാധാനത്തി ന്‍െറ മാര്‍ഗ്ഗം അവര്‍ക്കറിയില്ല. അവര്‍ നീതി മാന്മാരല്ല. വക്രമായ ജീവിതമാണവരുടേത്. അവരെപ്പോലെ ജീവിക്കുന്നവര്‍ക്കാകട്ടെ ഒരിക്ക ലും സമാധാനവും കിട്ടില്ല.
യിസ്രായേലിന്‍െറ പാപങ്ങള്‍ ദുരിതമുണ്ടാക്കുന്നു
എല്ലാ നീതിയും നന്മയും പോയി.
നമുക്ക ടുത്ത് ഇരുട്ടുമാത്രം.
അതിനാല്‍ നാം വെളിച്ചത്തി നായി കാത്തിരിക്കണം.
നമ്മള്‍ തീവ്രപ്രകാശം പ്രതീക്ഷിക്കുന്നു,
പക്ഷേ നമ്മള്‍ക്ക് ഇരുട്ടുമാത്രം.
10 നമ്മള്‍ കണ്ണില്ലാത്തവരെപ്പോലെയാണ്.
അന്ധരെപ്പോലെ നാം ഭിത്തിയുടെ നേര്‍ക്കു നടക്കുന്നു.
രാത്രിയിലെന്ന പോലെ നമ്മള്‍ അതിലടിച്ചു വീഴുന്നു.
പകല്‍വെളിച്ചത്തില്‍ പ്പോലും നമുക്കു കാണാനാകുന്നില്ല.
ഉച്ചയ്ക്കു നാം ചത്തവരെപ്പോലെ വീഴുന്നു.
11 നമ്മളെല്ലാം വളരെ ദു:ഖിതരാകുന്നു.
പ്രാവു കളെയും കരടികളെയും പോലെ തേങ്ങുന്നു.
മനുഷ്യര്‍ നീതിമാന്മാരാകുന്ന ഒരു കാലം നമ്മള്‍ പ്രതീക്ഷിക്കുന്നു.
പക്ഷേ ഇനിയും നീതി ഉണ്ടാ യിട്ടില്ല.
രക്ഷിക്കപ്പെടുന്നതും കാത്തു നാമിരി ക്കുന്നു,
പക്ഷേ രക്ഷ വിദൂരത്തിലാകുന്നു.
12 എന്തുകൊണ്ടെന്നാല്‍ നമ്മുടെ ദൈവത്തി നെതിരെ നാം ഒരുപാടു പാപങ്ങള്‍ ചെയ്തിരി ക്കുന്നു.
നമ്മുടെ പാപങ്ങള്‍ നമ്മുടെ തെറ്റിനെ കാണിക്കുന്നു.
ഇതെല്ലാം ചെയ്യുന്നതില്‍
നാം അപരാധികളാണെന്ന് നമുക്കറിയാം.
13 നമ്മള്‍ പാപം ചെയ്യുകയും
യഹോവയ്ക്കെ തിരെ തിരിയുകയും ചെയ്തു.
നമ്മള്‍ അവ നില്‍ നിന്നകലുകയും
അവനെ കൈവിടുക യും ചെയ്തു.
നമ്മള്‍ തിന്മ ആസൂത്രണം ചെയ്തു.
ദൈവവിരുദ്ധമായ കാര്യങ്ങള്‍ നമ്മള്‍ ആലോചിച്ചു.
ഈ കാര്യങ്ങളെപ്പറ്റി നാം ആലോചിക്കുകയും
മനസ്സില്‍ ആസൂത്രണം ചെയ്യുകയും ചെയ്തു.
14 നീതി നമ്മില്‍നിന്നകന്നു.
ന്യായം വിദൂരമാ യിരിക്കുന്നു.
സത്യം വഴിയില്‍ വീണിരിക്കുന്നു.
നന്മയെ നഗരത്തിലേക്കു പ്രവേശിപ്പിക്കുന്നില്ല.
15 സത്യം പോയിരിക്കുന്നു.
നന്മ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ കവര്‍ച്ച ചെയ്യപ്പെട്ടു.
യഹോവ നോക്കിയപ്പോള്‍ ഒരു നന്മയും കാണാനായില്ല.
യഹോവയ്ക്കു അതിഷ്ടമായില്ല.
16 താന്‍ നോക്കിയപ്പോള്‍ ജനത്തിനു വേണ്ടി എഴുന്നേറ്റുനിന്നു സംസാരിക്കാന്‍
ആരെയും കാണാത്തതില്‍ യഹോവ അത്ഭുതപ്പെട്ടു.
അതി നാല്‍ യഹോവ സ്വന്തം ശക്തിയും സ്വന്തം നന്മയും ഉപയോഗിക്കുകയും
ജനത്തെ രക്ഷിക്കു കയും ചെയ്തു.
17 യഹോവ യുദ്ധത്തിനു തയ്യാ റെടുത്തു.
യഹോവ നന്മയുടെ മാര്‍ച്ചട്ട ധരിച്ചു;
രക്ഷയുടെ ശിരസ്ത്രം അണിഞ്ഞു,
ശിക്ഷയുടെ വസ്ത്രം ധരിച്ചു.
ശക്തമായ സ്നേഹത്തിന്‍െറ മേലങ്കിയും.
18 യഹോവയുടെ കോപം അവന്‍െറ ശത്രുക്ക ളില്‍ വന്നുപതിക്കും.
അങ്ങനെ അവന്‍ അവര്‍ ക്കു തക്ക ശിക്ഷ നല്‍കും.
തന്‍െറ ശത്രുക്കളോടു യഹോവ കോപിച്ചിരിക്കുന്നു.
അതിനാലവന്‍ സകല വിദൂരദേശക്കാരെയും ശിക്ഷിക്കും.
അര്‍ ഹമായ ശിക്ഷ യഹോവ അവര്‍ക്കു നല്‍കും.
19 അപ്പോള്‍ പടിഞ്ഞാറുള്ളവര്‍ യഹോവ യുടെ നാമത്തെ
ഭയക്കുകയും ആദരിക്കുകയും ചെയ്യും.
കിഴക്കുള്ളവര്‍ അവന്‍െറ തേജസ്സിനെ ഭയക്കുകയും ആദരിക്കുകയും ചെയ്യും.
യഹോ വ, അവനില്‍ നിന്നുള്ള കൊടുങ്കാറ്റ് വേഗത്തി ലൊഴുക്കുന്ന നദിപോലെ പെട്ടെന്നു വരും.
20 അനന്തരം ഒരു രക്ഷകന്‍ സീയോനി ലേക്കു വരും.
പാപം ചെയ്തുവെങ്കിലും ദൈവത്തിങ്ക ലേക്കു മടങ്ങിവന്ന യാക്കോബിന്‍െറ ജനതയി ലേക്ക് അവന്‍ വരും.
21 യഹോവ പറയുന്നു, “അവരുമായി ഞാനൊരു കരാറുണ്ടാക്കും. നിന്‍െറ വായില്‍ ഞാനിടുന്ന എന്‍െറ ആത്മാവും എന്‍െറ വാക്കു കളും ഒരിക്കലും നിന്നെ വിട്ടുപോകില്ല. അത് നിങ്ങളുടെ മക്കളോടും മക്കളുടെ മക്കളോടു മൊപ്പം ആയിരിക്കും. ഇപ്പോഴും എപ്പോഴും അവ നിന്നോടൊപ്പമുണ്ടായിരിക്കും.”