യെശയ്യാവിനെ പ്രവാചകനാകാന്‍ ദൈവം വിളിക്കുന്നു
6
1 ഉസ്സീയാരാജാവ് അന്തരിച്ച വര്‍ഷം ഞാനെ ന്‍െറ യഹോവയെ കണ്ടു. അവന്‍ വളരെ ഉയര്‍ന്ന അത്ഭുതകരമായൊരു സിംഹാസന ത്തിലിരിക്കുകയായിരുന്നു. അവന്‍െറ നീളന്‍ കുപ്പായം ആലയം നിറച്ചു.
2 സാറാഫ് ദൂതന്മാര്‍ യഹോവയ്ക്കു ചുറ്റിലുംനിന്നു. ഓരോ സാറാ ഫ് ദൂതനും ആറു ചിറകുകള്‍ വീതമുണ്ടായിരു ന്നു. ദൂതന്മാര്‍ രണ്ടു ചിറകുകള്‍ തങ്ങളുടെ മുഖം മറയ്ക്കാനും രണ്ടു ചിറകുകള്‍ പാദങ്ങള്‍ മൂടാനും രണ്ടെണ്ണം പറക്കുന്നതിനും ഉപയോഗി ച്ചു.
3 ഓരോ ദൂതനും മറ്റൊരു ദൂതനെ വിളിക്കു ന്നുണ്ടായിരുന്നു. ദൂതന്മാര്‍ പറഞ്ഞു, “പരിശു ദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍, സര്‍വശക്ത നായ യഹോവ പരിശുദ്ധന്‍. അവന്‍െറ തേജസ്സ് ഭൂമിയെ മുഴുവന്‍ നിറയ്ക്കുന്നു.”ദൂതന്മാരുടെ ശബ്ദം വളരെ ഉച്ചത്തിലായിരുന്നു.
4 അവരുടെ ശബ്ദം വാതിലിനു ചുറ്റുമുള്ള ചട്ടക്കൂടിനെ വിറപ്പിച്ചു. അനന്തരം ആലയത്തില്‍ പുക നിറ യാന്‍ തുടങ്ങി.
5 ഞാന്‍ വളരെ ഭയന്നവനായി. ഞാന്‍ പറ ഞ്ഞു, “ഓ, ഇല്ല! ഞാന്‍ നശിപ്പിക്കപ്പെട്ടു. ഞാന്‍ ദൈവത്തോടു സംസാരിക്കാന്‍ മാത്രം നിര്‍മ്മല നല്ല. ദൈവത്തോടു സംസാരിക്കത്തക്ക നിര്‍മ്മ ലഹൃദയമുള്ളവര്‍ക്കിടയിലല്ല ഞാന്‍ ജീവിക്കു ന്നതും. എന്നിട്ടും ഞാന്‍ രാജാവിനെ, സര്‍വശ ക്തനായ യഹോവയെ കണ്ടിരിക്കുന്നു.”
6 യാഗപീഠത്തില്‍ അഗ്നിയുണ്ടായിരുന്നു. സാറാഫ് ദൂതന്മാരിലൊരുവന്‍ ഒരു കൊടിലുപ യോഗിച്ച് കല്‍ക്കരിക്കനല്‍ പുറത്തെടുത്തു. ദൂതന്‍ കല്‍ക്കരിക്കനലും കൈയിലേന്തി എന്‍െറയടുത്തേക്കു പറന്നുവന്നു.
7 സാറാഫ് ദൂതന്‍ ചൂടുള്ള കല്‍ക്കരികൊണ്ട് എന്‍െറ വായില്‍ സ്പര്‍ശിച്ചു. അനന്തരം ദൂതന്‍ പറ ഞ്ഞു, “ഇതാ ഈ കല്‍ക്കരികൊണ്ട് നിന്‍െറ ചുണ്ടുകളില്‍ സ്പര്‍ശിച്ചതോടെ നീ ചെയ്ത തെറ്റുകള്‍ നിന്നില്‍നിന്നും പോയിരിക്കുന്നു. നിന്‍െറ പാപങ്ങള്‍ തുടച്ചുകളയപ്പെട്ടിരിക്കു ന്നു.”
8 അനന്തരം ഞാനെന്‍െറ യഹോവയുടെ സ്വരം കേട്ടു. യഹോവ ചോദിച്ചു, “എനിക്ക് ആരെ അയയ്ക്കാനാവും? നമുക്കുവേണ്ടി ആരു പോകും?”അതിനാല്‍ ഞാന്‍ പറഞ്ഞു, “ഇതാ ഞാനിവിടുണ്ട്. എന്നെ അയച്ചാലും!”
9 അപ്പോള്‍ യഹോവ പറഞ്ഞു, “ചെന്നു ജന ത്തോട് ഇങ്ങനെ പറയുക: ‘ശ്രദ്ധിച്ചുകേള്‍ക്കു ന്നു, പക്ഷേ മനസ്സിലാക്കുന്നില്ല. ശ്രദ്ധിച്ചുനോ ക്കുന്നു. പക്ഷേ പഠിക്കുന്നില്ല!’
10 ജനത്തെ ആശ യക്കുഴപ്പത്തിലാക്കുക. മനുഷ്യരെ അവര്‍ കാണു ന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങള്‍ മനസ്സിലാ ക്കാന്‍ കഴിയാത്തവരാക്കുക. നീ അങ്ങനെ ചെ യ്തില്ലെങ്കില്‍ അവര്‍ തങ്ങള്‍ കേള്‍ക്കുന്നതും കാണുന്നതും മനസ്സിലാക്കിയേക്കാം. അപ്പോള്‍ അവര്‍ എന്നിലേക്കു തിരികെവരുകയും സുഖ പ്പെടുത്തപ്പെടുകയും ചെയ്തേക്കാം!”
11 അപ്പോള്‍ ഞാന്‍ ചോദിച്ചു, “യജമാനനേ എത്രകാലം ഞാനിങ്ങനെ ചെയ്യണം?”യഹോവ മറുപടി പറഞ്ഞു, “നഗരങ്ങള്‍ നശി പ്പിക്കപ്പെടുന്നതുവരെയും മനുഷ്യര്‍ അവിടം വിട്ടുപോകുംവരെയും ഇതുചെയ്യുക. വീടുക ളില്‍ ഒരാള്‍പോലും അവശേഷിക്കാതിരിക്കും വരെ ഇതു ചെയ്യുക. ദേശം നശിപ്പിക്കപ്പെട്ട് ശൂന്യമായി ഉപേക്ഷിക്കപ്പെടുംവരെ അങ്ങനെ ചെയ്യുക.”
12 യഹോവ ജനത്തെ വളരെ ദൂരത്തേക്ക് ഓടി ക്കും. രാജ്യത്ത് ശൂന്യമായ ഒരുപാടു സ്ഥലമുണ്ടാ കും.
13 പക്ഷേ പത്തിലൊന്നു ജനത്തെ അവിടെ തങ്ങാന്‍ അനുവദിക്കും. നശിപ്പിക്കപ്പെടേണ്ടവ രായിരുന്നുവെങ്കിലും അവര്‍ യഹോവയിങ്ക ലേക്കു തിരികെവരും. അവര്‍ ഒരു ഓക്കുമരം പോലെയായിരിക്കും. വെട്ടിയിട്ടാലും ഒരു കുറ്റി നില്‍ക്കും. ഈ കുറ്റി വളരെ വിശിഷ്ടമായ വിത്താകുന്നു.