യഹോവയുടെ സ്വാതന്ത്ര്യസന്ദേശം
61
യഹോവയുടെ ദാസന്‍ പറയുന്നു, “എന്‍െറ യജമാനനായ യഹോവ അവ ന്‍െറ ആത്മാവിനെ എന്നില്‍ നിറച്ചു. പാവ പ്പെട്ടവരോടു സദ്വാര്‍ത്ത പറയുന്നതിനും ദു:ഖിതരെ ആശ്വസിപ്പിക്കാനും ദൈവം എന്നെ തെരഞ്ഞെടുത്തതാണ്. ബന്ധികളോട് അവര്‍ സ്വതന്ത്രരാണെന്നും തടവുകരോടു തങ്ങള്‍ സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു എന്നും പറയാന്‍ ദൈവം അയച്ചതാണെന്നെ. യഹോവ തന്‍െറ കാരുണ്യം എപ്പോള്‍ കാണിക്കുമെന്നു പ്രഖ്യാ പിക്കാന്‍ ദൈവം എന്നെ അയച്ചു. ദുഷ്ടന്മാരെ താന്‍ ശിക്ഷിക്കുന്ന സമയം പ്രഖ്യാപിക്കാന്‍ ദൈവം എന്നെ അയച്ചു. ദു:ഖിതരെ സാന്ത്വനി പ്പിക്കാന്‍ ദൈവം എന്നെ അയച്ചു. സീയോ നിലെ ദു:ഖിതരുടെയടു ത്തേക്കു ദൈവം എന്നെ അയച്ചു. അവരെ ഞാന്‍ ആഘോഷങ്ങള്‍ക്കായി തയ്യാറാക്കും. അവരുടെ തലയിലെ ചാരം ഞാനെടുക്കും. അവര്‍ക്കു ഞാനൊരു കിരീടം നല്‍കുകയും ചെയ്യും. അവരുടെ ദു:ഖം ഞാനെ ടുത്ത് ആഹ്ലാദത്തിന്‍െറ തൈലം അവര്‍ക്കു നല്‍ കും. അവരുടെ വ്യസനം ഞാനെടുത്ത് ആഘോ ഷത്തിന്‍െറ വസ്ത്രങ്ങള്‍ അവര്‍ക്കു നല്‍കും. അവര്‍ക്ക് ‘നല്ല മരങ്ങള്‍’ എന്നും ‘യഹോവയുടെ അത്ഭുതചെടി’ എന്നും പേരിടാന്‍ ദൈവം എന്നെ അയച്ചു.
ആ സമയം നശിപ്പിക്കപ്പെട്ടിരിക്കുന്ന പഴയ നഗരങ്ങള്‍ പുനര്‍നിര്‍മ്മിക്കപ്പെടും. ആരംഭത്തി ലേതുപോലെ ആ നഗരങ്ങള്‍ പുതുമയോടെ നിര്‍മ്മിക്കപ്പെടും. അനേകമനേകം വര്‍ഷങ്ങള്‍ ക്കു മുന്പു നശിപ്പിക്കപ്പെട്ട നഗരങ്ങള്‍ പുനര്‍നി ര്‍മ്മിക്കപ്പെടും.
അപ്പോള്‍ നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളുടെ യടുത്തു വന്ന് നിങ്ങളുടെ ആടുകളെ പരിപാ ലിക്കും. നിങ്ങളുടെ ശത്രുക്കളുടെ കുട്ടികള്‍ നിങ്ങളുടെ വയലുകളിലും തോട്ടങ്ങളിലും പണിയെടുക്കും. ‘യഹോവയുടെ പുരോഹിത ന്മാര്‍’ എന്നും ‘നമ്മുടെ ദൈവത്തിന്‍െറ ദാസ ന്മാര്‍‘ എന്നും നിങ്ങള്‍ വിളിക്കപ്പെടും. ഭൂമിയി ലെ സകല രാജ്യങ്ങളില്‍നിന്നുമുള്ള സന്പത്ത് നിനക്കു ലഭിക്കും. അതു കൈവശമാക്കുന്നതില്‍ നിങ്ങള്‍ അഭിമാനിക്കുകയും ചെയ്യും.
മുന്പ് മറ്റുള്ളവര്‍ നിങ്ങളെ അപമാനിക്കു കയും നിങ്ങളെ ദുഷിച്ചു പറയുകയും ചെയ്തു. മറ്റാരെക്കാളും നിങ്ങള്‍ അപമാനിതരായിരുന്നു. അതിനാല്‍ നിങ്ങളുടെ ദേശത്ത് മറ്റാരെക്കാളും ഇരട്ടി നിങ്ങള്‍ക്കു ലഭിക്കും. നിത്യമായി നില നില്‍ക്കുന്ന സന്തോഷം നിങ്ങള്‍ക്കു ലഭിക്കും. ഇതൊക്കെ എന്തുകൊണ്ടു സംഭവിക്കും? എന്തു കൊണ്ടെന്നാല്‍ ഞാന്‍ യഹോവയാകുന്നു. ഞാന്‍ നീതിയെ സ്നേഹിക്കുകയും ചെയ്യുന്നു. മോഷണവും തെറ്റുകളും ഞാന്‍ വെറുക്കുന്നു. അതിനാല്‍ മനുഷ്യര്‍ക്ക് അര്‍ഹിക്കുന്ന കൂലി ഞാന്‍ നല്‍കും. എന്‍െറ ജനവുമായി ഞാന്‍ നിത്യമായ ഒരു കരാറുണ്ടാക്കും. എല്ലാ രാജ്യങ്ങ ളിലുമുള്ള സകലരും എന്‍െറ ജനത്തെ അറിയും. എന്‍െറ രാജ്യത്തെ കുട്ടികളെ എല്ലാവരും അറി യും. അവരെ കാണുന്ന ആരും അവര്‍ യഹോ വയുടെ അനുഗൃഹീതരെന്നു കാണും.”
ദൈവത്തിന്‍െറ ദാസന്‍ രക്ഷ കൊണ്ടുവരുന്നു
10 യഹോവ എന്നെ വളരെ വളരെ സന്തോ ഷിപ്പിക്കുന്നു.
എന്‍െറ ഉള്ളം മുഴുവനും എന്‍െറ യഹോവയില്‍ ആഹ്ലാദിക്കുന്നു.
രക്ഷയുടെ വസ്ത്രങ്ങള്‍ യഹോവയെന്നെ ധരിപ്പിക്കുന്നു.
പുരുഷന്‍െറ വിവാഹവസ്ത്രം പോലെ മനോ ഹരമാണത്.
നന്മയുടെ മേലങ്കി യഹോവ എന്നെ അണിയിക്കുന്നു.
സ്ത്രീയുടെ വിവാഹ വസ്ത്രം പോലെ സുന്ദരമായത്.
11 ഭൂമി ചെടികളെ വളര്‍ത്തുന്നു.
മനുഷ്യര്‍ ഉദ്യാനത്തില്‍ വിത്തിടുകയും ഉദ്യാനം അവയെ വളര്‍ത്തുകയും ചെയ്യുന്നു.
അതേപോലെ യഹോവ നന്മയെ വളര്‍ത്തും.
സകല രാഷ്ട്ര ങ്ങള്‍ക്കുമിടയില്‍ അവന്‍ സ്തുതി വളര്‍ത്തും.”