പുതിയ യെരൂശലേം നന്മ നിറഞ്ഞ നഗരം
62
1 “സീയോനിനെ ഞാന്‍ സ്നേഹിക്കുന്നു,
അതിനാല്‍ ഞാന്‍ അവള്‍ക്കുവേണ്ടി സംസാരിച്ചുകൊണ്ടേയിരിക്കും.
യെരൂശലേമി നെ ഞാന്‍ സ്നേഹിക്കുന്നു.
അതിനാല്‍ ഞാന്‍ സംസാരം നിര്‍ത്തില്ല.
നന്മ ഒരു തീവ്രപ്രകാശം പോലെ തിളങ്ങുംവരെ ഞാന്‍ സംസാരിക്കും.
രക്ഷ ഒരഗ്നിനാളംപോലെ എരിഞ്ഞു തിള ങ്ങുംവരെ ഞാന്‍ സംസാരിക്കും.
2 സകല രാഷ്ട്രങ്ങളും നിന്‍െറ നന്മകാണും.
സകല രാജാക്കന്മാരും നിന്‍െറ മഹത്വം കാണും.
അപ്പോള്‍ നിനക്കൊരു പുതിയ പേരുണ്ടാകും.
യഹോവ നിനക്ക് ആ പുതിയ പേരു നല്‍കും.
3 യഹോവ നിന്നില്‍ വളരെ അഭിമാനിക്കും.
നീ യഹോവയുടെ കൈയിലെ മനോഹരമായ കിരീടം പോലെയാകും.
4 നീയിനിയൊരിക്കലും ‘ദൈവം ഉപേക്ഷിച്ച വര്‍’ എന്നു വിളിക്കപ്പെടില്ല.
നിന്‍െറ ദേശം ഇനിയൊരിക്കലും ‘ദൈവം നശിപ്പിച്ച സ്ഥലം’ എന്നു വിളിക്കപ്പെടുകയില്ല.
‘ദൈവം സ്നേഹി ക്കുന്നവര്‍’ എന്നു നീ വിളിക്കപ്പെടും.
നിന്‍െറ ദേശം ‘ദൈവത്തിന്‍െറ വധു’ എന്നു വിളിക്കപ്പെ ടും.
എന്തുകൊണ്ടെന്നാല്‍ യഹോവ നിന്നെ സ്നേഹിക്കുന്നു.
നിന്‍െറ ദേശം അവന്‍േറതാകു കയും ചെയ്യും.
5 ഒരുവന്‍ ഒരുവളെ സ്നേഹിച്ചാല്‍ അവന്‍ അവളെ വിവാഹം കഴിക്കുന്നു, അവള്‍ അവ ന്‍െറ ഭാര്യയുമാകുന്നു.
അതേപോലെ, നിന്‍െറ ദേശം നിന്‍െറ മക്കളുടേതാകും.
ഒരുവന്‍ തന്‍െറ പുതിയ ഭാര്യയില്‍ ആഹ്ലാദിക്കുന്നു.
അതേ പോലെ, നിന്‍െറ ദൈവം നിന്നില്‍ വളരെ ആഹ്ലാദിക്കും.”
ദൈവം തന്‍െറ വാഗ്ദാനം പാലിക്കും
6 “യെരൂശലേമേ, നിന്‍െറ മതിലുകള്‍ക്ക് ഞാന്‍ പാറാവിടുന്നു (പ്രവാചകന്മാര്‍).
ആ പാറാവുകാര്‍ നിശ്ശബ്ദരായിരിക്കയില്ല.
രാത്രി യിലും പകലും അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടേ യിരിക്കും.”
പാറാവുകാരേ, നിങ്ങള്‍ യഹോവ യോടു പ്രാര്‍ത്ഥിച്ചുകൊണ്ടേയിരിക്കണം.
അവ ന്‍െറ വാഗ്ദാനം നിങ്ങളവനെ ഓര്‍മ്മിപ്പി ച്ചുകൊണ്ടേയിരിക്കണം.
ഒരിക്കലും പ്രാര്‍ത്ഥന നിര്‍ത്തരുത്.
7 യെരൂശലേമിനെ യഹോവ ഭൂമിയിലെ ജനം മുഴുവന്‍ വാഴ്ത്തുന്ന നഗരമാക്കും വരെ
നിങ്ങള്‍ യഹോവയോടു പ്രാര്‍ത്ഥിക്കണം.
8 യഹോവ ഒരു വാഗ്ദാനം ചെയ്തു.
യഹോവ തന്‍െറ തന്നെ ശക്തിയെ സാക്ഷ്യ മാക്കി.
ആ വാഗ്ദാനം പാലിക്കാന്‍ യഹോവ തന്‍െറ ശക്തി ഉപയോഗിക്കും.
യഹോവ പറ ഞ്ഞു, “നിങ്ങളുടെ ഭക്ഷണം ഞാനിനി വീണ്ടും നിങ്ങളുടെ ശത്രുക്കള്‍ക്കു കൊടുക്കില്ലെന്നു വാ ഗ്ദാനം ചെയ്യുന്നു.
നിങ്ങളുണ്ടാക്കിയ വീഞ്ഞ് ഇനിയൊരിക്കലും നിങ്ങളുടെ ശത്രുക്കളെടുക്കി ല്ലെന്ന് ഞാനുറപ്പു തരുന്നു.
9 ഭക്ഷണം സന്പാദിക്കുന്നവന്‍ അതു തിന്നും.
അവര്‍ യഹോവയെ വാഴ്ത്തുകയും ചെയ്യും.
മുന്തിരി പറിക്കുന്നവന്‍ അതിന്‍െറ വീഞ്ഞു കുടിക്കും.
എന്‍െറ വിശുദ്ധനാട്ടില്‍ അതെല്ലാം സംഭവിപ്പിക്കും.”
10 കവാടങ്ങളിലൂടെ കടന്നു വരിക!
ജനത്തി നായി വഴിയൊരുക്കുക!
പാതയൊരുക്കുക!
വഴി യിലെ കല്ലുകളെല്ലാം പെറുക്കിക്കളയുക!
ജന ങ്ങള്‍ക്കൊരടയാളമായി കൊടിയുയര്‍ത്തുക!
11 ശ്രദ്ധിക്കൂ, യഹോവ
സകല വിദൂരദേശങ്ങ ളോടും സംസാരിക്കുന്നു:
“സീയോന്‍കാരോടു പറയുക:
നോക്കൂ, നിങ്ങളുടെ രക്ഷകന്‍ വരിക യായി.
അവന്‍ നിങ്ങള്‍ക്കുള്ള പ്രതിഫലം കൊണ്ടുവരുന്നു.
അവന്‍ ആ സമ്മാനം തന്നോ ടൊപ്പം കൊണ്ടുവരുന്നു.”
12 “വിശുദ്ധജനം,”“യഹോവയുടെ രക്ഷിക്ക പ്പെട്ടവര്‍”
എന്നൊക്കെ അവന്‍െറ ജനം വിളിക്ക പ്പെടും.
“ദൈവം ആഗ്രഹിക്കുന്ന നഗരം” “ദൈവ സാന്നിദ്ധ്യമുള്ള നഗരം”
എന്നൊക്കെ യെരൂശ ലേമും വിളിക്കപ്പെടും.