64
1 നീ ആകാശം വലിച്ചുകീറുകയും
താഴേ ക്കു വരികയും ചെയ്യുന്പോള്‍ എല്ലാം മാറും.
പര്‍വതങ്ങള്‍ നിന്‍െറ മുന്പില്‍ ഉരുകും.
2 പര്‍വതങ്ങള്‍ പൊന്തക്കാടുകള്‍ എരിയു ന്പോലെ തീയില്‍ എരിയും.
തീയുടെ മുകളില്‍ വെള്ളമെന്നപോലെ പര്‍വതങ്ങള്‍ തിളയ്ക്കും.
അപ്പോള്‍ നിന്‍െറ ശത്രുക്കള്‍ നിന്നെപ്പറ്റി പഠി ക്കും.
അന്ന് നിന്നെക്കാണുന്പോള്‍ സകലരാഷ്ട്ര ങ്ങളും ഭയന്നു വിറയ്ക്കും.
3 പക്ഷേ, സത്യത്തില്‍ നീയങ്ങനെ ചെയ്യണ മെന്നു ഞങ്ങളാഗ്രഹിക്കുന്നില്ല.
പര്‍വതങ്ങള്‍ നിന്‍െറ മുന്പില്‍ ഉരുകണം.
4 നിന്‍െറ ജനത, ഒരിക്കലും സത്യമായി നിന്നെ ശ്രവിച്ചില്ല.
നീ പറഞ്ഞത് അവര്‍ ഒരി ക്കലും കേട്ടില്ല.
നിന്നെപ്പോലൊരു ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല.
മറ്റൊരു ദൈവ മില്ല-നീ മാത്രമാണു ദൈവം.
ജനം ക്ഷമയോ ടെ നിന്‍െറ സഹായത്തിനു കാത്തിരുന്നാല്‍ നീ അവര്‍ക്കായി മഹത്തായ കാര്യങ്ങള്‍ ചെയ്യും.
5 നീ നന്മ ചെയ്യുന്നതിലഭിമാനിക്കുന്നവരോ ടൊപ്പമാകുന്നു.
നീ ആവശ്യപ്പെട്ട ജീവിത മാര്‍ഗത്തില്‍ അവര്‍ ജീവിച്ചുകൊണ്ട് നിന്നെ ഒര്‍മ്മിക്കുന്നു.
പക്ഷേ, നോക്കൂ, പണ്ട് ഞങ്ങള്‍ നിനക്കെതിരെ പാപം ചെയ്തു.
അതിനാല്‍ നീ ഞങ്ങളോടു കോപിച്ചു.
ഇനി ഞങ്ങളെ ങ്ങനെ രക്ഷപ്പെടും?
6 ഞങ്ങളെല്ലാം പാപത്തിന്‍െറ ചെളി പുര ണ്ടവര്‍.
ഞങ്ങളുടെ സദ്പ്രവൃത്തികള്‍ പോലും ശുദ്ധമല്ല.
അവ രക്തക്കറപുരണ്ട വസ്ത്രങ്ങള്‍ പോലെ.
ഞങ്ങള്‍ പഴുത്ത ഇലകള്‍ പോലെ യാണ്.
ഞങ്ങളുടെ പാപങ്ങള്‍ കാറ്റ് എന്ന പോലെ ഞങ്ങളെ കൊണ്ടുപോയി.
7 ആരും നിന്‍െറ നാമം വിളിക്കുന്നില്ല.
നിന്നെ അനുഗമിക്കുന്നതില്‍ ഞങ്ങള്‍ ഉത്സാഹിതരല്ല,
അതിനാല്‍ നീ ഞങ്ങളെ തള്ളിയകറ്റിയിരിക്കു ന്നു.
ഞങ്ങള്‍ ഞങ്ങളുടെ പാപത്തില്‍ ഒഴുകി പ്പോയിരിക്കുന്നതിനാല്‍
നിന്‍െറ മുന്പില്‍ ഞങ്ങള്‍ നിസ്സഹായരാണ്.
8 പക്ഷേ യഹോവേ, നീ ഞങ്ങളുടെ പിതാവാ കുന്നു.
ഞങ്ങള്‍ കളിമണ്ണുപോലെ. നീ കുശ വനും.
നിന്‍െറ കൈകള്‍ ഞങ്ങളെ സൃഷ്ടിച്ചു.
9 യഹോവേ, ഞങ്ങളോടുള്ള കോപം തുടര രുതേ!
ഞങ്ങളുടെ പാപങ്ങള്‍ എന്നെന്നും ഓര്‍ മ്മിക്കരുതേ!
ദയവായി ഞങ്ങളെ നോക്കിയാ ലും!
ഞങ്ങള്‍ നിന്‍െറ ജനമാകുന്നു.
10 നിന്‍െറ വിശുദ്ധനഗരങ്ങള്‍ ശൂന്യമാകുന്നു.
ആ നഗരങ്ങളിപ്പോള്‍ മരുഭൂമി പോലെയാകു ന്നു.
സീയോന്‍ ഒരു മരുഭൂമിയാകുന്നു!
യെരൂ ശലേം തകര്‍ക്കപ്പെട്ടു!
11 ഞങ്ങളുടെ പൂര്‍വികര്‍ ഞങ്ങളുടെ വിശുദ്ധ ആലയത്തില്‍ നിന്നെ ആരാധിച്ചു.
ഞങ്ങളുടെ ആലയം വളരെ മഹത്തായിരുന്നു, എന്നാല്‍ ഇപ്പോള്‍ അത് തീ കത്തിപ്പോയിരിക്കുന്നു!
ഞങ്ങള്‍ക്കുണ്ടായിരുന്ന നല്ല വസ്തുക്കളൊക്കെ നശിപ്പിക്കപ്പെട്ടിരിക്കുന്നു.
12 ഇതൊക്കെ ഞങ്ങളെ സ്നേഹിക്കുന്നതില്‍ നിന്നും അകറ്റുമോ?
നീ ഒന്നും പറയാതി രിക്കുമോ?
എന്നെന്നേക്കുംv നീ ഞങ്ങളെ ശിക്ഷി ക്കുമോ?