സകലരാഷ്ട്രങ്ങളെയും ദൈവം വിധിക്കും
66
യഹോവ പറയുന്നതിതാണ്,
“ആകാശം എന്‍െറ സിംഹാസനവും
ഭൂമി എന്‍െറ പാദപീഠവുമാകുന്നു.
പിന്നെ, എനിക്കൊരു ഗൃഹം പണിയാമെന്നു നിങ്ങള്‍ കരുതുന്നുവോ?
ഇല്ല! നിങ്ങള്‍ക്കു കഴിയില്ല!
എനിക്കൊരു വിശ്രമ സ്ഥലം തരുവാന്‍ നിനക്കു കഴിയുമോ?
ഇല്ല! നിങ്ങള്‍ക്കു കഴിയില്ല.
ഞാന്‍ സ്വയം സൃഷ്ടിച്ചതാണിതെല്ലാം.
ഞാന്‍ സൃഷ്ടിച്ചതുകൊണ്ടാണ് ഇവിടെയുള്ള തെല്ലാം ഉണ്ടായിരിക്കുന്നത്.”
യഹോവ സ്വയം പറഞ്ഞതാണിതൊക്കെ.
“എന്നോടു പറയുക, ഞാന്‍ പരിപാലിക്കാന്‍ ജനം എന്തു ചെയ്യുന്നു?
പാവങ്ങളെ ഞാന്‍ പരിപാലിക്കുന്നു.
ദു:ഖി തരെ ഞാന്‍ പരിപാലിക്കുന്നു.
എന്‍െറ വാക്കുക ളനുസരിക്കുന്നവരെ ഞാന്‍ പരിപാലിക്കുന്നു.
ചിലര്‍ കാളകളെ ബലിയായി അര്‍പ്പിക്കു ന്നു.
പക്ഷേ അവര്‍ മനുഷ്യരെ മര്‍ദ്ദിക്കുകയും ചെയ്യുന്നു.
അവര്‍ ചെമ്മരിയാടിനെ കൊന്നു ബലിയര്‍പ്പിക്കുന്നു.
പക്ഷേ അവര്‍ നായ്ക്ക ളുടെ കഴുത്ത് ഒടിക്കുകയും ചെയ്യുന്നു!
അവരെ നിക്കു ധാന്യബലിയര്‍പ്പിക്കുന്നു.
പക്ഷേ, അവ രെനിക്കു പന്നിയുടെ രക്തവും സമര്‍പ്പിക്കുന്നു!
അവര്‍ ധൂപം കത്തിക്കുന്നു,
പക്ഷേ അവര്‍ തങ്ങളുടെ വിലകെട്ട വിഗ്രഹങ്ങളെയും സ്നേ ഹിക്കുന്നു.
അവര്‍ അവരുടെ വഴി-എന്‍േറതല്ല- തെരഞ്ഞെടുക്കുന്നു.
അവര്‍ തങ്ങളുടെ ഭീകര വിഗ്രഹങ്ങളെ സ്നേഹിക്കുന്നു.
അതിനാല്‍ ഞാന്‍ അവരുടെതന്നെ തന്ത്രങ്ങ ളുപയോഗിക്കാന്‍ നിശ്ചയിച്ചു!
അതായത്, അവരേറ്റവും ഭയക്കുന്ന കാര്യങ്ങള്‍കൊണ്ട് അവരെ ഞാന്‍ ശിക്ഷിക്കും.
അവരെ ഞാന്‍ വിളിച്ചു,
പക്ഷേ അവര്‍ ശ്രദ്ധിച്ചില്ല.
അവ രോടു ഞാന്‍ സംസാരിച്ചു,
പക്ഷേ അവര്‍ കേട്ടില്ല.
അതിനാല്‍ അവരോടും ഞാന്‍ അതേ കാര്യം തന്നെ ചെയ്യും.
തിന്മയെന്നു ഞാന്‍ പറഞ്ഞകാര്യങ്ങള്‍ അവര്‍ ചെയ്തു.
ഞാനിഷ്ട പ്പെടാത്ത കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ തെര ഞ്ഞെടുത്തു.”
യഹോവയുടെ കല്പനകളനുസരിക്കുന്ന വരേ,
യഹോവ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കണം.
“നിങ്ങളുടെ സഹോദരന്മാര്‍ നിങ്ങളെ വെറുത്തു.
നിങ്ങള്‍ എന്‍െറ വഴിയേ വന്നതിനാല്‍ അവര്‍ നിങ്ങള്‍ക്കെതിരായി.
അവര്‍ പറഞ്ഞു, ‘യഹോവ ആദരിക്കപ്പെടു ന്പോള്‍ ഞങ്ങള്‍ നിങ്ങളുടെയടുത്തേക്കു വരും.
അപ്പോള്‍ ഞങ്ങള്‍ നിങ്ങളില്‍ സന്തുഷ്ടരായി ത്തീരും.’
ആ ദുഷ്ടന്മാര്‍ ശിക്ഷിക്കപ്പെടും.
ശിക്ഷയും പുതിയൊരു രാഷ്ട്രവും
ശ്രദ്ധിക്കൂ! നഗരത്തില്‍നിന്നും ആലയ ത്തില്‍നിന്നും വലിയൊരു ശബ്ദം കേള്‍ക്കുന്നു. യഹോവ തന്‍െറ ശത്രുക്കളെ നശിപ്പിക്കുന്ന തിന്‍െറ ശബ്ദമാണത്. അര്‍ഹിക്കുന്ന ശിക്ഷ യഹോവ അവര്‍ക്കു നല്‍കുകയാണ്. 7-8 പ്രസവ വേദനയ്ക്കു മുന്പ് സ്ത്രീ പ്രസവിക്കുന്നില്ല. താന്‍ ജന്മമേകുന്ന കുട്ടിയെ കാണും മുന്പ് സ്ത്രീ യ്ക്കു പ്രസവവേദന അനുഭവിക്കേണ്ടതുണ്ട്. അതേപോലെ പുതിയൊരു ലോകം ഒരു ദിവ സം കൊണ്ടു തുടങ്ങുന്നത് ആരും ഒരുനാളും കണ്ടിട്ടില്ല. ഒറ്റദിവസം കൊണ്ടു പിറവിയെടു ത്ത ഒരു രാഷ്ട്രത്തെക്കുറിച്ചും ആരും ഒരുനാളും കേട്ടിട്ടുമില്ല. നാട് പ്രസവവേദന പോലൊന്ന് ആദ്യം അനുഭവിക്കണം. പ്രസവവേദനയ്ക്കു ശേഷം ദേശം അവളുടെ കുഞ്ഞിന്-ഒരു പുതിയ രാഷ്ട്രം-ജന്മമേകും. അതുപോലെ പുതിയതൊ ന്നിനെ ജനിപ്പിക്കാതെ ഞാന്‍ വേദനയുണ്ടാ ക്കില്ല. യഹോവ ഇതു പറയുന്നു, “നിങ്ങള്‍ക്കു ഞാന്‍ പ്രസവവേദനയുണ്ടാക്കിയാല്‍ പുതി യൊരു രാഷ്ട്രം ലഭിക്കുന്നതില്‍നിന്നും നിങ്ങളെ ഞാന്‍ തടയുകയില്ല എന്നു ഞാന്‍ വാഗ്ദാനം ചെയ്യുന്നു.”നിങ്ങളുടെ ദൈവം പറഞ്ഞതാ ണിത്.
10 യെരൂശലേമേ, ആഹ്ലാദിക്കുക!
യെരൂശലേ മിനെ സ്നേഹിക്കുന്നവരേ, ആഹ്ലാദിക്കുക!
യെരൂശലേമിനു വ്യസനകരമായ ചിലതു സംഭ വിച്ചു,
അതിനാല്‍ നിങ്ങളില്‍ ചിലര്‍ ദു:ഖിത രാകുന്നു.
എന്നാലിപ്പോള്‍ നിങ്ങള്‍ ആഹ്ലാദി ക്കണം.
11 എന്തുകൊണ്ടെന്നാല്‍, കാരുണ്യം
അവളുടെ മുലകളില്‍നിന്നു വരുന്ന പാലു പാലെ നിങ്ങള്‍ അനുഭവിക്കും.
ആ “പാല്‍”നിങ്ങളെ യഥാര്‍ത്ഥ ത്തില്‍ തൃപ്തിപ്പെടുത്തും!
നിങ്ങള്‍ പാല്‍ കുടി ക്കുകയും യെരൂശലേമിന്‍െറ മഹിമ സത്യത്തില്‍ ആസ്വദിക്കുകയും ചെയ്യും.
12 യഹോവ പറയുന്നു,
“നോക്കൂ, നിങ്ങള്‍ക്കു ഞാന്‍ സമാധാനം നല്‍കും.
ഈ സമാധാനം നദീപ്രവാഹംപോലെ നിനക്ക് ലഭിക്കും.
ഭൂമി യിലെ സകല രാഷ്ട്രങ്ങളുടെയും സന്പത്ത് നിന്നിലേക്കു ഒഴുകിയെത്തും.
ആ സന്പത്ത് ജല പ്രവാഹം പോലെ വരും.
നിങ്ങള്‍ കൊച്ചുകു ഞ്ഞുങ്ങളെപ്പോലെയായിരിക്കും.
നിങ്ങള്‍ ആ ‘പാല്‍’ (ധനം) കുടിക്കും.
നിങ്ങളെ ഞാന്‍ എടു ത്ത് എന്‍െറ കൈകളില്‍ പിടിച്ച് മടിയിലി രുത്തി ലാളിക്കും.
13 അമ്മ കുഞ്ഞിനെയെന്നപോലെ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും.
ഞാന്‍ ആശ്വസി പ്പിക്കുന്പോള്‍ നിങ്ങള്‍ യെരൂശലേമിലായിരി ക്കുകയും ചെയ്യും.”
14 നിങ്ങള്‍ സത്യമായും അനുഭവിക്കുന്നവ നിങ്ങള്‍ കാണും.
നിങ്ങള്‍ സ്വതന്ത്രരാകുകയും പുല്ലുപോലെ വളരുകയും ചെയ്യും.
യഹോവ യുടെ ദാസന്മാര്‍ അവന്‍െറ ശക്തി കാണും,
പക്ഷേ യഹോവയുടെ ശത്രുക്കള്‍ അവന്‍െറ കോപം കാണും.
15 നോക്കൂ, യഹോവ തീയുമായി വരുന്നു.
യഹോവയുടെ സൈന്യങ്ങള്‍ പൊടിപടല ങ്ങളുമായി വരുന്നു.
ആ ജനതയെ യഹോവ തന്‍െറ കോപം കൊണ്ടു ശിക്ഷിക്കും.
കോപി ച്ചിരിക്കവേ ആ ജനത്തെ ശിക്ഷിക്കാന്‍ യഹോവ തീനാളങ്ങളുപയോഗിക്കും.
16 യഹോ വ ജനങ്ങളുടെ ന്യായവിധി നടത്തും.
അനന്തരം യഹോവ അവരെ തീകൊണ്ടും തന്‍െറ വാളു കൊണ്ടും നശിപ്പിക്കും.
അനേകം പേരെ അവന്‍ നശിപ്പിക്കും.
17 സ്വയം ശുദ്ധീകരിച്ച് തങ്ങളുടെ വിശിഷ്ട ഉദ്യാനത്തില്‍ ആരാധന നടത്താന്‍ അവര്‍ സ്വയം കുളിക്കുകയാണ്. അവര്‍ അവരുടെ വിശിഷ്ടോദ്യാനത്തിലേക്കു പരസ്പരം പിന്തു ടരുകയാണ്. അവിടെയവര്‍ തങ്ങളുടെ വിഗ്രഹ ങ്ങളെ ആരാധിക്കുന്നു. പക്ഷേ, യഹോവ അവ രെയെല്ലാം നശിപ്പിക്കും. “അവര്‍ പന്നി, എലി കള്‍ എന്നിവയുടെ മാംസവും മറ്റു വൃത്തികെട്ട വസ്തുക്കളും തിന്നുന്നു. പക്ഷേ അവരെല്ലാ വരും ഒരുമിച്ചു നശിപ്പിക്കപ്പെടും.”(യഹോവ സ്വയം പറഞ്ഞതാണിതെല്ലാം.)
18 “ദുഷ്ടചിന്തകളും ദുഷ്പ്രവൃത്തികളുമുള്ള വരാണവര്‍. അതിനാല്‍ ഞാന്‍ അവരെ ശിക്ഷി ക്കാന്‍ വരുന്നു. സകലരാഷ്ട്രങ്ങളെയും ജനങ്ങ ളെയും ഞാന്‍ സമാഹരിക്കും. എല്ലാവരും ഒരു മിച്ചുവരികയും എന്‍െറ ശക്തി കാണുകയും ചെയ്യും. 19 ചിലര്‍ക്കു ഞാനൊരടയാളമിടും- അവരെ ഞാന്‍ രക്ഷിക്കും. രക്ഷിക്കപ്പെട്ട അവ രില്‍ ചിലരെ ഞാന്‍ തര്‍ശീശ്, ലിബിയ, ലൂദ് (വില്ലാളികളുടെ ദേശം), തൂബാല്‍, ഗ്രീസ്, സകല വിദൂരദേശങ്ങള്‍ എന്നിവിടങ്ങളിലേക്ക യയ്ക്കും. അവര്‍ ഒരിക്കലും എന്‍െറ ഉപദേശ ങ്ങള്‍ കേട്ടിരുന്നില്ല. അവര്‍ ഒരിക്കലും എന്‍െറ തേജസ്സും കണ്ടിരുന്നില്ല. അതിനാല്‍ രക്ഷിക്ക പ്പെട്ട ജനങ്ങള്‍ എന്‍െറ തേജസ്സിനെപ്പറ്റി മറ്റു രാഷ്ട്രങ്ങളോടു പറയും. 20 അവര്‍ നിങ്ങളുടെ സകല സഹോദരീസഹോദരന്മാരെയും സകല രാജ്യങ്ങളില്‍നിന്നും കൊണ്ടുവരികയും ചെ യ്യും. നിങ്ങളുടെ സഹോദരീസഹോദരന്മാരെ എന്‍െറ വിശുദ്ധപര്‍വതമായ യെരൂശലേമിലേ ക്കു അവര്‍ കൊണ്ടുവരും. കുതിര, കഴുത, ഒട്ടകം, തേര്, വണ്ടി എന്നിവയിലേറിയായിരിക്കും അവരുടെ വരവ്. യഹോവയുടെ ആലയത്തി ലേക്കു ശുദ്ധമായ തളികയില്‍ യിസ്രായേലു കാര്‍ കൊണ്ടുവരുന്ന സമ്മാനങ്ങള്‍ പോലെ യായിരിക്കും നിങ്ങളുടെ സഹോദരീസഹോ ദരന്മാര്‍. 21 അവരില്‍ ചിലരെ ഞാന്‍ പുരോ ഹിതന്മാരായും ലേവ്യരായും തെരഞ്ഞെടുക്കും.”യഹോവ സ്വയം പറഞ്ഞതാണിതൊക്കെ.
പുതിയ സ്വര്‍ഗ്ഗങ്ങളും പുതിയ ഭൂമിയും
22 “ഞാന്‍ പുതിയൊരു ലോകത്തെ സൃഷ്ടി ക്കും-ആ പുതിയ സ്വര്‍ഗ്ഗവും പുതിയ ഭൂമിയും നിത്യമായിരിക്കുകയും ചെയ്യും. അതേപോലെ നിങ്ങളുടെ പേരുകളും നിങ്ങളുടെ കുട്ടികളും എപ്പോഴും എന്നോടൊപ്പമായിരിക്കുകയും ചെയ്യും. 23 എല്ലാ ആരാധനാദിവസങ്ങളിലും എല്ലാവരും എന്നെ ആരാധിക്കാന്‍ വരും; എല്ലാ ശബത്തുദിനവും മാസത്തിലെ ആദ്യദിവസ വും അവര്‍ വരും.
24 “അവര്‍ എന്‍െറ വിശുദ്ധനഗരത്തിലായി രിക്കും. നഗരത്തിനു പുറത്തേക്കുപോയാല്‍ അവര്‍ക്ക്, എനിക്കെതിരെ പാപം ചെയ്തവ രുടെ ശവങ്ങള്‍ കാണാന്‍ കഴിയും. അവയെ ഒരി ക്കലും നശിക്കാത്ത പുഴുക്കള്‍ അരിക്കുന്നു ണ്ടാകും. ആ ശരീരങ്ങളെ അവസാനിക്കാത്ത അഗ്നി എരിച്ചുകളയും.”