അരാമുമായുള്ള പ്രശ്നം
7
1 യോഥാമിന്‍െറ പുത്രനായിരുന്നു ആഹാസ്. ഉസ്സീയാവിന്‍െറ പുത്രനായിരുന്നു യോഥാം. രെസീനായിരുന്നു അരാമിലെ രാജാവ്. രെമല്യാ വിന്‍െറ പുത്രനായ പേക്കഹ് യിസ്രായേലിലെ രാജാവും. ആഹാസ്, യെഹൂദയിലെ രാജാവാ യിരുന്ന കാലത്ത് രെസീനും പേക്കഹും യെരൂശ ലേമിനെതിരെ യുദ്ധംചെയ്യാന്‍ അങ്ങോട്ടു പോയി. പക്ഷേ ആ നഗരത്തെ തോല്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
2 ദാവീദിന്‍െറ കുടുംബത്തിന് ഒരു സന്ദേശം നല്‍കപ്പെട്ടു. സന്ദേശം ഇതായിരുന്നു, “അരാമി ന്‍െറയും എഫ്രയീമിന്‍െറയും (യിസ്രായേല്‍) സൈന്യം ഒരുമിച്ചിരിക്കുന്നു. ഇരുസൈന്യവും ഒരുമിച്ചു, തന്പടിച്ചിരിക്കുന്നു.”
ഇതു കേട്ടപ്പോള്‍ ആഹാസുരാജാവും ജനങ്ങ ളും വളരെ ഭയന്നു. കാറ്റില്‍ ഉലയുന്ന കാട്ടുമര ങ്ങള്‍പോലെ അവര്‍ ഭയന്നു വിറച്ചു.
3 അനന്തരം യഹോവ യെശയ്യാവിനോടു പറ ഞ്ഞു, “നീയും നിന്‍െറ പുത്രന്‍ ശെയാര്‍ യാശൂ ബും ചെന്ന് ആഹാസിനോടു സംസാരിക്കണം. മുകളിലത്തെ കുളത്തിലേക്കു വെള്ളമൊഴുകു ന്നിടത്തേക്കു ചെല്ലണം. അലക്കുകാരന്‍െറ വയ ലിലേക്കു പോകുന്ന വഴിയിലാണത്.
4 “ആഹാസിനോടു പറയുക, ‘ജാഗ്രതയായി രിക്കുക, ശാന്തനായിരിക്കുക. രെസീനെയും രെമല്യാവിന്‍െറ പുത്രനെയും ഭയപ്പെടാതിരി ക്കുക. എരിഞ്ഞ രണ്ടു കന്പുകള്‍ പോലെയാണ വര്‍. മുന്പ് അവര്‍ തീക്കൊള്ളികളായിരുന്നു. എന്നാലിന്നവര്‍ വെറും പുകയാകുന്നു. രെസീ നും അരാമും രെമല്യാവിന്‍െറ പുത്രനും കോപാ കുലരാണ്.
5 അവര്‍ നിനക്കെതിരെ ഗൂഢാലോ ചന നടത്തിയിരിക്കുന്നു. അവര്‍ പറഞ്ഞു:
6 നമു ക്കു ചെന്ന് യെഹൂദയ്ക്കെതിരെ യുദ്ധം ചെയ്യാം. യെഹൂദയെ നമുക്കിടയില്‍ പങ്കു വയ്ക്കാം. താബെയലിന്‍െറ പുത്രനെ നമുക്ക് യെഹൂദയു ടെ പുതിയ രാജാവാക്കാം.’”
7 എന്‍െറ യജമാനനായ യഹോവ പറയുന്നു, “അവരുടെ പദ്ധതി വിജയിക്കുകയില്ല. അങ്ങ നെ സംഭവിക്കുകയില്ല. രെസീന്‍ ദമസ്കസി ലെ രാജാവായിരിക്കെ അതു സംഭവിക്കുകയില്ല. എഫ്രയീം ഇപ്പോഴൊരു രാഷ്ട്രമാകുന്നു.
8 എ ന്നാല്‍ വരാന്‍പോകുന്ന അറുപത്തഞ്ചു വര്‍ഷ ത്തിനുള്ളില്‍ എഫ്രയീം ഒരു രാജ്യമായി തുടരു ന്നത് തടയപ്പെടും.
9 ശമര്യാ എഫ്രയീമിന്‍െറ തലസ്ഥാനമായിരിക്കുന്പോഴും രെമല്യാവിന്‍െറ പുത്രന്‍ ശമര്യയുടെ ഭരണാധിപനായിരിക്കു ന്പോഴും അവരുടെ പദ്ധതി വിജയിക്കുകയില്ല. നീ ഈ സന്ദേശം വിശ്വസിക്കാതിരുന്നാല്‍ ജനം നിന്നെ വിശ്വസിക്കുകയില്ല.”
ഇമ്മാനൂവേല്‍- ദൈവം നമ്മോടൊപ്പമാകുന്നു
10 അനന്തരം യഹോവ ആഹാസിനോടു തുട ര്‍ന്നു പറഞ്ഞു;
11 യഹോവ പറഞ്ഞു, “ഇതെല്ലാം ശരിയാണെന്നു തെളിയിക്കാന്‍ ഒരു അടയാളം ചോദിക്കുക. നിനക്ക് ഇഷ്ടമുള്ള അടയാളം ചോദിക്കാം. ശിയോള്‍ പോലെ ഒരഗാധതയില്‍ നിന്നോ ആകാശത്തോളം ഉയരത്തില്‍ നിന്നോ അടയാളം വരാം.”
12 എന്നാല്‍ ആഹാസ് പറഞ്ഞു, “ഞാന്‍ തെളി വിനായി ഒരടയാളം ചോദിക്കുകയില്ല. യഹോ വയെ ഞാന്‍ പരീക്ഷിക്കുകയില്ല.”
13 അപ്പോള്‍ യെശയ്യാവു പറഞ്ഞു, “ദാവീദിന്‍െറ കുടും ബമേ, ശ്രദ്ധയോടെ കേള്‍ക്കുക! നീ ജനത്തി ന്‍െറ ക്ഷമ പരീക്ഷിക്കുന്നു-നിനക്കതു പ്രധാന വുമല്ല. അതിനാല്‍ നീയിപ്പോള്‍ എന്‍െറ ദൈവ ത്തിന്‍െറ ക്ഷമയെ പരീക്ഷിക്കുന്നു.
14 എന്നാല്‍ എന്‍െറ യജമാനനായ ദൈവം ഒരു അടയാളം കാണിക്കും:
അതാ ഒരു കന്യക. അവള്‍ ഗര്‍ഭവതിയാകു ന്നു.
അവളൊരു പുത്രനു ജന്മമേകുകയും ചെയ്യും.
അവള്‍ അവന് ഇമ്മാനൂവേല്‍ എന്നു പേരിടും.
15 ഇമ്മാനൂവേല്‍ വെണ്ണയും തേനും ഭക്ഷിക്കും.
നന്മ ചെയ്യേണ്ടതെങ്ങനെയെന്നും തിന്മയെ നിരാകരിക്കേണ്ടതെങ്ങനെയെന്നും പഠിക്കുന്ന
തരത്തിലായിരിക്കും അവന്‍ ജീവിക്കുക.
16 എന്നാല്‍ കുട്ടിക്ക് നന്മതിന്മകളെപ്പറ്റി പഠി ക്കാന്‍
പ്രായമാകുമ്മുന്പേ തന്നെ എഫ്രയീമും അരാമും ശൂന്യമാകും.
“നിങ്ങളിപ്പോള്‍ ആ രണ്ടു രാജാക്കന്മാരെയും ഭയക്കുന്നു.
17 എന്നാല്‍ നിങ്ങള്‍ യഹോവയെ യാണു ഭയക്കേണ്ടത്. എന്തുകൊണ്ടെന്നാല്‍ യഹോവ നിങ്ങള്‍ക്ക് കുറെ ദുരിതങ്ങളുണ്ടാക്കും. ആ ദുരിതങ്ങള്‍ നിങ്ങള്‍ക്കും നിങ്ങളുടെ പിതാ ക്കന്മാരുടെ കുടുംബങ്ങള്‍ക്കും വരും. ദൈവം എന്തുചെയ്യും? ദൈവം അശ്ശൂരിലെ രാജാവിനെ ക്കൊണ്ട് നിങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യിക്കും.
18 “ആ സമയം യഹോവ ‘പറവയെ’ വിളിക്കും. (‘പറവ’ ഇപ്പോള്‍ ഈജിപ്തിലെ അരുവികള്‍ ക്കരികിലാണ്.) യഹോവ ‘തേനീച്ച’യെ വിളി ക്കുകയും ചെയ്യും. (‘തേനീച്ച’ ഇപ്പോള്‍ അശ്ശൂരി ലാണ്.) ഈ ശത്രുക്കള്‍ നിങ്ങളുടെ രാജ്യത്തേക്കു വരും.
19 ഈ ശത്രുക്കള്‍ മരുഭൂമിയിലെ അരുവിക ള്‍ക്കടുത്തുള്ള പാറകള്‍ നിറഞ്ഞ ഗര്‍ത്തങ്ങളി ലും മുള്‍പ്പടര്‍പ്പുകളിലും ഉറവകളിലും തന്പടി ക്കും.
20 യെഹൂദയെ ശിക്ഷിക്കാന്‍ യഹോവ അശ്ശൂരിനെ ഉപയോഗിക്കും. അശ്ശൂര്‍ വാടക യ്ക്കെടുത്ത ക്ഷൌരക്കത്തിപോലെ ഉപയോഗി ക്കപ്പെടും. യഹോവ യെഹൂദയുടെ തലയിലെ യും കാലുകളിലെയും രോമങ്ങള്‍ വടിച്ചുക ളയും പോലെയായിരിക്കുമത്. യഹോവ യെഹൂ ദയുടെ താടി വടിച്ചുകളയുന്പോലെയായിരി ക്കുമത്.
21 “അന്ന് ഒരാള്‍ക്ക് ഒരു പശുക്കിടാവിനെയും രണ്ട് ആണാട്ടിന്‍കുട്ടികളെയും മാത്രമേ പുലര്‍ ത്താന്‍ കഴിയൂ.
22 അയാള്‍ക്ക് വെണ്ണ തിന്നാനുള്ള പാലേ ലഭിക്കുകയുള്ളൂ. രാജ്യത്തുള്ള എല്ലാവരും വെണ്ണയും തേനും ഭക്ഷിക്കും.
23 ഈ ദേശത്ത് ആയിരം മുന്തിരിച്ചെടികളുള്ള തോട്ടങ്ങളുണ്ട്. ഓരോ മുന്തിരിച്ചെടിക്കും ആയിരം വെള്ളിനാ ണയങ്ങള്‍ വിലയുണ്ട്. എന്നാല്‍ ഈ വയലു കള്‍ മുഴുവന്‍ കളകളും മുള്‍പ്പടര്‍പ്പുകളും കൊണ്ടുനിറയും.
24 ദേശം കാടായി മാറുകയും വേട്ടയ്ക്കുള്ള സ്ഥലം മാത്രമായിത്തീരുകയും ചെയ്യും.
25 ജനം ഒരു കാലത്തിവിടെ അദ്ധ്വാനി ച്ച് ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൃഷി ചെയ്തിരുന്നു. എന്നാലിന്ന് മനുഷ്യര്‍ അവിടേക്കു പോകുകയി ല്ല. ദേശം മുഴുവന്‍ കളകളും മുള്ളും നിറയും. ആടുകളും കന്നുകാലികളും മാത്രമേ അവിടേ ക്കു പോകൂ.”