അശ്ശൂര്‍ ഉടന്‍ വരും
8
യഹോവ എന്നോടു പറഞ്ഞു, “വലിയൊരു ചുരുളെടുത്ത് ഇക്കാര്യങ്ങള്‍ എഴുതൂ: ‘മഹേര്‍ -ശാലാല്‍ ഹാശ്-ബസിനുള്ളതാണിത്.’ (‘താമ സിയാതെ കൊള്ളയും മോഷണവും സംഭവി ക്കും.’ എന്നാണിതിനര്‍ത്ഥം.)”
വിശ്വസ്തസാക്ഷികളായി ഉപയോഗിക്കാ വുന്ന ചിലരെ ഞാന്‍ സംഘടിപ്പിച്ചു. (പുരോ ഹിതനായ ഊരിയാവ്, യെബെരെഖ്യാവിന്‍െറ പുത്രനായ സെഖര്യാവ് എന്നിവരായിരുന്നു അവര്‍.) ഞാന്‍ ഈ വാക്കുകള്‍ എഴുതുന്നത് അവര്‍ നിരീക്ഷിച്ചു. അനന്തരം ഞാന്‍ പ്രവാ ചകിയെ പ്രാപിച്ചു. അവള്‍ ഗര്‍ഭം ധരിക്കുക യും ഒരു പുത്രനു ജന്മമേകുകയും ചെയ്തു. അപ്പോള്‍ യഹോവ എന്നോടു പറഞ്ഞു, “കുട്ടി ക്ക് മഹേര്‍-ശാലാല്‍ ഹാശ്-ബസ് എന്നു പേരി ടുക. എന്തുകൊണ്ടെന്നാല്‍, കുട്ടി ‘അമ്മ’, ‘അപ്പന്‍’ എന്നൊക്കെ പറയാന്‍ തുടങ്ങുംമുന്പേ ദൈവം ദമസ്കസിലും ശമര്യയിലുമുള്ള സര്‍വ സന്പത്തും ധനവും എടുത്തുകൊണ്ടു പോകുക യും അതെല്ലാം അശ്ശൂരിലെ രാജാവിനു നല്‍കു കയും ചെയ്യും.”
യഹോവ വീണ്ടും എന്നോടു സംസാരിച്ചു. എന്‍െറ യജമാനന്‍ പറഞ്ഞു, “ശീലോഹിലെ മെല്ലെയൊഴുകുന്ന തടാകത്തിലെ വെള്ളം സ്വീ കരിക്കാന്‍ ഇവര്‍ വിസമ്മതിക്കുന്നു. ഇവര്‍ രെസീനിലും രെമല്യാവിന്‍െറ പുത്രനിലും (പേക്കഹ്) സന്തുഷ്ടരാണ്. എന്നാല്‍ ഞാന്‍, യഹോവ, അശ്ശൂരിലെ രാജാവിനെയും അയാ ളുടെ മുഴുവന്‍ ശക്തിയെയും നിങ്ങള്‍ക്കെതിരെ കൊണ്ടുവരും. യൂഫ്രട്ടീസ് നദിയില്‍നിന്നുള്ള വലിയൊരു ജലപ്രവാഹംപോലെ അവര്‍ വരും. വെള്ളം ഉയര്‍ന്ന് കരകവിയും പോലെയായിരി ക്കുമത്. ആ വെള്ളം നദിയില്‍നിന്നും തെറിച്ച് യെഹൂദയിലേക്കൊഴുകും. വെള്ളം യെഹൂദയു ടെ കണ്ഠത്തോളം ഉയരുകയും അതിനെ ഏതാ ണ്ടു മുക്കിക്കളയുകയും ചെയ്യും.
“ഇമ്മാനൂവേലേ, ഈ പ്രളയം നിന്‍െറ രാജ്യ ത്തെ മുഴുവനും വിഴുങ്ങുംവരെ പരക്കും.”
തന്‍െറ ദാസന്മാരെ യഹോവ സംരക്ഷിക്കുന്നു
രാഷ്ട്രങ്ങളേ, യുദ്ധത്തിനു തയ്യാറാകുക!
നിങ്ങള്‍ തോല്പിക്കപ്പെടും.
വിദൂര രാഷ്ട്രങ്ങളേ ശ്രദ്ധിക്കുക!
പോരിന് ഒരുങ്ങുക!
നിങ്ങള്‍ പരാജ യപ്പെടും.
10 പോരാട്ടത്തിനായി പദ്ധതികളിടുക!
നിങ്ങ ളുടെ പദ്ധതികള്‍ പൊളിയും.
നിങ്ങളുടെ സൈ ന്യങ്ങള്‍ക്കു കല്പന നല്‍കുക!
നിങ്ങളുടെ കല്പന കള്‍ നിഷ്ഫലമാകും.
എന്തുകൊണ്ടെന്നാല്‍, ദൈവം ഞങ്ങളോടൊപ്പമാകുന്നു!
യെശയ്യാവിനുള്ള താക്കീതുകള്
11 യഹോവ തന്‍െറ മഹാശക്തിയാല്‍ എന്നോടു സംസാരിച്ചു. ഈ ജനതയെപ്പോ ലെയാകരുതെന്ന് യഹോവ എനിക്കു മുന്നറി യിപ്പു നല്‍കി. യഹോവ പറഞ്ഞു, 12 “ഓരോരു ത്തരും പറയുന്നത് മറ്റുള്ളവര്‍ തങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തുന്നുണ്ടെന്നാണ്. നീ അതൊന്നും വിശ്വസിക്കരുത്. അവര്‍ ഭയപ്പെടു ന്നതിനെ ഭയക്കുകയുമരുത്. അക്കാര്യങ്ങളെ ഭയ പ്പെടരുത്!”
13 നീ ഭയപ്പെടേണ്ട ഒരുവന്‍ സര്‍വശക്തനായ യഹോവയാകുന്നു. നീ ആദരിക്കേണ്ടവനും ഭയ പ്പെടേണ്ടവനും അവനാകുന്നു. 14 യഹോവയെ നീ ആദരിക്കുകയും അവനെ പരിശുദ്ധനെന്നു കരുതുകയും ചെയ്താല്‍ അവന്‍ നിനക്കൊരു അഭയസ്ഥാനമായിരിക്കും. എന്നാല്‍ നീ അവ നെ ആദരിക്കുന്നില്ല. അതിനാല്‍ ദൈവം നിങ്ങള്‍ തട്ടിവീഴുന്ന ഒരു പാറപോലെയാകു ന്നു. അവന്‍ യിസ്രായേലിലെ രണ്ടു കുടുംബ ങ്ങളും ഇടറിവീഴാനിടയാക്കുന്ന പാറയാകുന്നു. യെരൂശലേമിലെ മുഴുവന്‍ ജനതയെയും പിടി കൂടാനുള്ള കെണിയാണു യഹോവ. 15 (അനേ കം പേര്‍ ആ പാറയില്‍ തട്ടിവീണു തകരും. അവര്‍ കെണിയില്‍ പിടിക്കപ്പെടും.)
16 യെശയ്യാവു പറഞ്ഞു, “ഒരു കരാറുണ്ടാക്കി മുദ്രവയ്ക്കുക. എന്‍െറ ഉപദേശങ്ങള്‍ ഭാവി ക്കായി സൂക്ഷിക്കുക. എന്‍െറ ഭക്തന്മാര്‍ നോക്കി നില്‍ക്കെ അങ്ങനെ ചെയ്യുക.
17 കരാര്‍ ഇതാകു ന്നു:
ഞങ്ങളെ സഹായിക്കാന്‍ ഞാന്‍ യഹോ വയെ കാത്തു നില്‍ക്കും.
യാക്കോബിന്‍െറ കുടും ബത്തെച്ചൊല്ലി യഹോവ ലജ്ജിക്കുന്നു.
അവന്‍ അവരെ നോക്കാന്‍കൂടി മടിക്കുന്നു.
പക്ഷേ ഞാന്‍ യഹോവയ്ക്കായി കാത്തിരിക്കുന്നു. അവന്‍ ഞങ്ങളെ രക്ഷിക്കും.
18 “എന്‍െറ കുട്ടികളും ഞാനും യിസ്രായേല്‍ ജനതയ്ക്കുള്ള അടയാളങ്ങളും തെളിവുകളുമാ കുന്നു. ഞങ്ങളെ സര്‍വശക്തനായ യഹോവ-സീയോന്‍പര്‍വതത്തില്‍ ജീവിക്കുന്ന യഹോവ -അയച്ചതാണ്.”
19 ചിലര്‍ പറയുന്നു, “ഭാവിപ്രവാചകരോടും വെളിച്ചപ്പാടന്മാരോടും എന്താണു ചെയ്യേണ്ട തെന്നു ചോദിക്കുക.”(ഈ ഭാവി പ്രവാചകരും വെളിച്ചപ്പാടന്മാരും പിറുപിറുക്കുകയും പക്ഷി കളെപ്പോലെ ശബ്ദമുണ്ടാക്കുകയും ചെയ്യുന്നു. തങ്ങള്‍ക്കു ഗൂഢ വസ്തുതകളറിയാമെന്ന് ആളു കളെക്കൊണ്ടു കരുതിക്കാനാണത്.) പക്ഷേ, ഞാന്‍ നിങ്ങളോടു പറയുന്നതെന്തെന്നാല്‍, ജനം തങ്ങളുടെ ദൈവത്തോടു സഹായമപേ ക്ഷിക്കണമെന്നാണ്! ഭാവിപറയുന്നവരും വെളി ച്ചപ്പാടന്മാരും മരിച്ചവരോടു എന്തു ചെയ്യണ മെന്ന് ചോദിക്കുന്നു. ജീവിച്ചിരിക്കുന്നവര്‍ മരി ച്ചവരോട് എന്തെങ്കിലും ആവശ്യപ്പെടുന്നതെ ന്തിനാണ്?
20 ഉപദേശങ്ങളും കരാറും നിങ്ങള്‍ അനുസരി ക്കണം. ഈ കല്പനകള്‍ അനുസരിച്ചില്ലെങ്കില്‍ നിങ്ങള്‍ തെറ്റായ കല്പനകളനുസരിക്കാനിടയാ യേക്കാം. (മന്ത്രവാദികളും ഭാവിപ്രവാചകന്മാ രും പുറപ്പെടുവിക്കുന്ന കല്പനകളാണ് തെറ്റാ യവ. ആ കല്പനകള്‍ വിലകെട്ടവയാണ്; അവ യെ അനുകരിച്ചതുകൊണ്ട് നിങ്ങള്‍ ഒന്നും നേടു കയില്ല.)
21 നീ ആ തെറ്റായ കല്പനകള്‍ പിന്തുടര്‍ന്നാല്‍ ദേശത്ത് ദുരിതങ്ങളും പട്ടിണിയുമുണ്ടാകും. ജന ങ്ങള്‍ വിശക്കുന്നവരാകും. അപ്പോള്‍ അവര്‍ കോപിഷ്ഠരാവുകയും തങ്ങളുടെ രാജാവിനെ യും അവരുടെ ദൈവത്തെയും ദുഷിച്ചു പറയു കയും ചെയ്യും. അനന്തരം അവര്‍ സഹായത്തി നായി ദൈവത്തിനുനേര്‍ക്കു തലയുയര്‍ത്തും. 22 അവര്‍ ചുറ്റിലുമുള്ള തങ്ങളുടെ ദേശത്തു നോ ക്കുകയാണെങ്കില്‍ ദുരിതങ്ങളും നിരാശപ്പെടു ത്തുന്ന ഇരുട്ടും-സ്വരാജ്യത്തുനിന്നും പുറത്താക്ക പ്പെട്ടവരുടെ ഇരുണ്ടദു:ഖം-മാത്രമേ കാണാനു ണ്ടാകൂ. ആ ഇരുട്ടില്‍ കുടുങ്ങിയവര്‍ക്ക് സ്വയം രക്ഷപ്പെടാനുമാവില്ല.