ഒരു പുതുദിനം വരുന്നു
9
പഴയകാലത്ത്, സെബൂലൂന്‍െറയും നഫ്താ ലിയുടെയും ദേശം അപ്രധാനമായിരുന്നെ ന്ന് ജനം കരുതി. എന്നാല്‍ സമുദ്രത്തിനടുത്തുള്ള ദേശത്തെയും യോര്‍ദ്ദാന്‍നദിയുടെ മറുകരയെ യും യെഹൂദരല്ലാത്തവര്‍ വസിക്കുന്ന ഗലീല യെയും പിന്നീടൊരിക്കല്‍ ദൈവം മഹത്താക്കും.
അവര്‍ ഇരുട്ടില്‍ വസിച്ചു. പക്ഷേ അവര്‍ ഒരു മഹാപ്രകാശം കാണും. നരകംപോലെ ഇരു ണ്ട ഒരിടത്താണവര്‍ വസിച്ചത്. എന്നാല്‍ “മഹ ത്തായ പ്രകാശം”അവര്‍ക്കുമേല്‍ തിളങ്ങും.
ദൈവമേ, നീ രാജ്യത്തെ വളര്‍ത്തും. മനു ഷ്യരെ നീ സന്തോഷിപ്പിക്കും. ജനം അവരുടെ ആഹ്ലാദം നിന്നോടു പ്രകടിപ്പിക്കുകയും ചെയ്യും. വിളവെടുപ്പു സമയത്തെ ആഹ്ലാദം പോലെയാണത്. യുദ്ധവിജയത്തില്‍ നിന്നു നേടിയ വസ്തുക്കള്‍ പങ്കുവയ്ക്കുന്ന സമയ ത്തെ ആഹ്ലാദം പോലെയാണത്. എന്തുകൊ ണ്ടെന്നാല്‍, മഹാഭാരം നീ എടുത്തുമാറ്റും. മനു ഷ്യരുടെ പുറത്തുനിന്നും ഭാരമേറിയ നുകം നീ എടുത്തു മാറ്റും. നിന്‍െറ ജനത്തെ ശിക്ഷിക്കാന്‍ ശത്രു ഉപയോഗിച്ച വലിയ ദണ്ഡ് നീ എടുത്തു മാറ്റും. മിദ്യാനെ നീ തോല്പിച്ച കാലത്തേതു പോലെയായിരിക്കുമിത്.
യുദ്ധത്തില്‍ മുന്നോട്ടു പോയ മുഴുവന്‍ ചെരിപ്പുകളും നശിപ്പിക്കപ്പെടും. രക്തക്കറ പുരണ്ട മുഴുവന്‍ വസ്ത്രങ്ങളും നശിപ്പിക്കപ്പെ ടും. അവ തീയിലെറിയപ്പെടും. വിശിഷ്ടശിശു പിറക്കുന്പോള്‍ അങ്ങനെ സംഭവിക്കും. ദൈവം നമുക്കൊരു പുത്രനെ തരും. അവനായിരിക്കും ജനത്തെ നയിക്കുന്ന ചുമതല. “അത്ഭുതമന്ത്രി, ശക്തനായ ദൈവം, നിത്യമായി ജീവിക്കുന്ന പിതാവ്, സമാധാനത്തിന്‍െറ രാജകുമാരന്‍”എന്നൊക്കെയായിരിക്കും അവന്‍െറ നാമം. ശക്തിയും സമാധാനവും അവന്‍െറ രാജ്യത്തു ണ്ടായിരിക്കും. ദാവീദിന്‍െറ കുടുംബത്തില്‍ നിന്നുള്ള ഈ രാജാവിനായി അതു വളര്‍ന്നു കൊണ്ടേയിരിക്കും. ഈ രാജാവ് നന്മയും നീതി യും കൊണ്ട് എന്നെന്നേക്കും രാജ്യം ഭരിക്കും.
സര്‍വശക്തനായ യഹോവയ്ക്കു തന്‍െറ ജന ത്തോടു ശക്തമായ സ്നേഹമാണുള്ളത്. ആ ഗാഢസ്നേഹം കൊണ്ടാണ് അവന്‍ ഇങ്ങനെ യൊക്കെ ചെയ്യുന്നത്.
യിസ്രായേലിനെ ദൈവം ശിക്ഷിക്കും
എന്‍െറ യഹോവ യാക്കോബിന്‍െറ ജനത്തി നെതിരായി ഒരു കല്പന നല്‍കി. യിസ്രായേലി നെതിരെയുള്ള ആ കല്പന അനുസരിക്കപ്പെടും. അപ്പോള്‍ എഫ്രയീമിലെ സകലരും, ശമര്യ യിലെ നേതാക്കള്‍ പോലും, ദൈവമാണവരെ ശിക്ഷിച്ചതെന്നറിയും.
അവരിപ്പോള്‍ വളരെ അഹങ്കാരികളും പൊ ങ്ങച്ചക്കാരുമാണ്. 10 അവര്‍ പറയുന്നു: “ഈ ഇഷ്ടികകള്‍ നിലത്തു വീണേക്കാം, പക്ഷേ നാം അവ വീണ്ടും നിര്‍മ്മിക്കും. നമ്മള്‍ ശക്ത മായ കല്ലുകള്‍കൊണ്ട് നിര്‍മ്മിക്കപ്പെടും. ഈ ചെറുവൃക്ഷങ്ങള്‍ മുറിയ്ക്കപ്പെടും. പക്ഷേ ഞങ്ങളവിടെ പുതിയ മരങ്ങള്‍ നടും. പുതിയ മരങ്ങളാകട്ടെ, വലുതും ശക്തവുമായിരിക്കും.”
11 അതിനാല്‍, യിസ്രായേലിനെതിരെ യുദ്ധം ചെയ്യാനുള്ളവരെ യഹോവ കണ്ടെത്തും. രെസീ നിന്‍െറ ശത്രുക്കളെ യഹോവ അവര്‍ക്കെതിരെ കൊണ്ടുവരും. 12 കിഴക്കുനിന്നും അരാമ്യരെയും പടിഞ്ഞാറുനിന്ന് ഫെലിസ്ത്യരെയും യഹോ വ കൊണ്ടുവരും. ആ ശത്രുക്കള്‍ തങ്ങളുടെ സൈന്യത്തെ ഉപയോഗിച്ച് യിസ്രായേലിനെ തോല്പിക്കും. എന്നാല്‍ ദൈവം അപ്പോഴും യി സ്രായേലിനോടു കോപിച്ചിരിക്കും. യഹോവ അപ്പോഴും ജനത്തെ ശിക്ഷിക്കാന്‍ തയ്യാറായിരി ക്കും.
13 ദൈവം ജനത്തെ ശിക്ഷിക്കുമെങ്കിലും അവര്‍ പാപം ചെയ്യുന്നതു നിര്‍ത്തുകയില്ല. അവര്‍ അവനിലേക്കു മടങ്ങിച്ചെല്ലുകയില്ല. സര്‍വശക്തനായ യഹോവയെ അവര്‍ പിന്തു ടരുകയില്ല. 14 അതിനാല്‍ യഹോവ യിസ്രായേ ലിന്‍െറ തലയും വാലും മുറിക്കും. ശാഖയും ഇലയുടെ തണ്ടുമൊക്കെ അവന്‍ ഒരു ദിവസം കൊണ്ട് മുറിച്ചുമാറ്റും. 15 (മൂപ്പന്മാരെന്നും പ്രമാ ണിമാരെന്നുമാണ് തലയെന്നതിനര്‍ത്ഥം. നുണ കള്‍ പറയുന്ന പ്രവാചകര്‍ എന്നാണ് വാലിന ര്‍ത്ഥം.)
16 ജനത്തെ നയിക്കുന്നവര്‍ തെറ്റായ മാര്‍ഗ്ഗ ത്തിലൂടെയാണവരെ നയിക്കുന്നത്. അവരെ പിന്തുടരുന്നവരാകട്ടെ, നശിപ്പിക്കപ്പെടുകയും ചെയ്യും. 17 സര്‍വരും ദുഷ്ടന്മാരാണ്. അതിനാല്‍ യഹോവ യുവാക്കളില്‍ സന്തുഷ്ടനല്ല. യഹോ വ അവരുടെ വിധവകളോടും കുട്ടികളോടും കരുണ കാട്ടുകയുമില്ല. എന്തുകൊണ്ടെന്നാല്‍, സകലരും ദുഷ്ടരാണ്. ദൈവവിരുദ്ധമായ കാര്യങ്ങള്‍ മനുഷ്യര്‍ ചെയ്യുന്നു. അവര്‍ നുണ പറയുന്നു. അതിനാല്‍ ദൈവം അവരോടു കോപിച്ചുകൊണ്ടേയിരിക്കും. അവന്‍ അവരെ ശിക്ഷിച്ചുകൊണ്ടേയിരിക്കും.
18 ചെറിയൊരഗ്നി പോലെയാണു തിന്മ. അഗ്നി ആദ്യം കളകളെയും മുള്‍പ്പടര്‍പ്പുകളെ യും എരിച്ചു കളയുന്നു. പിന്നെ അത് ആളി പ്പടര്‍ന്ന് കാട്ടിലെ പൊന്തകളെ കരിയ്ക്കുന്നു. അവസാനം അതൊരു മഹാഗ്നിയായിത്തീരു കയും എല്ലാറ്റിനെയും പുകയാക്കി മാറ്റുകയും ചെയ്യുന്നു.
19 സര്‍വശക്തനായ യഹോവ കോപിച്ചിരി ക്കുന്നു, അതിനാല്‍ ദേശം മുഴുവനും അഗ്നിക്കി രയാകും. സകലരും ആ അഗ്നിയില്‍ എരിക്ക പ്പെടും. തന്‍െറ സഹോദരനെപ്പോലും രക്ഷി ക്കാന്‍ ആരും തുനിയുകയില്ല. 20 വലതുവശത്ത് ജനം എന്തോ കടിച്ചുപറിക്കുന്നു. പക്ഷേ അവര്‍ ക്കപ്പോഴും വിശക്കും. ഇടതുവശത്തും അവര്‍ എന്തോ തിന്നും. പക്ഷേ അതുകൊണ്ടും നിറയു കയില്ല. അനന്തരം ഓരോരുത്തനും തിരിഞ്ഞ് സ്വന്തം ശരീരം തിന്നും. 21 (മനശ്ശെ എഫ്രയീമി നെതിരെ യുദ്ധം ചെയ്യും, എഫ്രയീം മനശ്ശെയ് ക്കെതിരെയും യുദ്ധം ചെയ്യും എന്നാണിതിന ര്‍ത്ഥം. പിന്നെ, അവ രണ്ടും യെഹൂദയ്ക്കെതിരെ തിരിയുകയും ചെയ്യും.)
യഹോവ ഇപ്പോഴും യിസ്രായേലിനെതിരെ കോപിഷ്ഠനാണ്. തന്‍െറ ജനത്തെ ശിക്ഷി ക്കാന്‍ യഹോവ ഇപ്പോഴും സന്നദ്ധനാണ്.