യഹോവ ഇയ്യോബിന്‍റെ ധനം തിരിച്ചു നല്‍കുന്നു.
ഇയ്യോബ്
നല്ലവനായ ഇയ്യോബ്
1
1 ഊസ് എന്ന രാജ്യത്ത് ഇയ്യോബ് എന്നൊരാള്‍ ജീവി ച്ചിരുന്നു. നല്ലവനും വിശ്വസ്തനുമായിരുന്നു ഇ യ്യോബ്.അയാള്‍ദൈവത്തെആരാധിച്ചു.തിന്മകളില്‍നിന്നും അയാള്‍ അകന്നു നിന്നു.
2 ഇയ്യോബിന് ഏഴുപു ത് രന്മാരും മുന്നു പുത്രിമാരുമുണ്ടായിരുന്നു.
3 ഇയ്യോ ബിന് ഏഴായിരം ആടുകളും മൂവായിരംഒട്ടകങ്ങളുംആയിരം കാളകളുംഅഞ്ഞൂറുപെണ്‍കഴുതകളുംഉണ്ടായിരുന്നു.അയാള്‍ക്ക്അനേകംഭൃത്യന്മാരുമുണ്ടായിരുന്നു.കിഴക്കന്‍ദേശത്തെ ഏറ്റവും ധനികനായിരുന്നു ഇയ്യോബ്.
4 ഇയ്യോബിന്‍റെ പുത്രന്മാര്‍ തങ്ങളുടെ വീടുകളില്‍ മുറവച്ച്വിരുന്നുകള്‍നടത്തുകയുംഅതിലേക്ക്തങ്ങളുടെ സഹോദരിമാരെ ക്ഷണിക്കുകയും ചെയ്തിരുന്നു.
5 തന്‍റെ കുട്ടികളുടെ ഇത്തരം വിരുന്നു കഴിഞ്ഞ് ഇയ്യോ ബ്അതിരാവിലെഉണര്‍ന്നു.തന്‍റെഓരോമക്കള്‍ക്കുംവേണ്ടി അയാള്‍ ഓരോ ഹോമയാഗങ്ങളര്‍പ്പിച്ചു. അയാള്‍ ഇ ങ്ങനെ മനസ്സില്‍ കരുതി, “എന്‍റെ കുട്ടികള്‍ തങ്ങളുടെ വിരുന്നിനിടയില്‍ മനഃപൂര്‍വ്വമല്ലാതെ ദൈവത്തോടു പാപം ചെയ്തിരിക്കാം.”തന്‍റെ മക്കളുടെ പാപം ക്ഷമി ക്കപ്പെടുന്നതിനായി ഇയ്യോബ് ഇങ്ങനെ ചെയ്യു ന് നത് പതിവാക്കിയിരുന്നു.
6 അങ്ങനെയിരിക്കെ, ദൂതന്മാര്‍ യഹോവയെ കാണുന് ന ദിവസം വന്നു. സാത്താനും ആ ദൂതന്മാരോടൊപ്പം വന്നു.
7 യഹോവ സാത്താനോടു ചോദിച്ചു, “നീ എവി ടെയായിരുന്നു?”
സാത്താന്‍ യഹോവയോടു മറുപടി പറഞ്ഞു, “ഞാന്‍ ഭൂമിയില്‍ ചുറ്റിത്തിരിയുകയായിരുന്നു.”
8 അപ്പോള്‍ യ ഹോവ സാത്താനോടു പറഞ്ഞു, “എന്‍റെ ദാസനായ ഇയ് യോബിനെ നീ കണ്ടുവോ? അവനെപ്പോലെ ഭൂമിയില്‍ ആരുമില്ല. അവന്‍ യഥാര്‍ത്ഥത്തില്‍ നല്ലവനും വിശ് വസ്തനുമാകുന്നു. അവന്‍ ദൈവത്തെ ആരാധിക്കുന്നു. തിന്മകളില്‍നിന്ന് അവന്‍ അകന്നു നില്‍ക്കുകയും ചെയ് യുന്നു.”
9 സാത്താന്‍ മറുപടി പറഞ്ഞു, “ശരിതന്നെ! എന്നാല്‍ ഇയ്യോബിന് ദൈവത്തെ ആരാധിക്കാന്‍ മതിയായ കാര ണമുണ്ട്!
10 നീ എപ്പോഴും അവനെയും അവന്‍റെ കുടുംബ ത്തെയും കൂടാതെ അവനുള്ളതിനെയെല്ലാം സംരക്ഷിക് കുകയും ചെയ്യുന്നു. അവനെ അവന്‍റെ പ്രവൃത്തിക ളി ലെല്ലാം വിജയിക്കാന്‍ നീ സഹായിക്കുന്നു. അതെ, നീ അവനെ അനുഗ്രഹിച്ചിരിക്കുന്നു. അവന്‍ വളരെ ധനിക നാണ്. രാജ്യമെന്പാടും അവന്‍റെ ആട്ടിന്‍പറ്റം വ്യാപിച് ചിട്ടുണ്ട്.
11 എന്നാല്‍ അതെല്ലാം നീ നശിപ്പിക്കുക യാണെങ്കില്‍ അവന്‍ നിന്‍റെ മുഖത്തുനോക്കി നിന്നെ ശപിക്കുമെന്ന് എനിക്ക് ഉറപ്പാണ്.”
12 യഹോവ സാത്താനോടു പറഞ്ഞു, “ശരി, ഇയ്യോ ബിനുള്ള എന്തിന്‍റെയെങ്കിലുംമേല്‍ നീ എന്തുവേണ മെങ്കിലും ചെയ്തുകൊള്ളൂ. പക്ഷേ അവന്‍റെ ശരീരം വേ ദനിപ്പിക്കരുത്.”
അപ്പോള്‍ സാത്താന്‍ യഹോവയുടെ മുന്പില്‍നി ന് നും പോയി.
ഇയ്യോബിന് എല്ലാം നഷ്ടപ്പെടുന്നു
13 ഒരു ദിവസം ഇയ്യോബിന്‍റെ മക്കള്‍ അവരുടെ മൂത്ത സഹോദരന്‍റെ വസതിയില്‍ തിന്നുകയും വീഞ്ഞു കുടി ക്കുകയുമായിരുന്നു.
14 അപ്പോള്‍ ഒരു ദൂതന്‍ ഇയ്യോ ബിന്‍റെയടുത്തു വന്നു പറഞ്ഞു, “കാളകള്‍ നിലം ഉഴു ക യായിരുന്നു. കഴുതകള്‍ അടുത്തുതന്നെ പുല്ലു തിന്നു കയുമായിരുന്നു.
15 എന്നാല്‍ ശെബായക്കാര്‍ ഞങ്ങളെ ആക്രമിക്കുകയും അങ്ങയുടെ മൃഗങ്ങളെ പിടിച്ചു കൊണ്ടുപോവുകയും ചെയ്തു! ഞാനൊഴികെ മറ്റെല്ലാ ദാസന്മാരെയും ശെബായക്കാര്‍ വധിച്ചു. അതിനാല്‍ അ ങ്ങയെ ഈ വാര്‍ത്ത അറിയിക്കാന്‍ ഞാന്‍ വന്നതാണ്!”
16 ആ ദൂതന്‍ പറഞ്ഞുകൊണ്ടിരിക്കവെ മറ്റൊരു ദൂത ന്‍ ഇയ്യോബിന്‍റെയടുക്കല്‍ വന്നു. രണ്ടാമത്തെ ദൂത ന്‍പറഞ്ഞു, “ആകാശത്തുനിന്നും വന്ന മിന്നല്‍ പ്പി ണരുകള്‍ അങ്ങയുടെ ആടുകളെയും ദാസന്മാരെയും ദഹിപ് പിച്ചു. ഞാന്‍ മാത്രമാണ് രക്ഷപ്പെട്ടത്. അതിനാല്‍ ഈ വാര്‍ത്ത അങ്ങയെ അറിയിക്കാന്‍ ഞാന്‍ വന്നതാണ്!”
17 ആ ദൂതന്‍ സംസാരിച്ചുകൊണ്ടിരിക്കവെ മറ്റൊരു ദൂതന്‍കൂടി വന്നു. മൂന്നാമത്തെ ദൂതന്‍ പറഞ്ഞു, “കല്‍ദാ യക്കാര്‍ മൂന്നു സംഘങ്ങളെ അയച്ച് ഞങ്ങളെ ആക്ര മിക്കുകയും നമ്മുടെ ഒട്ടകങ്ങളെ പിടിച്ചു കൊണ്ടു പോവുകയും ചെയ്തു! ദാസന്മാരെ അവര്‍ വധിച്ചു. ഞാ ന്‍ മാത്രമാണ് രക്ഷപ്പെട്ടത്. അതിനാല്‍ ഈ വാര്‍ത്ത അ ങ്ങയെ അറിയിക്കാന്‍ ഞാന്‍ വന്നതാണ്!”
18 മൂന്നാമത്തെ ദൂതന്‍ കാര്യങ്ങള്‍ പറഞ്ഞുകൊ ണ്ടി രിക്കവെ മറ്റൊരു ദൂതന്‍ കൂടിയെത്തി. നാലാമത്ത ദൂതന്‍ പറഞ്ഞു, “അങ്ങയുടെ പുത്രന്മാരും പുത്രികളും മൂത്ത സഹോദരന്‍റെ വസതിയില്‍ തിന്നുകയും വീഞ്ഞു കുടി ക്കുകയുമായിരുന്നു.
19 അപ്പോളൊരു ശക്തമായ കാറ്റ് മരുഭൂമിയില്‍നിന്നും പെട്ടെന്ന് വീശുകയും വീട് നിലംപ തിപ്പിക്കുകയും ചെയ്തു. വീട് അങ്ങയുടെ മക്കളുടെ ത ലയില്‍ വീഴുകയും അവരെല്ലാം മരിക്കുകയും ചെയ്തു. ഞാന്‍ മാത്രമാണു രക്ഷപ്പെട്ടത്. അതിനാല്‍ ഈ വാര്‍ത്ത അങ്ങയെ അറിയിക്കാന്‍ ഞാന്‍ വന്നതാണ്!”
20 ഇതു കേട്ടയുടനെ ഇയ്യോബ് തന്‍റെ മനോവിഷമം അറിയിക്കാന്‍ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും തല മു ണ്ഡനം ചെയ്യുകയും ചെയ്തു. അനന്തരം അവന്‍ തറയി ല്‍ നമസ്കരിച്ച് ദൈവത്തെ ആരാധിച്ചു.
21 അയാള്‍ പറ ഞ്ഞു:
“ഈ ലോകത്തിലേക്കു വന്നപ്പോള്‍ ഞാന്‍ നഗ്നനാ യിരുന്നു,
എനിക്കൊന്നുമില്ലായിരുന്നു.
മരിച്ച് ഈ ലോകം വിടുന്പോഴും
ഞാന്‍ നഗ്നനും ഒന്നുമില്ലാത് ത വനുമായിരിക്കും.
യഹോവ തരുന്നു,
യഹോവ തരികെ എടുക്കുന്നു.
യഹോവയുടെ നാമം വാഴ്ത്തപ്പെടട്ടെ!”
22 കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണു സംഭവിച് ച തെങ്കിലും ഇയ്യോബ് ഒരു പാപവും ചെയ്തില്ല. അയാ ള്‍ ദൈവത്തെ പഴിക്കുകയും ചെയ്തില്ല.