10
ഞാനെന്‍റെ ജീവിതത്തെത്തന്നെ വെറുക്കുന്നു. അതിനാല്‍ ഞാന്‍ എന്‍റെ പരാതി തുറന്നുപറയും.
എന്‍റെ മനസ്സു നീറുകയാണ്, അതിനാല്‍ ഞാനിപ്പോള്‍ സംസാരിക്കും.
ഞാന്‍ ദൈവത്തോടിങ്ങനെ പറയും: ‘എന്നില്‍ പ ഴിചാരരുത്!
എന്നോടു പറയൂ, ഞാനെന്തു തെറ്റാണു ചെ യ്തത്? എനിക്കെതിരെ നിനക്കെന്താണുള്ളത്?
ദൈവമേ, എന്നെ വേദനിപ്പിക്കുന്നതില്‍ നീ സന് തോഷിക്കുന്നുവോ?
നീ സൃഷ്ടിച്ചതിനെ ശ്രദ്ധിക് കാത്തതുപോലെ തോന്നുന്നു! അല്ലെങ്കില്‍, ദുഷ്ടരു ടെ പദ്ധതികളില്‍ നീ ആഹ്ലാദിക്കുന്നുണ്ടാവാം?
ദൈവമേ, നിന്‍റെ കണ്ണുകള്‍ മനുഷ്യരുടേതാണോ?
മനുഷ്യരെപ്പോലെയാണോ നീ കാര്യങ്ങള്‍ കാണു ന്ന ത്?
നിന്‍റെ ജീവിതം ഞങ്ങളുടേതുപോലെ ഹ്രസ്വമാ ണോ?
നിന്‍റെ ജീവിതം മനുഷ്യജീവിതം പോലെ ഹ്രസ് വമോ? അല്ല!
പിന്നെ നിനക്കെങ്ങനെ ഇതിനെക്കു റി ച്ചറിയാം?
എന്‍റെ തെറ്റിനെ നീ തെരയുന്നു.
എന്‍റെ പാപത്തെ നീതെരയുന്നു.
ഞാന്‍ നിഷ്കളങ്കനെന്നു നിനക്കറിയാം.
പക്ഷേ നിന്‍റെകരുത്തില്‍നിന്നുംഎന്നെരക്ഷിക്കാനാര്‍ക്കുമാവില്ല.
ദൈവമേ, നിന്‍റെ കൈകളാണ് എന്നെ സൃഷ്ടിച്ചതും എന്‍റെ ദേഹത്തിനു രൂപം കൊടുത്തതും.
എന്നാലിപ് പോള്‍ അവ എന്നോടടുത്ത് എന്നെ നശിപ്പിക്കുന്നു.
ദൈവമേ, കളിമണ്ണുകൊണ്ടാണു നീയെന്നെ സൃ ഷ്ടിച്ചത് എന്നു നീ ഓര്‍ക്കുക.
നീയെന്നെ വീണ്ടും കളിമണ്ണാക്കുമോ?
10 നീയെന്നെ പാലുപോലെ പകര്‍ന്നൊഴിക്കുന്നു.
പാല്‍ക്കട്ടിയുണ്ടാക്കുന്നവനെപ്പോലെ നീയെന്നെ കടഞ്ഞെടുക്കുന്നു.
11 നീയെനിക്ക് എല്ലുകളും പേശികളും തന്നു.
എന്നി ട്ടു നീ എന്നെ മാംസവും ത്വക്കും കൊണ്ടു പൊതി ഞ് ഞു.
12 നീയെനിക്കു ജീവന്‍ നല്‍കുകയും എന്നോടു വളരെ കാരുണ്യം കാട്ടുകയും ചെയ്തു.
നീ എന്നെ പരിപാലി ക്കുകയും എന്‍റെ ആത്മാവിനുമേല്‍ ദൃഷ്ടിവയ്ക്കുകയും ചെയ്തു.
13 എന്നാലും ഇതാണു നീ നിന്‍റെ ഹൃദയത്തിലൊ ളി പ്പിച്ചുവച്ച പദ്ധതിയെന്തെന്നു ഞാനറിയുന്നു,
അ തെ, നിന്‍റെ ഉള്ളിലിതാണെന്നെനിക്കറിയാം.
14 ഞാന്‍ പാപം ചെയ്തെങ്കില്‍, എന്നെ വീക്ഷിച്ചു കൊണ്ടിരിക്കുന്ന നിനക്ക്
എന്‍റെ തെറ്റിന് എന്നെ ശി ക്ഷിക്കാം.
15 പാപം ചെയ്യുന്പോള്‍ ഞാന്‍ അപരാധിയാകുന്നു,
എനിക്കുയാതനയുണ്ടാകും.
പക്ഷേഞാന്‍നിഷ്കളങ്കനെങ്കിലും എനിക്കു തലയുയര്‍ത്താനാവില്ല!
കാരണം, ഞാ നത്രമാത്രം അപമാനിതനാണ്.
16 എനിക്കേതെങ്കിലും വിജയമുണ്ടായി ഞാനഹങ് ക രിച്ചാല്‍,
വേട്ടക്കാരന്‍ സിംഹത്തെ വേട്ടയാടു ന്പോ ലെ നീയെന്നെ വേട്ടയാടുന്നു.
നീ വീണ്ടും നിന്‍റെ ശക് തി എന്‍റെ നേര്‍ക്കു കാട്ടുന്നു.
17 ഞാന്‍ അപരാധിയാണെന്നു തെളിയിക്കാന്‍
നിന്‍റെ പക്കല്‍ ആളുകളെപ്പോഴുമുണ്ട്.
ഒന്നൊന്നായി എനി ക്കെതിരെ സൈന്യങ്ങളെ അയയ്ക്കുന്നതുപോലെ
പ ലവിധത്തില്‍ നീ നിന്‍റെ കോപം വീണ്ടും വീണ്ടും എ നിക്കെതിരെ കാട്ടുന്നു.
18 അതിനാല്‍, ദൈവമേ, നീയെന്തിനെന്നെ ജനിക്കാ നനുവദിച്ചു?
ആരെങ്കിലും എന്നെ കാണുംമുന്പേ ഞാ ന്‍ മരിച്ചിരുന്നെങ്കില്‍ എന്നു ഞാനാഗ്രഹിക്കുന്നു!
19 ഞാനൊരിക്കലും ജീവിക്കാതിരുന്നെങ്കില്‍ എന്നു ഞാനാശിക്കുന്നു.
എന്‍റെ അമ്മയുടെ ഗര്‍ഭപാത്രത് തില്‍ നിന്നും നേരെ കല്ലറയിലേക്കു ഞാന്‍ എടുക്കപ് പെട്ടി രുന്നെങ്കില്‍ എന്നും ഞാനാശിക്കുന്നു.
20 എന്‍റെ ജീവിതം ഏറെക്കുറെ അവസാനിച്ചിരിക് കു ന്നു.
അതിനാലെന്നെ വെറുതെ വിടൂ!
21 ആരും തിരികെപ്പോരാത്ത ഇരുട്ടിന്‍റെയും മരണ ത്തിന്‍റെയും ആ സ്ഥലത്തേക്കു
ഞാന്‍ പോകുംമുന്പ് എനിക്കവശേഷിക്കുന്ന അല്പസമയം ഞാനാ സ്വദി ക് കട്ടെ.
22 ആര്‍ക്കും കാണാനാവാത്ത, ഇരുട്ടും നിഴലുകളും ആശ യക്കഴപ്പവും നിറഞ്ഞ,
വെളിച്ചം പോലും ഇരുട്ടു പോലെയായ ആ സ്ഥലത്തേക്കു പോകുംമുന്പ് ഞാ നെ ന്‍റെ അവശേഷിക്കുന്ന അല്പസമയം ആസ്വ ദിക്കട് ടെ.’”