13
1 ഇയ്യോബു പറഞ്ഞു, “ഇതെല്ലാം ഞാന്‍ മുന് പേ തന്നെ കണ്ടു.
നീ പറയുന്നതെല്ലാം ഞാന്‍ ഇതിന കം കേട്ടിരിക്കുന്നു.
എനിക്കതെല്ലാം മനസ്സിലായി.
2 നിന്‍റെ അത്രയും തന്നെ എനിക്കറിയാം.
ഞാനും നിന്നെ പ്പോലെ സമര്‍ത്ഥനാകുന്നു.
3 എന്നാല്‍ നിന്നോടു തര്‍ ക്കിക്കാന്‍ ഞാനില്ല.
സര്‍വ്വശക്തനായ ദൈവത് തോടാ ണെനിക്കു സംസാരിക്കേണ്ടത്.
എന്‍റെ പ്രശ്നങ്ങ ളെപ് പറ്റി എനിക്കു ദൈവത്തോടു തര്‍ക്കിക്കണം.
4 എന്നാല്‍ നിങ്ങള്‍ മൂവരും നിങ്ങളുടെ അറിവില്ലായ്മയെ കള്ളങ്ങ ള്‍കൊണ്ടു മൂടിവയ്ക്കാന്‍ ശ്രമിക്കുകയാണ്.
ആരെയും സുഖപ്പെടുത്താന്‍ കഴിയാത്ത കൊള്ളരുതാത്ത വൈദ്യ ന്മാരെപ്പോലെയാണ് നിങ്ങള്‍.
5 നിങ്ങള്‍ വായടച്ചിരു ന്നെങ്കില്‍!
നിങ്ങള്‍ക്കു ബുദ്ധിപൂര്‍വ്വം ചെയ്യാന്‍ ക ഴിയുന്ന ഏകകാര്യം അതായിരിക്കും.
6 “ഇനി, എന്‍റെ വാദം കേള്‍ക്കുക.
എനിക്കു പറയാനുള് ളതു കേള്‍ക്കുക.
7 നിങ്ങള്‍ ദൈവത്തിനുവേണ്ടി നുണപറയുകയാണോ?
ഈനുണകള്‍പറയാനാണുദൈവംനിങ്ങളോടാവശ്യപ്പെട്ടതെന്നു നിങ്ങള്‍ സത്യമായും വിശ്വസിക്കുന്നുവോ?
8 എനിക്കെതിരെ നിങ്ങള്‍ ദൈവത്തിനു വേണ്ടി നില കൊള്ളുകയാണോ?
നിങ്ങള്‍ നീതിയല്ല ചെയ്യുന്നത്-
അവന്‍ ദൈവമായതുകൊണ്ട് നിങ്ങള്‍ ദൈവത്തിന്‍റെ പക് ഷം പിടിക്കുകയാണ്.
9 ദൈവം നിങ്ങളെ വളരെ അടുത്തുനിരീക്ഷിച്ചാല്‍
നിങ്ങള്‍ നേരുള്ളവരെന്ന അവന്‍ തെളിയിക്കുമോ?
ജന ങ്ങളെ പറ്റിക്കുന്നതുപോലെ
ദൈവത്തെയും പറ്റിക്കാ മെന്ന് നിങ്ങള്‍ സത്യത്തില്‍ കരുതുന്നുണ്ടോ?
10 ഒരുവന്‍റെ പ്രാധാന്യം കണക്കിലെടുത്ത് കോടതി യില്‍ നിങ്ങളവന്‍റെ പക്ഷം പിടിച്ചാല്‍
ദൈവം നിങ്ങ ളെ വിമര്‍ശിക്കുമെന്നറിയുക.
11 ദൈവത്തിന്‍റെ മഹത്വം നിങ്ങളെ ഭയപ്പെടുത്തു ന്നു.
നിങ്ങള്‍ക്കവനെ ഭയമാണ്.
12 നിങ്ങളുടേത് കഴന്പില്ലാത്ത വാദമാണ്.
നിങ്ങളുടെ മറുപടികള്‍ വിലകെട്ടവയാണ്.
13 മിണ്ടാതിരിക്ക്, ഞാന്‍ പറയട്ടെ!
എനിക്കു സംഭവി ക്കുന്നതൊക്കെ ഞാന്‍ സ്വീകരിക്കുന്നു.
14 ഞാനെന്നെത്തന്നെ അപകടപ്പെടുത്തുകയും
ജീവ ന്‍ എന്‍റെ തന്നെ കൈകളിലെടുക്കുകയും ചെയ്യുന്നു.
15 ദൈവം എന്നെ കൊന്നാലും ഞാന്‍ തുടര്‍ന്നും ദൈവ ത്തില്‍ആശ്രയിക്കും.
എന്നാല്‍അവന്‍റെമുഖത്തുനോക്കി ഞാനെന്നെ ന്യായീകരിക്കും.
16 ദൈവം എന്നെ ജീവനോടെ വിടുന്നെങ്കില്‍ അതി നു കാരണം, എനിക്കു ധൈര്യമായി സംസാരിക്കാന്‍ കഴി ഞ്ഞു എന്നതായിരിക്കും.
ദുഷ്ടന്മാര്‍ ഒരിക്കലും ദൈവ ത്തെ മുഖാമുഖം കാണാന്‍ ധൈര്യപ്പെടില്ല.
17 ഞാന്‍ പറയുന്നതു ശ്രദ്ധയോടെ കേള്‍ക്കുക,
ഞാന്‍ വിശദീകരിക്കട്ടെ.
18 ഞാനിപ്പോള്‍ എന്നെ ന്യായീകരിക്കാന്‍ തയ്യാറാ ണ്.
ഞാനെന്‍റെ വാദങ്ങള്‍ സൂക്ഷ്മതയോടെ അവതരി പ് പിക്കും.
ഞാനാണുശരിയെന്നുതെളിയിക്കപ്പെടുമെന്നെനിക്കറിയാം.
19 ഞാന്‍ തെറ്റുകാരനാണെന്നു തെളിയിക്കാന്‍ ആര്‍ക് കെങ്കിലും കഴിഞ്ഞാല്‍
അപ്പോള്‍ത്തന്നെ ഞാന്‍ വാ യടയ്ക്കാം.
20 ദൈവമേ, എനിക്കു രണ്ടു കാര്യങ്ങള്‍ മാത്രം തരിക.
അപ്പോള്‍ ഞാനങ്ങയില്‍നിന്നും ഒളിക്കുകയില്ല:
21 എന്നെ ശിക്ഷിക്കുന്നതു നിര്‍ത്തുക,
നിന്‍റെ ഭീകര തകള്‍ കൊണ്ടെന്ന ഭയപ്പെടുത്തുന്നതു നിര്‍ത്തുക.
22 എന്നിട്ട് എന്നെ വിളിക്കൂ, ഞാന്‍ നിന്നോടു മറു പടി പറയാം.
അല്ലെങ്കില്‍ ഞാന്‍ സംസാരിക്കാം, നീ മറുപടി പറയുക.
23 ഞാനെത്ര പാപങ്ങള്‍ ചെയ്തു? ഞാന്‍ ചെയ്ത തെറ് റെന്താണ്?
എന്‍റെ പാപങ്ങളും തെറ്റുകളും എനിക്കു കാ ട്ടിത്തരിക.
24 ദൈവമേ, നീയെന്താണെന്നെ ഒഴിവാക്കുന്നത്?
എന് താണെന്നെ നിന്‍റെ ശത്രുവിനെപ്പോലെ കരുതുന്നത്?
25 നീ എന്നെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണോ?
കാറ് റില്‍ പറക്കുന്ന വെറും ഒരു ഇലയാണു ഞാന്‍.
ഒരു വെറും ക ച്ചിത്തുരുന്പിനെയാണ് നീ ആക്രമിക്കുന്നത്!
26 ദൈവമേ, നീയെനിക്കെതിരെ ഒരുപാട് ശകാരം ചൊ രിഞ്ഞു.
എന്‍റെ യൌവനത്തില്‍ ഞാന്‍ ചെയ്ത പാപങ്ങ ള്‍ക്ക് നീയെന്നെ ശിക്ഷിക്കുകയാണോ?
27 എന്‍റെ കാലുകള്‍ക്കു നീ ചങ്ങലയിട്ടു.
എന്‍റെ ഓ രോ കാല്‍വയ്പും നീ നിരീക്ഷിക്കുന്നു.
28 അങ്ങനെ ഞാന്‍ ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുന്ന ഒരു തടിക്കഷണം പോലെ,
ചിതല്‍ തിന്ന വസ്ത്രം പോ ലെ ദുര്‍ബ്ബലനായിക്കൊണ്ടിരിക്കുന്നു.”