സാത്താന്‍ ഇയ്യോബിനെ വീണ്ടും ശല്യപ്പെടുത്തുന്നു
2
1 മറ്റൊരു ദിവസം ദൂതന്മാര്‍ ദൈവത്തെ കാണാന്‍ വന് നു. സാത്താനും ദൈവത്തെ കാണാനെത്തിയിരുന്നു.
2 യഹോവ സാത്താനോടു ചോദിച്ചു, “നീ എവിടെയാ യിരുന്നു?”
സാത്താന്‍ യഹോവയോടു മറുപടി പറഞ്ഞു, “ഞാന്‍ ഭൂമിയില്‍ അലഞ്ഞുനടക്കുകയായിരുന്നു.”
3 അപ്പോള്‍ യഹോവ സാത്താനോടു പറഞ്ഞു, “എന്‍ റെ ദാസനായ ഇയ്യോബിനെ നീ നിരീക്ഷിച്ചുവോ? ഭൂമിയില്‍ അവനെപ്പോലൊരാളില്ല. അവന്‍ നല്ലവ നും വിശ്വസ്തനുമാകുന്നു. അവന്‍ ദൈവത്തെ ആ രാധി ക്കുകയും അവന്‍ പാപങ്ങളില്‍ നിന്നകന്നു നില്‍ക്കു കയും ചെയ്യുന്നു. അവനുള്ളതെല്ലാം ഒരു കാരണവു മില്ലാതെ നശിപ്പിക്കാന്‍ നീ എന്നോട് അനുവാദം ചോദിച്ചിട്ടും അവന്‍ വിശ്വാസിയായി തുടരുന്നു.”
4 സാത്താന്‍ പ്രതിവചിച്ചു, “ത്വക്കിനുപകരം ത്വ ക്ക്!* ത്വക്കിനു പകരം ത്വക്ക് വേദന ഒഴിവാക്കാന്‍ ഒരുവന്‍ എന്തും ചെയ്യുമെന്നാണിതിനര്‍ത്ഥം. സ്വന്തം ജീവനുവേണ്ടി ഒരുവന്‍ തനിക്കു ള്ളതെല് ലാം ത്യജിക്കും.
5 അവന്‍റെ ശരീരത്തെ ഉപദ്രവിക്കാന്‍ നീ നിന്‍റെ ശക്തി ഉപയോഗിച്ചാല്‍ അവന്‍ നിന്നെ മു ഖത്തുനോക്കി ശപിക്കും!”
6 അതിനാല്‍ യഹോവ സാത്താനോടു പറഞ്ഞു, “ശരി, ഇയ്യോബ് നിനക്കു വിധേയനായിരിക്കും. പക്ഷേ അവ നെ വധിക്കുവാന്‍ നിനക്കധികാരമില്ല.”
7 അനന്തരം സാത്താന്‍ യഹോവയുടെ മുന്പില്‍നി ന് നും പോവുകയും ഇയ്യോബിന് വേദനാജനകമായ വ്രണ ങ്ങള്‍ നല്‍കുകയും ചെയ്തു. ഇയ്യോബിന്‍റെ പാദം മുതല്‍ തലയുടെ മുകളറ്റം വരെയായിരുന്നു വ്രണങ്ങള്‍.
8 അതിനാല്‍ ഇയ്യോബ് ചപ്പുചവറു കൂന്പാരത് തിനടു ത്തിരുന്നു. ഓട്ടിന്‍കഷണങ്ങള്‍ കൊണ്ട് അയാള്‍ തന്‍റെ വ്രണങ്ങള്‍ ചൊറിഞ്ഞു.
9 ഇയ്യോബിന്‍റെ പത്നി അ യാളോടു പറഞ്ഞു, “അങ്ങിപ്പോഴും ദൈവത്തില്‍ വി ശ്വസിക്കുന്നുവോ? എന്തുകൊണ്ട് ദൈവത്തെ ശപി ച്ചിട്ടു മരിച്ചുകൂടാ!”
10 ഇയ്യോബ് തന്‍റെ ഭാര്യയോടു പറഞ്ഞു, “നീയൊ രു ദുഷ്ടസ്ത്രീയെപ്പോലെ സംസാരിക്കുന്നു! ദൈവം നന്മകള്‍ തരുന്പോള്‍ നാം അതു സ്വീകരിക്കുന്നു! അതി നാല്‍ നമ്മള്‍ പരാതികളൊന്നുമില്ലാതെ തിന്മയും സ്വീ കരിക്കണം.”ഈ കഷ്ടതയുടെ കാലത്തൊന്നും ഇയ്യോ ബ് പാപം ചെയ്തില്ല. അയാള്‍ ദൈവത്തിനെതിരായി സം സാരിച്ചതുമില്ല.
ഇയ്യോബിന്‍റെ മൂന്നു സുഹൃത്തുക്കള്‍ അദ്ദേഹത്തെ കാണാനെത്തുന്നു
11 തേമാന്‍കാരനായ എലീഫാസ്, ശൂഹിക്കാരനായ ബില്‍ ദാദ്, നയമാക്കാരനായ സോഫര്‍ എന്നിങ്ങനെ മൂന്നു സു ഹൃത്തുക്കള്‍ ഇയ്യോബിനുണ്ടായിരുന്നു. ഇയ്യോബി നു സംഭവിച്ച യാതനകളെപ്പറ്റി അവര്‍ മൂന്നുപേരും കേട്ടു. ആ മൂന്നു സുഹൃത്തുക്കളും ഒത്തുകൂടി. ഇയ്യോ ബിന്‍റെയടുത്തുചെന്ന് അയാളോട് അനുതാപം കാട്ടുക യും ആശ്വസിപ്പിക്കുകയും ചെയ്യാമെന്ന് അവര്‍ മൂവ രും നിശ്ചയിച്ചു.
12 പക്ഷേ വളരെ അകലെ നിന്നുതന്നെ ഇയ്യോ ബി നെ കണ്ടപ്പോള്‍ അത് അയാള്‍ തന്നെയോ എന്നവര്‍ക്ക് സംശയമുണ്ടായി. കാരണം, അയാള്‍ അത്രമാത്രം മാറിയിരു ന്നു. അവര്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. അവര്‍ തങ് ങ ളുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും വായുവിലേക്കും തലയിലേക്കും പൊടി വാരിയെറിയുകയും ചെയ്തു. തങ് ങളുടെ കഠിനദുഃഖം ബോധ്യപ്പെടുത്താനായിരുന്നു അ ത്.
13 അനന്തരം മൂന്നു സുഹൃത്തുക്കളും ഇയ്യോ ബി നോടൊപ്പം ഏഴു പകലുകളും ഏഴു രാത്രികളും നിലത് തിരുന്നു. ആരും ഇയ്യോബിനോട് ഒരു വാക്കും പറഞ് ഞില്ല. കാരണം, ഇയ്യോബിന് അത്രമാത്രം യാതനയു ണ്ടെന്നവര്‍ക്കറിയാമായിരുന്നു.