ഇയ്യോബ് മറുപടി പറയുന്നു
21
അപ്പോള്‍ ഇയ്യോബ് മറുപടി പറഞ്ഞു:
“ഞാന്‍ പറയുന്നതു കേള്‍ക്കുക.
എന്നെ ആശ്വസി പ്പി ക്കാനുള്ള നിന്‍റെ വഴി അതായിരിക്കട്ടെ.
ഞാന്‍ പറയുന്പോള്‍ ക്ഷമയോടെ ഇരിക്കുക.
പിന് നെ, ഞാന്‍ പറഞ്ഞു കഴിയുന്പോള്‍ നിങ്ങള്‍ക്കെന്നെ പരിഹസിക്കാം.
ഞാന്‍ മനുഷ്യര്‍ക്കെതിരായി പറയു കയ ല്ല.
ഞാന്‍ അക്ഷമനാകുന്നതിന് മതിയായ കാരണമുണ്ട്.
എന്നെ നോക്കി നടുങ്ങിക്കൊള്ളൂ.
നിന്‍റെ വായ് പൊത്തി നടുക്കത്തോടെ എന്നെ തുറിച്ചു നോക്കുക!
എനിക്കു സംഭവിച്ചതിനെപ്പറ്റി ആലോ ചിക്കു ന്പോള്‍
എനിക്കു ഭയമുണ്ടാകുന്നു, എന്‍റെ ശരീരം വിറ യ്ക്കുന്നു!
എന്തുകൊണ്ടാണ് ദുഷ്ടര്‍ ദീര്‍ഘകാലം ജീവിക്കു ന് നത്?
എന്തുകൊണ്ടാണവര്‍ വാര്‍ദ്ധക്യം വരെ ജീവിക് കു കയും വിജയികളാകുകയും ചെയ്യുന്നത്?
തങ്ങളുടെ കുഞ്ഞുങ്ങള്‍ തങ്ങളോടൊപ്പം വളരു ന്നത് ദുഷ്ടര്‍ കാണുന്നു.
അവര്‍ തങ്ങളുടെ പേരക്കു ട്ടി കളെ കാണാനും ജീവിക്കുന്നു.
അവരുടെ വസതികള്‍ സുരക്ഷിതവും അവര്‍ ഭയരഹിത രുമാകുന്നു.
ദുഷ്ടരെ ശിക്ഷിക്കാന്‍ ദൈവം വടി ഉപയോ ഗിക്കുന്നില്ല.
10 അവരുടെ കാള ഇണചേരുന്നതില്‍ പരാജയപ്പെടു ന് നില്ല.
അവരുടെ പശുക്കള്‍ക്കു കുട്ടികളുണ്ടാകുന്നു, അവരുടെ പശുക്കുട്ടികള്‍ ജനനത്തിങ്കല്‍ മരിക്കു ന്നി ല്ല.
11 ദുഷ്ടന്മാര്‍ അവരുടെ കുട്ടികളെ കുഞ്ഞാടുക ളെപ് പോലെ കളിക്കാന്‍ പുറത്തുവിടുന്നു.
അവരുടെ കുട്ടിക ള്‍ നൃത്തം വയ്ക്കുന്നു.
12 വീണയുടെയും പുല്ലാങ്കുഴലുകളുടെയും ഈണത്തി നൊപ്പിച്ച് അവര്‍ നൃത്തം ചെയ്യുന്നു.
13 ദുഷ്ടര്‍ അവരുടെ ജീവിതത്തില്‍ വിജയം ആസ്വദിക് കുന്നു.
അനന്തരം അവര്‍ മരിക്കുകയും കഷ്ടപ്പാടു ക ളൊന്നുമറിയാതെ കല്ലറയിലേക്കു പോകുകയും ചെയ് യുന്നു.
14 പക്ഷേ ദുഷ്ടര്‍ ദൈവത്തോടു പറയുന്നത് ഇതാണ്, ‘ഞങ്ങളെ വെറുതെവിടൂ!
നിന്‍റെ വഴി പിന്തുടരാന്‍ ഞങ് ങള്‍ക്കാഗ്രഹമില്ല!’
15 ദുഷ്ടര്‍ ഇങ്ങനെയും കൂടി പറയുന്നു, ‘ആരാണു സര്‍ വ്വശക്തനായ ദൈവം?
ഞങ്ങള്‍ക്കവനെ സേവിക് കേണ് ട തില്ല!
അവനോടു പ്രാര്‍ത്ഥിക്കുവാന്‍ ഇതു സഹാ യിക് കയില്ല!’
16 ദുഷ്ടര്‍ക്ക് അവരുടെ സ്വന്തം വിജയം സാധിക്കു ന് നില്ല എന്നതു സത്യമാകുന്നു.
എനിക്കവരുടെ ഉപദേ ശം അനുസരിക്കാന്‍ വയ്യ.
17 പക്ഷേ എത്രതവണ ദൈവം അവരുടെ വെളിച്ചം ഊ തിക്കെടുത്തി?
എത്രതവണ അവര്‍ക്കു ദുരിതങ്ങ ളുണ്ടാ യി?
എപ്പോഴാണു ദൈവം അവരോടു കോപിക്കുകയും അവരെ ശിക്ഷിക്കുകയും ചെയ്തത്?
18 കാറ്റുപറത്തുന്ന കച്ചിപോലെയും കൊടുങ്കാറ്റു പറത്തുന്ന പതിരുപോലെയും
ദൈവം ദുഷ്ടരെ പറത്തു ന്നുണ്ടോ?
19 പക്ഷേ നിങ്ങള്‍ പറയുന്നു, ‘ദൈവം ഒരു കുട്ടിയെ അവന്‍റെ പിതാവിന്‍റെ പാപങ്ങള്‍ക്കു ശിക്ഷിക്കുന്നു!’
എന്ന്. വേണ്ട! ദൈവം ദുഷ്ടനെത്തന്നെ ശിക്ഷിക്കട്ടെ. തന്‍റെപാപങ്ങള്‍മൂലമാണുതാന്‍ശിക്ഷിക്കപ്പെടതെന്ന് ദുഷ്ടന്‍ അപ്പോളറിയും!
20 പാപിതന്നെ സ്വന്തംശിക്ഷ കാണട്ടെ.
സര്‍വ്വശക് തനായ ദൈവത്തിന്‍റെ കോപമവനു സ്വയം ബോദ്ധ്യ മാകട്ടെ.
21 ജീവിതം കഴിഞ്ഞു മരിക്കുന്പോള്‍
താനുപേ ക്ഷിച് ചുപോകുന്ന കുടുംബത്തെക്കുറിച്ച് ദുഷ്ടന്‍ ഉത്ക്ക ണ് ഠപ്പെടുകയേ ഇല്ല.
22 ദൈവത്തിന് അറിവു പകരാന്‍ ആര്‍ക്കും സാദ്ധ്യമ ല് ല.
ഉന്നതസ്ഥാനങ്ങളിലുള്ളവരെപ്പോലും ദൈവം വി ധിക്കുന്നു.
23 സുഖകരമായ മുഴുജീവിതത്തിനുശേഷം ഒരാള്‍ മരിക്കു ന്നു.
വളരെ സുരക്ഷിതവും സുഖകരവുമായ ജീവിതമാണ് അയാള്‍ നയിച്ചത്.
24 അയാളുടെ ശരീരം നന്നായി പരിചരിക്കപ്പെട്ടതും
അസ്ഥികള്‍ ഇപ്പോഴും ശക്തവുമാകുന്നു.
25 പക്ഷേ മറ്റൊരാള്‍ മനോവേദനയോടെയുള്ള ദുരിത ജീവിതത്തിനുശേഷം മരിക്കുന്നു.
അയാളൊരിക്കലും ഒരു നന്മയും അനുഭവിച്ചിട്ടില്ല.
26 അവസാനം അവരിരുവരും ഒന്നിച്ചുമണ്ണടിയും.
അവരിരുവരെയും പുഴുക്കള്‍ പൊതിയും.
27 പക്ഷേ നിങ്ങള്‍ ചിന്തിക്കുന്നതെന്താണെന്നും
എന്നെവേദനിപ്പിക്കുകയാണുനിങ്ങളുടെഉദ്ദേശ്യമെന്നും എനിക്കറിയാം.
28 നിങ്ങള്‍ പറഞ്ഞേക്കാം: ‘നല്ല ഒരു മനുഷ്യന്‍റെ വീട്എനിക്ക്കാണിച്ചുതരിക.
ഇനി,ദുഷ്ടര്‍താമസിക്കുന്ന സ്ഥലവും കാട്ടിത്തരിക.’
29 തീര്‍ച്ചയായും നിങ്ങള്‍ വഴിപോക്കരോടു സംസാ രിച്ചിട്ടുണ്ട്.
അവരുടെ കഥകള്‍ നിങ്ങള്‍ തീര്‍ച്ചയായും സ്വീകരിക്കും.
30 ദുരിതങ്ങള്‍ വരുന്പോള്‍ ദുഷ്ടര്‍ ഒഴിവാക്കപ്പെടു ന് നു.
ദൈവം കോപിക്കുന്പോള്‍അവര്‍അതിജീവിക്കുന്നു.
31 ഒരു ദുഷ്ടന്‍റെ പ്രവൃത്തികള്‍ക്ക് അവന്‍റെ മുഖത്തു നോക്കി വിമര്‍ശിക്കാന്‍ ആരും തയ്യാറാവുകയില്ല.
അ വന്‍റെ ദുഷ്പ്രവൃത്തികള്‍ക്ക് ആരും അവനെ ശിക്ഷിക് കു കയില്ല.
32 ശ്മശാനത്തിലേക്കെടുക്കപ്പെടുന്പോള്‍
അവന്‍റെ കല്ലറയ്ക്കു സമീപം ഒരു കാവല്‍ക്കാരനുണ്ടാകും.
33 അതിനാല്‍, താഴ്വരയിലെ മണ്ണ് ആ ദുഷ്ട മനുഷ്യ നുവേണ്ടി സന്തോഷിക്കും.
അയാളുടെ ശവഘോ ഷ യാ ത്രിയില്‍ ആയിരങ്ങള്‍ പങ്കെടുക്കും.
34 അതിനാല്‍ നിങ്ങ ള്‍ക്ക് നിങ്ങളുടെ പാഴ്വാക്കുകള്‍കൊണ്ട് എന്നെ ആശ്വ സിപ്പിക്കാനാവില്ല.
നിങ്ങളുടെ ഉത്തരങ്ങള്‍ സഹാ യ കമാവുകയില്ല തന്നെ!”