എലീഫസ് മറുപടി പറയുന്നു
22
1 അപ്പോള്‍ തേമാന്‍കാരനായ എലീഫസ് മറുപടി പറഞ്ഞു:
2 “ദൈവത്തിനു നമ്മെക്കൊണ്ടെന്തെങ്കിലും സഹാ യം വേണോ? വേണ്ട!
വളരെ വലിയൊരു ജ്ഞാനിപോ ലും ദൈവത്തിന് പ്രയോജനകരമല്ല.
3 നിന്‍റെ നീതിനിറഞ്ഞ ജീവിതംകൊണ്ടു ദൈവത് തി നെന്തെങ്കിലും പ്രയോജനമുണ്ടോ?
ഇല്ല! നീ അവ നെ പിന്തുടര്‍ന്നുവെന്നു കരുതി സര്‍വ്വശക്തനായ ദൈ വത്തിനെന്തെങ്കിലും നേട്ടമുണ്ടാകുമോ? ഇല്ല!
4 ഇയ്യോബേ, ദൈവം എന്തുകൊണ്ടാണു നിന്നെ ശി ക്ഷിക്കുകയും പഴിക്കുകയും ചെയ്യുന്നത്?
നീ അവനെ ആരാധിക്കുന്നതുകൊണ്ടാണോ?
5 അല്ല, നീ വളരെയധികം പാപം ചെയ്തതു കൊണ്ടാ ണ്.
ഇയ്യോബേ, പാപം ചെയ്യുന്നതു നീ ഒരിക്കലും നി ര്‍ത്തിയില്ല!
6 ഒരു സഹോദരനു നീ പണം കടം കൊടുക്കുകയും അ തിനായി അവനോടു നിര്‍ബ്ബന്ധമായി നീ പണയച്ചീട് ടു വാങ്ങുകയും ചെയ്തിരിക്കാം.
ദരിദ്രന്‍റെ ഉടുതുണി പോലും നീ പണയമായി വാങ്ങിയിരിക്കാം. അകാരണ മാ യായിരിക്കാം നീ അതൊക്കെ ചെയ്തത്.
7 വിശപ്പും ക്ഷീണവുമുള്ളവര്‍ക്ക്
നീ വെള്ളവും ഭക്ഷ ണവും കൊടുത്തില്ലായിരിക്കാം.
8 ഇയ്യോബേ, നിനക്കനവധി കൃഷിഭൂമിയുണ്ട്.
ആളു കള്‍ നിന്നെ ബഹുമാനിക്കുന്നു.
9 പക്ഷേ വിധവകളെ നീ ഒന്നും കൊടുക്കാതെ പറഞ് ഞയച്ചിരിക്കാം.
ഇയ്യോബേ, അനാഥരെ നീ ചതിച് ചി രിക്കാം.
10 നിനക്കു ചുറ്റും കെണികളുണ്ടാകാനും
പൊടുന്ന ന വേ കുഴപ്പങ്ങള്‍ നിന്നെ ഭയപ്പെടുത്താനും ഇടയായത് അതുമൂലമാണ്.
11 “അതിനാലാണ് നിനക്കു കാണാനാവാത്ത വിധം ഇരു ട്ടുണ്ടായതും
പ്രളയം വന്നു നിന്നെ മൂടിയതും.
12 ദൈവം സ്വര്‍ഗ്ഗത്തിന്‍റെ അത്യുന്നതത്തില്‍ വ സി ക്കുന്നു.
നക്ഷത്രങ്ങള്‍ എത്രമാത്രം ഉയരത്തി ലാ ണെ ന്നു നോക്കുക.
ഉന്നതനക്ഷത്രങ്ങളെ കാണാന്‍ ദൈവം താഴേക്കാണു നോക്കുന്നത്.
13 പക്ഷേ ഇയ്യോബേ, നീ ചോദിച്ചേക്കാം, ‘ദൈവ ത്തിനെന്തറിയാം?
ഇരുണ്ടമേഘങ്ങളിലൂടെ ഞങ്ങളെ ക ണ്ട് ദൈവത്തിനെങ്ങനെ ന്യായവിധി നടത്താനാകും?
14 കനത്ത മേഘങ്ങള്‍ അവനെ ഞങ്ങളില്‍ നിന്ന് ഒളിപ് പിക്കുന്നു,
ചക്രവാളത്തിന്‍റെ അപ്പുറത്തുകൂടി നടക് കുന്ന അവന് അതിനാല്‍ ഞങ്ങളെ കാണാനാവില്ല.’
15 ഇയ്യോബേ, വളരെപ്പണ്ട് ദുഷ്ടര്‍ നടന്നിരുന്ന
അതേ പാതയിലൂടെയാണു നീയും നടക്കുന്നത്.
16 മരണസമയമായിട്ടില്ലാതിരുന്നിട്ടും ആ ദുഷ്ടര്‍ നശിപ്പിക്കപ്പെട്ടു.
അവര്‍ പ്രളയത്തില്‍ ഒലി ച്ചു പോയി.
17 അവര്‍ ദൈവത്തോടു പറഞ്ഞു, ‘ഞങ്ങളെ വെറുതെ വിടുക!
സര്‍വ്വശക്തനായ ദൈവത്തിന് ഞങ്ങളുടെമേല്‍ ഒന്നും ചെയ്യാനാവില്ല!’
18 എന്നിട്ടും അവരുടെ വീടുകള്‍ നല്ല വസ്തുക്കളെ ക് കൊണ്ടു നിറച്ചതു ദൈവമാകുന്നു!
ഇല്ല, ദുഷ്ടന്മാരു ടെ ഉപദേശമനുസരിക്കാന്‍ എനിക്കു വയ്യ!
19 അവര്‍ നശിപ്പിക്കപ്പെടുന്നതു കണ്ട് നന്മ നിറ ഞ്ഞവര്‍ ആഹ്ലാദിക്കും.
നിഷ്കളങ്കര്‍ ദുഷ്ടരെ പരിഹ സിക്കും.
20 ‘സത്യത്തില്‍ നമ്മുടെ ശത്രുക്കള്‍ നശിപ്പിക്ക പ് പെട്ടു!
അവരുടെ സന്പത്ത് അഗ്നിക്കിരയാകുന്നു!’
21 ഇയ്യോബേ, ഇനി സ്വയം ദൈവത്തിനു സമര്‍പ്പി ച്ച് അവനുമായി സമാധാനത്തിലാവുക.
ഇങ്ങനെ ചെയ് താല്‍ നിനക്കു ധാരാളം നന്മകളുണ്ടാകും.
22 അവന്‍റെ ഉപദേശം സ്വീകരിക്കുക.
അവന്‍റെ വാക്കു കള്‍ ചെവിക്കൊള്ളുക.
23 ഇയ്യോബേ, സര്‍വ്വശക്തനായ ദൈവത്തിലേക്കു മടങ്ങിവരിക.
നീ വസതിയില്‍നിന്നും തിന്മയെ ഒഴിവാ ക്കണം.
24 നിന്‍റെ സ്വര്‍ണ്ണത്തെ ചെളിയായിമാത്രം കരുതുക.
നിന്‍റെ തനിത്തങ്കത്തെ താഴ്വരയിലെ ചരല്‍ക്കല് ലുക ളായും കരുതുക.
25 സര്‍വ്വശക്തനായ ദൈവമായിരിക്കട്ടെ നിന്‍റെ സ് വര്‍ണ്ണം.
നിന്‍റെ വെള്ളിക്കൂന്പാരവും അവനായി രിക്ക ട്ടെ.
26 അപ്പോള്‍ നീ സര്‍വ്വശക്തനായ ദൈവത്തെ ആ സ്വദിക്കും.
അപ്പോള്‍ നീ മുഖമുയര്‍ത്തി ദൈവത്തെ നോക്കും.
27 നീ അവനോടു പ്രാര്‍ത്ഥിക്കുകയും അവന്‍ നിന്നെ ശ്രവിക്കുകയും ചെയ്യും.
അപ്പോള്‍ നീ അവ നോടുചെ യ്ത പ്രതിജ്ഞകള്‍ നിറവേറ്റാന്‍ പ്രാപ്തനായിത്തീരും.
28 നീ ചെയ്യുവാന്‍ നിശ്ചയിച്ചിട്ടുള്ളതെല്ലാം വിജ യകരമായിത്തീരും.
നിന്‍റെ ഭാവി തീര്‍ച്ചയായും തിളക് ക മുറ്റതാകും!
29 അഹങ്കാരികളെ ദൈവം നാണം കെടുത്തുന്നു.
പക് ഷേ ദൈവം വിനീതരെ സഹായിക്കുന്നു.
30 അപ്പോള്‍ തെറ്റുകള്‍ ചെയ്യുന്നവരെ നിനക്കു സഹായിക്കാനാവും.
നീ ദൈവത്തോടു പ്രാര്‍ ത്ഥിക് കു ന്പോള്‍ അവന്‍ ആ ജനത്തോടു പൊറുക്കും.
എന്തു കൊ ണ്ടെന്നാല്‍ നീ അത്രമാത്രം ശുദ്ധനായിരിക്കുന്നു.”