24
“ജനങ്ങള്‍ക്കു വരാന്‍ പോകുന്ന പ്രശ്നങ്ങ ളെന് തെന്ന്
സര്‍വ്വശക്തനായ ദൈവം അറിയുന്നു വെ ങ്കിലും
അവന്‍റെ അനുയായികള്‍ക്ക് അവന്‍ എപ്പോള്‍ പ്രവര്‍ത്തിക്കുമെന്ന്
മുന്‍കൂട്ടി പറയാന്‍ കഴിയുകയി ല്ല. എന്താണിതിനുകാരണം?”
“അയല്‍ക്കാരന്‍റെ കൂടുതല്‍ ഭൂമിക്കായി മനുഷ്യര്‍ അ തിര്‍ത്തിക്കല്ലുകള്‍ നീക്കുന്നു.
മനുഷ്യര്‍ ആട്ടിന്‍പറ്റ ങ്ങളെ മോഷ്ടിക്കുകയും അടുത്ത പുല്‍മേടുകളിലേക്കു കൊണ്ടുപോകുകയും ചെയ്യുന്നു.
അനാഥക്കുട്ടികളുടെ കഴുതകളെ അവര്‍ മോഷ്ടിക്കു ന്നു.
വിധവയുടെ പശുവിനെ കടം വീട്ടുംവരെ അവര്‍ പി ടിച്ചുകൊണ്ടുപോകുന്നു.
അവര്‍ ദരിദ്രരെ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥ ലത്തേക്കു വീടില്ലാതെ അലയാന്‍ നിര്‍ബ്ബന്ധിക്കു ന് നു.
എല്ലാ ദരിദ്രരും ഈ ദുഷ്ടരെ ഭയന്ന് ഒളിച്ചിരിക് കു ന്നു.
പാവങ്ങള്‍ മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ ഭക്ഷണം തേടി അലഞ്ഞുനടക്കുന്നു.
അതിരാവിലെ തന് നെ ഉണര്‍ന്നെണീറ്റ് അവര്‍ ഭക്ഷണം തേടുന്നു.
തങ്ങളു ടെ കുട്ടികള്‍ക്ക് ആഹാരം നേടാന്‍ പകലന്തിയോളം അവര്‍ പണിയെടുക്കുന്നു.
പാതിരാത്രിവരെ പാവങ്ങള്‍ വയ്ക്കോല്‍ കൊയ്തും മറ്റും പാടങ്ങളില്‍ പണിയുന്നു.
ധനികര്‍ക്കായി അവര്‍ മുന്തിരിത്തോപ്പുകളില്‍ മുന്തിരിപ്പഴം പറിക്കുന്നു.
പാവങ്ങള്‍ രാത്രിയില്‍ വസ്ത്രമില്ലാതെ കിടന്നുറ ങ്ങുന്നു.
തണുപ്പില്‍നിന്നും രക്ഷനേടാന്‍ അവര്‍ക്കു പുതപ്പുകളില്ല.
പര്‍വ്വതങ്ങളില്‍ അവര്‍ മഴ നനഞ്ഞു കുതിരുന്നു.
തണുപ്പില്‍നിന്നു രക്ഷപ്പെടാന്‍ അവര്‍ക്ക് ഒന്നു മി ല്ല.
അതിനാലവര്‍ വലിയ പാറകളോടു ചേര്‍ന്നി രിക്കു ന്നു.
അനാഥശിശുവിനെ അവര്‍ അമ്മയില്‍ നിന്നും തട്ടി യെടുക്കുന്നു.
പാവപ്പെട്ടവന്‍റെ കുഞ്ഞിനെ അവര്‍ പ ണയമായി കൊണ്ടുപോകുന്നു.
10 വസത്രങ്ങളില്ലാത്തതിനാല്‍ പാവങ്ങള്‍ നഗ്നരാ യി പണിയെടുക്കുന്നു.
ദുഷ്ടര്‍ക്കായി അവര്‍ കറ്റ ചുമക് കുന്നു. പക്ഷേ അപ്പോഴും അവര്‍ വിശന്നിരിക്കുന്നു.
11 ദരിദ്രര്‍ ഒലിവെണ്ണ പിഴിഞ്ഞെടുക്കുന്നു.
മുന്തി രിച്ചക്കുകളില്‍ അവര്‍ മുന്തിരിക്കുമേല്‍ നടക്കുന്നു. പക്ഷേ അവര്‍ക്ക് കുടിക്കാന്‍ ഒന്നുമില്ല.
12 നഗരത്തില്‍, മരിച്ചുകൊണ്ടിരിക്കുന്ന ജനങ്ങളു ടെ ദുഃഖശബ്ദങ്ങള്‍ നിനക്കു ശ്രദ്ധിക്കാം.
വേദനിക്കു ന്ന അവര്‍ സഹായത്തിനായി നിലവിളിക്കുന്നു. എന്നാ ല്‍ ദൈവമതു ചെവിക്കൊള്ളുന്നില്ല.
13 പ്രകാശത്തിനെതിരെ ചിലര്‍ കലാപം കൂട്ടുന്നു.
ദൈ വേച്ഛ എന്തെന്ന് അവര്‍ക്കു പ്രശ്നമല്ല.
ദൈവേച്ഛ യ്ക്കൊത്തല്ല അവര്‍ ജീവിക്കുന്നത്.
14 കൊലയാളി പു ലര്‍കാലത്തുതന്നെഎഴുന്നേറ്റ്ദരിദ്രരെയുംനിസ്സഹായരെയുംകൊല്ലുന്നു.
രാത്രിയില്‍അവനൊരുകള്ളനുമാകുന്നു.
15 വ്യഭിചരിക്കുന്നവന്‍ രാത്രിവരാന്‍ കാത്തിരിക്കു ന്നു.
‘ആരും എന്നെ കാണുകയില്ല’ എന്നു കരുതുന്നു ണ്ടെങ്കിലും അയാള്‍ അപ്പോഴും തലയില്‍ തുണിയിടു ന്നു.
16 രാതിയില്‍ ഇരുട്ടുവരുന്പോള്‍ ദുഷ്ടന്മാര്‍ മനുഷ്യരു ടെ വീടുകളില്‍ അതിക്രമിച്ചു കയറുന്നു.
എന്നാല്‍ പക ല്‍വെളിച്ചത്തില്‍ അവര്‍ തങ്ങളുടെ സ്വന്തം വീടുകളി ല്‍ത്തന്നെ അടച്ചിരിക്കുന്നു.
പ്രകാശത്തെ അവര്‍ ഒഴി വാക്കുന്നു.
17 ആ ദുഷ്ടന്മാര്‍ക്ക് ഏറ്റവും കടുത്ത രാത്രി പ്രഭാതം പോലെയാണ്.
കൂരിരുട്ടിന്‍റെ ഭീകരതെയെപ്പറ്റി അവര്‍ ക്ക് നന്നായറിയാം!
18 പക്ഷേ ദുഷ്ടര്‍, പ്രളയത്തിലൊഴുകിപ്പോയ വസ് തുക്കള്‍പോലെ ഒലിച്ചുപോയി.
അവരുടെ അവകാശത് തിലുള്ള ദേശം ശപിക്കപ്പെതാണ്.
അതിനാല്‍ സ്വന്തം മുന്തിരിത്തോപ്പില്‍നിന്നും വിളവെടുക്കാനവരാ ഗ്ര ഹിക്കുന്നില്ല.
19 ചൂടേറിയ, വരണ്ട കാലാവസ്ഥ, ശീതകാലത്തെ മഞ് ഞില്‍ നിന്ന് അവര്‍ക്കു കിട്ടുന്നവെള്ളം വറ്റിച്ചു കള യുന്നു.
അങ്ങനെ ആ പാപികള്‍ പാതാളത്തിലേക്ക് എടു ക്കപ്പെടുന്നു.
20 ദുഷ്ടന്‍ മരിക്കുകയും സ്വന്തം അമ്മപോലും അയാ ളെ മറക്കുകയും ചെയ്യും.
അവന്‍റെ ശരീരം തിന്നുന്ന പു ഴുക്കളായിരിക്കും അവന്‍റെ പ്രിയപ്പെട്ടവര്‍.
ആളുകള്‍ അവനെ ഓര്‍മ്മിക്കുകയില്ല.
അങ്ങനെ ഒരു ചീഞ്ഞ തടി ക്കഷണം പോലെ ദുഷ്ടന്‍ തകരും.
21 വന്ധ്യകളെ ദുഷ്ടര്‍ വേദനിപ്പിക്കുന്നു.
വിധവക ളെ സഹായിക്കാന്‍ അവര്‍ കൂട്ടാക്കുന്നില്ല.
22 ശക്തരെ നശിപ്പിക്കാന്‍ ദുഷ്ടര്‍ തങ്ങളുടെ ശക്തി ഉപയോഗിക്കുന്നു.
ദുഷ്ടര്‍ ശക്തരായേക്കാം, പക്ഷേ സ് വന്തം ജീവിതത്തെപ്പറ്റിപ്പോലും അവര്‍ക്ക് തീര്‍ച്ച യൊന്നുമില്ല.
23 ചുരുങ്ങിയ സമയത്തേക്കു ദുഷ്ടര്‍ക്ക് സുരക്ഷിത ത്വവും അഭയവും തോന്നിയേക്കാം.
ശക്തരാകാന്‍ അവരാ ഗ്രഹിച്ചേക്കാം.
24 ദുഷ്ടന്മാര്‍ക്ക് അല്പനേരത്തേക്കു വിജയമുണ്ടായേ ക്കാം. പക്ഷേ പിന്നീടവര്‍ ഇല്ലാതെയാകും.
ധാന്യം പോലെ അവര്‍ കൊയ്യപ്പെടും. മറ്റോരോരുത്തരെയും പോലെ ആ ദുഷ്ടരും മുറിയ്ക്കപ്പെടും.
25 ഇതൊക്കെ സത്യമാണെന്നു ഞാന്‍ ആണയിടുന്നു!
ഞാന്‍ നുണയാണു പറയുന്നതെന്ന് തെളിയിക്കുവാന്‍ ആ ര്‍ക്കു കഴിയും?
എനിക്കു തെറ്റു സംഭവിച്ചുവെന്ന് കാ ണിച്ചുതരുവാന്‍ ആര്‍ക്കു കഴിയും?”