27
1 ഇയ്യോബ് തുടര്‍ന്നു പറഞ്ഞു:
2 “സത്യമായും ദൈവം ജീവിക്കുന്നു.
ദൈവം ജീവിക്കുന്നെന്ന സത്യംപോലെ തന്നെ
സത്യമായി അവന്‍ എന്നോട് അനീതി കാട്ടിയിരിക്കുന്നു.
അതെ, സര്‍വ്വശക്തനായദൈവംഎന്‍റെജീവിതംകയ്പുറ്റതാക്കി.
3 പക്ഷേ എന്നില്‍ ജീവനുള്ളത്രയുംകാലം,
ദൈവത്തി ന്‍റെ പ്രാണവായു എന്‍റെ മൂക്കിലുള്ളത്രയുംകാലം,
4 എന്‍റെ ചുണ്ടുകള്‍ ദുര്‍വാക്കുകള്‍ പറയുകയില്ല.
എന്‍ റെ നാവ് ഒരു നുണയും പറകയില്ല.
5 നിങ്ങള്‍ ശരിയാണെന്ന് ഞാനൊരിക്കലും സമ്മതി ക്കയില്ല.
ഞാന്‍ നിഷ്കളങ്കനാണെന്ന് ഞാന്‍ മരണംവ രെ പറഞ്ഞുകൊണ്ടിരിക്കും.
6 എന്‍റെ ധര്‍മ്മപ്രവൃത്തികളില്‍ ഞാന്‍ മുറുകെ പിടിക് കും.
നേരായ മാര്‍ഗ്ഗം വെടിഞ്ഞ് ഞാനൊരിക്കലും ജീവി ക്കയില്ല.
ഞാന്‍ ജീവിച്ചിരിക്കുന്നത്രയുംകാലം എന്‍ റെ ബോധമനസ്സ് ഒരിക്കലും എന്നെ കുറ്റപ്പെ ടുത് തി ല്ല.
7 ആളുകള്‍ എനിക്കെതിരെ നിലകൊണ്ടിരിക്കുന്നു.
ദു ഷ്ടന്മാര്‍ ശിക്ഷിക്കപ്പെടേണ്ടതുപോലെ എന്‍റെ ശത് രുക്കള്‍ ശിക്ഷിക്കപ്പെട്ടെങ്കില്‍!
8 ദൈവത്തെ ഗൌനിക്കാതിരിക്കുന്നവന് മരണസമ യ ത്ത് ഒരു പ്രത്യാശയുമുണ്ടായിരിക്കില്ല.
ദൈവം അവന്‍ റെ ജീവനെടുത്തുകൊണ്ടുപോകുന്പോള്‍ അയാള്‍ക് കൊ രു പ്രത്യാശയുമുണ്ടായിരിക്കില്ല.
9 ആ ദുഷ്ടന് കുഴപ്പങ്ങളുണ്ടാകുകയും സഹായത്തി നായി അവന്‍ ദൈവത്തോടു നിലവിളിക്കുകയും ചെയ് യും.
പക്ഷേ ദൈവം അയാളെ ശ്രവിക്കില്ല!
10 സര്‍വ്വശക്തനായ ദൈവവുമായുള്ള സംഭാഷണം അ യാള്‍ ആസ്വദിച്ചിരിക്കാം.
എല്ലായ്പ്പോഴും അയാള്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചിരിക്കാം.
11 “ദൈവത്തിന്‍റെ ശക്തിയെപ്പറ്റി ഞാന്‍ നിങ്ങളെ പഠിപ്പിക്കാം.
സര്‍വ്വശക്തനായ ദൈവത്തിന്‍റെ പദ്ധ തികളൊന്നും ഞാന്‍ മറച്ചുവയ്ക്കുകയില്ല.
12 ദൈവത്തിന്‍റെ കരുത്ത് നിങ്ങള്‍ സ്വന്തം കണ്ണുക ള്‍കൊണ്ടു കണ്ടുകഴിഞ്ഞു.
പിന്നെന്താണു നിങ്ങളി ങ്ങനെ പാഴ്വാക്കു പറയുന്നത്?
13 ദുഷ്ടര്‍ക്കുള്ള ദൈവത്തിന്‍റെ പദ്ധതി ഇതാണ്.
സര്‍ വ്വശക്തനായ ദൈവത്തില്‍നിന്നും ക്രൂരന്മാര്‍ക്കു കിട് ടാന്‍ പോകുന്നത് ഇതാണ്:
14 “ദുഷ്ടന് അനേകം കുട്ടികളുണ്ടായേക്കാം. പക്ഷേ അയാളുടെ കുട്ടികള്‍ യുദ്ധത്തില്‍ വധിക്കപ്പെടും.
ദുഷ്ട ന്‍റെ കുട്ടികള്‍ക്ക് ആവശ്യത്തിനു ഭക്ഷണം ലഭിക്കില്ല.
15 അവന്‍റെ മക്കളെല്ലാം മരിക്കുകയും
അവന്‍റെ വിധ വ ദുഃഖിക്കാതിരിക്കുകയും ചെയ്യും.
16 ദുഷ്ടന് ധാരാളം വെള്ളി കിട്ടുമെങ്കിലും അതയാള്‍ ക്ക് ചെളിപോലെയാണ്.
അയാള്‍ക്കനവധി വസത്രങ്ങളു ണ്ടായേക്കാമെങ്കിലും അവ അയാള്‍ക്ക് കളിമണ്‍കൂ ന്പാ രം പോലെയാണ്.
17 എന്നാല്‍ നല്ലവന് ദുഷ്ടന്‍റെ വസ്ത്രങ്ങള്‍ കിട്ടും.
നിഷ്കളങ്കര്‍ക്ക് ദുഷ്ടന്‍റെ വെള്ളി ലഭിക്കും.
18 ദുഷ്ടന്‍ ഒരു വീടുണ്ടാക്കിയേക്കാം പക്ഷേ അത് അ ധികനാള്‍ നിലനില്‍ക്കില്ല.
അതൊരു ചിലന്തിവല പോലെയോ പാറാവുകാരന്‍റെ കൂടാരം പോലെയോ ആ യിരിക്കും.
19 ദുഷ്ടന്‍ കിടക്കാന്‍ പോകുന്പോള്‍ ധനികനാ യിരു ന്നിരിക്കാം.
പക്ഷേ ഉണര്‍ന്നെണീക്കുന്പോഴേക്കും അ യാളുടെ ധനമെല്ലാം പൊയ്പോയിരിക്കും.
20 അയാള്‍ വല്ലാതെ ഭയക്കും. അത് എല്ലാം തട്ടിയൊ ഴുക്കിക്കൊണ്ടുപോകുന്നതരത്തിലുള്ള
വെള്ളപ്ര വാ ഹം പോലെയും കൊടുങ്കാറ്റുപോലെയുമായിരിക്കും.
21 കിഴക്കന്‍കാറ്റ് അവനെ പറപ്പിച്ചുകളയും.
കൊടു ങ്കാറ്റ് അവനെ വീട്ടില്‍നിന്നും തൂത്തുകളയും.
22 കൊടുങ്കാറ്റിന്‍റെ ശക്തിയില്‍നിന്നും ഓടിരക്ഷപ് പെടാന്‍ അയാള്‍ ശ്രമിച്ചേക്കാം.
പക്ഷേ കരുണയില്ലാ തെകൊടുങ്കാറ്റ്അവന്‍റെമേലടിക്കും.ബില്‍ദാദ്ഇയ്യോബിനു മറുപടി നല്‍കുന്നു
23 ദുഷ്ടന്‍ ഓടിപ്പോകുന്പോള്‍ ആളുകള്‍ കൈയടിക് കും.
അയാള്‍ തന്‍റെ വീട്ടില്‍നിന്ന് ഇറങ്ങിയോടുന്പോള്‍ ആളുകള്‍ അയാളുടെ നേരെ ചൂളമടിക്കും.