ഇയ്യോബ് തന്‍റെ സംസാരം തുടരുന്നു
29
ഇയ്യോബ് തുടര്‍ന്നു സംസാരിച്ചു. ഇയ്യോബു പറഞ്ഞു:
“എന്‍റെ ജീവിതം, ദൈവം എന്നെ പരിപാലി ച്ചിരു ന്ന
മാസങ്ങളിലേതുപോലെയായിരുന്നെങ്കില്‍!
ആ കാലത്ത് എന്‍റെ മുകളില്‍ ദൈവത്തിന്‍റെ പ്രകാശം തിളങ്ങുകയും
എനിക്ക് ഇരുട്ടിലൂടെ നടക്കാനാവുകയും ചെയ്തു.
നേരായ ജീവമാര്‍ഗ്ഗം ദൈവം എനിക്കു കാട്ടിത് തന്നു.
ഞാന്‍ വിജയിച്ചുകൊണ്ടിരിക്കുകയും
ദൈവം എ ന്‍റെ ആത്മമിത്രമായിരിക്കുകയും ചെയ്തകാലം ഞാന്‍ അ തിയായി പ്രത്യാശിക്കുന്നു!
ആ കാലത്ത് ദൈവം എന്‍റെ വസതിയെ അനുഗ്രഹിച്ചു.
സര്‍വ്വശക്തനായ ദൈവം എന്‍റെ കൂടെയുണ്ടാ യിരു ന്നതും
എന്‍റെ കുട്ടികള്‍ എന്നോടൊപ്പം വസിക്കുക യും ചെയ്തദിവസം വന്നിരുന്നെങ്കില്‍ എന്നു ഞാനാ ശിക്കുന്നു.
എന്‍റെ ജീവിതത്തിലെ സുവര്‍ണ്ണകാലമായിരുന്നു അത്.
അന്നു ഞാന്‍ വെണ്ണകൊണ്ടു കാലുകഴുകിയിരു ന്നു.
സമൃദ്ധമായി തൈലവും എനിക്കുണ്ടായിരുന്നു.
ഞാന്‍ നഗരകവാടത്തിങ്കലേക്കു പോകുകയും
നഗര ത്തിലെ പ്രായമായവരുമൊത്ത് പൊതുസ്ഥലത്ത് ചെന് നിരിക്കുകയും ചെയ്ത അക്കാലത്ത്
എല്ലാവരും എന്നെ ആദരിച്ചു. ഞാന്‍ വരുന്നതു കാ ണുന്പോള്‍ ചെറുപ്പക്കാര്‍ എന്‍റെ വഴിയില്‍നിന്നും മാ റി നിന്നു.
മുതിര്‍ന്നവര്‍ എഴുന്നേറ്റു നിന്നിരുന്നു. ആദ രവു പ്രകടിപ്പിക്കാനാണവര്‍ എഴുന്നേറ്റത്.
അവര്‍ സംസാരിക്കുന്നതു നിര്‍ത്തുകയും
വായപൊത് തി മറ്റുള്ളവരോടു മിണ്ടാതിരിക്കാന്‍ ആവശ്യപ് പെടുക യും ചെയ്തു.
10 ഏറ്റവും പ്രമുഖ നേതാക്കള്‍പോലും തങ്ങളുടെ ഒച് ചകുറച്ചു.
അതെ, അവരുടെ നാക്കുകള്‍ അണ്ണാക്കില്‍ തടഞ്ഞുനില്‍ക്കുന്പോലെയായിരുന്നു അത്.
11 ആളുകള്‍ എന്നെ ശ്രവിക്കുകയും എന്നെപ്പറ്റി ന ല്ലതു പറയുകയും ചെയ്തു.
ഞാന്‍ ചെയ്തതു കണ്ടവ രെ ല്ലാം എന്നെ പുകഴ്ത്തി.
12 എന്തുകൊണ്ടെന്നാല്‍, പാവപ്പെട്ടവന്‍ സഹായ ത്തിനായി കേണപ്പോള്‍ ഞാന്‍ സഹായിച്ചു.
മാതാപി താക്കളില്ലാത്ത, ആരും സഹായിക്കാനില്ലാത്ത കുഞ് ഞിനെ ഞാന്‍ സഹായിച്ചു.
13 മരണത്തിന്‍റെ വക്കിലെത്തിയവന്‍ എന്നെ അനുഗ് രഹിച്ചു.
സഹായം ആവശ്യമായിരുന്ന വിധവകളെ ഞാ ന്‍ സഹായിച്ചു.
14 ധര്‍മ്മനിഷ്ഠയായിരുന്നു എന്‍റെ വസ്ത്രം.
നീതി എ നിക്കു മേലങ്കിയും തലപ്പാവും പോലെയായിരുന്നു.
15 ഞാന്‍ അന്ധര്‍ക്കു കണ്ണുകളായിരുന്നു.
അവര്‍ക്കു പോകേണ്ടിടത്തേക്കു ഞാനവരെ നയിച്ചു.
തളര്‍ന്നവ നു ഞാന്‍ കാലുകളായിരുന്നു.
അവര്‍ക്ക് എത്തേണ്ടിടത്ത് ഞാനവരെ എത്തിച്ചു.
16 ദരിദ്രര്‍ക്കു ഞാനൊരു പിതാവിനെപ്പോലെയാ യി രുന്നു.
ഞാന്‍ അറിയുകപോലുമില്ലാത്തവരെയും ഞാന്‍ സഹായിച്ചു!
കോടതിയില്‍ അവരുടെവാദം ജയിക്കാന്‍ ഞാന്‍ സഹായിച്ചു.
17 ദുഷ്ടര്‍ തങ്ങളുടെ ശക്തി ദുരുപയോഗിക്കുന്നതു ഞാന്‍ തടയുകയും
നിഷ്കളങ്കരെ അവരില്‍നിന്നും രക്ഷിക്കുകയും ചെയ്തു.
18 ഞാന്‍ ദീര്‍ഘകാലം ജീവിക്കും, പിന്നെ, എനിക്കു ചു റ്റുമുള്ള
എന്‍റെ കുടുംബാംഗങ്ങളോടൊപ്പം ജീവിച്ച് ഞാന്‍ വൃദ്ധനായിത്തീരും എന്നു ഞാനെപ്പോഴും കരു തി.
19 ധാരാളം ജലം വലിച്ചെടുക്കുന്ന വേരുകളും മഞ്ഞു കൊണ്ടു നനഞ്ഞിരിക്കുന്ന ശാഖകളുമുള്ള തഴച്ച
ഒരു ചെടിപോലെ ആരോഗ്യവും കരുത്തുമുള്ളവനാകും ഞാ നെന്നു ഞാന്‍ കരുതി.
20 ഓരോ ദിവസവും തിളക്കമാര്‍ന്നതും പുതുമയും
പ്ര ചോദനത്തിന് സാധ്യതകളും നിറഞ്ഞതാ യിരിക്കുമെ ന് നും ഞാന്‍ കരുതി.’
21 മുന്‍കാലത്ത് ആളുകള്‍ എന്നെ ശ്രവിച്ചു.
എന്‍റെ ഉ പദേശങ്ങള്‍ക്കായി അവര്‍ ശാന്തരായി കാത്തിരുന്നു.
22 ഞാന്‍ പറഞ്ഞുകഴിയുന്പോള്‍, എന്നെ ശ്രവിച്ചി രുന്നവര്‍ക്ക് മറ്റൊന്നും പറയാനുണ്ടാകയില്ല.
എന്‍റെ വാക്കുകള്‍ അവരില്‍ പതിഞ്ഞിരുന്നു.
23 മഴയ്ക്കായി കാത്തിരിക്കുന്പോലെ അവര്‍ എന്‍റെ വാക്കുകള്‍ക്കായി കാത്തിരുന്നു.
വര്‍ഷകാലത്തെ മഴവെ ള്ളത്തെയെന്നപോലെ എന്‍റെ വാക്കുകളവര്‍ കോരി ക് കുടിച്ചു.
24 ചിലര്‍ക്ക് അവരുടെ പ്രതീക്ഷ നഷ്ടമായി.
അവര്‍ നി രുത്സാഹരാക്കപ്പെട്ടു.
എന്നാല്‍ ഞാനവരുടെ നേര്‍ക്കു പുഞ്ചിരിച്ചു.
എന്‍റെ പുഞ്ചിരി അവരെ സമാധാ നിപ് പിച്ചു.
25 അവരുടെ നേതാവായിരുന്നിട്ടും അവരോടൊപ്പം കഴിയാനാണു നിശ്ചയിച്ചത്.
സൈന്യത്തിനു നടുവില്‍ അവരുടെ രാജാവെന്ന പോലെ ദുഃഖിതരെ സമാശ്വ സി പ്പിച്ചുകൊണ്ട് ഞാന്‍ കഴിഞ്ഞു.