ഇയ്യോബ് തന്‍റെ ജനനദിവസത്തെ ശപിക്കുന്നു
3
അനന്തരം ഇയ്യോബ് തന്‍റെ വായതുറന്ന് തന്‍റെ ജന നദിവസത്തെ ശപിച്ചു. 2-3 അവന്‍ പറഞ്ഞു:
“ഞാന്‍ പിറന്നദിവസം എന്നേക്കുമായി നശിക്കട്ടെ.
‘ഇതൊരാണ്‍കുട്ടിയാണ്’ എന്ന് അവര്‍ പറഞ്ഞ ആ രാത് രി ഉണ്ടായിട്ടില്ലായിരുന്നെങ്കില്‍ എന്ന് ഞാനാഗ്ര ഹിക്കുന്നു.
ആ ദിവസം ഇരുണ്ടതായിരിക്കട്ടെ എന്നു ഞാനാശി ക്കുന്നു.
ദൈവം ആ ദിവസത്തെ മറക്കട്ടെ എന്നു ഞാനാ ശിക്കുന്നു.
ആ ദിവസത്തിന്മേല്‍ വെളിച്ചം വീഴാതി രി ക്കട്ടെ എന്നു ഞാനാശിക്കുന്നു.
ആ ദിവസം മരണം പോലെ ഇരുണ്ടതായിരിക്കട്ടെ എന്നു ഞാനാശിക്കുന്നു.
ആ ദിവസത്തെ കാര്‍മേഘങ്ങള്‍ മൂടിവയ്ക്കട്ടെ എന്നു ഞാനാശിക്കുന്നു.
ഞാന്‍ പിറന്ന ദിവസത്തിന്‍റെ പ്രകാശത്തെ ഇരുണ്ട കാര്‍മേഘങ്ങള്‍ ഭയ പ്പെടുത്തി ഓടിക്കട്ടെ എന്നു ഞാനാശിക്കുന്നു.
ആ രാത്രിയില്‍ കൂരിരുട്ടു നിറയട്ടെ.
കലണ്ടറില്‍നിന് നും ആ രാത്രി ഇല്ലാതാകട്ടെ.
മാസങ്ങള്‍ക്കിടയിലും ആ രാത്രി ഇല്ലാതിരിക്കട്ടെ.
ആ രാത്രിയില്‍ ഒന്നും ഉണ്ടാക്കപ്പെടുവാനനുവദിക്കാതിരിക്കട്ടെ.
ആ രാത്രി യില്‍ ഒരാഹ്ലാദശബ്ദവും കേള്‍ക്കാതിരിക്കട്ടെ.
ചില മാന്ത്രികന്മാര്‍ക്ക് സദാ ലിവ്യാഥാനെ ഉണര്‍ ത്തണം.
അതിനാലവര്‍ ശാപവാക്കുകളുരുവിടുകയും ഞാന്‍ ജനിച്ച ദിനത്തെ അവര്‍ ശപിക്കുകയും ചെയ്യട്ടെ.
ആ ദിവസത്തെ പ്രഭാതനക്ഷത്രം ഇരുളട്ടെ.
ആ രാത്രി പ്രഭാ തവെളിച്ചം പ്രതീക്ഷിച്ചിരിക്കുമെങ്കിലും ആ പ്ര കാശം ഒരിക്കലും വരാതിരിക്കട്ടെ എന്ന് ഞാനാശിക് കു ന്നു.
സൂര്യപ്രകാശത്തിന്‍റെ ആദ്യ രശ്മികള്‍ അതു കാ ണാതിരിക്കട്ടെ.
10 എന്തുകൊണ്ടെന്നാല്‍, എന്‍റെ പിറവിയെ തടയാന്‍ ആ രാത്രിക്കു കഴിഞ്ഞില്ല.
ഈ കുഴപ്പങ്ങള്‍ കാണു ന് നതില്‍നിന്നും ആ രാത്രി എന്നെ തടഞ്ഞില്ല.
11 ഗര്‍ഭപാത്രത്തില്‍ കിടന്നുതന്നെ ഞാനെന്തു കൊ ണ്ടു മരിച്ചില്ല?
പിറന്നപ്പോള്‍ത്തന്നെ ഞാനെന്തു കൊണ്ടു മരിച്ചില്ല?
12 എന്‍റെ അമ്മ എന്തിനെന്നെ അവളുടെ മടിയില്‍ കിട ത്തി?
എന്‍റെ അമ്മ എനിക്കെന്തുകൊണ്ടു മുലപ്പാല്‍ തന്നു?
13 പിറന്നപ്പോള്‍ത്തന്നെ മരിച്ചിരുന്നെങ്കില്‍,
ഞാനിപ്പോള്‍ സമാധാനത്തില്‍ കഴിഞ്ഞിരുന്നേനെ.
14 പൂര്‍വ്വകാലത്ത് ഈ ലോകത്തില്‍ വസിച്ചിട്ട് വിശ് രമത്തിലാണ്ട
രാജാക്കന്മാരോടും ജ്ഞാനിക ളോടു മൊ പ്പം ഞാന്‍ ചേര്‍ന്നിരുന്നെങ്കില്‍ എന്ന് ഞാനാഗ്ര ഹി ക്കുന്നു.
അവര്‍ തങ്ങള്‍ക്കായി നിര്‍മ്മിച്ച ഇടങ്ങള്‍ ഇ പ്പോള്‍ തകര്‍ക്കപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്തിരിക്കുന്നു.
15 തങ്ങളുടെ കുടീരങ്ങള്‍ സ്വര്‍ണ്ണവും വെള്ളിയും കൊണ്ടുനിറച്ച
ആ ഭരണാധികാരികളോടൊപ്പം ഞാ നും അടക്കപ്പെട്ടിരുന്നെങ്കില്‍!
16 എന്തുകൊണ്ട് ഞാന്‍ ജനനത്തിങ്കല്‍ത്തന്നെ മരി ക്കുകയും
അടക്കപ്പെടുകയും ചെയ്ത ഒരു കുട്ടിയാ യി ല്ല?
ഒരിക്കലും പകല്‍വെളിച്ചം കാണാത്തൊരു
കുട്ടി യെപ്പോലെആയിരുന്നെങ്കില്‍എന്നുഞാനാശിക്കുന്നു.
17 കുഴിമാടത്തിലായിരിക്കുന്പോള്‍ ദുഷ്ടന്മാര്‍ ശല്യ മുണ്ടാക്കുന്നതു നിര്‍ത്തുന്നു.
ക്ഷീണിതരായവര്‍ കുഴി മാടത്തില്‍ വിശ്രമം കണ്ടെത്തുന്നു.
18 തടവുകാര്‍ക്കുപോലും ശവകുടീരങ്ങള്‍ ആശ്വാ സമാ കും.
കാവല്‍ക്കാരുടെ ആക്രോശങ്ങള്‍ അവര്‍ക്ക് കേള്‍ക് കേ ണ്ടിവരില്ലല്ലോ.
19 എല്ലാത്തരത്തിലുള്ള ആളുകളും ശവകുടീരത് തിലു ണ്ട് - പ്രധാനികളും അപ്രധാനികളും
അടിമപോലും തന്‍ റെ യജമാനനില്‍നിന്നും സ്വതന്ത്രനായിരിക്കുന്നു.
20 യാതനയനുഭവിക്കുന്നവന്‍ എന്തിനു തുട
ര്‍ന്നു ജീ വിക്കണം?
തകര്‍ന്ന ഹൃദയമുള്ളവനു ജീവിതമെന്തിനു കൊടുക്കണം?
21 അവന്‍ മരിക്കാനാഗ്രഹിക്കുന്നെങ്കിലും അത് വന് നെത്തുന്നില്ല.
മറഞ്ഞിരിക്കുന്ന നിധിയെക്കാള്‍ അവ ന്‍ തേടുന്നത് മരണത്തെയാണ്.
22 അവര്‍ തങ്ങളുടെ ശവക്കുഴി കണ്ടെത്തുന്പോള്‍ സ ന്തോഷിക്കുന്നു.
തങ്ങളുടെ ശവകുടീരങ്ങള്‍ കണ്ടെ ത് തുന്പോള്‍ അവര്‍ ആഹ്ലാദിക്കുന്നു.
23 എന്നാല്‍ ദൈവം അവരുടെ ഭാവിയെ ഒരു രഹസ്യമാ യിത്തന്നെ സൂക്ഷിക്കുകയും
അവര്‍ക്കുചുറ്റും മതിലു കെട്ടി സംരക്ഷിക്കുകയും ചെയ്യുന്നു.
24 ഭക്ഷണം കഴിക്കുവാന്‍ സമയമാകുന്പോള്‍ ആഹ്ലാദ ത്തിനു പകരം വ്യസനം കൊണ്ടു ഞാന്‍ നെടുവീര്‍പ്പിടു ന്നു.
എന്‍റെ പരാതികള്‍ വെള്ളം പോലെ പുറത്തേക്കൊ ഴുകുന്നു.
25 എനിക്കെന്തോ ഭയാനകമായതു സംഭവിക്കുമെന്ന് ഞാന്‍ ഭയന്നു, അതാണ് സംഭവിച്ചതും!
ഞാനേറ്റവും ഭയ ന്നത് എനിക്കു സംഭവിച്ചു.
26 എനിക്കു ശാന്തനാകാന്‍ കഴിയുന്നില്ല, എനിക് കാ ശ്വസിക്കാനാകുന്നില്ല,
എനിക്കു വിശ്രമിക്കാനാകു ന്നില്ല, ഞാനാകെ അസ്വസ്ഥനാണ്!”