എലീഹൂ വാദം തുടരുന്നു
32
അപ്പോള്‍ ഇയ്യോബിന്‍റെ മൂന്നു സുഹൃത് തു ക്കളും ഇയ്യോബിന് മറുപടി കൊടുക്കുന്നതു നി ര്‍ത്തി. താന്‍ നീതിമാനാണെന്ന് ഇയ്യോബ് സ്വയം നി ശ് ചയിച്ചതുകൊണ്ടാണവര്‍ അതു നിര്‍ത്തിയത്. എന്നാല്‍ എലീഹൂ എന്നു പേരായ ഒരു യുവാവു ണ്ടാ യിരുന്നു. ബറഖേലിന്‍റെ പുത്രനായിരുന്നു എലീഹൂ. ബൂസ് എന്നുപേരായ ഒരാളുടെ പിന്‍ഗാമിയായിരുന്നു അവന്‍. രാമിന്‍റെ കുടുംബക്കാരനാണ് എലീഹൂ. എലീഹൂ വിന് ഇയ്യോബിനോടു കടുത്ത കോപമുണ്ടായി. എന് തുകൊണ്ടെന്നാല്‍ താന്‍ നീതിമാനാണെന്ന് ഇയ്യോബു പറയുന്നു. താന്‍ ദൈവത്തെക്കാള്‍ നീതിമാനാണെന്നാണ് ഇയ്യോബു പറയുന്നത്. ഇയ്യോബിന്‍റെ മൂന്നു സു ഹൃത്തുക്കളോടും എലീഹൂവിനു കോപമുണ്ടായി. എ ന്തുകൊണ്ടെന്നാല്‍, ഇയ്യോബിന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അവര്‍ക്കായില്ല. ഇയ്യോബ് തെറ് റാ ണു പറയുന്നതെന്നു തെളിയിക്കാന്‍ അവര്‍ക്കു കഴിഞ് ഞില്ല. എലീഹൂ അവിടെയുണ്ടായിരുന്നവരില്‍ ഏറ്റ വും ചെറുപ്പമായിരുന്നു. അതിനാലയാള്‍ മറ്റെല്ലാവരും പറഞ്ഞു കഴിയുംവരെ കാത്തിരുന്നു. ഒടുവില്‍, തനിക് കി നി പറഞ്ഞു തുടങ്ങാമെന്ന് അയാള്‍ക്കു ബോദ്ധ്യമായി. പക്ഷേ അപ്പോള്‍ ഇയ്യോബിന്‍റെ മൂന്നു സുഹൃത്തു ക്കള്‍ക്ക് കൂടുതലായൊന്നും പറയാനില്ലെന്ന് എലീഹൂ വിന് മനസ്സിലായി. അതിനാല്‍ അയാള്‍ കോപാകുല നാ യി. അതിനാല്‍ എലീഹൂ സംസാരിക്കാന്‍ തുടങ്ങി. അയാ ള്‍ പറഞ്ഞു,
“ഞാന്‍ വെറുമൊരു യുവാവാണ്. നിങ്ങളാകട്ടെ പ്രാ യംചെന്നവരും.
അതിനാലാണ് എനിക്കു തോന്നിയതു നിങ്ങളോടു പറയാന്‍ ഞാന്‍ ഭയപ്പെടുന്നത്.
‘മുതിര്‍ന്നവര്‍ ആദ്യം സംസാരിക്കണം.
അവര്‍ വളരെ വര്‍ഷങ്ങള്‍ ജീവിച്ചവരാണ്.
അതിനാല്‍ അവര്‍ വളരെക് കാര്യങ്ങള്‍ പഠിച്ചിരിക്കുന്നു’
എന്നു ഞാന്‍ സ്വയം കരുതാറുണ്ട്.
പക്ഷേ ദൈവത്തിന്‍റെ ആത്മാവാണൊരുവനെ ജ്ഞാ നിയാക്കുന്നത്.
സര്‍വ്വശക്തനായ ദൈവത്തില്‍ നിന്നു ള്ള ആ ‘നിശ്വാസം’ ആളുകളെ വിവേകിയാക്കുന്നു.
പ്രായം ചെന്നവര്‍ മാത്രമല്ല ജ്ഞാനികള്‍.
ശരിയേ തെന്നു മനസ്സിലാക്കാനാകുന്നതും അവര്‍ക്കു മാത്രമ ല്ല.
10 “അതിനാല്‍ ഞാന്‍ പറയുന്നതു ദയവായി ശ്രദ്ധിച് ചാലും!
ഞാന്‍ ചിന്തിക്കുന്നതു ഞാന്‍ നിങ്ങളോടു പറ യാം.
11 നിങ്ങള്‍ സംസാരിക്കുന്നതു ഞാന്‍ ക്ഷയോടെ കേട്ടിരു ന്നു.
ഇയ്യോബിനു നിങ്ങള്‍ കൊടുത്ത മറുപടികളും ഞാന്‍ കേട്ടു.
12 നിങ്ങള്‍ പറഞ്ഞകാര്യങ്ങള്‍ ഞാന്‍ ശ്രദ്ധയോ ടെകേ ട്ടു.
നിങ്ങളിലാരും ഇയ്യോബിനെ വിമര്‍ശിച്ചില്ല.
അയാളുടെ വാദങ്ങള്‍ക്കു നിങ്ങളിലൊരുവനും മറുപടി നല്‍കിയുമില്ല.
13 നിങ്ങള്‍ ജ്ഞാനം കണ്ടെത്തിയെന്നു പറയാന്‍ നി ങ്ങള്‍ മൂന്നുപേര്‍ക്കും കഴികയില്ല.
ഇയ്യോബിന്‍റെ വാദങ്ങള്‍ക്കു ദൈവമാണു മറുപടി പറയേണ്ടത്, മനു ഷ് യരല്ല.
14 ഇയ്യോബ് തന്‍റെ വാദങ്ങള്‍ എന്‍റെ മുന്പില്‍ നി രത്തിയില്ല.
അതിനാല്‍ എനിക്കു നിങ്ങളുടെ വാദം ഉ പയോഗിക്കാനാവില്ല.
15 ഇയ്യോബേ, ഇവര്‍ക്ക് വാദം നഷ്ടമായിരിക്കുന്നു.
അവര്‍ക്കിനി പറയാനൊന്നുമില്ല.
അവര്‍ക്കിനി അധി കം മറുപടികളുമില്ല.
16 ഇയ്യോബേ, ഇവര്‍ മറുപടി പറയുന്നതു കാത്തി രിക്കുകയായിരുന്നു ഞാന്‍.
എന്നാലിപ്പോളവര്‍ ശാ ന്തരായി.
അവര്‍ നിന്നോടു തര്‍ക്കിക്കുന്നതും നിര്‍ ത് തി.
17 അതിനാലിനി നിനക്കു ഞാനെന്‍റെ ഉത്തരം നല്‍കാം.
അതെ, ഞാനെന്തു ചിന്തിക്കുന്നുവെന്നു പറയാം.
18 ഞാന്‍ പൊട്ടിത്തെറിക്കാറായി,
കാരണം എനിക്കു പറയാന്‍ ഒരുപാടു കാര്യങ്ങള്‍ ഉണ്ട്.
19 തുറക്കാത്ത പുതുവീഞ്ഞിന്‍റെ കുപ്പിപോലെ യാ ണു ഞാന്‍.
പൊട്ടിത്തുറക്കാറായ ഒരു വീഞ്ഞുസഞ്ചി പോലെയാണു ഞാന്‍.
20 അതിനാല്‍ ഞാന്‍ സംസാരിച്ചേ പറ്റൂ.
അപ്പോ ളെ നിക്ക് ആശ്വാസമാകും.
ഇയ്യോബിന്‍റെ വാദങ്ങള്‍ക്ക് എനിക്കു മറുപടി പറയണം.
21 മറ്റാരെയുംപോലെ വേണം ഇയ്യോബിനെയും ഞാന്‍ കൈകാര്യം ചെയ്യാന്‍.
അയാളോടു മൃദുവായ രീതിയില്‍ പറയാന്‍ ഞാന്‍ ശ്രമിക്കില്ല. പറയാനുള്ളുത ഞാന്‍ പറ യും.
22 ഒരാളെ മറ്റൊരാളെക്കാള്‍ മെച്ചമായി പരിഗണിക് കാന്‍ എനിക്കാവില്ല!
അങ്ങനെ ചെയ്താല്‍ ദൈവം എ ന്നെ ശിക്ഷിക്കും!