35
1 എലീഹൂ സംസാരം തുടര്‍ന്നു. അയാള്‍ പറഞ്ഞു:
2 “‘ഞാന്‍ ദൈവത്തെക്കാള്‍ നീതിമാനാ’ണെന്നു
നീ പറയുന്നത് ശരിയല്ല ഇയ്യോബേ.
3 ഇയ്യോബേ, ‘ഒരുവന്‍ ദൈവത്തെ പ്രീതിപ്പെടു ത് തിയാല്‍ അവനെന്തു കിട്ടും?
ഞാന്‍ പാപം ചെയ്യാതി രു ന്നാല്‍ എനിക്കെന്തു നന്മയാണുണ്ടാവുക?’
എന്നും നീ ദൈവത്തോടു ചോദിക്കുന്നു.
4 ഇയ്യോബേ, നിന്നോടും ഇവിടെ നിന്നോടൊപ്പ മുള്ളനിന്‍റെകൂട്ടുകാരോടുംമറുപടിപറയാന്‍ഞാനാഗ്രഹിക്കുന്നു.
5 ഇയ്യോബേ, ആകാശത്തേക്കു മുഖമുയര്‍ത്തി നോ ക്കൂ.
നിന്നെക്കാളുയരത്തിലുള്ള മേഘങ്ങളെ നോക്കൂ.
6 ഇയ്യോബേ, നീ പാപം ചെയ്താല്‍, അതു ദൈവത്തെ മുറിവേല്പിക്കില്ല.
നീ ഒരുപാടു പാപം ചെയ്താല്‍ അതു ദൈവത്തെ ഒട്ടും ബാധിക്കില്ല.
7 മാത്രവുമല്ല, നീ നന്മ ചെയ്താല്‍ അതു ദൈവത്തി നു സഹായകവുമായിരിക്കില്ല.
ദൈവത്തിനു നിന്നില്‍ നിന്നൊന്നും കിട്ടാനില്ല.
8 ഇയ്യോബേ, നീ ചെയ്യുന്ന നല്ലതും ചീത്തയുമാ യ പ്രവൃത്തികള്‍
നിന്നെപ്പോലുള്ള മറ്റുള്ളവരെയേ ബാധിക്കൂ.
അതു ദൈവത്തിനു ഗുണമോ ദോഷമോ ആ യിരിക്കില്ല.
9 ദുഷ്ടന്മാര്‍ക്കു പീഡനമേറ്റാലവര്‍ സഹായത്തി നാ യി നിലവിളിക്കും.
അവര്‍ പ്രബലരെ സമീപിച്ച് അവ രുടെ സഹായം തേടും.
10 എന്നാല്‍ ആ ദുഷ്ടന്മാര്‍ ഒരിക്കലും ദൈവത്തോടു സഹായം ആവശ്യപ്പെടുകയില്ല. ‘എന്നെ സൃഷ്ടിച്ച ദൈവമെവിടെ?
ആളുകള്‍ സഹായിക്കുന്നു. അതിനാല്‍ അ വനെവിടെ?’ എന്ന് അവര്‍ ചോദിക്കുകയില്ല.
11 ദൈവം നമ്മെ പക്ഷിമൃഗാദികളെക്കാള്‍ ജ്ഞാനിക ളാക്കുന്നു.
അതിനാല്‍ ‘അവനെവിടെ?’ എന്ന് അവര്‍ ചോദിക്കുകയില്ല.
12 അല്ലെങ്കില്‍, അവര്‍ ദൈവത്തോടു സഹായമാ വ ശ്യപ്പെട്ടുവെന്നിരിക്കട്ടെ.
അപ്പോള്‍ ദൈവം അവ രോടു പ്രതികരിക്കില്ല.
എന്തുകൊണ്ടെന്നാല്‍ അവര്‍ അഹങ്കാരികളാണ്.
തങ്ങള്‍ വളരെ പ്രധാനികളാണെന്ന് അവര്‍ ഇപ്പോഴും കരുതുന്നു.
13 ഇതാണു സത്യം, ദൈവം അവരുടെ യാചന ശ്രദ്ധി ക്കുകയില്ല.
സര്‍വ്വശക്തനായ ദൈവം അവര്‍ക്ക് കാ തുകൊടുക്കയില്ല.
14 അതിനാല്‍ ഇയ്യോബേ, അവനെ കാണുന്നി ല്ലെ ന്നു നീ പറയുന്പോള്‍
ദൈവം നിന്നെ ശ്രദ്ധിക്കില്ല.
ദൈവത്തെ കാണാനും അവന്‍റെ മുന്പില്‍ നിന്‍റെ നിഷ്കള ങ്കത തെളിയിക്കാനും
ഒരവസരം കാത്തിരിക്കു കയാണെ ന്നു നീ പറയുന്നു.
15 ഇയ്യോബേ, ദൈവം ദുഷ്ടരെ ശിക്ഷിക്കുന്നി ല്ലെ ന്നും
പാപത്തെ ഗൌനിക്കാറില്ലെന്നും നീ പറയുന്നു.
16 അതിനാല്‍ ഇയ്യോബ് തന്‍റെ കഴന്പില്ലാത്ത സം സാരം തുടരുന്നു.
താന്‍ പ്രമാണിയാണെന്ന് ഇയ്യോബ് നടിക്കുന്നു.
താനെന്താണു പറയുന്നതെന്ന തിനെപ് പറ്റി ഇയ്യോബ് അറിയുന്നില്ലെന്നത് സുവ്യക് തമാ ണ്.”