39
1 “ഇയ്യോബേ, മലയാടുകള്‍ ജനിച്ചതെ പ്പോ ഴെ ന്നു നിനക്കറിയുമോ?
പ്രസവിക്കുന്ന സമയത് ത് തള്ളമാനെ നിനക്കു നോക്കി സംരക്ഷിക്കാമോ?
2 ഇയ്യോബേ, മലയാടുകളും മാനുകളും കുഞ്ഞിനെ എ ത്രനാള്‍ ഗര്‍ഭത്തില്‍ പേറണമെന്ന് നിനക്കറിയാമോ?
അ വയ്ക്കു പ്രസവിക്കാനുള്ള സമയമെപ്പോഴാണെന്ന് നി നക്കറിയുമോ?
3 ആ മൃഗങ്ങള്‍ നിലത്തുകിടന്ന് പേറ്റുനോ വെടുത് താ ണ്
കുഞ്ഞുങ്ങള്‍ക്കു ജന്മമേകുന്നത്.
4 ആ കുഞ്ഞുമൃഗങ്ങള്‍ വയലുകളില്‍ വളര്‍ന്നു വലുതാ കുന്നു.
പിന്നെ അമ്മയെ വിട്ടുപോകുന്ന അവ ഒരിക്ക ലും തിരികെ വരുന്നതേയില്ല.
5 ഇയ്യോബേ, കാട്ടുകഴുതകളെ സ്വതന്ത്രരാ ക്കിയ താര്?
ആരാണവയുടെ കയറുകളഴിച്ചുവിട്ടത്?
6 കാട്ടുകഴുതയ്ക്കു മരുഭൂമി ഞാന്‍ വസതിയായി നല്‍ കി.
അവയ്ക്കുപാര്‍പ്പിടമായി ഉപ്പുഭൂമിയും ഞാന്‍ ന ല്‍കി.
7 ശബ്ദമുഖരിതമായ പട്ടണങ്ങളെ കാട്ടുകഴുതകള്‍ പരി ഹസിക്കുന്നു.
ആര്‍ക്കും അവയെ നിയന്ത്രിക് കാനാ വില്ല.
8 കാട്ടുകഴുതകള്‍ മലകളില്‍ വസിക്കുന്നു.
അതാണവരു ടെ മേച്ചില്‍സ്ഥലം.
അവിടെയാണവ ആഹാരം തേടു ന് നത്.
9 ഇയ്യോബേ, കാട്ടുകാള നിന്നെ സേവിക്കാന്‍ വരു മോ?
നിന്‍റെ തൊഴുത്തില്‍ അതു രാത്രി കഴിച്ചു കൂ ട്ടുമോ?
10 ഇയ്യോബേ, നിന്‍റെ വയലുകള്‍ ഉഴുന്നതിന്
അവന്‍ റെ മേല്‍ കയറിടാന്‍ കാട്ടുകാള നിന്നെ അനുവദിക്കുമോ?
11 കാട്ടുകാള അതിശക്തനാണ്!
എന്നാല്‍ നിന്‍റെ ജോ ലികള്‍ അവനെ വിശ്വസ്തമായിട്ടേല്പിക്കാമോ?
12 ധാന്യം കൊയ്തെടുത്ത് നിന്‍റെ മെതിക്കളത്തില്‍ കൊ ണ്ടുവരാന്‍
നിനക്കവനെ വിശ്വസിക്കാമോ?
13 ഒട്ടകപ്പക്ഷി ആവേശം കൊണ്ട് ചിറകടിക്കുന്നു. എന്നാല്‍ ഒട്ടകപ്പക്ഷിക്കു പറക്കാനാവില്ല.
അവയു ടെ ചിറകുകളും തൂവലുകളും കൊക്കിന്‍റേതല്ല.
14 ഒട്ടകപ്പക്ഷി മണലില്‍ മുട്ടയിടുകയും മണ്ണില്‍
നിന്ന് അവയ്ക്കു ചൂടുകിട്ടുകയും ചെയ്യുന്നു.
15 മുട്ടയ്ക്കുമേലേകൂടി ആരെങ്കിലും നടന്നേ ക്കാമെ ന്നും
കാട്ടുമൃഗങ്ങള്‍ അവ പൊട്ടിച്ചേക്കാമെന്നും ഒട് ടകപ്പക്ഷി ഓര്‍ക്കുന്നില്ല.
16 ഒട്ടകപ്പക്ഷി തന്‍റെ കുഞ്ഞുങ്ങളെ ഉപേക്ഷി ക് കുന്നു.
അവ തന്‍റേതല്ല എന്നപോലെ അവള്‍ അവ യോടു പെരുമാറുന്നു.
തന്‍റെ കുഞ്ഞുങ്ങള്‍ ചത്താല്‍, തന്‍റെ പ്രവൃത്തികള്‍ വെറുതെയായല്ലോ എന്നോര്‍ത്ത് അവ വിഷമിക്കാറില്ല.
17 എന്തുകൊണ്ടെന്നാല്‍ ഒട്ടകപക്ഷിക്ക് ഞാന്‍ ജ് ഞാനം നല്‍കിയിട്ടില്ല.
ഒട്ടകപ്പക്ഷി വിഡ്ഢിയാണ്. ഞാനവളെ അങ്ങനെയാണു സൃഷ്ടിച്ചിരിക്കുന്നത്.
18 പക്ഷേ ഓടുന്പോള്‍ ഒട്ടകപ്പക്ഷി കുതിരയെയും കുതിരക്കാരനെയും പരിഹസിക്കുന്നു.
കാരണം ഏതു കുതിരയെക്കാളും വേഗത്തിലോടാന്‍ അവള്‍ക്കു കഴിയും.
19 ഇയ്യോബേ, കുതിരയ്ക്ക് അതിന്‍റെ കരുത്തു നല്‍ കിയതു നീയാണോ?
അവന്‍റെ കഴുത്തില്‍ കുഞ്ചിരോമം നല്‍കിയതു നീയാണോ?
20 കുതിരയെ വെട്ടുക്കിളിയെപ്പോലെ ചാടാറാക്കി യതു നീയാണോ?
കുതിര ഉച്ചത്തില്‍ മുക്രയിടുകയും അത് മനുഷ്യരെ ഭയപ്പെടുത്തുകയും ചെയ്യുന്നു.
21 കുതിര അതിന്‍റെ കരുത്തില്‍ തൃപ്തനാണ്.
അവന്‍ മ ണ്ണില്‍ ചുരമാന്തുകയും യുദ്ധരംഗത്തേക്കു പാഞ് ഞു പോവുകയും ചെയ്യുന്നു.
22 ഭീതിയെ കുതിര പരിഹസിക്കുന്നു. അവനു ഭയമി ല് ല!
യുദ്ധത്തില്‍നിന്ന് അവന്‍ പിന്തിരി ഞ്ഞോടു കയു മില്ല!
23 കുതിരയുടെ പുറത്ത് പോരാളിയുടെ ആവനാഴിയുടെ കിലുക്കം.
അവന്‍റേമേലിരിക്കുന്നവന്‍റെ കുന്തവും ആ യുധങ്ങളും വെയിലില്‍ തിളങ്ങുന്നു.
24 കുതിരയ്ക്ക് വലിയ ആവേശമാണ്! അവന്‍ നിലത്തു കൂടി പായുന്നു.
കാഹളംവിളി കേട്ടാല്‍ അവന് അടങ്ങി നില്‍ക്കാനാവില്ല.
25 കാഹളംവിളി കേള്‍ക്കുന്പോള്‍ കുതിര ‘ഹാ, ഹാ’ എ ന്ന് ആക്രോശിക്കുന്നു!
ദൂരെനിന്നു തന്നെ അവന്‍ യു ദ്ധത്തിന്‍റെ മണം പിടിക്കുന്നു.
സേനാനായകന്മാര്‍ കല് പനകള്‍ മുഴക്കുന്നതും യുദ്ധക്കളത്തിലെ മറ്റു ശബ്ദ ങ്ങളും അവന്‍ കേള്‍ക്കുന്നു.
26 ഇയ്യോബേ, ചിറകുവിരിച്ചു തെക്കോട്ടു പറക്കാ ന്‍ പരുന്തിനെ പഠിപ്പിച്ചത് നീയാണോ?
27 ആകാശത്ത് ഉയര്‍ന്നു പറക്കാന്‍ കഴുകനോടാവ ശ്യ പ്പെട്ടത് നീയാണോ ഇയ്യോബേ?
പര്‍വ്വതങ്ങള്‍ ക്കു മുകളില്‍ കൂടുകൂട്ടാന്‍അവയെപഠിപ്പിച്ചത്നീയാണോ?
28 കഴുകന്‍ പാറക്കെട്ടിന്‍റെ മുകളില്‍ വസിക്കുന്നു.
പാറകളാണവയുടെ കോട്ട.
29 തന്‍റെ കോട്ടയിലിരുന്ന് കഴുകന്‍ ഇരയെ നിരീക് ഷിക്കുന്നു.
വളരെ ദൂരെനിന്നു തന്നെ കഴുകനു തന്‍റെ ഇരയെക്കാണാം.
30 ശവങ്ങളുള്ളിടത്ത് കഴുകന്മാര്‍ ഒത്തുകൂടും.
കഴുകന്‍ റെ കുഞ്ഞുങ്ങള്‍ ചോരകുടിക്കും.”