ഇയ്യോബ് യഹോവയ്ക്കു മറുപടി നല്‍കുന്നു
42
1 അനന്തരം ഇയ്യോബ് യവോയ്ക്കു മറുപടി നല്‍ കി. ഇയ്യോബു പറഞ്ഞു,
2 “യഹോവേ, നിനക് കെല്ലാം ചെയ്യാനാകുമെന്ന് എനിക്കറിയാം.
നീയു ണ് ടാക്കുന്ന പദ്ധതികളെ മാറ്റിമറിക്കാനോ തടയാനോ ആര്‍ക്കുമാവില്ല.
3 യഹോവേ, നീ ഇങ്ങനെ ചോദിച്ചു: ‘ഇ വിഡ്ഢി ത്തങ്ങള്‍ പറയുന്ന മൂഢനാര്?
യഹോവേ, എനിക്കു മന സ്സിലാകാത്ത കാര്യങ്ങളെപ്പറ്റിയാണ് ഞാന്‍ പറഞ് ഞത്.
എനിക്കു മനസ്സിലാക്കാന്‍ വയ്യാത്തവിധം അത് ഭുതകരമായ കാര്യങ്ങളെപ്പറ്റിയാണ് ഞാന്‍ സംസാ രിച് ചത്.
4 യഹോവേ, നീ എന്നോടു പറഞ്ഞു, ‘ഇയ്യോബേ, ശ്രദ്ധിക്കൂ, ഞാന്‍ പറയട്ടെ.
ഞാന്‍ നിന്നോടു ചോദ്യ ങ് ങള്‍ ചോദിക്കും, നീ ഉത്തരം പറയുക.’
5 യഹോവേ, മുന്പു ഞാന്‍ നിന്നെപ്പറ്റി കേട്ടിട് ടേ യുള്ളൂ.
എന്നാലിപ്പോള്‍ ഞാന്‍ നിന്നെ എന്‍റെ സ്വന്തം കണ്ണുകള്‍കൊണ്ടു കണ്ടു.
6 യഹോവേ, ഞാന്‍ എന്നെപ്പറ്റി ലജ്ജിക്കുന്നു.
യ ഹോവേ, ഞാന്‍ വളരെ വേദനിക്കുന്നു.
പൊടിയിലും ചാ രത്തിലുമിരുന്ന് ഞാന്‍ വളരെ ഖേദിക്കുന്നു.
എന്‍റെ ഹൃദ യത്തിലും ജീവിതത്തിലും മാറ്റംവരുത്താമെന്നു ഞാന്‍ വാഗ്ദാനം ചെയ്യുന്നു.”
യഹോവ ഇയ്യോബിന്‍റെ ധനം തിരിച്ചു നല്‍കുന്നു.
7 ഇയ്യോബിനോടു സംസാരിച്ചതിനുശേഷം യഹോ വ തേമാന്യനായ എലീഫസിനോടു സംസാരിച്ചു. യ ഹോവ എലീഫസിനോടു പറഞ്ഞു, “നിന്നോടും നിന്‍റെ രണ്ടു കൂട്ടുകാരോടും ഞാന്‍ കോപിച്ചിരിക്കുന്നു. എ ന്തുകൊണ്ടെന്നാല്‍ എന്നെപ്പറ്റി നീ പറഞ്ഞ തൊ ന് നും ശരിയായകാര്യങ്ങളല്ല. പക്ഷേ ഇയ്യോബ് എന്‍റെ ദാസനാണ്. ഇയ്യോബ് എന്നെപ്പറ്റി ശരിയാണു പറഞ് ഞത്.
8 അതിനാല്‍ എലീഫസേ ഇനി, ഏഴു കാളകളെയും ഏഴ് ആണാടുകളെയും സംഘടിപ്പിക്കുക. അവയെ എന്‍റെ ദാ സനായ ഇയ്യോബിന്‍റെയടുത്തേക്കുകൊണ്ടുപോവുക. അവയെകൊന്ന്ഹോമയാഗമര്‍പ്പിക്കുക.എന്‍റെദാസനായ ഇയ്യോബ്നിനക്കുവേണ്ടിപ്രാര്‍ത്ഥിക്കുകയുംഞാന്‍ അതിനു ചെവികൊടുക്കുകയും ചെയ്യും. അപ്പോള്‍, നീ അര്‍ഹിക്കുന്നശിക്ഷഞാന്‍നിനക്കുനല്‍കിയെന്നുവരില്ല. നീ വെറുമൊരുവിഡ്ഢിയായിപ്പോയതുകൊണ്ടാണ് നീ ശിക്ഷിക്കപ്പെടുമായിരുന്നത്. എന്നെപ്പറ്റിയുള്ള ശരിയായ കാര്യങ്ങളല്ല നീ പറഞ്ഞത്. പക്ഷേ എന്‍റെ ദാസനായഇയ്യോബ്എന്നെപ്പറ്റിശരിയായതുപറഞ്ഞു.”
9 അതിനാല്‍ തേമാന്യനായ എലീഫസും ശൂഹ്യനായ ബില്‍ദാദും നയമാത്യനായ സോഫരും യഹോവയെ അനു സരിച്ചു. അപ്പോള്‍ യഹോവ ഇയ്യോബിന്‍റെ പ്രാ ര്‍ത്ഥനയ്ക്കു മറുപടി നല്‍കി.
10 ഇയ്യോബ് തന്‍റെ സുഹൃത്തുക്കള്‍ക്കായി പ്രാര്‍ ത് ഥിച്ചു. ദൈവം ഇയ്യോബിനെ വീണ്ടും വിജയിയാക്കി. ദൈവം ഇയ്യോബിന് മുന്പുണ്ടായിരുന്നതിന്‍റെ ഇരട്ടി നല്‍കി.
11 ഇയ്യോബിന്‍റെ സഹോദരീസഹോദരന്മാരും സകല സുഹൃത്തുക്കളും അയാളുടെ വീട്ടിലെത്തി. അവ രെല്ലാം ഇയ്യോബിനോടൊപ്പം സദ്യയുണ്ടു. അവര്‍ ഇയ്യോബിനെ ആശ്വസിപ്പിച്ചു. ഇയ്യോബിന് യ ഹോവ അത്രമാത്രം ദുരിതങ്ങള്‍ നല്‍കിയതിലവര്‍ വ്യ സ നംപ്രകടിപ്പിച്ചു.ഓരോരുത്തരുംഓരോവെള്ളിക്കഷണവും സ്വര്‍ണ്ണമോതിരവും ഇയ്യോബിനു നല്‍കി.
12 ഇയ്യോബിന്‍റെ പിന്നീടുള്ള ജീവിതത്തെ മുന്പ ത്തെക്കാള്‍ യഹോവ അനുഗ്രഹിച്ചു. 14000 കുഞ്ഞാ ടുകള്‍, 6000 ഒട്ടകങ്ങള്‍, 2000 പശുക്കള്‍, 1000 പെണ്‍ ക ഴു തകള്‍ എന്നിവ അയാള്‍ക്ക് ലഭിച്ചു.
13 ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും കൂടി അയാള്‍ക്ക് ലഭിച്ചു.
14 മൂത്തപു ത്രിക്ക് യെമീമയെന്നും രണ്ടാമത്തെ പുത്രിക്ക് കെസീ യാ എന്നും മൂന്നാമത്തെ പുത്രിക്ക് കേരെന്‍ഹപ്പൂക് എന്നും പേരിട്ടു.
15 ഇയ്യോബിന്‍റെ പുത്രിമാരാ യിരുന് നു ആ രാജ്യത്തെ ഏറ്റവും സുന്ദരിമാര്‍. ഇയ്യോബ് തന്‍ റെ പെണ്‍മക്കള്‍ക്കും സ്വത്തിന്‍റെ വീതം നല്‍കി. അവരു ടെ സഹോദരന്മാര്‍ക്കും ഇയ്യോബിന്‍റെ സ്വത്തിന്‍റെ വീതം കിട്ടി.
16 അങ്ങനെ ഇയ്യോബ് നൂറ്റിനാല്പതു വര്‍ഷങ്ങ ള്‍ കൂടി ജീവിച്ചു. പുത്രന്മാരും അവരുടെ പുത്രന്മാരും അ വരുടെ പുത്രന്മാരും അവരുടെ പുത് രന്മാ രുമൊക് കെ യൊത്ത് അയാള്‍ ജീവിച്ചു.
17 അനന്തരം ഇയ്യോബ് മരി ച്ചു. ഇയ്യോബ് ഒരു നല്ല ജീവിതം നയിച്ചു. വയോ വൃദ്ധനാകുംവരെ അയാള്‍ ജീവിച്ചു.