എലീഫസിന് ഇയ്യോബ് മറുപടി നല്‍കുന്നു
6
1-2 അനന്തരം ഇയ്യോബ് മറുപടി പറഞ്ഞു:
“എന്‍റെ യാതനകള്‍ തൂക്കിനോക്കിയിരുന്നെങ്കില്‍,
എന്‍റെ വിപത്തുകള്‍ കൂട്ടി തുലാസില്‍ വച്ചിരുന്നെങ്കില്‍,
3 എന്‍റെ ദുഃഖം നിനക്കു മനസ്സിലാകുമായിരുന്നു.
സമുദ്രങ്ങളിലെ എല്ലാ മണല്‍ത്തരികളെക്കാളും എന്‍റെ വ്യസനത്തിന്ഭാരമുണ്ടാകും.
അതിനാലാണെന്‍റെവാക്കുകള്‍ ഭോഷത്തങ്ങളായി കാണപ്പെടുന്നത്.
4 സര്‍വ്വശക്തനായ ദൈവത്തിന്‍റെ ശരങ്ങള്‍ എന്നില്‍ തറച്ചിരിക്കുന്നു.
ആ അന്പുകളുടെ വിഷം എന്‍റെ ആത് മാവറിയുന്നു.
ദൈവത്തിന്‍റെ മാരകായുധങ്ങള്‍ എനിക്കു നേരെ നിരന്നു നില്‍ക്കുന്നു.
5
ഒരു പ്രശ്നവുമില്ലാത്തപ്പോള്‍ നിന്‍റെ വാക്കുകള്‍ പറയാനെളുപ്പമാണ്.
തിന്നാന്‍ പുല്ലുള്ളപ്പോള്‍ കാട് ടുകഴുതപോലും അതിനായി പരിഭവിക്കുകയില്ല.
ഭക്ഷ ണമുള്ളപ്പോള്‍ പശുവും അതിനായി മുക്രയിടുകയില്ല.
6 ഉപ്പില്ലാത്ത ഭക്ഷണം തിന്നാന്‍ കൊള്ളില്ല.
മുട്ടയുടെ വെള്ളക്കരുവിന് ഒരു രുചിയുമില്ല.
7 എനിക്ക് ദോഷം വരുത്തുന്ന ഒരു ഭക്ഷണവും ഞാന്‍ കൈകൊണ്ടുതൊടില്ല!
നിന്‍റെ വാക്കുകള്‍ എനിക്കിപ് പോളങ്ങളനെയാണ്.
8 എന്‍റെ അപേക്ഷകള്‍ സാധിച്ചിരുന്നെങ്കിലെന്ന് ഞാനാശിക്കുന്നു.
എന്‍റെ ആവശ്യങ്ങള്‍ ദൈവം അനുവ ദിച്ചെങ്കില്‍!
9 ദൈവം എന്നെ ഞെരിച്ചു കൊന്നിരുന്നെങ്കില്‍!
10 അവന്‍ എന്നെ വധിച്ചിരുന്നെങ്കില്‍
ഒരു കാര്യത് തില്‍ ഞാന്‍ ആശ്വാസം കൊണ്ടേനെ, ഒരു കാര്യത്തില്‍ ഞാന്‍ സന്തോഷിച്ചേനെ;
ഈ വേദനയിലും ഞാന്‍ അനു സരണക്കേടു കാണിച്ചില്ല.
പരിശുദ്ധന്‍റെ കല്പനക ളൊന്നും ഞാന്‍ നിഷേധിച്ചിട്ടില്ല.
11 “എന്‍റെ കരുത്തു നഷ്ടമായിരിക്കുന്നു, അതിനാ ലെ നിക്കിനി ജീവിതത്തില്‍ പ്രതീക്ഷയുമില്ല.
എനിക് കി നി എന്തു സംഭവിക്കുമെന്നറിയില്ല, അതിനാല്‍ എനിക് കിനി ക്ഷമയ്ക്കു കാരണമില്ല.
12 ഞാനൊരു പാറയെപ്പോലെ കരുത്തുള്ളവനല്ല.
എ ന്‍റെ ദേഹം ഓടു കൊണ്ടുണ്ടാക്കിയതല്ല,
13 എനിക്കിപ്പോള്‍ എന്നെത്തന്നെ സഹായിക് കാനു ള്ള കരുത്തില്ല.
എന്തുകൊണ്ടെന്നാല്‍, വിജയം എന്നി ല്‍നിന്നും എടുക്കപ്പെട്ടിരിക്കുന്നു.
14 ഒരുവന് കുഴപ്പങ്ങളുണ്ടാകുന്പോള്‍ സ്നേഹിതര്‍ അയാളോടുദയകാണിക്കണം.
സുഹൃത്ത്സര്‍വ്വശക്തനായ ദൈവത്തില്‍നിന്നുംഅകന്നെങ്കിലുംഒരുവന്‍അയാളോടു വിശ്വസ്തത പുലര്‍ത്തണം.
15 എന്നാല്‍ എന്‍റെ സഹോദരന്മാരേ, നിങ്ങള്‍ വിശ്വ സ്തരായിരുന്നില്ല.
എനിക്കുനിങ്ങളെആശ്രയിക്കാനാവില്ല.
ചിലപ്പോഴൊക്കെപ്രവഹിക്കുകയുംചിലപ്പോഴൊക്കെ നിശ്ചലമാവുകയും
ചെയ്യുന്ന അരുവി പോലെയാണ് നിങ്ങള്‍.
16 ഉറഞ്ഞ മഞ്ഞു നിറഞ്ഞിരിക്കുകയും ഉരുകുന്പോള്‍ കവിഞ്ഞൊഴുകുകയും ചെയ്യുന്ന
അരുവികള്‍ പോലെ യാണു നിങ്ങള്‍.
17 വേനല്‍ക്കാലത്തെ ചൂടില്‍
വെള്ളമൊഴുകാതെയാ കു കയും
അരുവികളില്ലാതെയാകുകയും ചെയ്യും.
18 വ്യാപാരികള്‍ മരുഭൂമിയിലേക്കു
തങ്ങളുടെ വഴിമാറി പ്പോവുകയും അപ്രത്യക്ഷമാകുകയും ചെയ്യുന്നു.
19 തേമയില്‍നിന്നുള്ള വ്യാപാരികള്‍ വെള്ളം തേടുന്നു.
ശെബയില്‍നിന്നുള്ള സഞ്ചാരികള്‍ പ്രതീക്ഷയോടെ വെള്ളത്തിനായി തെരയുന്നു.
20 ജലം കണ്ടെത്താമെന്ന് അവര്‍ കരുതുന്നുണ്ടെങ്കി ലും
അവര്‍ നിരാശരായിത്തീരുന്നു.
21 നിങ്ങള്‍ ആ നീരുറവകള്‍ പോലെയാണ്.
എന്‍റെ അനര്‍ ത്ഥങ്ങള്‍ കണ്ട് നിങ്ങള്‍ ഭയപ്പെടുന്നു.
22 ഞാന്‍ നിങ്ങളുടെ സഹായം ആവശ്യപ്പെട്ടോ? ഇല് ല!
എന്നാല്‍ നിങ്ങളെനിക്ക് സൌജന്യമായി ഉപദേശ ങ് ങള്‍ തന്നു!
23 ‘എന്നെ ശത്രുക്കളില്‍നിന്നും രക്ഷിക്കൂ!
എന്നെ ദുഷ്ടരില്‍നിന്നും രക്ഷിക്കൂ!’ എന്നൊന്നും ഞാന്‍ ആവ ശ്യപ്പെട്ടില്ലല്ലോ.
24 “അതിനാലിപ്പോള്‍ എന്നെ പഠിപ്പിക്കൂ.
ഞാന്‍ മിണ്ടാതെയിരിക്കാം.
ഞാന്‍ ചെയ്ത തെറ്റുകള്‍ ചൂണ്ടിക് കാണിക്കൂ.
25 സത്യമുള്ള വാക്കുകള്‍ ശക്തമാക്കുന്നു.
എന്നാല്‍ നിങ്ങളുടെ വാദങ്ങള്‍ നിഷ്ഫലങ്ങള്‍.
26 നിങ്ങളെന്നെ വിമര്‍ശിക്കാനാണോ ഭാവം?
കൂടുതല്‍ ക്ഷീണിതമായ വാക്കുകള്‍ നിങ്ങള്‍ പറയുമോ?
27 മാതാപിതാക്കളില്ലാത്ത കുട്ടികളുടെ സാധനങ്ങള്‍ കിട്ടാന്‍
നിങ്ങള്‍ നറുക്കിടുകയും ചെയ്യുന്നു.
നിങ്ങള്‍ സ്വന്തം സുഹൃത്തിനെ വില്‍ക്കുന്നു.
28 എന്നാലിനി എന്‍റെ മുഖത്തേക്കു നോക്കൂ.
ഞാന്‍ നിങ്ങളോടു നുണ പറയില്ല.
29 അതിനാലിപ്പോള്‍ മനംമാറ്റുക. അനീതി കാട്ടരുത്,
വീണ്ടും ചിന്തിക്കൂ.
ഞാന്‍തെറ്റൊന്നുംചെയ്തിട്ടില്ല.
30 ഞാന്‍ കള്ളം പറയുകയല്ല.
എനിക്ക് ശരിയെ തെറ്റി ല്‍നിന്നും തിരിച്ചറിയാനാകും.”