ബില്‍ദാദിനോട് ഇയ്യോബ് മറുപടി പറയുന്നു
9
അപ്പോള്‍ ഇയ്യോബ് മറുപടി പറഞ്ഞു:
“അതെ, നീ പറയുന്നതു സത്യമാണെന്നു ഞാനറി യുന്നു.
പക്ഷേമനുഷ്യനെങ്ങനെദൈവത്തോടുവാദിച്ചു ജയിക്കും.
ദൈവത്തോടാര്‍ക്കു തര്‍ക്കിക്കാനാവും? ദൈവത്തിന് ആയിരംചോദ്യങ്ങള്‍ചോദിക്കാനുണ്ടാകും.
അതിനൊന്നിനുപോലും ഉത്തരം നല്‍കാന്‍ മനുഷ്യനാവില്ല!
ദൈവം വലിയ ജ്ഞാനിയാകുന്നു. അവന്‍റെ ശക്തി മഹത്തുമാണ്.
ആര്‍ക്കും ദൈവത്തോടേറ്റുമുട്ടി മുറിവേല്‍ ക്കാതിരിക്കാനാവില്ല.
കോപമുണ്ടാകുന്പോള്‍ ദൈവം പര്‍വ്വതങ്ങളെ അവ യറിയാതെ മാറ്റിക്കളയുന്നു.
ഭൂകന്പങ്ങള്‍ക്കൊണ്ട് ദൈവം ഭൂമിയെ ഇളക്കുന്നു.
ഭൂമിയുടെ അടിക്കല്ലുകള്‍ ദൈവം ഇളക്കുന്നു.
സൂര്യനോടു കല്പിച്ച് അതിനെ ഉദിക്കാതിരി പ്പി ക്കാന്‍ ദൈവത്തിനു കഴിയും.
നക്ഷത്രങ്ങളെ അവന് തട വിലിട്ടു തിളക്കമില്ലാതെയാക്കാം.
ആകാശത്തെ ഉണ്ടാക്കിയത് ദൈവം തനിയെ ആണ്.
സ മുദ്രത്തിലെ തിരമാലകള്‍ക്കുമേല്‍ അവന്‍ നടക്കുന്നു.
“ചോതിനക്ഷത്രത്തെയും മകയിരംനക്ഷത്രത്തെയും
കാര്‍ത്തികനക്ഷത്രസമൂഹത്തെയും ദൈവം സൃഷ്ടിച്ചു.
10 മനുഷ്യര്‍ക്കു മനസ്സിലാകാത്ത അത്ഭുതകാര്യ ങ് ങള്‍ ദൈവം ചെയ്യുന്നു.
ദൈവത്തിന്‍റെ മഹത്തായ അത് ഭുതപ്രവൃത്തികള്‍ക്കന്ത്യമില്ല.
11 ദൈവം എന്നെ കടന്നുപോകുന്പോള്‍ എനിക്കവ നെ കാണാനാകുന്നില്ല.
അവന്‍ കടന്നുപോകുന്പോള്‍ അവനെ ഞാന്‍ ശ്രദ്ധിക്കുന്നതുമില്ല.
12 ദൈവം പിടിച്ചെടുത്തുകൊണ്ടുപോകുന്പോള്‍ ആര്‍ക്കുമവനെ തടയാനാവില്ല.
‘നീയെന്താണു ചെയ്യു ന്നത്?’ എന്നു ചോദിക്കാനാര്‍ക്കും കഴികയില്ല.
13 ദൈവം തന്‍റെ കോപമടക്കുന്നില്ല.
രഹബിന്‍റെ സ ഹായികള്‍പോലും ദൈവത്തെ ഭയക്കുന്നു.
14 അതിനാല്‍ എനിക്കു ദൈവത്തോടു തര്‍ക്കിക് കാനാ വില്ല.
അവനോടെന്തുപറയണമെന്നുംഎനിക്കറിയില്ല.
15 ഞാന്‍ നിഷ്കളങ്കനാണ്. എങ്കിലും അവനു മറുപടി നല്‍കാന്‍ എനിക്കാവില്ല.
എന്‍റെ ന്യായാധിപനോടു ക രുണ യാചിക്കാനേ എനിക്കാകൂ.
16 ഞാന്‍ വിളിക്കുകയും അവന്‍ മറുപടി തരികയും ചെയ് യുന്നുണ്ടെങ്കിലും
അവന്‍ യഥാര്‍ത്ഥത്തില്‍ എന്നെ കേ ള്‍ക്കുന്നുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല.
17 എന്നെത്തകര്‍ക്കാന്‍ ദൈവം കൊടുങ്കാറ്റിനെ അയ യ്ക്കും.
ഒരു കാരണവുമില്ലാതെ അവനെനിക്കു കൂടുതല്‍ മുറിവുകള്‍ നല്‍കും.
18 ശ്വാസമെടുക്കുന്നതിനുപോലും ദൈവമെന്നെ അനുവദിക്കില്ല.
അവനെനിക്കു കൂടുതല്‍ ദുരിതങ്ങള്‍ നല്‍കും.
19 എനിക്കു ദൈവത്തെ തോല്പിക്കാനാവില്ല.
ദൈ വം അത്ര കരുത്തനാണ്!
ദൈവത്തെ നീതിപീഠത് തിലേക് കു വരുത്താനോ എന്നോടു നീതിമാനായിരിക്കാന്‍ അവ നെ നിര്‍ബ്ബന്ധിക്കുവാനോ എനിക്കാവില്ല.
ദൈവ ത് തെ നീതിപീഠത്തിലേക്കു കൊണ്ടുവരാന്‍ ആര്‍ക്കാണു ക ഴിയുക?
20 ഞാന്‍ നിഷ്കളങ്കനാണ്, പക്ഷേ എന്‍റെ വാക്കുകള്‍ എന്നെ കുറ്റവാളിയാക്കുന്നു.
ഞാന്‍ നിഷ്കളങ്കന്‍, എന് നാല്‍ ഞാന്‍ സംസാരിക്കുന്പോള്‍ എന്‍റെ വായ എന്നെ കു റ്റക്കാരനാക്കുന്നു.
21 ഞാന്‍ നിഷ്കളങ്കന്‍, പക്ഷേ എന്തു ചിന്തിക്ക ണ മെന്ന്എനിക്കറിയില്ല.
ഞാനെന്‍റെജീവിതത്തെത്തന്നെ വെറുക്കുന്നു.
22 ഞാന്‍ എന്നോടുതന്നെ പറയുന്നു, ‘എല്ലാവര്‍ക് കുംഒരേകാര്യങ്ങള്‍തന്നെസംഭവിക്കും.
ദുഷ്ടനെപ്പോലെതന്നെനിഷ്കളങ്കരുംമരിക്കും.ദൈവംഅവരുടെയെല്ലാം ജീവിതം അവസാനിപ്പിക്കും.’
23 ഭയങ്കരമായതു സംഭവിക്കുന്പോഴും നിഷ്കളങ്കന്‍ കൊല്ലപ്പെടുന്പോഴും
ദൈവം അവന്‍റെ നേര്‍ക്കു ചി രിക്കുമോ?
24 ദുഷ്ടന്‍ ഒരു ദേശത്തിന്‍റെ നിയന്ത്രണം പിടിച്ചെടു ക്കുന്പോള്‍ സംഭവിക്കുന്നതൊക്കെ
ദൈവം നേതാക്ക ളില്‍നിന്നും മറയ്ക്കുമോ?
അതാണ് സത്യമെങ്കില്‍ പി ന്നെ ആരാണു ദൈവം?
25 ഒരോട്ടക്കാരനെക്കാള്‍ കൂടുതല്‍ വേഗത്തില്‍ എന്‍റെ ദിനങ്ങള്‍പോകുന്നു.
എന്‍റെദിനങ്ങള്‍പറന്നുപോകുന്നു, അതിലാകട്ടെ ആഹ്ലാദമൊട്ടുമില്ല.
26 ഈറ്റവള്ളങ്ങളെപ്പോലെ എന്‍റെ ദിനങ്ങള്‍ വേഗത് തില്‍ പോകുന്നു.
ഒരു മൃഗത്തെ പിടിക്കാന്‍ താണുപറ ക് കുന്ന പരുന്തിനെപ്പോലെ എന്‍റെ ദിനങ്ങള്‍ പാഞ് ഞു പോകുന്നു.
27 ‘ഞാന്‍ പരാതിപ്പെടുകയില്ല. ഞാനെന്‍റെ വേദനക ള്‍ മറക്കും,
എന്‍റെ മുഖത്തു ഞാന്‍ ചിരി പടര്‍ത്തും.’ എന് നൊക്കെ ഞാന്‍ പറഞ്ഞാലും
28 അതിലൊരു മാറ്റവും വരുത്തുന്നില്ല.
യാതനകളി പ്പോഴും എന്നെ ഭയപ്പെടുത്തുന്നു!
29 ഞാന്‍ കുറ്റവാളിയെന്നു വിധിക്കപ്പെട്ടു കഴിഞ് ഞു.
പിന്നെഞാനെന്തിനുശ്രമിച്ചുകൊണ്ടേയിരിക്കുന്നു? ഞാന്‍ പറയുന്നു, ‘മറന്നു കളയുക!’
30 ഞാനെന്നെ മഞ്ഞില്‍ കുളിപ്പിച്ചാലും
സോപ്പു കൊണ്ട് കൈകള്‍ കഴുകിയാലും,
31 ദൈവം എന്നെ ചെളിക്കുണ്ടില്‍ തള്ളിയിടും.
അപ് പോഴെന്‍റെ വസ്ത്രങ്ങള്‍പോലും എന്നെ വെറുക്കും.
32 ദൈവം എന്നെപ്പോലൊരു മനുഷ്യനല്ല. അതി നാലവനോടു മറുപടി പറയാന്‍ എനിക്കാവില്ല.
ഞങ്ങള്‍ ക്കൊരുമിച്ചു കോടതിയില്‍ കണ്ടുമുട്ടാനുമാകില്ല.
33 ഇരുവരുടെയുമിടയില്‍ ഒരു മധ്യസ്ഥനുണ്ടായിരു ന് നെങ്കില്‍!
ഞങ്ങള്‍ക്കിടയില്‍ ന്യായവിധി നടത്താനാ രെങ്കിലും ഉണ്ടായിരുന്നങ്കില്‍!
34 ദൈവത്തിന്‍റെ ശിക്ഷാദണ്ഡ് ആരെങ്കിലും എടു ത്തുകൊണ്ടുപോയിരുന്നെങ്കില്‍!
അപ്പോള്‍ ദൈവം എന്നെ അധികം ഭയപ്പെടുത്തുകയില്ല.
35 അപ്പോള്‍ ദൈവത്തെ ഭയക്കാതെ എനിക്കു പറ യാനുള്ളതുപറയാമല്ലോ.
എന്നാലിപ്പോളെനിക്കതു സാദ്ധ്യമല്ല.