യഹോവയും വിഗ്രഹങ്ങളും
10
1 യിസ്രായേല്‍കുടുംബമേ, യഹോവയെ, അവന്‍ നിങ്ങളെപ്പറ്റി പറയുന്നതിനെ, ശ്രവിക്കുക!
2 യഹോവ പറയുന്നതിതാണ്:
“വിദേശീയരെപ്പോലെ ജീവിക്കരുത്.
ആകാശ ത്തിലെ പ്രത്യേക അടയാളങ്ങളെ ഭയപ്പെടരുത്.
മറ്റു രാഷ്ട്രങ്ങള്‍ ആകാശത്തു കാണുന്ന ഈ അടയാളങ്ങളെ ഭയപ്പെടുന്നു.
എന്നാല്‍ നിങ്ങള്‍ അവയെ ഭയപ്പെടരുത്.
3 അന്യരുടെ ആചാരങ്ങള്‍ വിലകെട്ടതാകുന്നു.
എന്തുകൊണ്ടെന്നാല്‍, അവരുടെ ദേവന്മാര്‍ അവരുണ്ടാക്കിയ വെറും പ്രതിമകള്‍ മാത്രം.
അവരുടെ വിഗ്രഹങ്ങള്‍ കാട്ടിലെ തടി വെട്ടി യെടുത്ത് ഉളികൊണ്ടു രൂപപ്പെടുത്തിയ വെറും പ്രതിമകള്‍.
4 കുറച്ചു വെള്ളിയും സ്വര്‍ണ്ണവുംകൊണ്ട് അവര്‍ വിഗ്രഹങ്ങളെ മനോഹരമാക്കുന്നു.
പിന്നെ അവര്‍ ചുറ്റികയും ആണിയുമുപയോ ഗിച്ച് അവയെ വീഴാതെ ഉറപ്പിക്കുന്നു.
5 ആ അന്യരാജ്യങ്ങളുടെ വിഗ്രഹങ്ങള്‍
വെള്ള രിത്തോട്ടത്തിലെ കോലങ്ങള്‍ പോലെയാണ്.
ആ വിഗ്രഹങ്ങള്‍ക്കു സംസാരിക്കാനാവില്ല.
നട ക്കാനാകാത്തതിനാല്‍ മനുഷ്യര്‍ അവരെ എടു ത്തുകൊണ്ടു പോകുകയും വേണം.
അതിനാല്‍ ആ വിഗ്രഹങ്ങളെ ഭയപ്പെടേണ്ടതില്ല.
അവര്‍ക്കു നിങ്ങളെ മുറിവേല്പിക്കാനാവില്ല. അവര്‍ക്ക്
നിങ്ങളെ സഹായിക്കാനുമാവില്ല!”
6 യഹോവേ, നിന്നെപ്പോലെ ഒരുവനില്ല!
നീ ഉജ്ജ്വലനാകുന്നു!
നിന്‍െറ നാമം മഹത്തും ശക്ത വുമാകുന്നു!
7 ദൈവമേ, സകലരും നിന്നെ ആദരിക്കണം.
സകല രാഷ്ട്രങ്ങളുടെയും രാജാവാണു നീ.
അവരുടെ ആദരവു നീ അര്‍ഹിക്കുന്നു.
മറ്റു രാഷ്ട്രങ്ങളില്‍ ധാരാളം ജ്ഞാനികളുണ്ട്.
പക്ഷേ അവരാരും നിന്നെപ്പോലെ ജ്ഞാനിയല്ല.
8 അന്യരാഷ്ട്രങ്ങളിലെ എല്ലാ മനുഷ്യരും വിവേകശൂന്യരും വിഡ്ഢികളുമാണ്.
അവ രുടെ ഉപദേശങ്ങള്‍ വിലകെട്ട ദാരുശില്പങ്ങളില്‍ നിന്നും വരുന്നു.
9 തര്‍ശീശുനഗരത്തിലെ വെള്ളിയും ഊഫാ സുനഗരത്തിലെ സ്വര്‍ണ്ണവും കൊണ്ട്
അവര്‍ തങ്ങളുടെ വിഗ്രഹങ്ങളുണ്ടാക്കുന്നു.
മരയാശാരി മാരും കൊല്ലന്മാരുമാണ് ആ വിഗ്രഹങ്ങളുണ്ടാ ക്കുന്നത്.
അവര്‍ ആ വിഗ്രഹങ്ങളില്‍ നീലയും ഊതയും കൊണ്ടുള്ള തുണികള്‍ പുതപ്പിക്കുന്നു.
“ജ്ഞാനികള്‍”ആ “ദേവന്മാരെ”ഉണ്ടാക്കുന്നു.
10 പക്ഷേ യഹോവയാണ് ഏക സത്യദൈവം.
സത്യമായും ജീവിക്കുന്ന ഏക ദൈവം അവനാ കുന്നു.
നിത്യമായി ഭരിക്കുന്ന രാജാവാകുന്നു അവന്‍.
ദൈവം കോപിക്കുന്പോള്‍ ഭൂമി വിറ യ്ക്കുന്നു.
ആ വിദേശികള്‍ക്കാകട്ടെ അവന്‍െറ കോപത്തെ സഹിക്കാനുമാവില്ല.
11 യഹോവ പറയുന്നു, “അവരോട് ഈ സന്ദേ ശം പറയുക:
‘ആ വ്യാജദൈവങ്ങള്‍ സ്വര്‍ഗ്ഗമോ ഭൂമിയോ ഉണ്ടാക്കിയിട്ടില്ല.
അവര്‍ നശിപ്പിക്ക പ്പെടുകയും ഭൂമിയില്‍നിന്നും സ്വര്‍ഗ്ഗത്തില്‍ നിന്നും അപ്രത്യക്ഷമാകുകയും ചെയ്യും.’”
12 ദൈവമാണ് തന്‍െറ ശക്തിയുപയോഗിക്കു കയും ഭൂമിയെ സൃഷ്ടിക്കുകയും ചെയ്തത്.
ദൈവം തന്‍െറ ജ്ഞാനം ഉപയോഗിക്കുകയും ലോകത്തെ സൃഷ്ടിക്കുകയും ചെയ്തു.
തന്‍െറ ധാരണാശക്തികൊണ്ട് ദൈവം ആകാശത്തെ ഭൂമിക്കുമേല്‍ നിവര്‍ത്തി.
13 ദൈവം ഇടിമുഴക്കത്തെ ഉണ്ടാക്കുന്നു,
ആകാ ശത്തുനിന്നും അവന്‍ വലിയ ജലപ്രവാഹത്തെ യും സൃഷ്ടിക്കുന്നു.
ഭൂമിയിലെല്ലായിടവും അവന്‍ ആകാശത്ത് മേഘങ്ങളുയര്‍ത്തുന്നു.
മഴ യോടൊപ്പം അവന്‍ മിന്നലിനെ അയയ്ക്കുന്നു.
തന്‍െറ നിലവറകളില്‍നിന്നും അവന്‍ കാറ്റിനെ കൊണ്ടുവരുന്നു.
14 മനുഷ്യര്‍ എത്ര ബുദ്ധിശൂന്യര്‍!
കൊല്ലന്മാര്‍ തങ്ങള്‍ത്തന്നെയുണ്ടാക്കിയ വിഗ്രഹങ്ങളാല്‍ നാണംകെടുത്തപ്പെടുന്നു.
ആ വിഗ്രഹങ്ങള്‍ പൊളിയല്ലാതെ ഒന്നുമല്ല.
അവര്‍ വിവേക ശൂന്യര്‍.
15 ആ വിഗ്രഹങ്ങള്‍ വിലകെട്ടതും ജീവനി ല്ലാത്തവയുമാണ്.
ന്യായവിധിയുടെ കാലത്ത് ആ വിഗ്രഹങ്ങള്‍ തകര്‍ക്ക പ്പെടും.
16 പക്ഷേ യാക്കോബിന്‍െറ ദൈവം ആ വിഗ്ര ഹങ്ങള്‍ പോലെയല്ല.
ദൈവം എല്ലാം സൃഷ്ടി ച്ചു.
തന്‍െറ ജനതയാകുവാന്‍ ദൈവം തെര ഞ്ഞെടുത്ത കുടുംബമാണ് യിസ്രായേല്‍.
“സര്‍ വശക്തനായ യഹോവ”എന്നാകുന്നു ദൈവ ത്തിന്‍െറ പേര്.
വിനാശത്തിന്‍െറ വരവായി
17 നിങ്ങള്‍ക്കുള്ളതെല്ലാമെടുത്ത് പുറപ്പെടാന്‍ തയ്യാറാകുക.
നിങ്ങള്‍ യെഹൂദക്കാര്‍ നഗര ത്തില്‍ പിടിക്കപ്പെടുകയും
ശത്രുക്കളതിനെ വള യുകയും ചെയ്തിരിക്കുന്നു.
18 യഹോവ പറയുന്നു:
“ഇപ്പോള്‍ യെഹൂദ ക്കാരെ ഞാന്‍ ഈ രാജ്യത്തുനിന്നും പുറത്താ ക്കും.
അവര്‍ക്കു ഞാന്‍ വേദനയും ദുരിതവും നല്‍കും.
അവര്‍ ഒരു പാഠം പഠിക്കുന്നതിനായി ഞാനിങ്ങനെ ചെയ്യും.”
19 ഓ, എനിക്ക് (യിരെമ്യാവ്) വല്ലാതെ മുറി വേറ്റിരിക്കുന്നു.
എനിക്കു പരിക്കേറ്റിരിക്കുന്നു. അതു സുഖപ്പെടുകയുമില്ല.
എന്നിട്ടും ഞാന്‍ എന്നോടു പറഞ്ഞു, “ഇതാണെന്‍െറ അസുഖം.
അതു ഞാനനുഭവിച്ചേ പറ്റൂ.”
20 എന്‍െറ കൂടാരം നശിപ്പിക്കപ്പെട്ടു.
കൂടാര ത്തിന്‍െറ കയറുകള്‍ പൊട്ടിയിരിക്കുന്നു.
എന്‍െറ മക്കള്‍ എന്നെ വിട്ടുപോയി.
അവര്‍ പോയിരിക്കുന്നു.
എന്‍െറ കൂടാരം ഉറപ്പിക്കാന്‍ ആരും അവശേഷിച്ചില്ല.
എനിക്കൊരഭയസ്ഥാ നമുണ്ടാക്കാന്‍ ആരും അവശേഷിക്കുന്നില്ല.
21 ഇടയന്മാര്‍ (നേതാക്കള്‍) ബുദ്ധിഹീനര്‍.
അവര്‍ യഹോവയെ കണ്ടെത്താന്‍ ശ്രമിക്കു ന്നില്ല.
അവര്‍ ജ്ഞാനികളല്ലാത്തതിനാല്‍
ആട്ടി ന്‍പറ്റങ്ങള്‍ (മനുഷ്യര്‍) ചിതറപ്പെടുകയും നഷ്ട പ്പെടുകയും ചെയ്തു.
22 ശ്രദ്ധിക്കുക! ഒരു വലിയ ശബ്ദം!
ആ ശബ്ദം വടക്കുനിന്നും വരുന്നു.
അത് യെഹൂദയിലെ നഗരങ്ങളെ നശിപ്പിക്കും.
യെഹൂദാ ഒരു ശൂന്യമ രുഭൂമിയായിത്തീരും.
അത് കുറുനരികള്‍ക്കൊരു താവളമായിത്തീരും.
23 യഹോവേ, എങ്ങനെ ജീവിക്കണമെന്ന് സത്യത്തില്‍ ജനങ്ങള്‍ക്കറിയില്ലെന്ന് എനിക്ക റിയാം.
ശരിയായ ജീവിതരീതിയേതെന്ന് സത്യ ത്തില്‍ മനുഷ്യര്‍ക്കറിയില്ല.
24 “യഹോവേ, ഞങ്ങളെ തിരുത്തിയാലും!
പക്ഷേ നീതി കാട്ടേണമേ! കോപത്താല്‍ ഞങ്ങളെ ശിക്ഷിക്കരുതേ!
25 അങ്ങു കോപിച്ചിരിക്കുന്നെങ്കില്‍, അന്യരാ ഷ്ട്രങ്ങളെ ശിക്ഷിച്ചാലും.
അവര്‍ നിന്നെ അറിയുകയോ ആദരിക്കുകയോ ചെയ്യുന്നില്ല.
അവര്‍ നിന്നെ ആരാധിക്കുന്നില്ല.
ആ രാഷ്ട്ര ങ്ങള്‍ യാക്കോബിന്‍െറ കുടുംബത്തെ നശി പ്പിച്ചു.
യിസ്രായേലിനെ അവര്‍ പൂര്‍ണ്ണമായും നശിപ്പിച്ചു.
യിസ്രായേലിന്‍െറ മാതൃഭൂമി അവര്‍ നശിപ്പിച്ചു.