കരാര്‍ ലംഘിക്കപ്പെട്ടിരിക്കുന്നു
11
യിരെമ്യാവിനു ലഭിച്ച സന്ദേശമാണിത്. യഹോവയില്‍നിന്നും വന്നതാണ് ഈ സന്ദേശം: “യിരെമ്യാവേ, ഈ കരാറിന്‍െറ വാക്കുകളെ ശ്രവിക്കുക. യെഹൂദക്കാരോട് ഇതെ പ്പറ്റിയെല്ലാം പറയുക. യെരൂശലേമില്‍ ജീവി ക്കുന്നവരോട് ഇക്കാര്യങ്ങള്‍ പറയുക. യിസ്രാ യേലിന്‍െറ ദൈവമാകുന്ന യഹോവ പറയുന്ന തിതാണ്. ‘ഈ കരാര്‍ അനുസരിക്കാത്തവന് ദുരിതങ്ങളുണ്ടാകും.’ നിങ്ങളുടെ പൂര്‍വികരു മായി ഞാനുണ്ടാക്കിയ കരാറിനെപ്പറ്റിയാണ് ഞാന്‍ പറയുന്നത്. അവരെ ഈജിപ്തില്‍നി ന്നും പുറത്തേക്കുകൊണ്ടുവന്ന കാലത്താണ് അവരുമായി ഞാന്‍ ഈ കരാറുണ്ടാക്കിയത്. പല ദുരിതങ്ങളുടെയും സ്ഥലമായിരുന്നു ഈജി പ്ത്-ഇരുന്പ് ഉരുക്കാന്‍ പോന്നത്ര ചൂടുള്ള അടു പ്പുപോലെയായിരുന്നു അത്. എന്നെ അനുസ രിക്കുകയും ഞാന്‍ കല്പിക്കുന്നതു മുഴുവനും നട പ്പാക്കുകയും ചെയ്യുക. നിങ്ങള്‍ അങ്ങനെ ചെ യ്താല്‍ നിങ്ങളെന്‍െറ ജനമാവുകയും ഞാന്‍ നിങ്ങളുടെ ദൈവമാകുകയും ചെയ്യും.
“നിങ്ങളുടെ പൂര്‍വികരുമായി ഞാനുണ്ടാ ക്കിയ കരാര്‍ പാലിക്കുന്നതിനാണു ഞാനി ങ്ങനെ ചെയ്തത്. അവര്‍ക്ക് വളരെ വളക്കൂറുള്ള -പാലും തേനുമൊഴുകുന്ന-സ്ഥലം ഞാന്‍ വാ ഗ്ദാനം ചെയ്തു. നിങ്ങളിന്നു താമസിക്കുന്നത് ആ രാജ്യത്താണ്.”
ഞാന്‍ മറുപടി പറഞ്ഞു, “യഹോവേ, ആമേന്‍.”
യഹോവ എന്നോടു പറഞ്ഞു, “യിരെമ്യാ വേ, യെഹൂദയിലെ പട്ടണങ്ങളിലും യെരൂശലേ മിലെ തെരുവുകളിലും ഈ സന്ദേശം പ്രസംഗി ക്കുക. ഇതാണു സന്ദേശം: ഈ കരാറിലെ വാക്കു കള്‍ ശ്രദ്ധിക്കുക. എന്നിട്ട് ആ നിയമങ്ങള്‍ അനു സരിക്കുകയും ചെയ്യുക. നിങ്ങളുടെ പൂര്‍വി കരെ ഈജിപ്തുദേശത്തുനിന്നും പുറത്തു കൊണ്ടുവരവേ ഞാനവരോടു താക്കീതു ചെ യ്തിരുന്നു. ഇന്നേദിവസം വരെ ഞാനവരെ വീണ്ടും വീണ്ടും താക്കീതു ചെയ്തു. എന്നെ അനുസരിക്കാന്‍ ഞാനവരോടു പറഞ്ഞു. പക്ഷേ നിങ്ങളുടെ പൂര്‍വികര്‍ എന്നെ ശ്രവി ച്ചില്ല. അവര്‍ കഠിനഹൃദയരായിരുന്നു. സ്വന്തം ദുഷ്ട ഹൃദയത്തിന്‍െറ ഇഷ്ടത്തിനൊത്തു പ്രവ ര്‍ത്തിക്കുകയും ചെയ്തു. അനുസരിക്കാതിരു ന്നാല്‍ അവര്‍ക്കു ദോഷങ്ങളുണ്ടാകുമെന്നാണ് കരാറില്‍ പറയുന്നത്. അതിനാല്‍ ഞാനവര്‍ക്ക് ആ ദോഷങ്ങളെല്ലാം വരുത്തി! കരാര്‍ അനുസരി ക്കാന്‍ ഞാനവരോടു കല്പിച്ചു. പക്ഷേ അവരതു ചെയ്തില്ല.”
യഹോവ എന്നോടു പറഞ്ഞു, “യിരെമ്യാ വേ, യെഹൂദക്കാരും യെരൂശലേമില്‍ വസിക്കു ന്നവരും ഗൂഢാലോചന നടത്തി. 10 പൂര്‍വിക രുടെ അതേ പാപം തന്നെ അവരും ചെയ്യുന്നു. എന്‍െറ സന്ദേശം ശ്രവിക്കാന്‍ അവരുടെ പൂര്‍ വികര്‍ വിസമ്മതിച്ചു. അവര്‍ അന്യദൈവ ങ്ങളെ പിന്തുടരുകയും ആരാധിക്കുകയും ചെയ്തു. പൂര്‍വികരുമായി ഞാനുണ്ടാക്കിയ കരാര്‍ യിസ്രായേല്‍കുടുംബവും യെഹൂദാകു ടുംബവും ലംഘിച്ചു.”
11 അതിനാല്‍ യഹോവ പറയുന്നു: “യെഹൂ ദക്കാര്‍ക്ക് ഞാന്‍ വൈകാതെ ചില ദുരിതങ്ങളു ണ്ടാക്കും. അവര്‍ക്ക് രക്ഷപ്പെടാന്‍ കഴികയില്ല! അവര്‍ മനസ്താപപ്പെടും. സഹായത്തിനായി അവരെന്നോടു നിലവിളിച്ചു. പക്ഷേ ഞാന വരെ ശ്രദ്ധിക്കില്ല. 12 യെഹൂദാപട്ടണങ്ങളിലുള്ള വരും യെരൂശലേമിലെ തെരുവുകളിലുള്ളവരും സഹായത്തിനായി തങ്ങളുടെ വിഗ്രഹങ്ങ ളോടു പ്രാര്‍ത്ഥിക്കും. അവര്‍ ആ വിഗ്രഹങ്ങള്‍ക്ക് ധൂപങ്ങള്‍ കത്തിക്കും. എന്നാല്‍ ആ ഭയാനക സമയത്ത് യെഹൂദക്കാരെ സഹായിക്കാന്‍ ആ വിഗ്രഹങ്ങള്‍ക്കു കഴിയുകയില്ല.
13 “യെഹൂദക്കാരേ, നിങ്ങള്‍ക്കു യെഹൂദയിലെ പട്ടണങ്ങളുടെയത്ര നിരവധി വിഗ്രഹങ്ങളുണ്ട്. വെറുക്കപ്പെടേണ്ട ദേവനായ ബാലിനെ ആരാ ധിക്കാന്‍ നിങ്ങള്‍ നിരവധി ബലിപീഠങ്ങളു ണ്ടാക്കി. യെരൂശലേമിലെ തെരുവുകളുടെയത്ര എണ്ണം.
14 “യിരെമ്യാവേ, ഈ യെഹൂദക്കാര്‍ക്കായി പ്രാര്‍ത്ഥിക്കരുത്. അവര്‍ക്കായി യാചിക്കരുത്. അവര്‍ക്കായി പ്രാര്‍ത്ഥനകളുരുവിടരുത്. ഞാന്‍ അതു ചെവിക്കൊള്ളുകയില്ല. അവര്‍ യാതന അനുഭവിച്ചു തുടങ്ങും. അപ്പോളവര്‍ സഹായ ത്തിനായി എന്നെ വിളിക്കുകയും ചെയ്യും. പക്ഷേ ഞാന്‍ അവരെ ശ്രവിക്കില്ല.
15 “എന്തുകൊണ്ടാണെന്‍റ യെഹൂദയെന്ന സ്നേഹിത എന്‍െറ ആലയത്തിലായിരിക്കു ന്നത്?
അവിടെ വരാന്‍ അവള്‍ക്കൊരവകാശവു മില്ല. അവള്‍ പലതിന്മകളും ചെയ്തിരിക്കുന്നു.
യെഹൂദാ, പ്രത്യേകബലികളും മൃഗബലികളും വിനാശത്തില്‍നിന്നും രക്ഷിക്കുമെന്നു നീ കരു തുന്നുണ്ടോ?
എനിക്കു ബലികള്‍ അര്‍പ്പിച്ചാല്‍ ശിക്ഷയില്‍നിന്നും രക്ഷപ്പെടാമെന്നു നീ കരു തുന്നുവോ?”
16 യഹോവ നിനക്കൊരു പേരിട്ടു.
അവന്‍ നിന്നെ വിളിച്ചു, ‘കാണാന്‍ സുന്ദരമായ പച്ച ഒലീവുമരമേ,’
പക്ഷേ ഒരു കൊടുങ്കാറ്റില്‍ യഹോവ ആ മരത്തെ അഗ്നിക്കിരയാക്കും,
അതിന്‍െറ ശാഖകള്‍ എരിയുകയും ചെയ്യും.
17 സര്‍വശക്തനായ യഹോവ നിന്നെ നട്ടു. ആ ദുരന്തം നിനക്കുണ്ടാകുമെന്ന് അവന്‍ പറയു കയും ചെയ്തു. എന്തുകൊണ്ടെന്നാല്‍, യിസ്രാ യേല്‍ കുടുംബവും യെഹൂദാകുടുംബവും തിന്മ കള്‍ ചെയ്തിരിക്കുന്നു. അവര്‍ ബാലിനു ബലി കള്‍ അര്‍പ്പിച്ചു.”അതെന്നെ കോപിപ്പിക്കുക യും ചെയ്തു.
യിരെമ്യാവിനെതിരെ ദുഷ്ടപദ്ധതികള്
18 അനാഥോത്തുകാര്‍ എനിക്കെതിരെ ഗൂഢാ ലോചനകള്‍ നടത്തുന്നത് യഹോവ എനിക്കു കാട്ടിത്തന്നു. അവര്‍ ചെയ്യുകയായിരുന്ന കാര്യ ങ്ങള്‍ യഹോവ എന്നെ കാണിച്ചു. അങ്ങനെ അവര്‍ എനിക്കെതിരാണെന്നു ഞാനറിഞ്ഞു. 19 ആ ജനം എനിക്കെതിരാണെന്ന് യഹോവയെ നിക്കു കാണിച്ചുതരുംമുന്പേ ബലി കാത്തു നില്‍ ക്കുന്ന കുഞ്ഞാടിനെപ്പോലെയായിരുന്നു ഞാന്‍. അവര്‍ എനിക്കെതിരാണെന്നു ഞാന്‍ അറി ഞ്ഞിരുന്നില്ല. അവരെന്നെപ്പറ്റി ഇങ്ങനെ പറ ഞ്ഞു: “മരവും അതിന്‍െറ ഫലങ്ങം നമുക്കു നശിപ്പിക്കാം! നമുക്കവനെ കൊല്ലാം! അപ്പോള്‍ മനുഷ്യര്‍ അവനെ മറക്കും.” 20 പക്ഷേ യഹോ വേ, നീയൊരു നീതിമാനായ ന്യായാധിപന്‍. മനുഷ്യരുടെ ഹൃദയങ്ങളും മനസ്സുകളും എങ്ങനെ പരീക്ഷിക്കണമെന്നു നിനക്കറിയാം. എന്‍െറ വാദങ്ങള്‍ ഞാന്‍ നിന്നോടു പറയും. അര്‍ഹിക്കുന്ന ശിക്ഷ നീ അവര്‍ക്കു നല്‍കാന്‍ ഞാനിടയാക്കും.
21 അനാഥോത്തുകാര്‍ യിരെമ്യാവിനെ വധി ക്കാന്‍ ആലോചിക്കുകയായിരുന്നു. അവര്‍ യിരെമ്യാവിനോടു പറഞ്ഞു, “യഹോവയുടെ നാമത്തില്‍ പ്രവചനം നടത്തരുത്. അല്ലെങ്കില്‍ ഞങ്ങള്‍ നിന്നെ കൊല്ലും.”ആ അനാഥോത്തു കാരുടെ കാര്യത്തില്‍ യഹോവ ഒരു തീരുമാന മെടുത്തു. 22 സര്‍വശക്തനായ യഹോവ പറ ഞ്ഞു, “ഈ അനാഥോത്തുകാരെ ഞാന്‍ ഉടനെ ശിക്ഷിക്കും. അവരുടെ യുവാക്കള്‍ യുദ്ധത്തില്‍ മരിക്കും. അവരുടെ പുത്രന്മാരും പുത്രിമാരും പട്ടി ണികിടന്നു മരിക്കും. 23 അനാഥോത്ത് നഗര ത്തില്‍ ആരും അവശേഷിക്കുകയില്ല. ഒരുത്തരും അവശേഷിക്കുകയില്ല. ഞാനവരെ ശിക്ഷിക്കും. അവര്‍ക്കു ഞാന്‍ ചില ദോഷങ്ങളുണ്ടാക്കും.”