യിരെമ്യാവ് ദൈവത്തോടു പരാതിപ്പെടുന്നു
12
യഹോവേ, ഞാന്‍ നിന്നോടു തര്‍ക്കിക്കു ന്പോള്‍
നീയാണ് എപ്പോഴും ശരി!
പക്ഷേ ശരിയായി കാണപ്പെടാത്ത ചിലതിനെപ്പറ്റി നിന്നോടു ചോദിക്കാന്‍ എനിക്കാഗ്രഹമുണ്ട്.
ദുഷ്ടന്മാരെന്തുകൊണ്ടു വിജയിക്കുന്നു?
നിന ക്കൊട്ടും വിശ്വസിക്കാന്‍ കഴിയാത്തവര്‍ക്കെന്തു കൊണ്ടാണ് ഇത്ര സുഖകരമായ ജീവിതം?
ആ ദുഷ്ടജനങ്ങളെ നീ ഇവിടെയിട്ടിരിക്കു ന്നു.
ശക്തമായ വേരുകളുള്ള ചെടികള്‍ പോലെ യാണവര്‍.
അവര്‍ വളര്‍ന്നു കായ്ക്കുന്നു.
അവ രുടെ വായകൊണ്ട് നീ അവര്‍ക്ക് അടുത്തവ നും പ്രിയപ്പെട്ടവനുമാണെന്ന് അവര്‍ പറയു ന്നു.
പക്ഷേ, ഹൃദയംകൊണ്ട് അവര്‍ നിന്നില്‍ നിന്നും വളരെയകലെയാണ്.
പക്ഷേ, യഹോവേ, എന്‍െറ ഹൃദയം നീ അറിയുന്നു.
നീ എന്നെ കാണുകയും പരീക്ഷി ക്കുകയും ചെയ്താലും.
ആ ദുഷ്ടന്മാരെ അറവു ശാലയിലേക്കുള്ള ആടുകളെപ്പോലെ വലിച്ചി ഴച്ചാലും.
അറവിന്‍െറ ദിവസത്തേക്കായി അവരെ തെരഞ്ഞെടുത്താലും.
ഇവിടം എത്രനാളിങ്ങനെ വരണ്ടു കിടക്കും?
പുല്ലുകള്‍ എത്രനാള്‍ ഉണങ്ങിക്കരിഞ്ഞു കിട ക്കും?
മൃഗങ്ങളും പക്ഷികളുമെല്ലാം ചത്തിരിക്കു ന്നു.
ദുഷ്ടന്മാരുടെ കുറ്റമാണുതാനും ഇത്.
എന്നി ട്ടും ആ ദുഷ്ടന്മാര്‍ പറയുകയാണ്,
“ഞങ്ങള്‍ ക്കെന്തു സംഭവിക്കുമെന്നു കാണുവാനുംമാത്രം കാലമൊന്നും യിരെമ്യാവ് ജീവിക്കയില്ല.”
യിരെമ്യാവിനുള്ള ദൈവ ത്തിന്‍െറ മറുപടി
“യിരെമ്യാവേ, മനുഷ്യരുമായുള്ള ഓട്ടപ്പന്ത യത്തില്‍ തളരുന്ന നീ
കുതിരകള്‍ക്കെതിരെ മത്സരിക്കുന്നതെങ്ങനെ?
സുരക്ഷിതമായൊരിട ത്ത് നീ തളര്‍ന്നാല്‍,
അപകടകരമായൊരിടത്ത് നീ എന്തുചെയ്യും?
യോര്‍ദ്ദാന്‍നദിക്കരയിലെ മുള്‍പ്പടര്‍പ്പുകളില്‍
നീ എന്തു ചെയ്യും?
ഇവര്‍ നിന്‍െറ സ്വന്തം സഹോദരന്മാരാണ്.
നിന്‍െറ സ്വന്തം കുടുംബത്തിലെ അംഗങ്ങള്‍ നിനക്കെതിരെ ഗൂഢാലോചന നടത്തുന്നു.
നിന്‍െറ സ്വന്തം കുടുംബക്കാര്‍ നിനക്കെതിരെ ആക്രോശിക്കുന്നു.
സ്നേഹിതരെപ്പോലെ നി ന്നോടു സംസാരിക്കുന്പോള്‍ പോലും
വിശ്വസിക്കരുത്.”
യഹോവ തന്‍െറ ജനമായ യെഹൂ ദയെ തിരസ്കരിക്കുന്നു
“ഞാന്‍ എന്‍െറ ആലയം ഉപേക്ഷിച്ചിരിക്കു ന്നു.
എന്‍െറ സ്വന്തം സ്വത്തിനെ ഞാന്‍ കൈ വിട്ടിരിക്കുന്നു.
ഞാന്‍ സ്നേഹിക്കുന്ന ഒരുവളെ (യെഹൂദാ)
അവളുടെ ശത്രുക്കള്‍ക്കു നല്‍കിയി രിക്കുന്നു.
എന്‍െറ സ്വന്തം ജനത ഒരു കാട്ടുസിംഹത്തെ പ്പോലെ എനിക്കെതിരെ തിരിഞ്ഞിരിക്കുന്നു.
അവര്‍ എന്‍െറ നേര്‍ക്ക് ഗര്‍ജ്ജിച്ചു. അതിനാല്‍ ഞാനവരില്‍ നിന്നകന്നു.
എന്‍െറ സ്വന്തം ജനത, കഴുകന്മാരാല്‍ വളയ പ്പെട്ട,
മരിച്ചുകൊണ്ടിരിക്കുന്ന ഒരു മൃഗത്തെപ്പോ ലെയായിരിക്കുന്നു.
ആ പക്ഷികള്‍ അവള്‍ക്കു ചുറ്റും പറക്കുന്നു.
വരൂ, കാട്ടുമൃഗങ്ങളേ,
വന്ന് എന്തെങ്കിലും ഭക്ഷിക്കൂ.
10 അനേകം ഇടയന്മാര്‍ എന്‍െറ മുന്തിരിത്തോ പ്പുകള്‍ നശിപ്പിച്ചു.
ആ ഇടയന്മാര്‍ എന്‍െറ വയലിലെ ചെടികള്‍ ചവിട്ടിമെതിച്ചിരിക്കു ന്നു.
എന്‍െറ മനോഹരമായ വയല്‍ ആ ഇടയ ന്മാര്‍ ശൂന്യമരുഭൂമിയാക്കി.
11 എന്‍െറ വയലിനെ അവരൊരു മരുഭൂമി യാക്കി.
അതു വരണ്ടുണങ്ങി.
ഒരു മനുഷ്യനും അവിടെ വസിക്കുന്നില്ല.
രാജ്യം മഴുവനും ഒരു ശൂന്യമരുഭൂമി.
ആ വയലിനെ പരിപാലിക്കാന്‍ ആരും അവശേഷിച്ചില്ല.
12 ആ ശൂന്യഭൂമിയില്‍ എല്ലാമരുപ്പച്ചകളും
കൊള്ളയടിക്കാന്‍ ഭടന്മാര്‍ വന്നു.
ആ ദേശത്തെ ശിക്ഷിക്കാന്‍ യഹോവ ആ സൈന്യങ്ങളെ ഉപ യോഗിച്ചു.
ഒരറ്റത്തുനിന്നും മറ്റെയറ്റംവരെയുള്ള വര്‍ ശിക്ഷിക്കപ്പെട്ടു.
ഒരുത്തരും സുരക്ഷിതരാ യിരുന്നില്ല.
13 മനുഷ്യര്‍ ഗോതന്പു വിതയ്ക്കും.
പക്ഷേ അവര്‍ മുള്ളേ കൊയ്യൂ.
അവര്‍ എല്ലുമുറിയെ പണിയെടുക്കും.
പക്ഷേ ഒരു ഫലവും കിട്ടുക യില്ല.
സ്വന്തം വിളവിനെച്ചൊല്ലി അവര്‍ ലജ്ജി ക്കും.
യഹോവയുടെ കോപമാണതിനിടയാക്കി യത്.”
യിസ്രായേലിന്‍െറ അയല്‍ക്കാര്‍ക്കുള്ള യഹോവയുടെ വാഗ്ദാനം
14 യഹോവ പറയുന്നതെന്തെന്നാല്‍: “യിസ്രാ യേല്‍ദേശത്തിനു ചുറ്റും വസിക്കുന്നവര്‍ക്കായി ഞാനെന്തു ചെയ്യുമെന്ന് നിന്നോടു പറയാം. അവര്‍ വളരെ ദുഷ്ടന്മാരാണ്. യിസ്രായേലുകാ ര്‍ക്കു നല്‍കിയ ദേശത്തെ അവര്‍ നശിപ്പിച്ചിരി ക്കുന്നു. ആ ദുഷ്ടന്മാരെ ഞാന്‍ അവരുടെ ദേശ ത്തുനിന്നും പറിച്ചെടുത്ത് ദേശത്തുനിന്നും പുറ ത്താക്കും. യെഹൂദക്കാരെയും ഞാന്‍ അവരോ ടൊപ്പം പറിച്ചെടുക്കും. 15 പക്ഷേ അവരെ അവ രുടെ ദേശത്തുനിന്നും പറിച്ചെടുത്തതിനുശേഷം അവരോടെനിക്കു സഹതാപം തോന്നും. പിന്നെ ഞാന്‍ ഓരോ കുടുംബത്തെയും അവനവന്‍െറ വസ്തുവകകളിലേക്കും ദേശത്തേക്കും തിരികെ കൊണ്ടുവരും. 16 അവര്‍ തങ്ങളുടെ പാഠം നന്നായി പഠിക്കണമെന്നാണെന്‍െറ ആഗ്രഹം. മുന്പ് അവര്‍ എന്‍െറ ജനത്തെ ബാലിന്‍െറ നാമത്തില്‍ പ്രതിജ്ഞ ചെയ്യാന്‍ പഠിപ്പിച്ചു. ഇനി അവര്‍ നന്നായിത്തന്നെ തങ്ങളുടെ പാഠം പഠിക്കണം. എന്‍െറ ജനതയുടെ വഴി അവര്‍ നന്നായി പഠിക്കുകയും എന്‍െറ നാമം ഉപയോ ഗിക്കുകയും ‘യഹോവ ജീവിക്കുന്നതുപോലെ’ എന്നവര്‍ പറയുകയും ചെയ്താല്‍ അവരെ വിജയികളാകാനും എന്‍െറ ജനങ്ങള്‍ക്കിടയില്‍ വസിക്കാനും ഞാന്‍ അനുവദിക്കും. 17 എന്നാല്‍ ഏതെങ്കിലുമൊരു രാഷ്ട്രം എന്‍െറ സന്ദേശ ത്തിനു ചെവിയോര്‍ക്കാതിരുന്നാല്‍ അതു ഞാന്‍ പൂര്‍ണ്ണമായും നശിപ്പിക്കും. കരിഞ്ഞ ചെടി പോലെ ഞാനതു പറിച്ചെടുക്കും.”യഹോവ യില്‍ നിന്നുള്ള സന്ദേശമായിരുന്നു ഇത്.