അരക്കച്ചയുടെ അടയാളം
13
1 യഹോവ എന്നോടു പറഞ്ഞത് ഇതായി രുന്നു: “യിരെമ്യാവേ, ചെന്ന് ലിനന്‍കൊ ണ്ടുള്ള ഒരു അരക്കച്ച വാങ്ങുക. എന്നിട്ടത് അര യില്‍ ധരിക്കുക. അരക്കച്ച നനയാനിടയാക്ക രുത്.”
2 അതിനാല്‍ ഞാനൊരു ലിനന്‍ അരക്കച്ച വാങ്ങി, യഹോവ എന്നോടാവശ്യപ്പെട്ടതു പോ ലെതന്നെ. അതു ഞാനെന്‍െറ അരയില്‍ ചുറ്റു കയും ചെയ്തു.
3 പിന്നെ യഹോവയുടെ സന്ദേ ശം രണ്ടാമതും എനിക്കു ലഭിച്ചു.
4 സന്ദേശം ഇതായിരുന്നു: “യിരെമ്യാവേ, നീ വാങ്ങി ധരി ച്ചിരിക്കുന്ന അരക്കച്ചയുമായി ഫ്രാത്തിലേക്കു പോവുക. അരക്കച്ച പാറവിടവുകളില്‍ ഒളിച്ചു വയ്ക്കുക.”
5 അതിനാല്‍ ഞാന്‍ ഫ്രാത്തിലേക്കു പോവു കയും അരക്കച്ച യഹോവ പറഞ്ഞതുപോലെ തന്നെ ഒളിച്ചു വയ്ക്കുകയും ചെയ്തു.
6 അനേ കം ദിവസങ്ങള്‍ക്കുശേഷം യഹോവ എന്നോടു പറഞ്ഞു, “യിരെമ്യാവേ, ഇനി ഫ്രാത്തിലേക്കു പോവുക. അവിടെ ഒളിച്ചുവയ്ക്കാന്‍ പറഞ്ഞ അരക്കച്ച കണ്ടെടുക്കുക.”
7 അതിനാല്‍ ഞാന്‍ ഫ്രാത്തിലേക്കു പോവു കയും അരക്കച്ച കുഴിച്ചെടുക്കുകയും ചെയ്തു. അതൊളിപ്പിച്ചു വച്ച പാറപ്പിളര്‍പ്പിനിടയില്‍ നിന്നും ഞാനത് എടുത്തു. പക്ഷേ ഇപ്പോള്‍ എനിക്കതു ധരിക്കാന്‍ കഴിയുന്നില്ല. അതത്ര മാത്രം നശിച്ചിരുന്നു. അത് ഒന്നിനും കൊള്ളാതെ യായി.
8 അപ്പോള്‍ എനിക്കു യഹോവയില്‍നിന്നുള്ള സന്ദേശം ലഭിച്ചു.
9 യഹോവ പറഞ്ഞത് ഇതാ യിരുന്നു: “അരക്കച്ച നശിച്ച് ഒന്നിനും കൊള്ളാ ത്തതായിരിക്കുന്നു. അതുപോലെ യെഹൂദയി ലെയും യെരൂശലേമിലെയും അഹങ്കാരികളെ ഞാന്‍ നശിപ്പിക്കും.
10 യെഹൂദയിലെ അഹങ്കാ രികളും ദുഷ്ടന്മാരുമായ അവരെ ഞാന്‍ നശി പ്പിക്കും. എന്‍െറ സന്ദേശങ്ങള്‍ ചെവിക്കൊള്‍ വാന്‍ അവര്‍ വിസമ്മതിക്കുന്നു. അവര്‍ കഠിന ഹൃദയരാണ്. മാത്രവുമല്ല, അവര്‍ക്ക് തോന്നി യതേ അവര്‍ ചെയ്യുകയുള്ളൂ. അവര്‍ അന്യദൈ വങ്ങളെ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ആ യെഹൂദക്കാര്‍ ഈ അരക്കച്ച പോലെയായിത്തീരും. അവര്‍ നശിപ്പിക്കപ്പെടു കയും ഒന്നിനും കൊള്ളാതെയായിത്തീരുകയും ചെയ്യും.
11 ഒരുവന്‍ അരക്കച്ച തന്‍െറ അരയില്‍ മുറുക്കികെട്ടുന്നു. അതേപോലെ, മുഴുവന്‍ യിസ്രായേല്‍കുടുംബത്തെയും മുഴുവന്‍ യെഹൂ ദാകുടുംബത്തെയും എനിക്കു ചുറ്റും കെട്ടിയിരി ക്കുന്നു.”യഹോവയില്‍ നിന്നുള്ളതാണ് ഈ സന്ദേശം. “ഇവര്‍ എന്‍െറ ജനമാകത്തക്കവിധം ഞാനിതു ചെയ്തു. അപ്പോള്‍ എന്‍െറ ജനം എനിക്കു കീര്‍ത്തിയും സ്തുതിയും ആദരവും കൊണ്ടുവരും. പക്ഷേ എന്‍െറ ജനം എന്നെ ചെവിക്കൊണ്ടെന്നു വരികയില്ല.”
യെഹൂദയ്ക്കുള്ള താക്കീതുകള്
12 “യിരെമ്യാവേ, യെഹൂദക്കാരോടു പറയുക: ‘യിസ്രായേലിന്‍െറ ദൈവമാകുന്ന യഹോവ പറയുന്നത് ഇതാകുന്നു: സകല വീഞ്ഞുസ ഞ്ചികളിലും വീഞ്ഞു നിറയ്ക്കുക.’ ആ ജനം നിന്നെ പരിഹസിച്ചുകൊണ്ടു പറയും, ‘തീര്‍ച്ച യായും, എല്ലാ വീഞ്ഞുസഞ്ചിയിലും വീഞ്ഞു നിറയ്ക്കണമെന്നു ഞങ്ങള്‍ക്കറിയാം.’
13 അപ്പോള്‍ നീ അവരോടു പറയും, ‘യഹോവ പറയുന്നതിതാണ്: ഈ ദേശത്തു വസിക്കുന്ന സകലരെയും ഞാന്‍ ഒരു കുടിയനെപ്പോലെ നിസ്സഹായരാക്കും. ദാവീദിന്‍െറ സിംഹാസ നത്തിലിരിക്കുന്ന രാജാക്കന്മാരെപ്പറ്റിയാണു ഞാനീ പറയുന്നത്. പുരോഹിതര്‍, പ്രവാച കര്‍, യെരൂശലേം നിവാസികള്‍, എന്നിവരെപ്പ റ്റിയൊക്കെയാണു ഞാന്‍ പറയുന്നത്.
14 യെഹൂ ദക്കാര്‍ ഒന്നിനുമേല്‍ ഒന്നായി മറിഞ്ഞുവീഴുന്ന തിന് ഞാനിടയാക്കും. പിതാക്കന്മാരും പുത്ര ന്മാരും ഒന്നിനുമേല്‍ ഒന്നായി മറിഞ്ഞു വീഴും.’”യഹോവയില്‍നിന്നുള്ള സന്ദേശമാണിത്. ‘”എ നിക്കവരോടു സഹതാപമോ ദയയോ തോന്നു കയില്ല, യെഹൂദക്കാരെ ഇല്ലായ്മ ചെയ്യുന്ന തില്‍നിന്നും എന്നെ തടയാന്‍ ഞാന്‍ സഹതാ പത്തെ അനുവദിക്കയില്ല.’”
15 ശ്രദ്ധിച്ചു ചെവിക്കൊള്ളുക.
യഹോവ നിങ്ങളോടു സംസാരിച്ചിരിക്കുന്നു.
അഹങ്കാരി കളാകരുത്.
16 നിങ്ങളുടെ ദൈവമാകുന്ന യഹോവയെ ആദരിക്കുക.
അവനെ വാഴ്ത്തുക. അല്ലെങ്കില വന്‍ ഇരുട്ടു കൊണ്ടുവരും.
നിങ്ങള്‍ ആ ഇരുണ്ട കുന്നുകളില്‍ വീഴുമ്മുന്പ്,
അവിടെ വെളിച്ചത്തി നായി ആഗ്രഹിച്ചു പ്രതീക്ഷിച്ചു കഴിയാനിട യാകുമ്മുന്പ്,
അവനെ വാഴ്ത്തുക.
പക്ഷേ യഹോവ കൂരിരുട്ടു കൊണ്ടുവരും.
പ്രകാശത്തെ അവന്‍ കടുത്ത ഇരുട്ടാക്കിമാറ്റും.
17 നിങ്ങള്‍ യഹോവയെ ശ്രവിച്ചില്ലെങ്കില്‍
നിങ്ങളുടെ അഹങ്കാരം എന്നെ വ്യസനിപ്പിക്കും.
ഞാനെന്‍െറ മുഖം പൊത്തി വല്ലാതെ നിലവി ളിക്കും.
എന്‍െറ കണ്ണുകള്‍ അശ്രുകണങ്ങള്‍ കൊണ്ടു നിറയും.
എന്തുകൊണ്ടെന്നാല്‍ യഹോ വയുടെ ആട്ടിന്‍പറ്റം പിടിച്ചു കൊണ്ടുപോ കപ്പെടും.
18 രാജാവിനോടും അവന്‍െറ പത്നി യോടും ഇങ്ങനെ പറയുക,
“നിന്‍െറ സിംഹാ സനത്തില്‍നിന്നും ഇറങ്ങിവരിക.
നിന്‍െറ മനോഹര മകുടം നിന്‍െറ തലയില്‍നിന്നും വീ ണിരിക്കുന്നു.”
19 നെഗെവുമരുഭൂമിയിലെ നഗരങ്ങളുടെ കവാടങ്ങള്‍ അടച്ചുപൂട്ടപ്പെട്ടിരിക്കുന്നു;
ആര്‍ ക്കും അതു തുറക്കാനുമാവില്ല.
സര്‍വയെഹൂദ ക്കാരും പ്രവാസികളായി പിടിക്കപ്പെട്ടിരിക്കു ന്നു.
അവര്‍ തടവുകാരായി കൊണ്ടുപോകപ്പെ ട്ടിരിക്കുന്നു.
20 യെരൂശലേമേ, നോക്കൂ!
ശത്രു വടക്കുനിന്നും വരികയാണ്!
എവിടെയാണു നിന്‍െറ ആട്ടിന്‍ പറ്റം?
ആ നല്ല ആട്ടിന്‍പറ്റത്തെ ദൈവമാണു നിനക്കു തന്നത്.
നീ അവയെ പരിപാലിക്കേ ണ്ടിയിരുന്നു.
21 ആട്ടിന്‍പറ്റത്തിന്‍െറ കണക്കു ബോധിപ്പി ക്കുവാന്‍ യഹോവ ചോദിച്ചാല്‍ നീ എന്തു പറയും?
ദൈവത്തെപ്പറ്റി ജനങ്ങളെ പഠിപ്പി ക്കേണ്ടവനായിരുന്നു നീ.
നിന്‍െറ നേതാക്കള്‍ അവരെ നയിക്കേണ്ടവരായിരുന്നു.
പക്ഷേ അവര്‍ തങ്ങളുടെ ജോലി ചെയ്തില്ല!
അതി നാല്‍ നിനക്ക് കൂടുതല്‍ വേദനയും ദുരിതങ്ങളു മുണ്ടാകും.
പ്രസവിച്ചുകൊണ്ടിരിക്കുന്ന സ്ത്രീ യെപ്പോലെയാകും നീ.
22 നീ സ്വയം ചോദിക്കണം, “
ഈ ദോഷങ്ങള്‍ എനിക്കെന്തുകൊണ്ടുണ്ടായി?”
നിന്‍െറ നിര വധി പാപങ്ങള്‍ മൂലമാണതു സംഭവിച്ചത്.
നിന്‍െറ പാപങ്ങള്‍മൂലം നിന്‍െറ ഉടുപ്പു കീറി പ്പോയി.
നിന്‍െറ പാദുകങ്ങള്‍ അപ
ഹരിക്കപ്പെ ടുകയും ചെയ്തു. നിന്നെ അപമാനിക്കുന്നതി നാണ് അവരിതു ചെയ്തത്.
23 കറുന്പന് തന്‍െറ നിറം മാറ്റാന്‍ കഴിയില്ല.
പുള്ളിപ്പുലിക്ക് തന്‍െറ പുള്ളികള്‍ മാറ്റാനും കഴിയില്ല.
യെരൂശലേമേ, അതേപോലെ നിന ക്കും മനസ്സുമാറി നന്മ ചെയ്യാന്‍ കഴിയുകയില്ല.
നീ എപ്പോഴും തിന്മകള്‍ ചെയ്യുന്നു.
24 “നിങ്ങളെ ഞാന്‍ വസതികളില്‍നിന്നും ഓടിക്കും.
നിങ്ങള്‍ നാലുപാടും ഓടും.
മരുക്കാ റ്റില്‍ പറക്കുന്ന പതിരുപോലെയാകും നിങ്ങള്‍.
25 ഇതാണു നിങ്ങള്‍ക്കു സംഭവിക്കുക.
എന്‍െറ പദ്ധതികളില്‍ നിങ്ങളുടെ ഭാഗമിതാണ്.
”യഹോവയില്‍നിന്നുള്ള സന്ദേശമായിരുന്നു ഇത്.
“എന്തുകൊണ്ടിതു സംഭവിക്കും?
എന്തെ ന്നാല്‍, നിങ്ങളെന്നെ മറന്നു.
നിങ്ങള്‍ വ്യാജ ദൈവങ്ങളില്‍ വിശ്വസിച്ചു.
26 യെരൂശലേമേ, നിന്‍െറ ഉടുപ്പു ഞാന്‍ നിന്‍െറ മുഖത്തിനുമേല്‍ ഉയര്‍ത്തും.
സകലരും നിന്നെ കാണും,
നീ അപമാനിതനാവുകയും ചെയ്യും.
27 നീ ചെയ്ത കൊടുംക്രൂരതകള്‍ ഞാന്‍ കണ്ടു.
നീ ചിരിക്കുന്നതും കാമുകന്മാരുമായി വ്യഭിചരിക്കുന്നതും ഞാന്‍ കണ്ടു.
വേശ്യയെ പ്പൊലെയാകാനുള്ള നിന്‍െറ പദ്ധതികളെപ്പറ്റി ഞാനറിഞ്ഞു.
നിന്നെ ഞാന്‍ കുന്നുകളിലും വയലുകളിലും കണ്ടു.
യെരൂശലേമേ, നിനക്കു കഷ്ടം.
എത്രനാള്‍ നീയിങ്ങനെ കെട്ട പാപ ങ്ങള്‍ ചെയ്തുകൊണ്ടിരിക്കും.”