15
യഹോവ എന്നോടു പറഞ്ഞു, “യിരെമ്യാ വേ, മോശെയും ശമൂവേലും യെഹൂദക്കാ ര്‍ക്കായി പ്രാര്‍ത്ഥിക്കാനുണ്ടായിരുന്നിട്ടും എനി ക്കിവരോട് അലിവു തോന്നിയില്ല. യെഹൂദ ക്കാരെ എന്നില്‍നിന്നും ദൂരെയകറ്റുക. അവ രോടു പോകാന്‍ പറയുക. അവര്‍ നിന്നോടു ‘ഞങ്ങളെവിടെ പോകണം?’ എന്നു ചോദിച്ചേ ക്കാം. അവരോടു നീ ഇങ്ങനെ പറയുക: യഹോവ പറയുന്നത് ഇതാണ്:
‘ചിലരെ ഞാന്‍ മരിക്കാനായി തെരഞ്ഞെ ടുത്തിരിക്കുന്നു.
അവര്‍ മരിക്കും.
ചിലരെ വാളു കൊണ്ടു വധിക്കപ്പെടാന്‍ ഞാന്‍ തെരഞ്ഞെടു ത്തിരിക്കുന്നു.
അവര്‍ വാളാല്‍ കൊല്ലപ്പെടും.
ചിലരെ പട്ടിണികൊണ്ടു മരിക്കാന്‍ ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്നു.
അവര്‍ പട്ടിണി കൊണ്ടു മരിക്കും.
ചിലര്‍ പിടിക്കപ്പെടാനും വിദേശരാജ്യത്തേക്ക് ഓടിക്കപ്പെടാനും ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്നു.
അവര്‍ ആ വിദേശ രാജ്യത്ത് തടവുകാരായിരിക്കും.
അവര്‍ക്കെതിരെ ഞാന്‍ നാലുതരം വിനാ ശകരെ അയയ്ക്കും. ’
-യഹോവയില്‍നിന്നുള്ള സന്ദേശമാണിത്-‘
കൊല്ലാനായി ഞാന്‍ ശത്രു വിനെ വാളുകൊടുത്ത് അയയ്ക്കും.
അവരുടെ മൃതദേഹങ്ങള്‍ വലിച്ചുകൊണ്ടു പോകാന്‍ ഞാന്‍ നായ്ക്കളെ അയയ്ക്കും.
അവരുടെ ശവ ങ്ങള്‍ തിന്നാനും നശിപ്പിക്കാനുമായി
ഞാന്‍ ആകാശത്തിലെ പറവകളെയും കാട്ടുമൃഗങ്ങളെ യും അയയ്ക്കും.
യെഹൂദക്കാരെ ഞാന്‍ ഭൂമിയിലെ സകല ജനങ്ങള്‍ക്കും
ഭീതിയുടെ ഉദാഹരണമാക്കും.
യെ ഹൂദക്കാരോടു ഞാനിങ്ങനെ ചെയ്യുന്നത്
യെരൂ ശലേമിലുള്ള മനശ്ശെയുടെ പ്രവൃത്തികള്‍ മൂല മാണ്.
ഹിസ്കീയാരാജാവിന്‍െറ പുത്രനാണ് മനശ്ശെ.
യെഹൂദയിലെ രാജാവായിരുന്നു മനശ്ശെ.’
“യെരൂശലേംനഗരമേ, നിന്നോട് ആര്‍ക്കും സഹതാപം തോന്നില്ല.
നിനക്കായി ആരും വ്യസനിക്കുകയോ കരയുകയോ ഇല്ല.
നിനക്കെ ങ്ങനെയുണ്ടെന്നു ചോദിക്കാന്‍പോലും ആരും വഴിവിട്ടുപോകുകയില്ല!
യെരൂശലേമേ, നീ എന്നെ കൈവെടിഞ്ഞു.”
യഹോവയില്‍നിന്നുള്ള സന്ദേശമാണിത്.
“വീണ്ടും വീണ്ടും നീ എന്നെ വിട്ടുപോയി!
അതിനാല്‍ നിന്നെ ഞാന്‍ ശിക്ഷിക്കുകയും നശി പ്പിക്കുകയും ചെയ്യും.
നിന്‍െറ ശിക്ഷനടപ്പാ ക്കാതെ ഞാന്‍ മടുത്തു.
“യെഹൂദക്കാരെ ഞാന്‍ വീശുമുറം കൊണ്ട് വേര്‍തിരിക്കും.
ദേശത്തിന്‍െറ നഗരകവാടങ്ങ ളില്‍ അവരെ ഞാന്‍ ചിതറിക്കും.
എന്‍െറ ജനം മാനസാന്തരപ്പെട്ടില്ല.
അതിനാല്‍ അവരെ ഞാന്‍ നശിപ്പിക്കും.
അവരുടെ കുട്ടികളെ ഞാന്‍ കൊണ്ടുപോകും.
അനേകം സ്ത്രീകള്‍ക്ക് തങ്ങളുടെ ഭര്‍ത്താക്ക ന്മാരെ നഷ്ടപ്പെടും.
സമുദ്രത്തിലെ മണല്‍ത്ത രികളെക്കാള്‍ വിധവകളുണ്ടാകും.
ഉച്ചസമയത്ത് ഞാനൊരു വിനാശകനെ കൊണ്ടുവരും.
യെഹൂ ദയിലെ ചെറുപ്പക്കാരുടെ അമ്മമാരെ വിനാശ കന്‍ ആക്രമിക്കും.
യെഹൂദയിലെ ജനങ്ങളു ടെമേല്‍ ഞാന്‍ വേദനയും ഭയവും കൊണ്ടു വരും.
ഇതു ഞാന്‍ വളരെവേഗം സംഭവിപ്പിക്കും.
“ശത്രു ജനത്തെ വാളുകള്‍കൊണ്ട് ആക്രമി ക്കുകയും വധിക്കുകയും ചെയ്യും.
യെഹൂദയില്‍ അവശേഷിക്കുന്നവരെ അവര്‍ വധിക്കും.
ഒരുവ ള്‍ക്ക് ഏഴുപുത്രന്മാരുണ്ടായിരുന്നേക്കാം.
പക്ഷേ അവരെല്ലാം മരിക്കും.
കരഞ്ഞു കരഞ്ഞ് ശ്വാസം കിട്ടാത്തത്ര ക്ഷീണിക്കുംവരെ അവള്‍ വിലപി ക്കും.
അവള്‍ മനസ്സു തകര്‍ന്നു കുഴഞ്ഞവളാകും.
അവളുടെ തിളങ്ങുന്ന പകല്‍ ദു:ഖത്താല്‍ ഇരുളും.”
10 അമ്മേ, നീയെനിക്കു ജന്മമേകിയതില്‍
ഞാന്‍ (യിരെമ്യാവ്) വ്യസനിക്കുന്നു.
മുഴുവന്‍ ദേശത്തെയും കുറ്റപ്പെടുത്തുകയും
വിമര്‍ശിക്കു കയും ചെയ്യേണ്ടവനാണു ഞാന്‍.
ഞാന്‍ ഒന്നും കടം വാങ്ങിയിട്ടില്ല.
പക്ഷേ എല്ലാവരും എന്നെ ശപിക്കുന്നു.
11 യഹോവേ, സത്യമായും ഞാന്‍ നിന്നെ നന്നായി സേവിച്ചു.
ദുരിതകാലങ്ങളില്‍ ഞാ ശനെന്‍െറ ശത്രുക്കളെപ്പറ്റി നിന്നോടു പ്രാര്‍ ത്ഥിച്ചു.
യിരെമ്യാവിനുളള ദൈവത്തിന്‍െറ മറുപടി
12 “യിരെമ്യാവേ, ഒരിരുന്പുകഷണം
അടിച്ചു തകര്‍ക്കാന്‍ ആര്‍ക്കും സാദ്ധ്യമല്ല.
വടക്കുനി ന്നുള്ള ഇരുന്പിനെപ്പറ്റിയാണു ഞാന്‍ പറയു ന്നത്.
ഒരു വെങ്കലക്കഷണത്തെയും ചിതറി ക്കാന്‍ ആര്‍ക്കും സാദ്ധ്യമല്ല.
13 യെഹൂദക്കാര്‍ക്ക് അനേകം നിധികളുണ്ട്.
ആ സന്പത്തൊക്കെ ഞാന്‍ അന്യര്‍ക്കു നല്‍കും.
ആ അന്യര്‍ക്ക് അവ വാങ്ങേണ്ടിവരില്ല.
ആ സന്പ ത്തു ഞാന്‍ അവര്‍ക്കു നല്‍കും.
എന്തുകൊണ്ടെ ന്നാല്‍ യെഹൂദയ്ക്ക് അനവധി പാപങ്ങളുണ്ട്.
യെഹൂദയിലെ എല്ലാഭാഗത്തും ജനം പാപം ചെയ്തു.
14 യെഹൂദക്കാരേ, നിങ്ങളെ ഞാന്‍ ശത്രുക്ക ളുടെ അടിമകളാക്കും.
നിങ്ങള്‍ക്കൊരിക്കലുമറി യാത്ത ദേശത്ത് നിങ്ങള്‍ അടിമകളായിരിക്കും.
ഞാന്‍ വളരെ കോപിച്ചിരിക്കുന്നു.
എന്‍െറ കോപം തീക്ഷ്ണാഗ്നിപോലെ, നീയതിലെ രിയപ്പെടും.”
15 യഹോവേ, നീയെന്നെ മനസ്സിലാക്കുന്നു.
എന്നെ ഓര്‍മ്മിക്കുകയും പരിപാലിക്കുകയും ചെയ്താലും.
മനുഷ്യരെന്നെ വേദനിപ്പിക്കുന്നു.
അവര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കിയാലും.
നീ അവരോടു ക്ഷമ കാണിക്കുന്നു.
അവരോടു ക്ഷമാശീലനായിരിക്കുന്പോള്‍ എന്നെ നശിപ്പി ക്കാതിരിക്കേണമേ.
എന്നെക്കുറിച്ചും ഞാന്‍ നിനക്കായി
സഹിക്കുന്ന വേദനയെക്കുറിച്ചും ചിന്തിക്കേണമേ.
16 നിന്‍െറ സന്ദേശം എനിക്കു വന്നു. നിന്‍െറ വാക്കുകള്‍ ഞാന്‍ ഭക്ഷിക്കുകയും ചെയ്തു.
നിന്‍െറ സന്ദേശം എന്നെ സന്തോഷിപ്പിച്ചു.
നിന്‍െറ നാമത്തില്‍ വിളിക്കപ്പെടുന്നതില്‍ ഞാനാഹ്ലാദിച്ചു.
സര്‍വശക്തനായ യഹോവ യെന്നാകുന്നു നിന്‍െറ നാമം.
17 സ്വയം ചിരിച്ചാഹ്ലാദിച്ചിരിക്കുന്ന കൂട്ട ത്തോടൊപ്പം
ഞാന്‍ ഒരിക്കലും ഇരുന്നിട്ടില്ല.
നിന്‍െറ സ്വാധീനം മൂലം ഞാന്‍ തനിയെ ഇരു ന്നു.
എനിക്കു ചുറ്റിലുമുള്ള തിന്മകളുടെനേര്‍ക്ക് നീയെന്നില്‍ കോപം നിറച്ചു.
18 എന്നിട്ടും എനിക്കെന്തേ വേദനിക്കുന്നുവെ ന്നു മനസ്സിലാകുന്നില്ല.
എന്‍െറ മുറിവ് ഉണ ങ്ങാത്തതെന്തെന്നും ഭേദമാകാത്തതെന്തെന്നും എനിക്കു മനസ്സിലാകുന്നില്ല.
യഹോവേ, ജല ധാര പോലെയായിരുന്ന നീ
വരണ്ട ജലധാര പോലെയായിരിക്കുന്നുവെന്ന് എനിക്കനുഭവ പ്പെടുന്നു.
ജലപ്രവാഹം നിലച്ച ഉറവ പോലെ യാകുന്നു നീ.”
19 അപ്പോള്‍ യഹോവ പറഞ്ഞു, “യിരെമ്യാ വേ, നീ മാനസാന്തരപ്പെട്ട് എന്നിലേക്കു തിരി ച്ചുവന്നാല്‍,
നിന്നെ ഞാന്‍ ശിക്ഷിക്കുകയില്ല.
നീ മാനസാന്തരപ്പെട്ടു തിരികെവന്നാല്‍
നിന ക്കെന്നെ സേവിക്കാം.
വിലകെട്ട വാക്കുകള്‍ സംസാരിക്കാതെ വിലയുള്ള വാക്കുകള്‍ സം സാരിച്ചാല്‍
നിനക്ക് എനിക്കായി സംസാരിക്കാ നാവും.
യിരെമ്യാവേ, യെഹൂദക്കാര്‍ മാനസാ ന്തരപ്പെട്ട് നിന്‍െറയടുത്തേക്കു വരണം.
പക്ഷേ നീ അവരെപ്പോലെയായിത്തീരരുത്.
20 നിന്നെ ഞാന്‍ ബലവത്താക്കും.
നീയൊരു വെങ്കലഭിത്തിപോലെയെന്ന് അവര്‍ കരുതും.
യെഹൂദക്കാര്‍ നിനക്കെതിരെ പോരാടും.
പക്ഷേ അവര്‍ നിന്നെ തോല്പിക്കുകയില്ല.
എന്തുകൊ ണ്ടെന്നാല്‍,
ഞാന്‍ നിന്നോടൊപ്പമുണ്ട്.
നിന്നെ ഞാന്‍ സഹായിക്കുകയും രക്ഷിക്കുകയും ചെയ്യും.”
യഹോവയില്‍നിന്നുള്ള സന്ദേശമാ യിരുന്നു അത്.
21 “ആ ദുഷ്ടന്മാരില്‍നിന്നും ഞാന്‍ നിന്നെ രക്ഷിക്കും.
അവര്‍ നിന്നെ ഭയപ്പെടുത്തുന്നു. പക്ഷേ അവരില്‍നിന്നും നിന്നെ ഞാന്‍ രക്ഷി ക്കും.”