ദുരന്തത്തിന്‍െറ ദിനം
16
യഹോവയുടെ സന്ദേശം എന്നിലേക്കു വന്നു: “യിരെമ്യാവേ, നീ വിവാഹിതനാ കരുത്. നിനക്കീസ്ഥലത്ത് പുത്രന്മാരോ പുത്രി മാരോ ഉണ്ടായിരിക്കരുത്.”
ഈ സ്ഥലത്തു പിറന്ന പുത്രന്മാരെയും പുത്രിമാരെയുംപറ്റി യഹോവ ഇക്കാര്യങ്ങള്‍ പറയുന്നു. ആ കുട്ടികളുടെ മാതാപിതാക്കളെ ക്കുറിച്ച് യഹോവ പറയുന്നത് ഇതുതന്നെ: “ഒരു ഭീകരമരണത്തില്‍ അവര്‍ ഒടുങ്ങും. അവര്‍ ക്കായി ആരും വിലപിക്കുകയില്ല. അവരെ ആരും സംസ്കരിക്കുകയില്ല. അവരുടെ മൃതദേ ഹം ചാണകംപോലെ നിലത്തു കിടക്കും. ശത്രു വിന്‍െറ വാളുകൊണ്ട് അവര്‍ മരിക്കും. അല്ലെ ങ്കില്‍ പട്ടിണികൊണ്ടു മരിക്കും. അവരുടെ മൃത ദേഹങ്ങള്‍ ആകാശത്തിലെ പറവകള്‍ക്കും ഭൂമി യിലെ കാട്ടുമൃഗങ്ങള്‍ക്കും ഭക്ഷണമായിത്തീരും.”
അതിനാല്‍ യഹോവ പറയുന്നു: “യിരെ മ്യാവേ, മനുഷ്യര്‍ മരണസദ്യയുണ്ണുന്ന വീട്ടിലേ ക്കു കയറിപ്പോകരുത്. അവിടെ പോയി മരിച്ച വര്‍ക്കായി വിലപിക്കുകയോ നിന്‍െറ വ്യസനം പ്രകടിപ്പിക്കുകയോ ചെയ്യരുത്. അക്കാര്യങ്ങള്‍ ചെയ്യാതിരിക്കുക. എന്തുകൊണ്ടെന്നാല്‍ എന്‍െറ അനുഗ്രഹങ്ങള്‍ ഞാന്‍ തിരികെ എടു ത്തിരിക്കുന്നു. യെഹൂദയിലെ ഈ ജനത്തോടു ഞാന്‍ കരുണ കാട്ടുകയില്ല. എനിക്കവരോടു സഹതാപം തോന്നുകയില്ല.”യഹോവയില്‍ നിന്നുള്ള സന്ദേശമായിരുന്നു ഇത്.
“യെഹൂദയില്‍ പ്രമാണിമാരും സാധാരണ ക്കാരും മരണമടയും. ആരും അവരെ സംസ്കരി ക്കുകയോ അവര്‍ക്കായി വിലപിക്കുകയോ ചെയ്യില്ല. അവര്‍ക്കായി ദു:ഖം പ്രകടിപ്പിക്കാന്‍ ആരും സ്വന്തം മുടി മുറിക്കുകയോ തല മുണ്ഡ നം ചെയ്യുകയോ ഇല്ല. മരിച്ചവര്‍ക്കായി വില പിക്കുന്നവര്‍ക്ക് ആരും ഭക്ഷണം കൊണ്ടുവരിക യില്ല. അപ്പനോ അമ്മയോ മരിച്ചവരെ ആരും ആശ്വസിപ്പിക്കില്ല. മരിച്ചവര്‍ക്കായി വിലപി ക്കുന്നവരെ ആശ്വസിപ്പിക്കാന്‍ ആരും പാനീയം നല്‍കില്ല.
“യിരെമ്യാവേ, സദ്യ ഉണ്ണുന്നവരുടെ വീട്ടി ലേക്കു കയറിച്ചെല്ലരുത്. ആ വീട്ടിലേക്കു കയറു കയും തിന്നാനും കുടിക്കാനുമായി ഇരിക്കുക യും ചെയ്യരുത്. യിസ്രായേലിന്‍െറ ദൈവമാ കുന്ന, സര്‍വശക്തനായ യഹോവ ഇക്കാര്യ ങ്ങള്‍ പറയുന്നു: ‘ഒരുമിച്ച് ആഹ്ലാദിക്കുന്നവ രുടെ ശബ്ദം ഞാന്‍ വൈകാതെ അവസാനി പ്പിക്കും. വിവാഹസല്‍ക്കാരത്തില്‍ മനുഷ്യരു ണ്ടാക്കുന്ന ആഹ്ലാദശബ്ദങ്ങള്‍ ഞാന്‍ അവസാ നിപ്പിക്കും. നിന്‍െറ ജീവിതകാലത്തുതന്നെ ഇതു സംഭവിക്കും. ഇക്കാര്യങ്ങള്‍ ഞാന്‍ പെട്ടെന്നു തന്നെ ചെയ്യും.’
10 “യിരെമ്യാവേ, യെഹൂദക്കാരോടു നീ ഇക്കാ ര്യങ്ങള്‍ പറയും. ജനം നിന്നോടു ചോദിക്കും, ‘യഹോവ എന്തിനാണ് ഈ ഭയങ്കരകാര്യങ്ങള്‍ ഞങ്ങളോടു പറഞ്ഞത്? ഞങ്ങള്‍ എന്തുതെറ്റാ ണു ചെയ്തിരിക്കുന്നത്? ഞങ്ങളുടെ ദൈവമാ കുന്ന യഹോവയ്ക്കെതിരെ ഞങ്ങളെന്തു പാപ മാണു ചെയ്തിരിക്കുന്നത്?’ 11 അവരോടു നീ ഇങ്ങനെ പറയണം: ‘നിങ്ങളുടെ പൂര്‍വികന്മാര്‍ എന്നെ അനുഗമിക്കുന്നതില്‍നിന്നും വ്യതിചലി ച്ചതിനാലാണ് ഈ ഭയങ്കരതകള്‍ നിങ്ങള്‍ക്കു സംഭവിക്കുന്നത്.’ യഹോവയില്‍ നിന്നുള്ളതാ ണ് ഈ സന്ദേശം- ‘അവര്‍ എന്‍െറ മാര്‍ഗ്ഗം വിടുകയും അന്യദൈവങ്ങളെ സേവിക്കുകയും ചെയ്തു. ആ അന്യദൈവങ്ങളെ അവര്‍ ആരാ ധിച്ചു. നിങ്ങളുടെ പൂര്‍വികന്മാര്‍ എന്നെ വിടു കയും എന്‍െറ നിയമങ്ങളനുസരിക്കാതിരിക്കു കയും ചെയ്തു. 12 പക്ഷേ നിങ്ങള്‍ നിങ്ങളുടെ പൂര്‍വികരെക്കാള്‍ മോശപ്പെട്ട പാപം ചെയ്തു. നിങ്ങള്‍ വളരെയധികം കഠിനഹൃദയന്മാരാകു ന്നു. നിങ്ങള്‍ നിങ്ങള്‍ക്കു തോന്നിയതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നിങ്ങള്‍ എന്നെ അനുസരിക്കുന്നില്ല. നിങ്ങള്‍ നിങ്ങള്‍ക്കു തോ ന്നുന്നതുമാത്രം ചെയ്യുന്നു. 13 അതിനാല്‍ നിങ്ങ ളെ ഞാന്‍ ഈ രാജ്യത്തുനിന്നും പുറത്താക്കും. നിങ്ങളെ ഞാനൊരു വിദേശരാജ്യത്തേക്ക് ഓടി ക്കും. നിങ്ങളോ നിങ്ങളുടെ പൂര്‍വികരോ ഒരി ക്കലും അറിഞ്ഞിട്ടില്ലാത്ത ഒരു ദേശത്തേക്കു നിങ്ങള്‍ പോകും. ആ ദേശത്ത് നിങ്ങള്‍ക്കു നിങ്ങളാഗ്രഹിക്കുന്പോലെ വ്യാജദൈവങ്ങളെ ആരാധിക്കാം. ഞാന്‍ നിങ്ങളെ സഹായിക്കുക യോ എന്തെങ്കിലും ആനുകൂല്യം കാണിക്കുക യോ ഇല്ല.’
14 “‘യഹോവ ജീവിക്കുന്നതുപോലെ സത്യമാ യും യിസ്രായേലുകാരെ ഈജിപ്തില്‍നിന്നും മോചിപ്പിച്ചവന്‍ യഹോവ ഒരുവനാകുന്നു’ എന്ന് ജനം സത്യം ചെയ്യാറുണ്ട്. പക്ഷേ, സമയം വരികയായി.”യഹോവയില്‍ നിന്നുള്ളതാണ് ഈ സന്ദേശം- “ആളുകള്‍ ഇങ്ങനെയൊന്നും പറയാത്തകാലം. 15 മനുഷ്യര്‍ പുതുതായി ചില തുപറയും. അവര്‍ പറയും, ‘യഹോവ ജീവിക്കു ന്പോലെ തീര്‍ച്ചയായും യഹോവ ഒരുവനാണ് യിസ്രായേല്‍ജനങ്ങളെ വടക്കന്‍ദേശത്തുനിന്നും പുറത്തേക്കു കൊണ്ടുവന്നത്. അവന്‍ അവരെ അയച്ച സകലരാജ്യങ്ങളില്‍നിന്നും അവന്‍ അവരെ മോചിപ്പിച്ചു.’ എന്തുകൊണ്ടാണ് ആളു കള്‍ ഇങ്ങനെ പറയുക? എന്തെന്നാല്‍ അവ രുടെ പൂര്‍വികര്‍ക്കു ഞാന്‍ നല്‍കിയ ദേശത്തേ ക്കു ഞാനവരെ തിരികെ കൊണ്ടുവരും.
16 “വൈകാതെതന്നെ ഞാന്‍ ഏറെ മീന്‍പിടു ത്തക്കാരെ ഈ സ്ഥലത്തേക്കു വരുത്തും.”-യഹോ വയില്‍നിന്നുള്ള സന്ദേശമാകുന്നു ഇത്- “ആ മീന്‍പിടുത്തക്കാര്‍ യെഹൂദയിലെ മനുഷ്യരെ പിടിക്കും. അതു സംഭവിച്ചതിനു ശേഷം അനേ കം വേട്ടക്കാരെ ഇവിടെ വരാന്‍ ഞാന്‍ ക്ഷണി ക്കും. ആ വേട്ടക്കാര്‍ യെഹൂദക്കാരെ എല്ലാ പര്‍വ തങ്ങളിലും കുന്നുകളിലും പാറപ്പിളര്‍പ്പുക ളിലും വേട്ടയാടും. 17 അവര്‍ ചെയ്യുന്നതെല്ലാം ഞാന്‍ കാണുന്നു. യെഹൂദക്കാര്‍ക്ക് തങ്ങളുടെ പ്രവൃത്തികള്‍ എന്നില്‍നിന്നും മറച്ചു പിടിക്കാ നാവില്ല. അവരുടെ പാപം എന്നില്‍നിന്നും മറ യ്ക്കപ്പെട്ടിട്ടില്ല. 18 യെഹൂദക്കാര്‍ ചെയ്ത തിന്മ കള്‍ക്ക് ഞാന്‍ പ്രതിഫലം നല്‍കും-ഓരോ പാപ ത്തിനും ഞാനവര്‍ക്ക് ഇരട്ടിശിക്ഷ നല്‍കും. എന്‍െറ ദേശത്തെ അവര്‍ ‘അഴുക്കു’ പുരണ്ടതാ ക്കിയതിനാലാണു ഞാനിതൊക്കെ ചെയ്യുക. തങ്ങളുടെ ഭയാനക വിഗ്രഹങ്ങള്‍ കൊണ്ട് അവ രെന്‍െറ ദേശത്തെ ‘അഴുക്കാക്കി.’ ആ വിഗ്രഹങ്ങ ളെ ഞാന്‍ വെറുക്കുന്നു. പക്ഷേ അവര്‍ തങ്ങ ളുടെ വിഗ്രഹങ്ങള്‍ കൊണ്ട് എന്‍െറ രാജ്യത്തെ നിറച്ചിരിക്കുന്നു.”
ദൈവത്തോടു ഒരു പ്രാര്‍ത്ഥന
19 യഹോവേ, നീയാണെന്‍െറ ശക്തിയും രക്ഷയും.
ദുരിതകാലത്ത് നീ അഭയസ്ഥാനം.
ലോകത്തിന്‍െറ നാനാഭാഗങ്ങളില്‍നിന്നും ജനം നിന്‍െറയടുത്തേക്കു വരും.
അവര്‍ പറയും, “ഞങ്ങളുടെ പിതാക്കന്മാര്‍ക്കു വ്യാജദൈവങ്ങ ളുണ്ടായിരുന്നു.
ആ വിലകെട്ട വിഗ്രഹങ്ങളെ അവര്‍ ആരാധിച്ചു.
പക്ഷേ വിഗ്രഹങ്ങള്‍ അവ രെയൊട്ടു സഹായിച്ചുമില്ല.”
20 മനുഷ്യര്‍ക്ക് തങ്ങള്‍ക്കായി യഥാര്‍ത്ഥദേവ ന്മാരെ സൃഷ്ടിക്കാനാകുമോ?
ഇല്ല! അവര്‍ക്ക് വിഗ്രഹങ്ങളുണ്ടാക്കാം, പക്ഷേ ആ വിഗ്രഹങ്ങള്‍ യഥാര്‍ത്ഥദേവന്മാരല്ല.
21 യഹോവ പറയുന്നു, “അതിനാല്‍ വിഗ്രഹ മുണ്ടാക്കുന്നവരെ ഞാന്‍ പഠിപ്പിക്കും.
ഇപ്പോള്‍ ത്തന്നെ എന്‍െറ ശക്തിയും കരുത്തും ഞാന വരെ പഠിപ്പിക്കും.
ഞാന്‍ ദൈവമാണെന്ന് അവര്‍ അറിയും.
ഞാനാണു യഹോവയെന്ന് അവര്‍ അറിയും.”