യെഹൂദാ വിശ്വസ്തയായിരുന്നില്ല
2
1 യഹോവയുടെ സന്ദേശം യിരെമ്യാവിനു ലഭിച്ചു. ഈ സന്ദേശം യഹോവയില്‍ നിന്നാ യിരുന്നു.
2 “യിരെമ്യാവേ, ചെന്ന് യെരൂശലേം കാരോടു സംസാരി ക്കുക. അവരോടു പറയുക:
“‘അന്നു നിങ്ങളൊരു യുവരാഷ്ട്രമായിരുന്നു. നിങ്ങളെന്നോടു വിശ്വസ്തരായിരുന്നു.
നവവ ധുവിനെപ്പോലെ നിങ്ങളെന്നെ പിന്തുടര്‍ന്നു.
ഒരിക്കലും കൃഷിക്കുപയോഗിക്കാത്ത ഭൂമിയി ലൂടെ,
മരുഭൂമിയിലൂടെ, നിങ്ങളെന്നെ അനുഗ മിച്ചു.
3 യഹോവയ്ക്കുള്ളൊരു വിശുദ്ധസമ്മാനമാ യിരുന്നു യിസ്രായേലുകാര്‍.
യഹോവ സംഭരി ക്കേണ്ട ആദ്യഫലമായിരുന്നു അവര്‍.
അവരെ വേദനിപ്പിക്കാന്‍ ശ്രമിച്ചവര്‍ കുറ്റവാളികളെന്നു വിധിക്കപ്പെട്ടു.
ആ ദുഷ്ടര്‍ക്കു ദോഷങ്ങള്‍ ഉണ്ടായി.
’”യഹോവയില്‍ നിന്നായിരുന്നു ഈ സന്ദേശം.
4 യാക്കോബിന്‍െറ കുടുംബമേ, യഹോവ യുടെ സന്ദേശം കേള്‍ക്കുക.
യിസ്രായേല്‍ഗോ ത്രങ്ങളേ, അരുളിച്ചെയ്യുന്നത് കേള്‍ക്കുക.
5 യഹോവ പറയുന്നതിങ്ങനെയാണ്:
“നിങ്ങ ളുടെ പൂര്‍വികരോടു ഞാന്‍ നീതി കാട്ടിയി ല്ലെന്നു നിങ്ങള്‍ കരുതുന്നുവോ?
അതിനാലാ ണോ അവര്‍ എന്നില്‍ നിന്നകന്നത്?
നിങ്ങളുടെ പൂര്‍വികര്‍ വിലകെട്ട വിഗ്രഹങ്ങളെ ആരാധി ക്കുകയും
സ്വയം വിലകെട്ടവരായിത്തീരുകയും ചെയ്തു.
6 ‘യഹോവ ഞങ്ങളെ ഈജിപ്തില്‍ നിന്നും കൊണ്ടുവന്നു.
യഹോവ ഞങ്ങളെ മരുഭൂ മിയിലൂടെ നയിച്ചു.
വരണ്ടതും പാറ നിറഞ്ഞ തുമായ സ്ഥലത്തുകൂടി അവന്‍ ഞങ്ങളെ നയി ച്ചു.
ഇരുണ്ടതും അപകടകരവുമായ സ്ഥലത്തു കൂടി യഹോവ ഞങ്ങളെ നയിച്ചു.
അവിടം ജനശൂന്യമാകുന്നു.
മനുഷ്യര്‍ അതിലെ യാത്ര ചെയ്യുന്നുകൂടിയില്ല.
പക്ഷേ യഹോവ ഞങ്ങ ളെ അതിലേ നയിച്ചു.
യഹോവയിപ്പോള്‍ എവിടെയാകുന്നു?’
എന്ന് നിങ്ങളുടെ പൂര്‍വി കര്‍ പറയുന്നില്ല.
7 യഹോവ പറയുന്നു, “അനേകം നന്മകള്‍ നിറഞ്ഞ
ഒരു നല്ല ഭൂമിയിലേക്കു ഞാന്‍ നിങ്ങ ളെ കൊണ്ടുവന്നു.
നിങ്ങള്‍ക്ക് അവിടെ വള രുന്ന പഴവും വിളകളും ഭക്ഷിക്കുന്നതിനു വേ ണ്ടിയാണത്.
പക്ഷേ നിങ്ങള്‍ എന്‍െറ ഭൂമിയെ ‘അഴുക്ക്’ ആക്കി.
നിങ്ങള്‍ക്കു ഞാന്‍ ആ നല്ല സ്ഥലം തന്നു.
പക്ഷേ നിങ്ങളതിനെ ചീത്ത യാക്കി.
8 “‘യഹോവ എവിടെ?’
എന്നു പുരോഹിതര്‍ ചോദിച്ചില്ല.
എന്‍െറ നിയമമറിയുന്നവര്‍ക്ക് എന്നെ അറിയണമെന്നാഗ്രഹമില്ല.
യിസ്രായേ ല്‍ജനതയുടെ നേതാക്കള്‍ എനിക്കെതിരെ തിരി ഞ്ഞു.
പ്രവാചകര്‍ വ്യാജദൈവമായ ബാലി ന്‍െറ പേരില്‍ പ്രവചനങ്ങള്‍ നടത്തി.
വില കെട്ട വിഗ്രഹങ്ങളെ അവര്‍ ആരാധിച്ചു.”
9 യഹോവ പറയുന്നു, “അതിനാലിപ്പോള്‍ നിങ്ങളെ ഞാന്‍ വീണ്ടും കുറ്റപ്പെടുത്തും.
നിങ്ങ ളുടെ പേരക്കുട്ടികളേയും ഞാന്‍ കുറ്റപ്പെടുത്തും.
10 കിത്തീംദ്വീപുകളിലേക്കു കടല്‍ കടന്നു പോവുക.
കേദാര്‍ദേശത്തേക്കു ചിലരെ അയയ് ക്കുക.
ശ്രദ്ധയോടെ നോക്കുക.
ആരെങ്കിലും എന്നെങ്കിലും ഇങ്ങനെ ചെയ്തിട്ടുണ്ടോ എന്നു കാണുക.
11 പുതിയ ദേവന്മാരെ ആരാധിക്കാന്‍
ഏതെ ങ്കിലും രാഷ്ട്രങ്ങള്‍ തങ്ങളുടെ പഴയ ദേവന്മാ രുടെ ആരാധന നിര്‍ത്തിയിട്ടുണ്ടോ?
ഇല്ല! അവ രുടെ ദേവന്മാര്‍ യഥാര്‍ത്ഥദേവന്മാരല്ലതന്നെ!
പക്ഷേ, എന്‍െറ ജനം തങ്ങളുടെ മഹത്വമാര്‍ന്ന ദൈവത്തെ ആരാധിക്കുന്നതു നിര്‍ത്തുകയും
വിലകെട്ട വിഗ്രഹങ്ങളെ ആരാധിക്കാന്‍ തുട ങ്ങുകയും ചെയ്തു.
12 ആകാശങ്ങളേ, സംഭവിച്ച കാര്യങ്ങളോര്‍ ത്തു ഞെട്ടുക!
മഹാഭയം കൊണ്ടു വിറയ്ക്കുക!”
യഹോവയില്‍ നിന്നുള്ള സന്ദേശമായിരുന്നു ഇത്.
13 “എന്‍െറ ജനം രണ്ടു തിന്മകള്‍ ചെയ്തിരി ക്കുന്നു.
അവര്‍ ജീവജലത്തിന്‍െറ ഉറവയായ എന്നില്‍നിന്നും അകലുകയും
സ്വന്തം വെള്ള ത്തൊട്ടികള്‍ കുഴിക്കുകയും ചെയ്തു.
(അവര്‍ അന്യദൈവങ്ങ ളുടെ പിറകേ പോയി.)
പക്ഷേ അവരുടെ തൊട്ടികള്‍ പൊട്ടിയവയാകുന്നു. അവയില്‍ വെള്ളം നില്‍ക്കയില്ല.
14 “യിസ്രായേല്‍ജനത അടിമകളായിരിക്കു ന്നോ?
അടിമയായി പിറന്നവനെപ്പോലെയാ യോ അവര്‍?
യിസ്രായേലുകാരുടെ സന്പത്ത് ജനം എന്തിനു കവര്‍ന്നു?
15 സിംഹക്കുട്ടികള്‍ യിസ്രായേലിനു നേര്‍ക്കല റുന്നു.
സിംഹങ്ങള്‍ മുരളുന്നു.
സിംഹങ്ങള്‍ യിസ്രായേല്‍ ദേശത്തെ നശിപ്പിച്ചിരിക്കുന്നു.
യിസ്രായേല്‍നഗരങ്ങള്‍ തീ കത്തിക്കപ്പെട്ടിരി ക്കുന്നു.
അവയില്‍ ആരും അവശേഷിച്ചിട്ടില്ല.
16 മെംഫിസില്‍നിന്നും തഹ്പനേസില്‍ നിന്നു മുള്ളവര്‍
നിന്‍െറ ഉച്ചി തകര്‍ത്തിരിക്കുന്നു.
17 ഈ ദുരിതം നിങ്ങളുടെ തെറ്റിന്‍െറ ഫലമാ കുന്നു!
നിങ്ങളുടെ ദൈവമാകുന്ന യഹോവ നിങ്ങളെ ശരിയായ വഴിയേ നയിക്കുകയായിരു ന്നു.
പക്ഷേ നിങ്ങള്‍ അവനില്‍ നിന്നകന്നു പോയി.
18 യെഹൂദക്കാരേ, ഇതെപ്പറ്റി ആലോചിക്കുക.
ഇത് ഈജിപ്തിലേക്കു പോകാന്‍ സഹായി ച്ചോ?
നൈല്‍നദിയിലെ വെള്ളം കുടിക്കാന്‍ അതു സഹായിച്ചോ?
ഇല്ല! അശ്ശൂരിലേക്കു പോ കാന്‍ അതു സഹായിച്ചോ?
യൂഫ്രട്ടീസ് നദി യിലെ വെള്ളം കുടിക്കാന്‍ അതു സഹായിച്ചോ? ഇല്ല!
19 നിങ്ങള്‍ തിന്മകള്‍ ചെയ്തു.
ആ തിന്മകളാ കട്ടെ, നിങ്ങള്‍ക്കു ശിക്ഷകള്‍ നേടിത്തരികയേ ഉള്ളൂ.
നിങ്ങള്‍ക്കു ദുരിതമുണ്ടാകും.
ആ ദുരിതം നിങ്ങളെ ഒരു പാഠം പഠിപ്പിക്കുകയും ചെയ്യും.
ഇതെപ്പറ്റി ആലോചിക്കുക! നിങ്ങളുടെ ദൈവ ത്തില്‍നിന്നകലുന്നത് എത്ര ദോഷമാണെന്ന് അപ്പോള്‍ നിങ്ങള്‍ മനസ്സിലാക്കും.
എന്നെ ഭയ ക്കുകയും ആദരിക്കുകയും ചെയ്യാതിരിക്കുന്നതു തെറ്റാകുന്നു!”
എന്‍െറ യജമാനനായ, സര്‍വ ശക്തനായ യഹോവയില്‍നിന്നുള്ള സന്ദേശമാ ണിത്.
20 “യെഹൂദാ വളരെപ്പണ്ട് നീ നിന്‍െറ നുകം എറിഞ്ഞു കളഞ്ഞു.
നിന്നെ നിയന്ത്രി ക്കാന്‍ ഞാനുപയോഗിച്ചിരുന്ന കയര്‍ നീ പൊ ട്ടിച്ചു.
നീ എന്നോടു പറഞ്ഞു, ‘ഞാന്‍ നിന്നെ സേവിക്കില്ല!’
എല്ലാ കുന്നുകളിലും എല്ലാ പച്ച മരങ്ങള്‍ക്കിടയിലുമുള്ള
വേശ്യയെപ്പോലെയാ യിരുന്നു നീ.
21 യെഹൂദയേ, നിന്നെ ഞാനൊരു വിശിഷ്ട മുന്തിരിവള്ളി പോലെ നട്ടു.
നീ നല്ല വിത്തുമാ യിരുന്നു.
പിന്നെ നീയെങ്ങനെ
ദുഷിച്ച പഴമു ണ്ടാകുന്ന മുന്തിരിയായി?
22 കാരംകൊണ്ടും സോപ്പുകൊണ്ടുമൊക്കെ
നീ നിന്‍െറ കൈ കഴുകിയാലും
നിന്‍െറ അപ രാധം എനിക്കു കാണാം.”
ദൈവമാകുന്ന യഹോ വയില്‍നിന്നുള്ള സന്ദേശമായിരുന്നു ഇത്.
23 “‘ഞാന്‍ അപരാധിയല്ല, ബാല്‍വിഗ്രഹ ങ്ങളെ ഞാന്‍ ആരാധിച്ചിട്ടില്ല’
എന്നൊക്കെ നിനക്കെന്നോട് എങ്ങനെ പറയാന്‍ കഴിയും യെഹൂദാ?
താഴ്വരയില്‍ വച്ചു നീ ചെയ്ത പ്രവര്‍ത്തികളെപ്പറ്റി ആലോചിക്കുക.
നീ ചെയ്തിട്ടുള്ളതെന്തെല്ലാമെന്ന് ആലോചിക്കുക.
ലക്ഷ്യമില്ലാതെ അവിടെയും ഇവിടെയും ഓടി നടക്കുന്ന
പെണ്ണൊട്ടകത്തെപ്പോലെയാണു നീ.
24 മരുഭൂമിയില്‍ ജീവിക്കുന്ന കാട്ടുകഴുതയെ പ്പോലെയാണു നീ.
ഇണചേരുന്പോള്‍ പെണ്‍ക ഴുത കാറ്റു മണക്കുന്നു.
അവള്‍ മദപ്പാട് കൊണ്ടു പുളയുന്പോള്‍ തിരികെ കൊണ്ടുവരാന്‍ ആര്‍ ക്കും കഴിയില്ല.
ഇണചേരല്‍ക്കാലത്ത് അവളെ ആഗ്രഹിക്കുന്ന ഏത് ആണ്‍കഴുതയ്ക്കും അവളെ ലഭിക്കും.
അവളെ കണ്ടെത്തുക വളരെ എളുപ്പ മാണ്.
25 യെഹൂദയേ, വിഗ്രഹങ്ങള്‍ക്കു പിന്നാലെ യുള്ള ഓട്ടം നിര്‍ത്തുക!
ആ അന്യദൈവങ്ങള്‍ ക്കായുള്ള ദാഹം മതിയാക്കുക.
പക്ഷേ നീ പറ യുന്നു, ‘അതു കൊണ്ടൊരു കാര്യമില്ല!
എനിക്കു നിര്‍ത്താനാവില്ല!
ആ അന്യദൈവങ്ങളെ ഞാന്‍ ഇഷ്ടപ്പെടുന്നു.
എനിക്കവരെ ആരാധിക്കണം’
26 ജനം പിടികൂടുന്പോള്‍
കള്ളന്‍ അപമാനിത നാകുന്നു.
അതേപോലെ, യിസ്രായേലുകാര്‍ അപമാനിതര്‍.
രാജാക്കന്മാരും നേതാക്കളും അപ മാനിതര്‍.
പുരോഹിതരും പ്രവാചകരും അപമാ നിതര്‍.
27 അവര്‍ മരക്കഷണങ്ങളുമായി സംസാരിക്കു ന്നു!
അവര്‍ പറയുന്നു, ‘നീയെന്‍െറ പിതാവാ കുന്നു.’
അവര്‍ ഒരു പാറയോടു സംസാരിക്കുന്നു.
അവര്‍ പറയുന്നു, ‘നീയെനിക്കു ജന്മമരുളി.’
അവരെല്ലാവരും അപമാനിതരാകും.
അവരെ ന്നെ നോക്കുന്നില്ല.
അവര്‍ എനിക്കു പുറം തിരി ഞ്ഞു.
എന്നാല്‍ യെഹൂദക്കാര്‍ കുഴപ്പത്തില്‍ ചാടുന്പോള്‍ എന്നെ വിളിക്കുന്നു,
‘വന്നു ഞങ്ങ ളെ രക്ഷിച്ചാലും.’
28 ആ വിഗ്രഹങ്ങള്‍ വന്ന് നിന്നെ രക്ഷിക്കട്ടെ!
നീ നിനക്കായി ഉണ്ടാക്കിയ ആ പ്രതിമകളെ വിടെ?
നീ ദുരിതങ്ങളില്‍ വീഴുന്പോള്‍ ആ വിഗ്രഹങ്ങള്‍ വന്നു നിന്നെ രക്ഷിക്കുന്നതു ഞങ്ങളൊന്നു കാണട്ടെ.
യെഹൂദാ, നിനക്ക് നഗ രങ്ങളുടെയത്ര വിഗ്രഹങ്ങള്‍!
29 നീ എന്തിനെന്നോടു തര്‍ക്കിക്കുന്നു?
നിങ്ങ ളെല്ലാവരും എനിക്കെതിരായിരിക്കുന്നു.”
യഹോ വയില്‍നിന്നുള്ള സന്ദേശമായിരുന്നു ഇത്.
30 യെഹൂദക്കാരേ, നിങ്ങളെ ഞാന്‍ ശിക്ഷിച്ചു,
പക്ഷേ ഫലമുണ്ടായില്ല.
ശിക്ഷിക്കപ്പെട്ടിട്ടും നിങ്ങള്‍ തിരികെവന്നില്ല.
നിങ്ങളെ സമീപിച്ച പ്രവാചകരെ നിങ്ങള്‍ വാളുകൊണ്ടു വെട്ടി ക്കൊന്നു.
നിങ്ങള്‍ അപകടകാരിയായ സിംഹ ങ്ങളെപ്പോലെയായിരുന്നു.
പ്രവാചകരെ നിങ്ങള്‍ വധിക്കുകയും ചെയ്തു.”
31 ഈ തലമുറയില്‍പ്പെട്ടവരേ,
യഹോവയുടെ സന്ദേശത്തിനു ചെവി കൊടുക്കുക!
“യിസ്രാ യേലുകാര്‍ക്ക് ഞാന്‍ മരുഭൂമിപോലെയായി രുന്നോ?
അവര്‍ക്കു ഞാന്‍ ഇരുണ്ടതും അപ കടകരവുമായ ദേശമായിരുന്നോ?
എന്‍െറ ജനം പറയുന്നു, ‘ഞങ്ങള്‍ക്കു തോന്നിയതുപോലെ നടക്കാന്‍ സ്വാതന്ത്ര്യമുണ്ട്.’
യഹോവേ, ഞങ്ങള്‍ നിന്നിലേക്കു മടങ്ങിവരില്ല!’
എന്തിനാ ണവര്‍ അക്കാര്യങ്ങള്‍ പറയുന്നത്?
32 യുവതി തന്‍െറ ആഭരണങ്ങള്‍ മറക്കുന്നില്ല.
വധു തന്‍െറ വസ്ത്രങ്ങളുടെ അരക്കച്ച മറക്കു ന്നില്ല.
പക്ഷേ എന്‍െറ ജനം
അനേകംതവണ എന്നെ മറന്നു.
33 യെഹൂദേ, വ്യാജദൈവങ്ങളായ കാമുകര്‍ക്കു പിന്നാലെ പോകേണ്ടതെങ്ങനെയെന്നു സത്യ ത്തില്‍ നിനക്കറിയാം.
തിന്മചെയ്യാന്‍ നീ സത്യ ത്തില്‍ പഠിച്ചിരിക്കുന്നു.
34 നിങ്ങളുടെ കൈകളില്‍ രക്തമുണ്ട്!
പാവ പ്പെട്ട നിഷ്ക്കളങ്കരുടെ രക്തം!
നിങ്ങളുടെ വീട്ടില്‍ അതിക്രമിച്ചു കയറിയതിനല്ല നിങ്ങ ളവരെ പിടിച്ചത്.
ഒരു കാരണവുമില്ലാതെ യാണു നിങ്ങളവരെ കൊന്നത്.
35 പക്ഷേ നീ ഇപ്പോഴും പറയുന്നു, ‘ഞാന്‍ നിഷ്കളങ്കനാണ്.
ദൈവം എന്നോടു കോപി ച്ചിട്ടില്ല.’
അതിനാല്‍ നുണ പറഞ്ഞ അപരാ ധത്തിന് ഞാനും നിന്‍െറമേല്‍ ന്യായവിധി നടത്തും.
എന്തുകൊണ്ടെന്നാല്‍, ‘ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല’ എന്നു നീ പറഞ്ഞു.
36 നീ മാനസാന്തരപ്പെടുക എളുപ്പമാണ്.
അശ്ശൂര്‍ നിന്നെ നിരാശപ്പെടുത്തി
അതിനാല്‍ നീ അശ്ശൂര്‍ വിട്ട് സഹായം തേടി ഈജിപ്തി ലേക്കു പോയി.
എന്നാല്‍ ഈജിപ്തും നിന്നെ നിരാശപ്പെടുത്തും.
37 അങ്ങനെ ആത്യന്തികമായി നീ ഈജിപ്തും വിടും.
നിന്‍െറ മുഖം നീ നാണം കൊണ്ടു മറ ച്ചുവയ്ക്കും.
ആ രാഷ്ട്രങ്ങളെ നീ വിശ്വസിച്ചു.
പക്ഷേ യഹോവ ആ രാഷ്ട്രങ്ങളെ നിരസിച്ചു,
അതിനാല്‍ അവര്‍ക്കു നിന്നെ രക്ഷിക്കാനാവില്ല.