യിരെമ്യാവും പശ്ഹൂരും
20
1 പശ്ഹൂര്‍ എന്നു പേരായ ഒരു പുരോഹി തനുണ്ടായിരുന്നു. യഹോവയുടെ ആലയ ത്തിലെ ഏറ്റവും ഉന്നതനായ ഉദ്യോഗസ്ഥനാ യിരുന്നു അയാള്‍. ഇമ്മേര്‍ എന്നു പേരായ ഒരാളുടെ പുത്രനായിരുന്നു പശ്ഹൂര്‍. യിരെ മ്യാവ് ആലയമുറ്റത്തുനിന്നു പ്രസംഗിക്കുന്നത് പശ്ഹൂര്‍ കേട്ടു.
2 അതിനാല്‍ അയാള്‍ യിരെമ്യാ പ്രവാചകനെ മര്‍ദ്ദിച്ചു. യിരെമ്യാവിന്‍െറ കൈ കാലുകള്‍ അയാള്‍ മരപ്പൂട്ടില്‍ പൂട്ടിയിടീക്കു കയും ചെയ്തു. ആലയത്തിന്‍െറ മേലത്തെ ബെന്യാമീന്‍കവാടത്തിങ്കലായിരുന്നു ഇത്.
3 പിറ്റേന്ന് പശ്ഹൂര്‍ യിരെമ്യാവിനെ തടിപ്പൂ ട്ടില്‍നിന്നും മോചിപ്പിച്ചു. അപ്പോള്‍ യിരെമ്യാ വ് അയാളോടു പറഞ്ഞു, “യഹോവ പശ്ഹൂര്‍ എന്ന നിന്‍െറ പേര് തള്ളിക്കളയുകയും ‘നാനാ വശത്തും ഭീകരത’ എന്നു പേരിടുകയും ചെയ് തിരിക്കുന്നു.
4 അതാണു നിന്‍െറ നാമം. എന്തെ ന്നാല്‍ യഹോവ പറയുന്നു: ‘നിന്നെ ഞാന്‍ വൈകാതെ നിനക്കുതന്നെ ഒരു ഭീകരതയാക്കി ത്തീര്‍ക്കും.’ വൈകാതെ നിന്നെ ഞാന്‍ നിന്‍െറ മുഴുവന്‍ സുഹൃത്തുക്കള്‍ക്കും ഒരു ഭീതിയാക്കി മാറ്റും. നിന്‍െറ സുഹൃത്തുക്കളെ ശത്രുക്കള്‍ വാളു കൊണ്ടു കൊല്ലുന്നതു നീ കാണും. യെഹൂദ യിലെ ജനങ്ങളെ മുഴുവനും ഞാന്‍ ബാബി ലോണിലെ രാജാവിനു നല്‍കും. യെഹൂദക്കാരെ അയാള്‍ ബാബിലോണ്‍രാജ്യത്തേക്കു കൊണ്ടു പോകും. അവന്‍െറ സൈന്യം യെഹൂദക്കാരെ വാളുകൊണ്ടു വധിക്കുകയും ചെയ്യും.
5 യെരൂശ ലേംകാര്‍ സാധനങ്ങള്‍ നിര്‍മ്മിക്കാന്‍ കഠിനാ ദ്ധ്വാനം ചെയ്യുകയും ധനികരായിത്തീരുകയും ചെയ്യും. പക്ഷേ ഞാന്‍ അതെല്ലാം അവരുടെ ശത്രുക്കള്‍ക്കു നല്‍കും. യെരൂശലേമിലെ രാജാ വിന് നിരവധി നിധികളുണ്ട്. പക്ഷേ ആ നിധികളെല്ലാം ഞാന്‍ ശത്രുക്കള്‍ക്കു നല്‍കും. ശത്രു അതെല്ലാമെടുത്ത് ദൂരെ ബാബിലോണ്‍ രാജ്യത്തേക്കു പോകും.
6 പശ്ഹൂര്‍, നീയും നിന്‍െറ വസതിയില്‍ വസിക്കുന്ന സകലരും ദൂരേക്കു കൊണ്ടുപോകപ്പെടുകയും ചെയ്യും. നീ ബാബിലോണിലേക്ക് ഓടിക്കപ്പെടുകയും അവിടെ വസിക്കാനിടയാകുകയും ചെയ്യും. നീ ബാബിലോണില്‍വച്ച് മരിക്കും. ആ വിദേശരാ ജ്യത്ത് നീ സംസ്കരിക്കപ്പെടും. നീ നിന്‍െറ സ്നേഹിതന്മാരോടു നുണകള്‍ പ്രസംഗിച്ചു. ഇങ്ങനെയൊന്നും സംഭവിക്കുകയില്ലെന്ന് നീ പറഞ്ഞു. പക്ഷേ നിന്‍െറ മുഴുവന്‍ സുഹൃത്തു ക്കളും മരിക്കുകയും ബാബിലോണില്‍ സംസ്ക രിക്കപ്പെടുകയും ചെയ്യും.’”
യിരെമ്യാവിന്‍െറ അഞ്ചാം പരാതി
7 യഹോവേ നീയെന്നെ കുടുക്കി, സത്യമായും ഞാന്‍ കുടുക്കപ്പെടുകയും വിഡ്ഢിയാക്കപ്പെ ടുകയും ചെയ്തു.
എന്നെക്കാള്‍ കരുത്തനായ തുകൊണ്ട് നീ വിജയിച്ചു.
ഞാനൊരു തമാശയാ യിരിക്കുന്നു.
ജനം എന്നെ നോക്കിച്ചിരിക്കുക യും പകല്‍ മുഴുവനും പരിഹസിക്കുകയും ചെയ്യുന്നു.
8 സംസാരിക്കുന്പോഴൊക്കെ ഞാന്‍ അലറി.
കലാപത്തെയും വിനാശത്തെയുംപറ്റി ഞാനെ പ്പോഴും ആക്രോശിക്കുന്നു.
യഹോവയില്‍നിന്നു കിട്ടിയ സന്ദേശത്തെപ്പറ്റി ഞാന്‍ ജനത്തോടു പറയുന്നു.
പക്ഷേ ജനം എന്നെ അപമാനി ക്കുകയും പരിഹസിക്കുകയും മാത്രം ചെയ്യുന്നു.
9 ചിലപ്പോള്‍ ഞാനെന്നോടു തന്നെ പറ യുന്നു, “യഹോവയെപ്പറ്റി ഞാന്‍ മറക്കും.
യഹോവയുടെ നാമത്തില്‍ ഞാനിനിയൊന്നും സംസാരിക്കില്ല!”
പക്ഷേ ഞാനതു പറഞ്ഞ പ്പോള്‍ യഹോവയുടെ സന്ദേശം ഒരഗ്നി പോലെ എന്‍െറയുള്ളില്‍ എരിയുകയായിരു ന്നു!
അത് എന്‍െറ അസ്ഥികളിലാകെ ആഴ ത്തില്‍ നീറിപ്പിടിക്കുന്പോലെ!
യഹോവയുടെ സന്ദേശത്തെ വഹിക്കാന്‍ ശ്രമിച്ചു ഞാന്‍ ക്ഷീ ണിച്ചു.
ഒടുവില്‍, എനിക്കത് ഉള്ളില്‍ വഹി ക്കാന്‍ കഴിയാതെയായി.
10 ജനങ്ങള്‍ എനിക്കെതിരെ പിറുപിറുക്കു ന്നതു ഞാന്‍ കേള്‍ക്കുന്നു.
എല്ലായിടവും ഞാന്‍ എന്നെ പേടിപ്പിക്കുന്ന കാര്യങ്ങള്‍ കേള്‍ക്കുന്നു.
സുഹൃത്തുക്കള്‍ പോലും എനിക്കെതിരേ സം സാരിക്കുന്നു.
മനുഷ്യര്‍ ചില തെറ്റുകള്‍ ചെയ്യാന്‍ എന്നെ കാത്തിരിക്കുകയാണ്.
അവര്‍ പറയുന്നു, “നമുക്ക് അവന്‍ തിന്മ ചെയ്തെന്നു നുണ പറയാം.
നമുക്ക് യിരെമ്യാവിനെ കുടു ക്കാന്‍ കഴിഞ്ഞേക്കാം.
അപ്പോള്‍ നമുക്കവനെ കിട്ടും.
അവസാനം നമ്മള്‍ അവനില്‍നിന്നും മോചിതരാകും.
അപ്പോള്‍ നമുക്കവനെ പിടിച്ച് പ്രതികാരം ചെയ്യാം.”
11 പക്ഷേ യഹോവ എന്നോടൊപ്പമാകുന്നു.
യഹോവ ശക്തനായൊരു പടയാളിയെപ്പോ ലെ.
അതിനാല്‍ എന്നെ ഓടിക്കുന്നവര്‍ വീഴും.
അവര്‍ എന്നെ തോല്പിക്കുകയില്ല.
അവര്‍ പരാ ജയപ്പെടും.
അവര്‍ നിരാശിതരാകും.
ആ ജനത നാണംകെടും.
മനുഷ്യര്‍ ഒരിക്കലും ആ നാണ ക്കേടു മറക്കുകയുമില്ല.
12 സര്‍വശക്തനായ യഹോവേ, നല്ലവരെ നീ പരീക്ഷിക്കുന്നു.
ഒരുവന്‍െറ മനസ്സിന്‍െറ ആഴ ങ്ങളിലേക്കു നീ നോക്കുന്നു.
അവര്‍ക്കെതിരെ യുള്ള എന്‍െറ വാദങ്ങള്‍ ഞാന്‍ നിന്നോടു പറഞ്ഞു.
അതിനാല്‍ നീയവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കുന്നതു ഞാന്‍ കാണട്ടെ.
13 യഹോവയോടു പാടുക!
യഹോവയെ വാഴ്ത്തുക!
പാവപ്പെട്ടവരുടെ ജീവന്‍ യഹോവ രക്ഷിക്കുന്നു!
അവന്‍ അവരെ ദുഷ്ടന്മാരില്‍ നിന്നും രക്ഷിക്കുന്നു!
യിരെമ്യാവിന്‍െറ ആറാമത്തെ പരാതി
14 ഞാന്‍ പിറന്ന ദിനം ശപിക്കപ്പെടട്ടെ!
എന്‍െറ അമ്മ എനിക്കു ജന്മം നല്‍കിയ ദിന ത്തെ അനുഗ്രഹിക്കരുത്!
15 എന്‍െറ ജനനത്തെപ്പറ്റി എന്‍െറ പിതാവി നോടു പറഞ്ഞവന്‍ ശപിക്കപ്പെടട്ടെ.
“നിന ക്കൊരു പുത്രനുണ്ടായിരിക്കുന്നു,”
അയാള്‍ പറ ഞ്ഞു. “അതൊരാണ്‍കുട്ടിയാണ്!”
അയാളെന്‍െറ പിതാവിനെ ആ വാര്‍ത്ത അറിയിച്ച് സന്തുഷ്ട നാക്കി.
16 അയാള്‍ യഹോവ തകര്‍ത്ത നഗരങ്ങളെ പ്പോലെയാകട്ടെ.
യഹോവയ്ക്കു ആ നഗരങ്ങ ളോടല്പവും ദയ തോന്നിയില്ല.
അവന്‍ പ്രഭാത ത്തില്‍ യുദ്ധകാഹളങ്ങള്‍ കേള്‍ക്കട്ടെ.
ഉച്ചയ്ക്ക് അവന്‍ യുദ്ധരോദനങ്ങള്‍ കേള്‍ക്കട്ടെ.
17 എന്തുകൊണ്ടെന്നാല്‍ ഞാനമ്മയുടെ വയ റ്റില്‍ കിടക്കുന്പോള്‍
അയാളെന്നെ കൊന്നില്ല.
അപ്പോളയാളെന്നെ കൊന്നിരുന്നെങ്കില്‍
എന്‍െറ അമ്മതന്നെ എന്‍െറ കല്ലറയായേനെ.
ഞാനൊരിക്കലും ജനിക്കുകയില്ലായിരുന്നു.
18 ഞാനെന്തുകൊണ്ടാണ് വയറ്റില്‍നിന്നും പിറക്കേണ്ടി വന്നത്?
ഞാന്‍ കാണുന്നതെല്ലാം കുഴപ്പവും വ്യസനവുമാകുന്നു.
എന്‍െറ ജീവി തം അപമാനത്താല്‍ അവസാനിക്കും.