ദുഷ്ടരാജാക്കന്മാര്‍ക്കെതിരെയുള്ള വിധി
22
1 യഹോവ പറഞ്ഞു: “യിരെമ്യാവേ, രാജാ വിന്‍െറ കൊട്ടാരത്തിലേക്കു പോവുക. യെഹൂദയിലെ രാജാവിന്‍െറയടുത്തേക്കു ചെന്ന് ഈ സന്ദേശം പ്രസംഗിക്കുക.
2 ‘യെഹൂദ യിലെ രാജാവേ, യഹോവയില്‍ നിന്നുള്ള സന്ദേശം കേള്‍ക്കുക. നീ ദാവീദിന്‍െറ സിംഹാ സനത്തിലിരുന്നു ഭരിക്കുന്നതിനാല്‍ ശ്രവിക്കുക. രാജാവേ, നീയും നിന്‍െറ ഉദ്യോഗസ്ഥന്മാരും നന്നായി ശ്രവിക്കണം. യെരൂശലേംകവാടങ്ങളി ലൂടെ കടന്നുവരുന്ന നിന്‍െറ ജനങ്ങള്‍ സക ലരും യഹോവയില്‍നിന്നുള്ള സന്ദേശം ശ്രവി ക്കണം.
3 യഹോവ പറയുന്നു: ന്യായവും ശരിയു മായതു ചെയ്യുക. മോഷ്ടിക്കപ്പെട്ടവനെ മോഷ്ടാവില്‍നിന്നും രക്ഷിക്കുക. അനാഥരെ യും വിധവകളെയും ഉപദ്രവിക്കുകയോ അവ രോടു തെറ്റു ചെയ്യുകയോ ചെയ്യരുത്. നിഷ്ക ളങ്കരെ വധിക്കരുത്.
4 ഈ കല്പനകള്‍ നിങ്ങള നുസരിച്ചാല്‍, നിങ്ങള്‍ക്ക് ഇങ്ങനെ സംഭവി ക്കും: ദാവീദിന്‍െറ സിംഹാസനത്തിലിരിക്കുന്ന രാജാക്കന്മാര്‍ യെരൂശലേം നഗരകവാടത്തിലൂ ടെ കടന്നുവരുന്നതു തുടരും. ആ രാജാക്കന്മാര്‍ തങ്ങളുടെ ഉദ്യോഗസ്ഥന്മാരോടൊപ്പം കവാടം കടന്നുവരും. ആ രാജാക്കന്മാര്‍, അവരുടെ ഉദ്യോ ഗസ്ഥര്‍, ജനങ്ങള്‍ ഇവരെല്ലാം രഥങ്ങളിലും കുതിരപ്പുറത്തും കയറിവരും.
5 എന്നാല്‍ നിങ്ങള്‍ ഈ കല്പനകളനുസരിച്ചില്ലെങ്കില്‍ യഹോവ പറയുന്നത് ഇതാകുന്നു: ഈ രാജകൊട്ടാരം തകര്‍ക്കപ്പെടുമെന്ന് യഹോവയാകുന്ന ഞാന്‍ സത്യം ചെയ്യുന്നു- ഇതൊരു പാറക്കൂട്ടമായി ത്തീരും.’”
6 യെഹൂദയിലെ രാജാവു വസിക്കുന്ന കൊട്ടാ രത്തെപ്പറ്റി യഹോവ പറയുന്നത് ഇതാകുന്നു:
“ഗിലെയാദിലെ കാടുകള്‍പോലെ ഉന്നതമാ കുന്നു ആ കൊട്ടാരം.
ലെബാനോനിലെ പര്‍വ തങ്ങള്‍പോലെ ഉന്നതമാകുന്നു കൊട്ടാരം.
പക്ഷേ ഞാനതിനെ ഒരു മരുഭൂമിയാക്കും.
ഈ കൊട്ടാരം ജനവാസമില്ലാത്ത ഒരു ശൂന്യനഗരം പോലെയാകും.
7 കൊട്ടാരം തകര്‍ക്കാന്‍ ഞാന്‍ ആളെ അയ യ്ക്കും.
ആ വസതി തകര്‍ക്കാനുള്ള ആയുധം അവര്‍ക്കുണ്ടായിരിക്കും.
നിന്‍െറ ശക്തവും മനോഹരവുമായ ദേവദാരു ഉത്തരങ്ങള്‍ അവര്‍ മുറിച്ചിടും.
അവര്‍ ആ ഉത്തരങ്ങളെ തീയിലെ റിയും.
8 “അനേകം രാഷ്ട്രക്കാര്‍ ഈ നഗരത്തിലൂടെ കടന്നുപോകും. അവര്‍ പരസ്പരം ചോദിക്കും, ‘എന്തിനാണ് യഹോവ യെരൂശലേമിനോട് ഈ കൊടുംക്രൂരത ചെയ്തത്? യെരൂശലേം അത്ര മഹത്തായ ഒരു
9 നഗരമായിരുന്നു.’ ആ ചോദ്യ ത്തിനുള്ള ഉത്തരം ഇതായിരിക്കും: ‘യെഹൂദയി ലെ ജനം തങ്ങളുടെ ദൈവമാകുന്ന യഹോവയു മായുണ്ടാക്കിയിരുന്ന കരാറില്‍നിന്നും മാറിയതി നാലാണ് ദൈവം യെരൂശലേമിനെ നശിപ്പി ച്ചത്. അവര്‍ അന്യദൈവങ്ങളെ ആരാധിക്കുക യും ശുശ്രൂഷിക്കുകയും ചെയ്തു.”
യെഹോവാഹാസുരാജാവി നെതിരെയുള്ള വിധി
10 മരണമടഞ്ഞ രാജാവിനെച്ചൊല്ലി കരയ രുത്. അവനായി വിലപിക്കരുത്. എന്നാല്‍ ഇവി ടം വിട്ടുപോകേണ്ട രാജാവിനായി വലുതായി കരയുക. അവന്‍ ഒരിക്കലും തിരിച്ചുവരില്ലാത്ത തിനാല്‍ അവനായി കരയുക. അവന്‍ ഇനി യൊരിക്കലും തന്‍െറ മാതൃദേശം കാണില്ല.
11 യോശീയാവിന്‍െറ പുത്രനായ ശല്ലൂമിനെ (യെഹോവാഹാസ്)പ്പറ്റി യഹോവ പറയുന്നത് ഇതാകുന്നു. (തന്‍െറ പിതാവായ യോശീയാവ് മരിച്ചതിനെത്തുടര്‍ന്ന് ശല്ലൂം യെഹൂദയുടെ രാജാവായി.) “യെഹോവാഹാസ് യെരൂശലേ മില്‍നിന്നും ദൂരേക്കു പോയി. അവനിനി ഒരി ക്കലും യെരൂശലേമിലേക്കു തിരിച്ചുവരികയില്ല.
12 ഈജിപ്തുകാര്‍ പിടിച്ചുകൊണ്ടുപോയ സ്ഥലത്തുവച്ച് യെഹോവാഹാസ് മരിക്കും. അയാള്‍ ഈ ദേശം വീണ്ടും കാണുകയില്ല.”
യെഹോയാക്കിംരാജാവിനെതി രെയുള്ള വിധി
13 യെഹോയാക്കീംരാജാവിന് മഹാകഷ്ടം.
അവന്‍ തിന്മചെയ്യുന്നതിനാല്‍ അവനു തന്‍െറ കൊട്ടാരം നിര്‍മ്മിക്കാം.
ജനങ്ങളെ വഞ്ചിക്കുന്ന തിനാല്‍ അവന് മാളികമുറികള്‍ പണിയാം.
തന്‍െറ ജനത്തെക്കൊണ്ട് അവന്‍ കൂലിയില്ലാതെ വേലചെയ്യിക്കുകയാണ്.
14 യെഹോയാക്കീം പറയുന്നു,
“ഞാന്‍ എനി ക്കായി ഒരു വലിയ കൊട്ടാരം പണിയും.
അതി നു വലിയ മാളികമുറികളുമുണ്ടായിരിക്കും.”
അതിനാല്‍ അവന്‍ വലിയ ജനാലകളുമായി വസതി പണിതു.
അവന്‍ ദേവദാരുത്തടി കൊണ്ട് പാളികള്‍ പതിച്ച്, അതിന്മേല്‍ ചുവ ന്ന ചായം പൂശി.
15 യെഹോയാക്കീമേ, നിന്‍െറ വസതിയില്‍ നിറയെ ദേവദാരുമരമുള്ളത്
നിന്നെ മഹാരാജാ വാക്കില്ല.
നിന്‍െറ പിതാവായ യോശീയാവ് ഭക്ഷണപാനീയങ്ങള്‍കൊണ്ടു തൃപ്തിപ്പെട്ടു.
ശരിയും ന്യായവും യോശീയാവ് പ്രവര്‍ത്തി ച്ചു.
അതിനാല്‍ അയാള്‍ക്കെല്ലാം ശരിയായി ഭവിച്ചു.
16 പാവങ്ങളെയും ആവശ്യക്കാരെയും യോശീ യാവ് സഹായിച്ചു.
അതിനാല്‍ അയാള്‍ക്കെ ല്ലാം നല്ലതായി ഭവിച്ചു.
യെഹോയാക്കീമേ, ’ദൈവത്തെ അറിയുക എന്നാലെന്താണര്‍ ത്ഥം?”
നേരായി ജീവിക്കുക, നീതിമാനായിരി ക്കുക.
പാവങ്ങളെയും ആവശ്യക്കാരെയും സഹായിക്കുക എന്നാണിതിനര്‍ത്ഥം.
യഹോവ യില്‍നിന്നുള്ളതായിരുന്നു ഈ സന്ദേശം.
17 യെഹോയാക്കീം, നിന്‍െറ സ്വന്തം ലാഭം മാത്രമേ നിന്‍െറ കണ്ണുകള്‍ തേടുന്നുള്ളൂ.
നിന ക്കായി കൂടുതല്‍ നേടുകയെന്നതേ നീ ചിന്തി ക്കുന്നുള്ളൂ.
നിഷ്കളങ്കരെ വധിക്കാന്‍ നീ ആഗ്ര ഹിക്കുന്നു.
അന്യരുടെ വസ്തുക്കളപഹരിക്കാന്‍ നീ ആഗ്രഹിക്കുന്നു.
18 അതിനാല്‍, യോശീയാവിന്‍െറ പുത്രനായ യെഹോയാക്കീംരാജാവിനോട് യഹോവ ഇതു പറയുന്നു:
“യെഹൂദയിലെ ജനം യെഹോയാ ക്കീമിനായി നിലവിളിക്കയില്ല.
‘ഓ എന്‍െറ സഹോദരാ, യെഹോയാക്കീമിനെപ്പറ്റി ഞാന്‍ വളരെ വ്യസനിക്കുന്നു!
ഓ എന്‍െറ സഹോദരീ, യെഹോയാക്കീമിനെപ്പറ്റി ഞാന്‍ വളരെ വ്യസ നിക്കുന്നു!’ എന്ന് അവര്‍ പരസ്പരം പറയുക യില്ല.
യെഹൂദയിലെ ജനം യെഹോയാക്കീമി നായി കരയുകയില്ല,
‘ഓ യജമാനനേ, ഞാന്‍ വളരെ ദു:ഖിതനാണ്!
ഓ രാജാവേ ഞാന്‍ വളരെ ദു:ഖിതനാണ്!’ എന്ന് അവര്‍ അവനെ പ്പറ്റി പറയുകയില്ല.
19 യെഹോയാക്കീമിനെ യെരൂശലേംകാര്‍ ഒരു കഴുതയെ എന്നപോലെ കുഴിച്ചിടും.
അവന്‍െറ ശവം അവര്‍ വെറുതെ വലിച്ചിഴച്ചുകൊണ്ടു പോകും.
അവന്‍െറ ശവം അവര്‍ യെരൂശലേമി ന്‍െറ കവാടങ്ങള്‍ക്കു വെളിയിലേ ക്കെറിയുക യും ചെയ്യും.
20 “യെഹൂദയേ, ലെബാനോന്‍പര്‍വതത്തി ലേക്കു കയറി നിലവിളിക്കുക.
നിന്‍െറ ശബ്ദം ബാശാനിലെ പര്‍വതങ്ങളില്‍ കേള്‍ക്കട്ടെ.
അബാരീംപര്‍വതങ്ങളില്‍ നിലവിളിക്കുക.
എന്തുകൊണ്ടെന്നാല്‍ നിന്‍െറ ‘സ്നേഹിത ന്മാര്‍’ എല്ലാം നശിപ്പിക്കപ്പെടും.
21 യെഹൂദയേ, നിനക്കു സുരക്ഷിതത്വം തോന്നി. പക്ഷേ ഞാന്‍ നിന്നെ താക്കീതു ചെയ്തു!
ഞാന്‍ നിന്നെ താക്കീതു ചെയ്തെ ങ്കിലും നീ കേട്ടില്ല.
ചെറുപ്പകാലം മുതല്‍ക്കു തന്നെ നീ ഇങ്ങനെയാണ് ജീവിച്ചിരിക്കുന്നത്.
യെഹൂദയേ, ചെറുപ്പകാലം മുതല്‍ക്കു തന്നെ നീയെന്നെ അനുസരിച്ചിട്ടുമില്ല.
22 യെഹൂദയേ, ഞാന്‍ തന്ന ശിക്ഷ ഒരു കൊടു ങ്കാറ്റുപോലെവരും.
അതു നിന്‍െറ ഇടയന്മാരെ മുഴുവന്‍ പറത്തിക്കളയുകയും ചെയ്യും.
ചില വിദേശ രാജ്യങ്ങള്‍ നിന്നെ സഹായിച്ചേക്കുമെ ന്നു നീ കരുതി.
എന്നാല്‍ ആ രാഷ്ട്രങ്ങളും തോല്പിക്കപ്പെടും.
അപ്പോള്‍ നീ യഥാര്‍ത്ഥ മായും നിരാശനാകും.
നിന്‍െറ സകല ദുഷ്പ്ര വൃത്തികളിലും നീ അപമാനിതയാകും.
23 രാജാവേ, പര്‍വതത്തിന്‍െറ അത്യുന്നതങ്ങ ളിലുള്ള, ദേവദാരുകൊണ്ടുണ്ടാക്കിയ സ്വന്തം വസതിയില്‍ നീ വസിക്കുന്നു.
ആ തടികൊണ്ടു വന്ന ലെബാനോനില്‍ത്തന്നെ നീ വസിക്കു ന്പോലെയാണത്.
നിന്‍െറ വലിയ വസതി യില്‍, പര്‍വതത്തില്‍ സുരക്ഷിതനെന്ന് നീ കരു തുന്നു.
പക്ഷേ ശിക്ഷ വരുന്പോള്‍ നീ ശരിക്കും ഞരങ്ങും.
പ്രസവിക്കുന്ന സ്ത്രീയെപ്പോലെ നിനക്കു വേദനയുണ്ടാകും.”
യെഹോയാഖീന്‍രാജാവിനെതി രെയുള്ള വിധി
24 “ഞാന്‍ ജീവിക്കുന്പോലെ നിശ്ചയമായും,”യഹോവയില്‍നിന്നുള്ളതാകുന്നു ഈ സന്ദേശം, “യെഹൂദയുടെ രാജാവും യെഹോയാക്കീമി ന്‍െറ പുത്രനുമായ യെഹോയാഖീന്‍, നിന്നോടു ഞാനിങ്ങനെ ചെയ്യും. എന്‍െറ വലതുകൈ യിലെ അടയാളമോതിരമായിരുന്നു നീയെ ങ്കിലും ഇപ്പോള്‍ നിന്നെ ഞാന്‍ പറിച്ചെടുക്കും.
25 നിന്നെ ഞാന്‍ ബാബിലോണ്‍രാജാവായ നെ ബൂഖദ്നേസരിനും ബാബിലോണ്‍കാര്‍ക്കും നല്‍കും. നിങ്ങള്‍ ഭയപ്പെടുന്നവരാണവര്‍. അവ ര്‍ക്കു നിന്നെ കൊല്ലണം.
26 നിന്നെയും നിന്‍െറ അമ്മയേയും നിങ്ങളിലൊരാളും ജനിച്ചു വീഴാ ത്ത മറ്റൊരു രാജ്യത്തേക്കു ഞാന്‍ എറിയും. നീയും നിന്‍െറ അമ്മയും ആ രാജ്യത്തു മരിക്കും.
27 യെഹോയാഖീന്‍, നിനക്കു നിന്‍െറ ദേശത്തേ ക്കു മടങ്ങിവരണമെന്നു തോന്നും- പക്ഷേ നീ ഒരിക്കലും തിരിച്ചു വരാനനുവദിക്കപ്പെടില്ല.”
28 ആരോ വലിച്ചെറിഞ്ഞ ഒരു പൊട്ടിയ കലം പോലെയാണ് കൊന്യാവ് (യെഹോയാഖീന്‍).
ആര്‍ക്കും വേണ്ടാത്ത ഒരു കലം പോലെയാണ വന്‍.
യെഹോയാഖീനും അവന്‍െറ കുട്ടികളും എന്തുകൊണ്ട് വലിച്ചെറിയപ്പെടും?
എന്തു കൊണ്ട് അവരൊരു വിദേശരാജ്യത്തേക്കെറിയ പ്പെടും?
29 ദേശമേ, ദേശമേ, യെഹൂദാദേശമേ!
യഹോ വയുടെ സന്ദേശം ശ്രവിക്കുക!
30 യഹോവ പറയുന്നു, “യെഹോയാഖീനെ ക്കുറിച്ചുള്ള ഈ കാര്യം എഴുതിവയ്ക്കുക:
‘അവന്‍ മക്കളില്ലാത്തവനാകുന്നു.
തന്‍െറ ജീവി തകാലത്ത് യെഹോയാഖീന്‍ വിജയം നേടില്ല.
അവന്‍െറ മക്കളിലാരും ദാവീദിന്‍െറ സിംഹാ സനത്തിലിരിക്കുകയുമില്ല.
അവന്‍െറ കുട്ടിക ളിലാരും യെഹൂദാ ഭരിക്കുകയില്ല.’”