യിരെമ്യാവിന്‍െറ പ്രസംഗ ത്തിന്‍െറ സംഗ്രഹം
25
മുഴുവന്‍ യെഹൂദക്കാരെയും സംബന്ധി ച്ച് യിരെമ്യാവിനു ലഭിച്ച സന്ദേശം ഇതാ കുന്നു. യെഹൂദാരാജാവെന്ന നിലയില്‍ യെ ഹോയാക്കീമിന്‍െറ നാലാം ഭരണവര്‍ഷമാണ് ഈ സന്ദേശം വന്നത്. യോശീയാവിന്‍െറ പുത്ര നായിരുന്നു യെഹോയാക്കീം. അദ്ദേഹത്തിന്‍െറ നാലാം ഭരണവര്‍ഷമെന്നത് നെബൂഖദ്നേസര്‍ ബാബിലോണില്‍ രാജാവായതിന്‍െറ ഒന്നാം വര്‍ഷമായിരുന്നു. യിരെമ്യാപ്രവാചകന്‍ മുഴു വന്‍ യെഹൂദക്കാര്‍ക്കും യെരൂശലേംകാര്‍ക്കു മായി നല്‍കിയ സന്ദേശം ഇതാകുന്നു:
കഴിഞ്ഞ ഇരുപത്തിമൂന്നു വര്‍ഷമായി നിങ്ങ ള്‍ക്കു ഞാന്‍ യഹോവയില്‍നിന്നുള്ള സന്ദേശം തുടരെത്തുടരെ നല്‍കിയിരുന്നു. ആമോസിന്‍െറ പുത്രനായ യോശീയാവ് യെഹൂദയിലെ രാജാ വായതിന്‍െറ പതിമൂന്നാം വര്‍ഷം മുതല്‍ ഞാ നൊരു പ്രവാചകനായിരുന്നു. അന്നുമുതല്‍ ഇന്നുവരെ യഹോവയില്‍നിന്നുള്ള സന്ദേശ ങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു തന്നു. പക്ഷേ നിങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ല. യഹോവ പിന്നെയും പിന്നെയും തന്‍െറ ദാസന്മാരായ പ്രവാചകരെ നിങ്ങള്‍ക്കിടയിലേക്കയച്ചിരുന്നു. എന്നാല്‍ നിങ്ങള്‍ അവര്‍ പറയുന്നത് ഒട്ടും ശ്രദ്ധിച്ചിരു ന്നില്ല.
ആ പ്രവാചകര്‍ പറഞ്ഞു, “മാനസാന്തരപ്പെ ടുക! ആ തിന്മകള്‍ ചെയ്യുന്നതവസാനിപ്പി ക്കുക! നിങ്ങള്‍ മാറിയാല്‍ യഹോവ വളരെ പണ്ട് നിങ്ങള്‍ക്കും നിങ്ങളുടെ പൂര്‍വികര്‍ക്കും എന്നെന്നേക്കുമായി നല്‍കിയ ദേശത്തേക്കു മടങ്ങിപ്പോകാം. അന്യദൈവങ്ങളെ പിന്തുടര രുത്. അവരെ സേവിക്കുകയോ ആരാധിക്കുക യോ ചെയ്യരുത്. മനുഷ്യകരങ്ങളാല്‍ ഉണ്ടാക്ക പ്പെട്ടിരിക്കുന്ന വിഗ്രഹങ്ങളെ ആരാധിക്കരുത്. അത് എനിക്കു നിങ്ങളോടു കോപമുണ്ടാക്കു കയേ ചെയ്യൂ. അങ്ങനെ ചെയ്യുന്നതു നിങ്ങളെ സ്വയം മുറിവേല്പിക്കുന്നു.”
“പക്ഷേ നിങ്ങളെന്നെ ശ്രദ്ധിച്ചില്ല.”യഹോ വയില്‍നിന്നുള്ള സന്ദേശമാകുന്നു ഇത്. “മനു ഷ്യകരങ്ങളാല്‍ ഉണ്ടാക്കപ്പെട്ട വിഗ്രഹങ്ങളെ നിങ്ങളാരാധിച്ചു. അതെന്നെ കോപിഷ്ഠനാക്കു കയും ചെയ്തു. അതു മാത്രം നിങ്ങളെ മുറി വേല്പിക്കുന്നു.”
അതിനാല്‍ സര്‍വശക്തനായ യഹോവ പറ യുന്നു, “എന്‍െറ സന്ദേശങ്ങള്‍ക്ക് നിങ്ങള്‍ ചെവിയോര്‍ത്തിരുന്നില്ല. അതിനാല്‍ ഞാന്‍ ഉടന്‍തന്നെ വടക്കുള്ള മുഴുവന്‍ ഗോത്രങ്ങളെ യും വരുത്തും.”യഹോവയില്‍ നിന്നുള്ള സന്ദേ ശമാകുന്നു ഇത്- “ബാബിലോണിലെ രാജാ വായ നെബൂഖദ്നേസരിനെ ഞാന്‍ ഉടനെ വരുത്തും. അവന്‍ എന്‍െറ ദാസനാകുന്നു. അവ രെ ഞാന്‍ യെഹൂദാദേശത്തിനും യെഹൂദക്കാര്‍ ക്കുമെതിരായി കൊണ്ടുവരും. നിങ്ങള്‍ക്കു ചുറ്റി ലുമുള്ള സകലരാഷ്ട്രങ്ങള്‍ക്കുമെതിരെ ഞാന വരെ കൊണ്ടുവരും. ആ രാജ്യങ്ങളെ മുഴുവന്‍ ഞാന്‍ നശിപ്പിക്കും. ആ ദേശങ്ങളെ എന്നെന്നേ ക്കും ഞാനൊരു ശൂന്യമരുഭൂമി പോലെയാക്കും. മനുഷ്യര്‍ ആ രാഷ്ട്രങ്ങളെ കാണുകയും അവ എത്രമാത്രം നശിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന തില്‍ ചൂളം വിളിക്കുകയും ചെയ്യും. 10 ആ സ്ഥല ങ്ങളിലെ ആഹ്ലാദധ്വനിയും സന്തോഷവും ഞാന്‍ അവസാനിപ്പിക്കും. അവിടെ വധൂവര ന്മാരുടെ ആഹ്ലാദശബ്ദം ഇനിയുമുണ്ടായിരി ക്കുകയില്ല. മനുഷ്യര്‍ ഗോതന്പുപൊടിക്കുന്ന ശബ്ദം ഞാനവസാനിപ്പിക്കും. വിളക്കിന്‍െറ പ്രകാശം ഞാന്‍ കെടുത്തും. 11 ആ മുഴുവന്‍ പ്രദേശവും ഒരു ശൂന്യമരുഭൂമിയാകും. ആ മനു ഷ്യര്‍ മുഴുവന്‍ എഴുപതു വര്‍ഷത്തേക്കു ബാബി ലോണ്‍രാജാവിന്‍െറ അടിമകളാകും.
12 “പക്ഷേ എഴുപതുകൊല്ലം കഴിയുന്പോള്‍ ബാബിലോണ്‍രാജാവിനെ ഞാന്‍ ശിക്ഷിക്കും. ബാബിലോണ്‍രാഷ്ട്രത്തെ ഞാന്‍ ശിക്ഷിക്കും.”-യഹോവയില്‍ നിന്നുള്ളതാണ് ഈ സന്ദേശം- “ബാബിലോണുകാരുടെ ദേശത്തെ അവരുടെ പാപങ്ങള്‍ മൂലം ഞാന്‍ ശിക്ഷിക്കും. ആ ദേശ ത്തെ എന്നെന്നേക്കും ഞാനൊരു മരുഭൂമിയാക്കി മാറ്റും. 13 ബാബിലോണിന് അനവധി ദോഷ ങ്ങള്‍ സംഭവിക്കുമെന്നു ഞാന്‍ പറഞ്ഞിട്ടുണ്ട്. അതെല്ലാം സംഭവിക്കും. ആ വിദേശരാഷ്ട്രങ്ങ ളെപ്പറ്റി യിരെമ്യാവ് പ്രസംഗിച്ചു. ആ മുന്നറി യിപ്പുകളെല്ലാം ഈ പുസ്തകത്തില്‍ എഴുതപ്പെ ട്ടിരിക്കുന്നു. 14 അതെ, ബാബിലോണുകാര്‍ക്ക് നിരവധി രാഷ്ട്രങ്ങളെയും ശക്തരായ നിര വധി രാജാക്കന്മാരെയും സേവിക്കേണ്ടിവരും. അവരുടെ സകലപ്രവൃത്തികള്‍ക്കും യോജിച്ച ശിക്ഷ ഞാന്‍ അവര്‍ക്കു നല്‍കും.”
ലോകരാഷ്ട്രങ്ങളുടെ വിധി
15 യിസ്രായേലിന്‍െറ ദൈവമാകുന്ന യഹോ വ ഇപ്രകാരം എന്നോടു പറഞ്ഞു: “യിരെ മ്യാവേ, എന്‍െറ കൈയില്‍നിന്നും ഈ വീഞ്ഞു കോപ്പവാങ്ങൂ. ഇതെന്‍െറ കോപത്തിന്‍െറ വീ ഞ്ഞാകുന്നു. നിന്നെ ഞാന്‍ വ്യത്യസ്ത രാഷ്ട്ര ങ്ങളിലേക്കയയ്ക്കുകയാണ്. ആ രാഷ്ട്രങ്ങളെ യൊക്കെ ഈ കോപ്പയില്‍നിന്നും കുടിപ്പിക്കുക. 16 അവര്‍ ഈ വീഞ്ഞു കുടിക്കും. അവര്‍ ഛര്‍ദി ക്കുകയും ഭ്രാന്തന്മാരെപ്പോലെ പെരുമാറുകയും ചെയ്യും. ഞാന്‍ ഉടന്‍ തന്നെ അയയ്ക്കുന്ന വാളുമൂലമാണ് അവരങ്ങനെ ചെയ്യുക.”
17 അതിനാല്‍ ഞാന്‍ യഹോവയുടെ കൈ യില്‍നിന്നും വീഞ്ഞുകോപ്പ എടുത്ത് ആ രാഷ്ട്രങ്ങളിലേക്കു പോകുകയും അവരെ ആ കോപ്പയില്‍നിന്നും കുടിപ്പിക്കുകയും ചെയ്യും. 18 യെരൂശലേംകാര്‍ക്കും യെഹൂദക്കാര്‍ക്കും ഞാന്‍ ഈ വീഞ്ഞു വിളന്പി യെഹൂദയിലെ രാജാക്ക ന്മാരെയും ജനനേതാക്കളെയും കോപ്പയില്‍ നിന്നും കുടിപ്പിച്ചു. അവര്‍ ഒരു ശൂന്യമരുഭൂമിയാ കുന്നതിനാണ് ഞാനങ്ങനെ ചെയ്തത്. ആളു കള്‍ ആ സ്ഥലത്തിനു നേര്‍ക്കു ചൂളം വിളിക്കു കയും ശപിക്കുകയും ചെയ്യത്തക്കതരത്തില്‍ ഞാനങ്ങനെ ചെയ്തു. അതു സംഭവിക്കുകയും ചെയ്തു- യെഹൂദാ ഇപ്പോള്‍ അങ്ങനെയാ കുന്നു!
19 ഈജിപ്തിലെരാജാവായ ഫറവോനെയും ഞാന്‍ കോപ്പയില്‍നിന്നും കുടിപ്പിച്ചു. അയാ ളുടെ ഉദ്യോഗസ്ഥരെയും പ്രധാന ജനനേതാ ക്കളെയും മുഴുവന്‍ ജനതയെയും യഹോവ യുടെ കോപത്തിന്‍െറ പാനപാത്രത്തില്‍ നിന്നും ഞാന്‍ കുടിപ്പിച്ചു.
20 സകലഅറബികളെയും ഊസ്ദേശത്തെ സകല രാജാക്കന്മാരെയും ഞാന്‍ ആ കോപ്പ യില്‍നിന്നും കുടിപ്പിച്ചു.
ഫെലിസ്ത്യദേശത്തെ സകലരാജാക്കന്മാരെ യും ഞാന്‍ ആ കോപ്പയില്‍നിന്നും കുടിപ്പിച്ചു. അസ്കലോന്‍, ഗസ്സാ, എക്രോന്‍, അസ്ദോദില്‍ അവശേഷിക്കുന്ന ഭാഗം എന്നീ നഗരങ്ങളിലെ രാജാക്കന്മാരെല്ലാമായിരുന്നു അത്.
21 പിന്നെ ഞാന്‍ എദോം, മോവാബ്, അമ്മോന്‍ ദേശക്കാരെയും കുടിപ്പിച്ചു.
22 ടൈറിലെയും സീദോനിലെയും മുഴുവന്‍ രാജാക്കന്മാരെയും ഞാന്‍ ആ കോപ്പയില്‍ നിന്നും കുടിപ്പിച്ചു.
വിദൂര രാഷ്ട്രങ്ങളിലെ സകല രാജാക്കന്മാ രെയും ഞാന്‍ ആ കോപ്പയില്‍നിന്നും കുടിപ്പി ച്ചു. 23 ദേദാന്‍, തേമാ, ബൂസ് എന്നിവിടങ്ങ ളിലെ ആളുകളെ ഞാന്‍ കുടിപ്പിച്ചു. തങ്ങളുടെ ആലയങ്ങളില്‍ മുടിമുറിക്കുന്ന സകലരെയും ഞാന്‍ ആ കോപ്പയില്‍നിന്നും കുടിപ്പിച്ചു. 24 അ രാബ്യയിലെ സകലരാജാക്കന്മാരെയും ഞാന്‍ ആ കോപ്പയില്‍നിന്നും കുടിപ്പിച്ചു. ആ രാജാക്ക ന്മാര്‍ മരുഭൂമിയില്‍ വസിക്കുന്നു. 25 സിമ്രി, ഏലാം, മേദ്യാ എന്നിവിടങ്ങളിലെ സകല രാജാക്കന്മാരെയും ആ കോപ്പയില്‍നിന്നും ഞാന്‍ കുടിപ്പിച്ചു. 26 അടുത്തും അകലെയും വടക്കുമുള്ള സകലരാജാക്കന്മാരെയും ഞാന്‍ ആ കോപ്പയില്‍നിന്നും കുടിപ്പിച്ചു. അവര്‍ ഓരോ രുത്തരെയായിട്ടാണു ഞാന്‍ കുടിപ്പിച്ചത്. ഭൂമി യിലുള്ള സകല സാമ്രാജ്യങ്ങളെയും ഞാന്‍ യഹോവയുടെ കോപത്തിന്‍െറ കോപ്പയില്‍ നിന്നും കുടിപ്പിച്ചു. പക്ഷേ, “ശേശാക്കിലെ രാജാവ്, മറ്റെല്ലാ രാഷ്ട്രങ്ങളും കുടിച്ചതിനു ശേഷം കുടിക്കും.
27 “യിരെമ്യാവേ, യിസ്രായേല്‍ജനതയുടെ ദൈവമാകുന്ന, സര്‍വശക്തനായ യഹോവ ഇപ്രകാരം പറയുന്നുവെന്ന് ആ ദേശങ്ങളോടെ ല്ലാം പറയുക, ‘എന്‍െറ കോപത്തിന്‍െറ പാത്രം കുടിക്കുക. ഇതില്‍നിന്നും കുടിച്ചു മത്തരായി ഛര്‍ദ്ദിക്കുക! വീഴുക, എണീക്കരുത്. നിങ്ങളെ കൊല്ലാന്‍ ഞാനൊരു വാളയയ്ക്കുന്നതിനാല്‍ എഴുന്നേല്‍ക്കരുത്.’
28 “നിന്‍െറ കൈയില്‍നിന്നും കോപ്പ വാങ്ങാന്‍ അവര്‍ മടിക്കും. അവരതു കുടിക്കാന്‍ വിസമ്മതിക്കും. പക്ഷേ നീ അവരോടു ‘സര്‍വ ശക്തനായ യഹോവ ഇപ്രകാരം പറയുന്നു: തീര്‍ച്ചയായും നിങ്ങള്‍ ഈ കോപ്പയില്‍നിന്നും കുടിക്കും! 29 ഞാന്‍ ഇപ്പോള്‍ത്തന്നെ എന്‍െറ നാമത്തില്‍ അറിയപ്പെടുന്ന യെരൂശലേംനഗര ത്തിന് ഇതു സംഭവിപ്പിക്കുകയാണ്. നിങ്ങള്‍ ശിക്ഷിക്കപ്പെടുകയില്ലെന്നു നിങ്ങള്‍ കരുതുന്നു ണ്ടാവും. എന്നാല്‍ നിങ്ങള്‍ക്കു തെറ്റി. നിങ്ങള്‍ ശിക്ഷിക്കപ്പെടും. ഭൂമിയിലെ സകലമനുഷ്യരെ യും കൊല്ലുന്നതിന് ഞാനൊരു വാളിനെ വിളി ക്കുന്നു.’”യഹോവയില്‍ നിന്നുള്ളതായിരുന്നു ആ സന്ദേശം.
30 “യിരെമ്യാവേ, അവര്‍ക്ക് നീ ഈ സന്ദേശം നല്‍കും:
‘യഹോവ ഉയരെനിന്നും ആക്രോശി ക്കുന്നു.
അവന്‍ തന്‍െറ വിശുദ്ധആലയത്തില്‍ നിന്നും വിളിക്കുന്നു!
യഹോവ തന്‍െറ അജഗ ണ(ജനം)ത്തിനു നേരെ അലറുന്നു!
അവന്‍െറ ആക്രോശങ്ങള്‍ വീഞ്ഞിനായി മുന്തിരി പിഴി യുന്ന മനുഷ്യരുടെ ഗാനങ്ങള്‍ പോലെ ശബ്ദ മാര്‍ന്നത്.
31 ആ ശബ്ദം ഭൂമിയിലെ സകലമനുഷ്യരിലും എത്തുന്നു.
എന്തിന്‍െറ ശബ്ദമാണിതൊക്കെ?
സകല രാഷ്ട്രങ്ങളില്‍ നിന്നുമുള്ള മനുഷ്യരെ യഹോവ ശിക്ഷിക്കുകയാണ്.
മനുഷ്യര്‍ക്കെതി രെയുള്ള തന്‍െറ വാദങ്ങള്‍ യഹോവ പറഞ്ഞു,
അവന്‍ ജനത്തിന്‍െറ ന്യായവിധി നടത്തി.
ഇപ്പോളവന്‍ ഒരു വാളുകൊണ്ട് ദുഷ്ടന്മാരെ കൊല്ലുകയാണ്.’”
ഈ സന്ദേശം യഹോവയില്‍ നിന്നുള്ളതായിരുന്നു.
32 സര്‍വശക്തനായ യഹോവ പറയുന്നത് ഇങ്ങനെയാകുന്നു:
“വൈകാതെ തന്നെ രാജ്യ ങ്ങളില്‍നിന്നും
രാജ്യങ്ങളിലേക്കു ദുരന്തങ്ങള്‍ പടരും.
ഭൂമിയിലെ സകലവിദൂരദേശങ്ങളിലേ ക്കും
അവ കൊടുങ്കാറ്റുപോലെ വരും!”
33 രാജ്യത്തിന്‍െറ ഒരറ്റത്തുനിന്നും മറ്റെ അറ്റം വരെ മൃതദേഹങ്ങള്‍ എത്തും. മരണപ്പെട്ടവര്‍ ക്കായി ആരും നിലവിളിക്കുകയില്ല. ആ മൃതദേ ഹങ്ങള്‍ ആരും എടുത്തു സംസ്കരിക്കുകയില്ല. അവ ചാണകം പോലെ നിലത്ത് അവശേ ഷിക്കും.
34 ഇടയന്മാരേ, നിങ്ങള്‍ ആടുകളെ നയിക്ക ണം.
മഹാനേതാക്കളേ, നിലവിളിച്ചു തുടങ്ങുക!
അജപാലകരേ, വേദനകൊണ്ടു നിലത്തു കിട ന്നുരുളുക.
എന്തുകൊണ്ടെന്നാല്‍, നിങ്ങളുടെ കശാപ്പു സമയമായിരിക്കുന്നു.
യഹോവ നിങ്ങ ളുടെ ആടുകളെ ചിതറിക്കും.
പൊട്ടിയ ഭരണി യുടെ കഷണങ്ങള്‍ ചിതറുന്പോലെ അവര്‍ എല്ലായിടവും ചിതറും.
35 ഇടയന്മാര്‍ക്ക് ഒളിക്കാന്‍ ഒരിടവുമുണ്ടായി രിക്കില്ല.
ആ നേതാക്കള്‍ രക്ഷപ്പെടില്ല.
36 ഇടയന്മാര്‍ ആക്രോശിക്കുന്നതു ഞാന്‍ കേള്‍ ക്കുന്നു.
അജപാലകര്‍ നിലവിളിക്കുന്നതു ഞാന്‍ കേള്‍ക്കുന്നു.
അവരുടെ മേച്ചില്‍പ്പുറങ്ങള്‍ യഹോവ തകര്‍ക്കുകയാണ്.
37 ആ ശാന്തമായ മേച്ചില്‍പ്പുറങ്ങള്‍ നശിപ്പി ക്കപ്പെടുകയും മരുഭൂമിപോലെ ആയിത്തീരുക യും ചെയ്യും.
യഹോവ കോപിച്ചിരിക്കുന്നതി നാല്‍ ഇതു സംഭവിച്ചു.
38 ഗുഹ വിട്ടുപോകുന്ന ക്രൂരസിംഹത്തെപ്പോ ലെയാണു യഹോവ.
യഹോവ കോപിച്ചിരി ക്കുന്നു!
ആ കോപം അവരെ വേദനിപ്പിക്കുകയും ചെയ്യും.
അവരുടെ രാജ്യം ഒരു ശൂന്യമരുഭൂമിയാ യിരിക്കും.