ആലയത്തില്‍ യിരെമ്യാവിന്‍െറ പാഠം
26
1 യെഹോയാക്കീം യെഹൂദയിലെ രാജാ വായതിന്‍െറ ഒന്നാം വര്‍ഷമാണ് ഈ സന്ദേശം യഹോവയില്‍നിന്നും വന്നത്. യോ ശീയാരാജാവിന്‍െറ പുത്രനായിരുന്നു യെഹോ യാക്കീം.
2 യഹോവ പറഞ്ഞു, “യിരെമ്യാവേ, യഹോവയുടെ ആലയത്തിന്‍െറ മുറ്റത്തു നില്‍ ക്കുക. യെഹൂദയിലെ മുഴുവന്‍ ആളുകള്‍ക്കും യഹോവയുടെ ആലയത്തിലേക്കു ആരാധന നടത്തുവാന്‍ വരുന്നവര്‍ക്കും ഈ സന്ദേശം നല്‍ കുക. പറയാന്‍ ഞാന്‍ കല്പിക്കുന്നതെല്ലാം അവ രോടു പറയുക. എന്‍െറ സന്ദേശത്തിന്‍െറ ഒരു ഭാഗവും കൈവിടരുത്.
3 അവര്‍ എന്‍െറ സന്ദേ ശം കേട്ട് അനുസരിച്ചേക്കാം. അത്തരം ദുഷ്ട ജീവിതം അവര്‍ അവസാനിപ്പിച്ചേക്കാം. അവര്‍ ക്കു മാറ്റംവന്നാല്‍ അവരെ ശിക്ഷിക്കാനുള്ള എന്‍െറ പദ്ധതികള്‍ ഞാനും മാറ്റും. അവര്‍ ചെയ്തിരിക്കുന്ന നിരവധി തിന്മകള്‍ മൂലമാണ് ഞാന്‍ ശിക്ഷ ആസൂത്രണം ചെയ്യുന്നത്.
4 നീ അവരോടു പറയും, ‘യഹോവ പറയുന്നത് ഇതാണ്: എന്‍െറ ഉപദേശങ്ങള്‍ ഞാന്‍ നിങ്ങ ള്‍ക്കു നല്‍കി. നിങ്ങള്‍ എന്നെയും എന്‍െറ ഉപദേശങ്ങളെയും അനുസരിക്കണം.
5 പ്രവാച കരായ എന്‍െറ ദാസന്മാര്‍ നിങ്ങളോടു പറയു ന്ന കാര്യങ്ങളെല്ലാം നിങ്ങള്‍ ശ്രവിക്കണം. ഞാന്‍ വീണ്ടും വീണ്ടും പ്രവാചകന്മാരെ നിങ്ങളുടെ യിടയിലേക്കയച്ചെങ്കിലും നിങ്ങളവരെ ഒരിക്ക ലും ശ്രവിച്ചില്ല.
6 നിങ്ങളെന്നെ അനുസരിക്കാ തിരുന്നാല്‍ യെരൂശലേമിലെ എന്‍െറ ആലയ ത്തെ ഞാന്‍ ശീലോവിലെ എന്‍െറ വിശുദ്ധ കൂടാരം പോലെതന്നെയാക്കും. മനുഷ്യര്‍ മറ്റു രാഷ്ട്രങ്ങളെ ശപിക്കുന്പോള്‍ അവര്‍ യെരൂശ ലേമിനെപ്പറ്റി ഓര്‍ക്കും.’”
7 യഹോവയുടെ ആലയത്തില്‍വച്ച് യിരെ മ്യാവ് ഇങ്ങനെയൊക്കെ പറയുന്നത് പുരോഹി തന്മാരും പ്രവാചകരും സകലജനവും കേട്ടു.
8 ജനങ്ങളോടു പറയാന്‍ യഹോവ കല്പിച്ച എല്ലാക്കാര്യങ്ങളും യിരെമ്യാവു പറഞ്ഞു കഴി ഞ്ഞു. അനന്തരം പുരോഹിതരും പ്രവാചകരും സകലജനവും ചേര്‍ന്ന് യിരെമ്യാവിനെ പിടി കൂടി. അവര്‍ പറഞ്ഞു, “അത്തരം ഭീകരസംഗ തികള്‍ പറഞ്ഞതിന് നീ മരിക്കും!
9 യഹോവ യുടെ നാമത്തില്‍ ഇങ്ങനെയൊരു കാര്യം പറ യാന്‍ നിനക്കെങ്ങനെ ധൈര്യം വന്നു! ശീലോ വിലേതിനെപ്പോലെ ഈ ആലയം തകര്‍ക്കപ്പെ ടുമെന്നു പറയാന്‍ നിനക്കെങ്ങനെ ധൈര്യമു ണ്ടായി! യെരൂശലേം ആരും താമസിക്കാത്ത മരുഭൂമിയായിത്തീരുമെന്നു പറയാന്‍ നിനക്കെ ങ്ങനെ ധൈര്യമുണ്ടായി!”സകലജനങ്ങളും യഹോവയുടെ ആലയത്തില്‍വച്ച് യിരെമ്യാ വിനെ വളഞ്ഞു.
10 ഇപ്പോള്‍ യെഹൂദയിലെ ഭരണാധിപന്മാര്‍ ഇപ്രകാരം സംഭവിക്കുന്നതിനെപ്പറ്റി കേട്ടു. അതിനാലവര്‍ രാജകൊട്ടാരത്തില്‍ നിന്നിറങ്ങി വന്നു. അവര്‍ യഹോവയുടെ ആലയത്തിലേ ക്കു കയറിപ്പോയി. അവിടെയവര്‍ പുതിയ കവാടത്തിലെ പ്രവേശനദ്വാരത്തിങ്കല്‍ ഇടം പിടിച്ചു. യഹോവയുടെ ആലയത്തിലേക്കു നയിക്കുന്ന വഴിയാണ് പുതിയ കവാടം.
11 അന ന്തരം പുരോഹിതന്മാരും പ്രവാചകരും ഭരണാ ധിപന്മാരോടും മറ്റുള്ളവരോടും സംസാരിച്ചു. അവര്‍ പറഞ്ഞു, “യിരെമ്യാവ് വധിക്കപ്പെട ണം. യെരൂശലേമിനെ അവന്‍ ദുഷിച്ചു പറ ഞ്ഞു. അവന്‍ അങ്ങനെ പറയുന്നതു നിങ്ങള്‍ കേട്ടു.”
12 അനന്തരം യിരെമ്യാവ് യെഹൂദയിലെ സകല ഭരണാധിപന്മാരോടും മറ്റെല്ലാവരോടു മായി പറഞ്ഞു, അവന്‍ പറഞ്ഞു, “ഈ ആലയ ത്തെയും നഗരത്തെയുംപറ്റി ഇക്കാര്യങ്ങള്‍ പറ യാന്‍ യഹോവ അയച്ചതാണെന്നെ. നിങ്ങള്‍ കേട്ടതെല്ലാം യഹോവയില്‍ നിന്നാണ്.
13 നിങ്ങള്‍ മാനസാന്തരപ്പെടണം! നിങ്ങള്‍ നന്മ ചെയ്തു തുടങ്ങണം. നിങ്ങള്‍ നിങ്ങളുടെ ദൈ വമാകുന്ന യഹോവയെ അനുസരിക്കണം. നിങ്ങള്‍ അങ്ങനെ ചെയ്താല്‍ യഹോവയും തന്‍െറ മനസ്സുമാറ്റും. നിങ്ങളെപ്പറ്റി അവന്‍ പറ ഞ്ഞ ദോഷങ്ങളൊന്നും അവന്‍ ചെയ്യുകയില്ല.
14 എനിക്കെന്നപോലെ, ഞാന്‍ നിങ്ങളുടെ ശക്തിയിലുണ്ട്. നല്ലതും ശരിയുമെന്ന് നിങ്ങള്‍ കരുതുന്നത് എന്നോടും ചെയ്യുക.
15 എന്നാല്‍ നിങ്ങളെന്നെ കൊല്ലുകയാണെങ്കില്‍ ഒരു കാര്യം ഉറപ്പുവരുത്തുക. ഒരു നിഷ്കളങ്കനെ കൊല്ലുന്ന തിന്‍െറ പാപം നിങ്ങള്‍ക്കുണ്ടാകും. ഈ നഗര ത്തെയും അതില്‍ വസിക്കുന്ന സകലരെയും നിങ്ങള്‍ അപരാധികളുമാക്കും. യഹോവ യഥാ ര്‍ത്ഥത്തില്‍ എന്നെ നിങ്ങളുടെയിടയിലേക്കയ ച്ചു. നിങ്ങള്‍ കേട്ട സന്ദേശം സത്യത്തില്‍ യഹോവയില്‍ നിന്നുള്ളതാകുന്നു.”
16 അനന്തരം ഭരണാധിപന്മാരും സകലജന ങ്ങളും സംസാരിച്ചു. പ്രവാചകരോടും പുരോ ഹിതന്മാരോടും അവര്‍ പറഞ്ഞു, “യിരെമ്യാവ് വധിക്കപ്പെടരുത്. യിരെമ്യാവ് നമ്മളോടു പറ ഞ്ഞ കാര്യങ്ങള്‍ നമ്മുടെ ദൈവമാകുന്ന യഹോ വയില്‍ നിന്നുള്ളതാകുന്നു.”
17 അപ്പോള്‍ മൂപ്പന്മാരില്‍ ചിലര്‍ എഴുന്നേറ്റു നിന്ന് സകലജനങ്ങളോടും സംസാരിച്ചു.
18 അ വര്‍ പറഞ്ഞു, “പ്രവാചകനായ മീഖായാവ് മോരെശെത്തില്‍നിന്നും വന്നതാണ്. ഹിസ്ക്കീ യാവ് യെഹൂദയിലെ രാജാവായിരുന്ന കാലത്ത് മീഖായാവ് ഒരു പ്രവാചകനായിരുന്നു. സകല യെഹൂദക്കാരോടും മീഖായാവു പറഞ്ഞു:
സര്‍വശക്തനായ യഹോവ പറയുന്നു:
“സീ യോന്‍ നശിപ്പിക്കപ്പെടും.
അത് ഉഴുതു മറിക്ക പ്പെട്ട വയലാകും.
യെരൂശലേം ഒരു പാറക്കൂട്ടമാ കും.
ആലയപര്‍വതം കുറ്റിക്കാടുകള്‍ തഴച്ചുവള ര്‍ന്ന ഒരു മൊട്ടക്കുന്നാകും.” മീഖാ 3:12
19 “ഹിസ്ക്കീയാവ് ആയിരുന്നു യെഹൂദയുടെ രാജാവ്. ഹിസ്ക്കീയാവ് മീഖായാവിനെ വധി ക്കുകയുമുണ്ടായില്ല. യെഹൂദക്കാരിലൊരുവനും തന്നെ മീഖായാവിനെ വധിച്ചില്ല. ഹിസ്ക്കീ യാവ് യഹോവയെ ആദരിച്ചുവെന്ന് നിങ്ങള്‍ക്ക റിയാം. അവന് യഹോവയെ സന്തുഷ്ടനാക്കേ ണ്ടതുണ്ടായിരുന്നു. താന്‍ യെഹൂദയോടു ദോഷ ങ്ങള്‍ ചെയ്യുമെന്ന് യഹോവ പറഞ്ഞിരുന്നു. പക്ഷേ ഹിസ്ക്കീയാവ് യഹോവയോടു പ്രാര്‍ ത്ഥിക്കുകയും യഹോവ തന്‍െറ മനസ്സു മാറ്റുക യും ചെയ്തു. യഹോവ ആ ദോഷങ്ങള്‍ ചെ യ്തില്ല. നമ്മള്‍ യിരെമ്യാവിനെ വേദനിപ്പി ച്ചാല്‍ നമ്മള്‍ നമുക്കുതന്നെ നിരവധി ദുരി തങ്ങള്‍ വരുത്തും. ആ ദുരിതങ്ങള്‍ നമ്മുടെ തന്നെ വീഴ്ചയാണ്.”
20 പണ്ട് യഹോവയുടെ സന്ദേശം പ്രസംഗിച്ച മറ്റൊരാളുണ്ടായിരുന്നു. ഊരീയാവ് എന്നായി രുന്നു അയാളുടെ പേര്. ശെമയ്യാവ് എന്നു പേരായ ഒരാളുടെ മകനായിരുന്നു അയാള്‍. കിര്യത്ത്-യെയാരീം നഗരത്തില്‍ നിന്നുള്ളവനാ യിരുന്നു ഊരീയാവ്. യിരെമ്യാവ് ചെയ്തപോ ലെ ഊരീയാവ് ഇതേ കാര്യങ്ങള്‍ ഈ നഗര ത്തിനും ഈ ദേശത്തിനുമെതിരായി പറഞ്ഞു.
21 യെഹോയാക്കീംരാജാവും അദ്ദേഹത്തിന്‍െറ സൈനികോദ്യോഗസ്ഥന്മാരും യെഹൂദയുടെ നേതാക്കളും ഊരീയാവ് പ്രസംഗിക്കുന്നതു കേട്ടു. അവര്‍ കോപാകുലരായി. യെഹോയാ ക്കീം രാജാവിന് ഊരീയാവിനെ കൊല്ലണമെന്നു തോന്നി. പക്ഷേ, യെഹോയാക്കീമിന് തന്നെ കൊല്ലണമെന്നാഗ്രഹമുള്ളതായി ഊരീയാവു കേട്ടു. ഊരീയാവു ഭയന്നു. അതിനാലയാള്‍ ഈജിപ്തിലേക്കു രക്ഷപെട്ടു.
22 പക്ഷേ യെ ഹോയാക്കീംരാജാവ് അഖ്ബോരിന്‍െറ പുത്ര നായ ഏല്‍നാഥാന്‍ എന്നു പേരായ ഒരാളെയും മറ്റു ചിലരെയും ഈജിപ്തിലേക്കയച്ചു.
23 അന ന്തരം അവര്‍ ഊരീയാവിനെ പിടിച്ച് യെഹോ യാക്കീം രാജാവിന്‍െറയടുത്തെത്തിച്ചു. ഊരീ യാവ് വാളുകൊണ്ടു വധിക്കപ്പെടണമെന്ന് യെ ശഹോയാക്കീം കല്പിച്ചു. ഊരീയാവിന്‍െറ മൃത ദേഹം പാവങ്ങളെ സംസ്കരിക്കുന്നിടത്തേക്കെ റിഞ്ഞു.
24 ശാഫാന്‍െറ പുത്രനും അഹീക്കാം എന്നു പേരുമുള്ള ഒരു പ്രമാണിയുണ്ടായിരുന്നു. അഹീക്കാം യിരെമ്യാവിനെ പിന്തുണച്ചു. അതി നാല്‍ യിരെമ്യാവ്, പുരോഹിതന്മാരാലും പ്രവാചകന്മാരാലും വധിക്കപ്പെടാതെ അഹീ ക്കാം കാത്തു.