നെബൂഖദ്നേസരിനെ യഹോവ ഭരണാധിപനാക്കുന്നു
27
1 യഹോവയില്‍ നിന്നൊരു സന്ദേശം യിരെമ്യാവിനു ലഭിച്ചു. സിദെക്കീയാവ് യെഹൂദയിലെരാജാവായതിന്‍െറ നാലാം വര്‍ ഷ* സിദെക്കീയാവ് … നാലാം വര്‍ഷം “യെഹോയാക്കീന്‍െറ ഭരണാരംഭത്തില്‍” എന്നാണ് എബ്രായഭാഷയില്‍. ഇത് പകര്‍ത്തിയെഴുതിയപ്പോ ഴുണ്ടായ പിശകാവാം. വച. 3 സിദെക്കീയാവിനെപ്പ റ്റിയാണു പറയുന്നത്. യിരെ. 28:1 നാലാം വര്‍ഷത്തെപ്പറ്റി പറയുന്നുണ്ട്. ക്രി. മു. 594-593. മായിരുന്നു അതു ലഭിച്ചത്. യോശീയാരാജാ വിന്‍െറ പുത്രനായിരുന്നു സിദെക്കീയാവ്.
2 യഹോവ എന്നോടു പറഞ്ഞത് ഇതാകുന്നു: “യിരെമ്യാവേ, പട്ടകൊണ്ടും തൂണുകൊണ്ടും ഏതാനും നുകങ്ങളുണ്ടാക്കുക. അവയില്‍ ചിലത് നിന്‍െറ കഴുത്തില്‍വയ്ക്കുക.
3 പിന്നെ ബാക്കി നുകങ്ങള്‍ എദോം, മോവാബ്, അമ്മോന്‍, ടൈര്‍, സീദോന്‍ എന്നിവിടങ്ങളി ലെ രാജാക്കന്മാര്‍ക്കയച്ചുകൊടുക്കുക. യെഹൂദ യിലെരാജാവായ സിദെക്കീയാവിനെ കാണാന്‍ യെരൂശലേമിലെത്തിയിരിക്കുന്ന ഈ രാജാക്കന്മാരുടെ ദൂതന്മാര്‍വശം സന്ദേശങ്ങളും അയയ്ക്കുക.
4 ഈ സന്ദേശങ്ങള്‍ തങ്ങളുടെ യജമാനന്മാരോടു പറയാനും ആ ദൂതന്മാരെ ഏല്പിക്കണം. അവരോട് ഇങ്ങനെ പറയുക, ‘യിസ്രായേലിന്‍െറ ദൈവം, സര്‍വശക്തനായ യഹോവ പറയുന്നു:
5 ഈ ഭൂമിയെയും അതിലു ള്ള സകലമനുഷ്യരെയും സൃഷ്ടിച്ചവന്‍ ഞാനാ ണെന്ന് നിങ്ങളുടെ യജമാനന്മാരോടു പറയുക. ഭൂമിയിലെ സകലമൃഗങ്ങളെയും സൃഷ്ടിച്ചത് ഞാനാകുന്നു. എന്‍െറ മഹാശക്തിയും ശക്ത മായ കരങ്ങളും കൊണ്ടാണു ഞാനിതു ചെയ്ത ത്. ഈ ഭൂമി എനിക്കിഷ്ടമുള്ള ആര്‍ക്കും നല്‍ കാം.
6 ഇപ്പോള്‍ ഞാന്‍ നിങ്ങളുടെ രാജ്യങ്ങളെ ല്ലാം ബാബിലോണിലെരാജാവായ നെബൂഖ ദ്നേസരിനു നല്‍കിയിരിക്കുന്നു. അവന്‍ എന്‍െറ ദാസനാകുന്നു. കാട്ടുമൃഗങ്ങളെക്കൊണ്ടു പോലും ഞാന്‍ അവനെ അനുസരിപ്പിക്കും.
7 സകലരാഷ്ട്രങ്ങളും നെബൂഖദ്നേസരിനെ യും അവന്‍െറ പുത്രനെയും പൌത്രനെയും അനുസരിക്കും. പിന്നെ, ബാബിലോണ്‍ പരാജ യപ്പെടേണ്ട കാലം വരും. പല രാഷ്ട്രങ്ങളും മഹാരാജാക്കന്മാരും ബാബിലോണിനെ തങ്ങ ളുടെ ദാസനാക്കും.
8 “‘എന്നാലിപ്പോള്‍ ചില രാഷ്ട്രങ്ങളോ സാമ്രാജ്യങ്ങളോ ബാബിലോണ്‍രാജാവായ നെബൂഖദ്നേസരിനെ സേവിക്കാനോ അവ ന്‍െറ നുകം തങ്ങളുടെ കഴുത്തിലേറ്റാനോ വിസ മ്മതിക്കും. അങ്ങനെയുണ്ടായാല്‍ ഞാന്‍ ഇതാ യിരിക്കും ചെയ്യുക: ആ രാജ്യത്തെ ഞാന്‍ വാള്‍, പട്ടിണി, മാരകരോഗങ്ങള്‍ എന്നിവകൊണ്ട് ശിക്ഷിക്കും.’”-യഹോവയില്‍ നിന്നുള്ളതാണ് ഈ സന്ദേശം-”‘ആ രാഷ്ട്രത്തെ ഞാന്‍ നശി പ്പിക്കുംവരെ ഞാനതു ചെയ്യും അവനെതിരെ യുദ്ധം ചെയ്യുവാന്‍ വരുന്ന രാഷ്ട്രത്തെ നശിപ്പി ക്കാന്‍ ഞാന്‍ നെബൂഖദ്നേസരെ ഉപയോഗി ക്കും.
9 അതിനാല്‍ വ്യാജപ്രവാചകരെ ശ്രദ്ധിക്ക രുത്. ഭാവിപ്രവചിക്കാന്‍ ജാലവിദ്യയുപയോ ഗിക്കുന്നവരെയും ശ്രദ്ധിക്കരുത്. സ്വപ്നങ്ങള്‍ വ്യാഖ്യാനിക്കാന്‍ തങ്ങള്‍ക്കാകുമെന്നു പറയുന്ന വരെയും വിശ്വസിക്കരുത്. മരിച്ചവരോടു സംസാരിക്കുന്നവരെയും ജാലവിദ്യപ്രയോഗി ക്കുന്നവരെയും ശ്രദ്ധിക്കരുത്. “നിങ്ങള്‍ ബാബി ലോണ്‍രാജാവിന്‍െറ അടിമകളാകില്ല”എന്ന് അവരെല്ലാം നിങ്ങളോടു പറയും.
10 പക്ഷേ അവര്‍ നിങ്ങളോടു നുണ പറയുകയാണ്. അവ രുടെ നുണകള്‍ നിങ്ങളെ മാതൃദേശത്തുനിന്നും വളരെയകലേക്കു കൊണ്ടുപോകാനേ ഇടയാ ക്കൂ. നിങ്ങളെ ഞാന്‍ നിങ്ങളുടെ വീടുവിട്ടു പോകാന്‍ നിര്‍ബന്ധിതരാക്കും. മറ്റൊരു ദേശ ത്തു നിങ്ങള്‍ മരിക്കുകയും ചെയ്യും.
11 “‘പക്ഷേ, ബാബിലോണ്‍രാജാവിന്‍െറ നുക ത്തിനു കീഴെ കഴുത്തുവയ്ക്കുകയും അയാളെ അനുസരിക്കുകയും ചെയ്യുന്ന രാഷ്ട്രങ്ങള്‍ ജീവിക്കും. അവരെ ഞാന്‍ സ്വന്തം രാജ്യത്തു വസിക്കാനനുവദിക്കുകയും ബാബിലോണ്‍രാ ജാവിനെ സേവിപ്പിക്കുകയും ചെയ്യും.’”-യഹോ വയില്‍ നിന്നുള്ളതാകുന്നു ഈ സന്ദേശം- “‘ആ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ അവരുടെ സ്വന്തം നാട്ടില്‍ വസിക്കുകയും അവിടെ കൃഷി ചെയ്യു കയും ചെയ്യും.
12 “‘ഇതേ സന്ദേശം തന്നെ ഞാന്‍ യെഹൂദാരാ ജാവായ സിദെക്കീയാവിനു നല്‍കി. ഞാന്‍ പറഞ്ഞു, “സിദെക്കീയാവേ, നീ നിന്‍െറ കഴു ത്ത് ബാബിലോണ്‍രാജാവിന്‍െറ നുകത്തിനു കീഴില്‍ വയ്ക്കുകയും അവനെ അനുസരിക്കു കയും ചെയ്യുക. ബാബിലോണ്‍രാജാവിനെയും അവന്‍െറ ജനത്തെയും സേവിച്ചാല്‍ നിങ്ങള്‍ ജീവിക്കും.
13 ബാബിലോണ്‍രാജാവിനെ സേവി ക്കാന്‍ തയ്യാറാകാതിരുന്നാല്‍ നീയും നിന്‍െറ ജനതയും ശത്രുവിന്‍െറ വാള്‍, പട്ടിണി, മാരക രോഗം എന്നിവകളാല്‍ വധിക്കപ്പെടും. അക്കാ ര്യങ്ങള്‍ സംഭവിക്കുമെന്ന് യഹോവ പറഞ്ഞു.
14 എന്നാല്‍ വ്യാജപ്രവാചകന്മാര്‍ പറയുന്നു: നിങ്ങളൊരിക്കലും ബാബിലോണ്‍രാജാവി ന്‍െറ അടിമകളാകില്ല.
“‘ആ പ്രവാചകരെ ശ്രവിക്കരുത്. എന്തുകൊ ണ്ടെന്നാല്‍ അവര്‍ നിങ്ങളോടു നുണകളാണു പ്രസംഗിക്കുന്നത്.
15 ആ പ്രവാചകരെ ഞാനയ ച്ചതല്ല.”’ യഹോവയില്‍ നിന്നുള്ളതാണ് ഈ സന്ദേശം-”‘അവര്‍ നുണ പ്രസംഗിക്കുകയും ആ സന്ദേശം എന്നില്‍ നിന്നുള്ളതാണെന്നു പറ യുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ യെഹൂ ദക്കാരെ ഞാന്‍ ദൂരേക്കോടിക്കും. നിങ്ങള്‍ മരി ക്കും. നിങ്ങളോടു പ്രസംഗിക്കുന്ന പ്രവാചകരും മരിക്കും.”
16 അപ്പോള്‍ ഞാന്‍ പുരോഹിതന്മാരോടും ആ ജനങ്ങളോടും പറഞ്ഞു, “യഹോവ പറയുന്നു: ആ വ്യാജപ്രവാചകര്‍ പറയുകയാണ്, ‘ബാബി ലോണുകാര്‍ യഹോവയുടെ ആലയത്തില്‍ നിന്ന് നിരവധി സാധനങ്ങള്‍ കവര്‍ന്നു. അതെ ല്ലാം വൈകാതെ തിരികെ കൊണ്ടുവരപ്പെടും.’ ആ പ്രവാചകരെ ശ്രവിക്കരുത്, എന്തെന്നാല്‍ അവര്‍ നിങ്ങളോടു നുണയാണു പ്രസംഗിക്കു ന്നത്.
17 ആ പ്രവാചകരെ ശ്രവിക്കരുത്. ബാബി ലോണ്‍ രാജാവിനെ സേവിക്കുക. നിങ്ങളുടെ ശിക്ഷ സ്വീകരിക്കുക, നിങ്ങള്‍ ജീവിക്കുകയും ചെയ്യും. ഈ യെരൂശലേം നഗരത്തിനു വിനാശം വരുത്താന്‍ നിങ്ങള്‍ കാരണമാകേണ്ടതില്ല.
18 അവര്‍ പ്രവാചകരാണെങ്കില്‍, അവര്‍ക്ക് യഹോവയില്‍ നിന്നുള്ള സന്ദേശമുണ്ടെങ്കില്‍ അവര്‍ പ്രാര്‍ത്ഥിക്കട്ടെ. യഹോവയുടെ ആലയ ത്തില്‍ ഇപ്പോഴുമുള്ള സാധനങ്ങളെപ്പറ്റി അവര്‍ പ്രാര്‍ത്ഥിക്കട്ടെ. രാജകൊട്ടാരത്തില്‍ ഇപ്പോഴു മുള്ള സാധനങ്ങളെപ്പറ്റി അവര്‍ പ്രാര്‍ത്ഥിക്കട്ടെ. യെരൂശലേമില്‍ ഇപ്പോഴുമുള്ള വസ്തുക്കളെ പ്പറ്റി അവര്‍ പ്രാര്‍ത്ഥിക്കട്ടെ. അവയെല്ലാം ബാബിലോണിലേക്കു കൊണ്ടുപോകപ്പെടാതി രിക്കാന്‍ ആ പ്രവാചകര്‍ പ്രാര്‍ത്ഥിക്കട്ടെ.”
19 യെരൂശലേമില്‍ ഇപ്പോഴും അവശേഷി ക്കുന്ന ആ സാധനങ്ങളെപ്പറ്റി സര്‍വശക്തനായ യഹോവ ഇതു പറയുന്നു. ആലയത്തില്‍ തൂണു കള്‍, വെങ്കലക്കടല്‍, നീക്കാവുന്ന പീഠങ്ങള്‍, മറ്റു വസ്തുക്കള്‍ എന്നിവയെല്ലാമുണ്ട്. ബാബി ലോണിലെ രാജാവായ നെബൂഖദ്നേസര്‍ അതെല്ലാം യെരൂശലേമില്‍ ഉപേക്ഷിച്ചു.
20 യെ ഹൂദയിലെ രാജാവായ യെഹോയാക്കീമിനെ തടവുകാരനായി കൊണ്ടുപോകുന്ന സമയത്ത് നെബൂഖദ്നേസര്‍ അതൊന്നും എടുത്തിരു ന്നില്ല. യെഹോയാക്കീംരാജാവിന്‍െറ പുത്രനാ യിരുന്നു യെഹോയാഖീന്‍. യെഹൂദയിലും യെരൂശലേമിലുമുള്ള മറ്റു പ്രമാണിമാരെയും നെബൂഖദ്നേസര്‍ കൊണ്ടുപോയി.
21 യഹോവ യുടെ ആലയത്തിലും രാജകൊട്ടാരത്തിലും യെ രൂശലേമിലും അവശേഷിക്കുന്ന വസ്തുക്കളെ പ്പറ്റി യിസ്രായേല്‍ജനതയുടെ ദൈവമായ സര്‍ വശക്തനായ യഹോവ ഇങ്ങനെ പറയുന്നു: “ആ സകലവസ്തുക്കളും ബാബിലോണി ലേക്കു കൊണ്ടുപോകപ്പെടും.
22 ഞാനവയെ വീണ്ടെടുക്കുന്ന സമയം അവ ബാബിലോണി ലേക്കു കൊണ്ടുപോകപ്പെടും.”യഹോവയില്‍ നിന്നുള്ള സന്ദേശമാണിത്- “അനന്തരം ഞാന്‍ അതെല്ലാം തിരികെ കൊണ്ടുവരും. ആ സാധ നങ്ങള്‍ ഞാന്‍ തിരികെ ഈ സ്ഥലത്തുവയ്ക്കു കയും ചെയ്യും.”